വയനാടി​ന്‍റെ കണ്ണീർ നിലവിളി

കൽപറ്റ: 2018 ആഗസ്​റ്റിൽ വിവിധ ജില്ലകൾ മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മലവെള്ളപാച്ചിലും ജീവഹാനിയും കൃഷിനാശവും കണ്ട്​ വിറങ്ങലിച്ചു നിന്ന വയനാട്ടിൽ ​ ആഗസ്​റ്റ്​ നൽകിയത്​ കണ്ണീർമഴ. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലെ കാലവർഷം വയനാടി​​​െൻറ ന​ട്ടെല്ലൊടിച്ചിരുക്കുകയാണ്​. വെള്ളിയാഴ്​ചയും പെരുമഴ തുടരുകയാണ്​.

അതിതീവ്ര മഴയിൽ സ്​തംഭിച്ചു നിൽക്കുകയാണ്​ ജില്ല. വ്യാഴാഴ്​ച മേപ്പാടി പുത്തുമലയിൽ പച്ചക്കാട്​ ഉണ്ടായ ഉരുൾ​െപാട്ടലിൽ നിരവധി ജീവനുകൾ ഒലിച്ചു പോയി എന്ന വിവരം വയനാടൻ മലനിരകളിൽ വസിക്കുന്ന ലക്ഷകണക്കിന്​ ജനങ്ങളെ ഞെട്ടിച്ചു. മഴയും കാറ്റും തുടരുന്നതും വൈദ്യുതി കട്ടും റോഡുകൾ തകർന്നതും രക്ഷാപ്രവർത്തനം ദുഷ്​കരമാക്കുന്നു. പുത്തുമലയിൽ നിന്ന്​ മൃതദേഹങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്​. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും എത്തിക്കാൻ പ്രയാസപ്പെടുന്നുണ്ട്​. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സേനയും അർധ സൈനികരും രംഗത്തുണ്ട്​.

പുത്തുമല, പച്ചക്കാട്​ തുടങ്ങിയ പ്രദേശങ്ങളിലായി ഉരുൾപൊട്ടലിനെ തുടർന്ന് 200 ഏക്കറോളം സ്ഥലം ഒലിച്ചുപോയ നിലയിലാണ്​. വീടുകൾ, പള്ളി, ക്ഷേത്രം, തൊഴിലാളികൾ താമസിക്കുന്ന പാടികൾ എന്നിവയെല്ലാം വലിയ മലവെള്ളപാച്ചിലിൽ ഒലിച്ചു പോയി. അവിടെ ഇപ്പോൾ കല്ലും മണ്ണും കുതിച്ചു പായുന്ന തോടുകളും  മാത്രം. പിന്നെ, നിരവധി പേരുടെ നിലവിളിയും... കണ്ണീരും...
 
എരുമകൊല്ലി, മുണ്ടക്കൈ ദുരന്തങ്ങൾ 
1961ൽ ജൂണി​ൽ പെരുമഴ തിമിർത്തുപെയ്​തതി​​​െൻറ ദുഖ സ്​മരണയിലാണ്​ മേപ്പാടിക്കാർ. അന്ന്​ മേപ്പാടി ചെ​​മ്പ്ര തേയില തോട്ടത്തിലെ എരുമകൊല്ലി ഡിവിഷനിൽ ഉരുൾപൊട്ടി രണ്ട്​ പാടികൾ ഒലിച്ചു പോയി. ഒപ്പം തൊഴിലാളികളും കുടുംബങ്ങളും മണ്ണിനടിയിൽ പെട്ടു. എത്ര ജീവനുകൾ മലവെള്ളം കൊണ്ടു പോയി എന്ന കാര്യം ഇന്നും ആർക്കും അറിയില്ല. പുത്തുമല ഉരുൾപൊട്ടി പരന്നൊഴുകിയതു പോലെ . 1984ൽ  മേപ്പാടി മേഖലയിലെ മുണ്ടക്കൈയിൽ ഏലം തോട്ടത്തിലുണ്ടായ ഉരുൾ പൊട്ടലിൽ എട്ടു പേരാണ്​ അന്ന്​ മരിച്ചത്​.

ചങ്ങനാശേരി സ്വദേശിയുടെ തോട്ടത്തിൽ ജോലിക്കുവന്ന തമിഴ്​തൊഴലാളികൾ, ആദിവാസി കുടുംബങ്ങളിലെ അംഗങ്ങൾ എന്നിവരെല്ലാം മണ്ണിനടിയിലായി. സർക്കാർ പ്രഖ്യാപിച്ച നഷ്​ടപരിഹാര തുക സ്വീകരിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. അന്ന്​ റിപ്പോർട്ട്​ തയാറാക്കാൻ പോയ മുണ്ടക്കയം ഗോപി​ പഴയ സംഭവങ്ങൾ ഇന്നലെ  നടന്നതു പോലെ ഓർക്കുന്നു. വയനാടി​​​െൻറ ഭൂപ്രദേശങ്ങൾ എങ്ങനെയാണ്​ രൂപപ്പെടുന്നത്​ എന്ന്​ ഈ ഉരുൾപൊട്ടൽ നമുക്ക്​ പറഞ്ഞു തരുന്നുണ്ട്​- മുണ്ടക്കയം ഗോപി​.

മുറിവ് ഉണങ്ങുന്നില്ല; സങ്കടങ്ങളും
2018 ആഗസ്​റ്റിൽ വയനാട്​ സഹിച്ച ദു:ഖവും നഷ്​ടങ്ങളും അതേപടി തുടരുകയാണ്​. ദുരിത ബാധിത പ്രദേങ്ങളിൽ പുനർനിർമാണം ഇഴഞ്ഞു നീങ്ങുന്നു. ഇതിനിടെയാണ്​ ഇടിത്തീ പോലെ വീണ്ടും ദുരിതം പെയ്​തിറങ്ങിയത്​. ഉരുൾപൊട്ടൽ ഉണ്ടാക്കിയ നാശനഷ്​ടങ്ങൾ ഭീമമാണ്​. അന്യസംസ്​ഥാനങ്ങളിൽ നിന്ന്​ എത്തിയ യുവാക്കളടക്കം തൊഴിലാളികൾ പുത്തുമല ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ടതായി രക്ഷപെട്ടവർ പറയുന്നു.

രക്ഷാ പ്രവർത്തനം ദുഷ്ക്കരം 
ഉടൻ രക്ഷാപ്രവർത്തനം നടത്തി ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ  ഇല്ല. കാലവർഷത്തി​​​െൻറ ശക്​തിയിൽ പലപ്പോഴും അധികൃതർ നിസ്സഹായരാണ്​. വയനാട്ടില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള യന്ത്രങ്ങൾ, വാഹനങ്ങൾ, ഉപകരണങ്ങള്‍  എന്നിവക്ക്​ ക്ഷാമം ഉണ്ട്​.  ഇവ വ്യോമമാർഗം എത്തിക്കുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്​്​. പട്ടാളത്തി​​​െൻറ സഹായം ഉണ്ടാകും. വയനാട്​ ഏതാണ്ട്​ ഒറ്റ​െപ്പട്ട  നിലയിലാണ്​. താമരശേരി ചുരത്തിൽ ഗതാഗതം മുടങ്ങി. കർണാടകയിലേക്കുള്ള ദേശീയ പാതയിലും തടസങ്ങൾ തുടരുന്നു. കഴിഞ്ഞ വർഷം വയനാട്​ അനുഭവിച്ച ദുരന്തത്തി​​​െൻറ നിരവധി മടങ്ങ്​ കൂടതുലാണ്​ ഇപ്പോഴുണ്ടായ സംഭവങ്ങൾ.

Loading...
COMMENTS