Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാഠപുസ്തകങ്ങളിലെ വിദ്വേഷരാഷ്ട്രീയം

text_fields
bookmark_border
പാഠപുസ്തകങ്ങളിലെ വിദ്വേഷരാഷ്ട്രീയം
cancel

1526-ൽ ​തു​ട​ക്കം​കു​റി​ക്ക​പ്പെ​ട്ട​തും ഇ​ന്ത്യ​യു​ടെ സ​മ​ന്വ​യ​സം​സ്കാ​ര​ത്തി​ന് വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​തു​മാ​യ മു​ഗ​ൾ​ഭ​ര​ണ​കാ​ല​ത്തി​ന്റെ അ​ഞ്ഞൂ​റാം വാ​ർ​ഷി​ക​വേ​ള​യാ​ണി​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് എ​ൻ.​സി.​ഇ.​ആ​ർ.​ടി ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘അ​ണ്ട​ർ​സ്റ്റാ​ൻ​ഡി​ങ് സൊ​സൈ​റ്റി: ഇ​ന്ത്യ ആ​ൻ​ഡ് ബി​യോ​ണ്ട്-2’ എ​ന്ന പാ​ഠ​പു​സ്ത​കം പു​റ​ത്തി​റ​ക്കി​യ​ത്. 2007 മു​ത​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി വ​ന്ന ഈ ​ഏ​കീ​കൃ​ത​പ​തി​പ്പി​ൽ, 1000 മു​ത​ൽ 1700 വ​രെ​യു​ള്ള ഇ​ന്ത്യ​ൻ മ​ധ്യ​കാ​ല​ച​രി​ത്ര​ത്തെ ‘‘വി​ദേ​ശ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധം’’ എ​ന്ന രീ​തി​യി​ലാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫ്ര​ഞ്ച്-​റ​ഷ്യ​ൻ വി​പ്ല​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ധ്യാ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്. എ​ൻ.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന് 2022-23 കാ​ല​യ​ള​വി​ൽ ഗു​ജ​റാ​ത്ത് ക​ലാ​പം, അ​ടി​യ​ന്ത​രാ​വ​സ്ഥ, ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ, ദ​ലി​ത്-​ന​ക്സ​ലൈ​റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി​യ​തും, 2025-ൽ ​ഏ​ഴാം​ക്ലാ​സി​ലെ സി​ല​ബ​സി​ൽ​നി​ന്ന് ഡ​ൽ​ഹി സു​ൽ​ത്താ​നേ​റ്റും മു​ഗ​ൾ​സാ​മ്രാ​ജ്യ​വും വെ​ട്ടി​മാ​റ്റി​യ​തും നേ​ര​ത്തെ​ത​ന്നെ വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ച​രി​ത്ര​ര​ച​ന​യി​ൽ ഇ​ട​പെ​ടു​ക​യും ത​ങ്ങ​ളു​ടെ വി​ദ്വേ​ഷ​രാ​ഷ്ട്രീ​യ​ത്തി​ന് ബ​ലം​പ​ക​രു​ന്ന രീ​തി​യി​ൽ അ​ത് മാ​റ്റി​യെ​ഴു​തു​ക​യും ചെ​യ്യു​ക​യെ​ന്ന​ത് ആ​ർ.​എ​സ്.​എ​സ് തു​ട​ക്കം​മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ​ദ​ശ​ക​ങ്ങ​ളി​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് സ്വ​ന്ത​മാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ച്ചാ​യി​രു​ന്നു ഈ ​നീ​ക്കം തു​ട​ങ്ങി​യ​ത്; ഇ​ന്ന​ത് ഔ​ദ്യോ​ഗി​ക ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​ന്നു. 1946-ൽ ​ആ​ർ.​എ​സ്.​എ​സ് സൈ​ദ്ധാ​ന്തി​ക​ൻ എം.​എ​സ്. ഗോ​ൾ​വാ​ൾ​ക്ക​ർ ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ ‘ഗീ​താ​സ്കൂ​ൾ’ എ​ന്ന പേ​രി​ൽ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​നം ആ​രം​ഭി​ച്ചു. ഗാ​ന്ധി​വ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം നീ​ങ്ങി​യ ഉ​ട​ൻ, 1952-ൽ ​കൃ​ഷ്ണ​ച​ന്ദ്ര ഗാ​ന്ധി, ഭാ​വു​റാ​വു ദേ​വ​റ​സ്, നാ​നാ​ജി ദേ​ശ്മു​ഖ് എ​ന്നീ സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ ആ​ദ്യ​ത്തെ ‘സ​ര​സ്വ​തി ശി​ശു​മ​ന്ദി​ർ’ തു​ട​ങ്ങി.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ട​നീ​ളം ഇ​വ വ്യാ​പി​ക്കു​ക​യും മേ​ൽ​നോ​ട്ട​ത്തി​നാ​യി ‘ശി​ക്ഷാ പ്ര​ബ​ന്ധ​ക് സ​മി​തി’ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു. 1977-ൽ ​ഇ​ത്ത​രം സ്കൂ​ളു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ‘വി​ദ്യാ​ഭാ​ര​തി അ​ഖി​ൽ ഭാ​ര​തീ​യ ശി​ക്ഷാ​സം​സ്ഥാ​ൻ’ നി​ല​വി​ൽ​വ​രു​മ്പോ​ൾ, 500 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​സ​മ്പ്ര​ദാ​യ​ത്തെ​യും അ​തി​ന്റെ ന​ട​ത്തി​പ്പ്, സി​ല​ബ​സ്, അ​ധ്യാ​പ​ക​പ​രി​ശീ​ല​നം എ​ന്നി​വ​യെ​യും ആ​ർ.​എ​സ്.​എ​സ് എ​ങ്ങ​നെ​യെ​ല്ലാം സ്വാ​ധീ​നി​ച്ചു​വെ​ന്ന് ആ​ദി​ത്യ മു​ഖ​ർ​ജി, മൃ​ദു​ല മു​ഖ​ർ​ജി, സു​ചേ​ത മ​ഹാ​ജ​ൻ എ​ന്നീ ച​രി​ത്ര​പ​ണ്ഡി​ത​ർ ചേ​ർ​ന്നെ​ഴു​തി​യ ‘ആ​ർ.​എ​സ്.​എ​സ്, സ്കൂ​ൾ ടെ​ക്സ്റ്റ്സ് ആ​ൻ​ഡ് ദ ​മ​ർ​ഡ​ർ ഓ​ഫ് മ​ഹാ​ത്മാ ഗാ​ന്ധി - ദ ​ഹി​ന്ദു ക​മ്മ്യൂ​ണ​ൽ പ്രൊ​ജ​ക്റ്റ്’ എ​ന്ന പു​സ്ത​കം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

കാ​വി​വ​ത്ക​ര​ണം എ​ന്ന​ത് പാ​ഠ​പു​സ്ത​ക​ത്തി​ലെ വ​രി​ക​ൾ മാ​റ്റ​ല​ല്ല; അ​തൊ​രു സ​മ​ഗ്ര സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ​പ​ദ്ധ​തി​യാ​ണ്. 1977-79 ലെ ​ജ​ന​താ​പാ​ർ​ട്ടി ഭ​ര​ണ​കാ​ല​ത്തു​ത​ന്നെ റൊ​മി​ല ഥാ​പ്പ​ർ അ​ട​ക്ക​മു​ള്ള ച​രി​ത്ര​പ​ണ്ഡി​ത​രു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കെ​തി​രെ ആ​സൂ​ത്രി​ത​നീ​ക്ക​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. 1999-ൽ ​ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​ന്ന​പ്പോ​ൾ, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​യു​ടെ കീ​ഴി​ലാ​യി​രു​ന്ന മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ധാ​ന പ​ദ​വി​ക​ളി​ലെ​ല്ലാം സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളെ നി​യ​മി​ച്ചു. 2000-01 കാ​ല​ത്ത് എ​ൻ.​സി.​ഇ.​ആ​ർ.​ടി ‘‘ഭാ​ര​തീ​യ​വ​ത്ക​ര​ണം, ദേ​ശീ​യ​വ​ത്ക​ര​ണം, ആ​ത്മീ​യ​വ​ത്ക​ര​ണം’’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ പു​തി​യ പാ​ഠ്യ​പ​ദ്ധ​തി കൊ​ണ്ടു​വ​ന്നു. ഈ ​പു​സ്ത​ക​ങ്ങ​ളി​ലെ വ​സ്തു​താ​പ​ര​മാ​യ പി​ശ​കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി 2003-ൽ ​ഇ​ർ​ഫാ​ൻ ഹ​ബീ​ബ്, സു​വീ​ര ജ​യ്സ്വാ​ൾ, ആ​ദി​ത്യ മു​ഖ​ർ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി ‘ഹി​സ്റ്റ​റി ഇ​ൻ ദ ​ന്യൂ എ​ൻ.​സി.​ഇ.​ആ​ർ.​ടി ടെ​ക്സ്റ്റ്ബു​ക്സ് - എ ​റി​പ്പോ​ർ​ട്ട് ആ​ൻ​ഡ് ആ​ൻ ഇ​ൻ​ഡ​ക്സ് ഓ​ഫ് എ​റേ​ഴ്സ്’ എ​ന്ന സ​മ​ഗ്ര​റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ക​യു​ണ്ടാ​യി.

വേ​ദ​കാ​ല​ഘ​ട്ടം മ​ഹ​ത്വ​വ​ത്ക​ര​ണ​ത്തി​ന്റെ രാ​ഷ്ട്രീ​യം

പു​തി​യ സാ​മൂ​ഹി​ക​ശാ​സ്ത്ര പാ​ഠ​പു​സ്ത​ക​ത്തി​ന്റെ ആ​ദ്യ​ഭാ​ഗ​ത്ത് വേ​ദ​കാ​ല​ഘ​ട്ട​ത്തെ സ​മ​ത്വ​പൂ​ർ​ണ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ സ​മൂ​ഹ​മാ​യാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. 'സ​ഭ', 'സ​മി​തി' എ​ന്നി​വ​യെ രാ​ജാ​ധി​കാ​ര​ത്തെ നി​യ​ന്ത്രി​ച്ച ജ​നാ​ധി​പ​ത്യ​വേ​ദി​ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. വ​ർ​ണ​വ്യ​വ​സ്ഥ​യെ കേ​വ​ല​മൊ​രു തൊ​ഴി​ൽ​വി​ഭ​ജ​നം മാ​ത്ര​മാ​യി ല​ഘൂ​ക​രി​ക്കു​ക​യും, ഋ​ഗ്വേ​ദ​ത്തി​ലെ ശ്ലോ​കം ഉ​ദ്ധ​രി​ച്ച് ഒ​രേ കു​ടും​ബ​ത്തി​ൽ​ത്ത​ന്നെ വ്യ​ത്യ​സ്ത തൊ​ഴി​ലു​ക​ൾ നി​ല​നി​ന്നി​രു​ന്നു​വെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. റൊ​മി​ല ഥാ​പ്പ​ർ (ഫ്രം ​ലീ​നി​യേ​ജ് ടു ​സ്റ്റേ​റ്റ്), ഇ​ർ​ഫാ​ൻ ഹ​ബീ​ബ് (ദ ​വേ​ദി​ക് ഏ​ജ് ആ​ൻ​ഡ് ദ ​ക​മി​ങ് ഓ​ഫ് അ​യ​ൺ) തു​ട​ങ്ങി​യ പ്ര​മു​ഖ ച​രി​ത്ര​പ​ണ്ഡി​ത​ർ കൃ​ത്യ​മാ​യ പു​രാ​വ​സ്തു-​ച​രി​ത്ര​ത്തെ​ളി​വു​ക​ളോ​ടെ ത​ള്ളി​ക്ക​ള​ഞ്ഞ വാ​ദ​ങ്ങ​ളാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ യാ​ഥാ​ർ​ഥ്യ​മെ​ന്ന മ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​​ധ്യ​​കാ​​ല​​ച​​രി​​ത്ര​​ത്തി​​ന്റെ പു​​ന​​ർ​​വാ​​യ​​നഒ​ൻ​പ​താം​ക്ലാ​സി​ലെ ‘റെ​സി​സ്റ്റ​ൻ​സ് ആ​ൻ​ഡ് റെ​സി​ലി​യ​ൻ​സ് (1000-1700 സി.​ഇ)’ എ​ന്ന അ​ധ്യാ​യ​മാ​ണ് നി​ല​വി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. മ​ധ്യ​കാ​ല ഇ​ന്ത്യ​ൻ​ച​രി​ത്ര​ത്തെ പൂ​ർ​ണ​മാ​യും ‘‘വി​ദേ​ശ​ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ’’​മാ​യി മാ​ത്ര​മാ​ണ് ഈ ​പു​സ്ത​കം ചു​രു​ക്കി​ക്കാ​ണി​ക്കു​ന്ന​ത്.

ഏ​ഴാം​നൂ​റ്റാ​ണ്ടു​മു​ത​ൽ ഇ​ന്ത്യ പ്രാ​ദേ​ശി​ക​വി​ക​സ​ന​ത്തി​ന്റെ​യും മ​ത​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ളു​ടെ​യും പേ​രി​ൽ നി​ര​ന്ത​ര അ​ധി​നി​വേ​ശ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യെ​ന്നും, ദ​ൽ​ഹി സു​ൽ​ത്താ​ന്മാ​രു​ടെ​യും മു​ഗ​ള​രു​ടെ​യും അ​ധി​നി​വേ​ശ​ശ്ര​മ​ങ്ങ​ളെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രാ​ജ്പു​ത്തു​ക​ൾ, അ​ഹോ​മു​ക​ൾ, മ​റാ​ഠ​ക​ൾ എ​ന്നി​വ​ർ പ്ര​തി​രോ​ധി​ച്ചു​വെ​ന്നും പു​സ്ത​കം പ​റ​യു​ന്നു. മു​ഗ​ൾ​ഭ​ര​ണ​കൂ​ടം സാ​മ്രാ​ജ്യ​വി​ക​സ​ന​ത്തി​നാ​യി ദേ​വ​ഗി​രി​യി​ലെ യാ​ദ​വ​ർ, വാ​റ​ങ്ക​ലി​ലെ കാ​ക​തീ​യ​ർ, ക​ർ​ണാ​ട​ക​യി​ലെ ഹൊ​യ്സാ​ല​ർ, വി​വി​ധ ര​ജ​പു​ത്ര വം​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ യു​ദ്ധ​ങ്ങ​ളെ​യെ​ല്ലാം വൈ​ദേ​ശി​കാ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ങ്ങ​ളാ​യാ​ണ് പാ​ഠ​പു​സ്ത​കം വി​വ​രി​ക്കു​ന്ന​ത്.

മേ​വാ​റി​ലെ മ​ഹാ​റാ​ണാ പ്ര​താ​പ്, അ​സ​മി​ലെ അ​ഹോ​മു​ക​ൾ, വി​ജ​യ​ന​ഗ​ര​രാ​ജാ​ക്ക​ന്മാ​ർ, ഛത്ര​പ​തി ശി​വാ​ജി എ​ന്നി​വ​രു​ടെ യു​ദ്ധ​ത​ന്ത്ര​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തി​നൊ​പ്പം, അ​വ​ർ കാ​ളി, ദു​ർ​ഗ്ഗ, ഭ​വാ​നി തു​ട​ങ്ങി​യ ദേ​വി​മാ​രി​ൽ​നി​ന്ന് ശ​ക്തി​യാ​ർ​ജി​ച്ചാ​ണ് പോ​രാ​ടി​യ​തെ​ന്നും സ​മ​ർ​ഥി​ക്കു​ന്നു. ബ​സ്ത​റി​ലെ​യും മ​ധു​ര​യി​ലെ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് മാ​ണി​ക്യ​ദേ​വി​യും തു​ൾ​ജാ​ഭ​വാ​നി​യും നേ​രി​ട്ട് വാ​ളു​ക​ൾ ന​ൽ​കി സു​ൽ​ത്താ​ന്മാ​ർ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യാ​ൻ അ​യ​ച്ചു​വെ​ന്ന പ്രാ​ദേ​ശി​ക​വി​ശ്വാ​സ​ങ്ങ​ൾ ച​രി​ത്ര​പാ​ഠ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്നു. ഓ​രോ പ്ര​ദേ​ശ​ത്തെ​യും വി​ശ്വാ​സ​ങ്ങ​ൾ എ​ന്ന​തി​ലു​പ​രി, ഇ​ന്ന​ത്തെ ക്ലാ​സ്മു​റി​ക​ളി​ൽ ഇ​ത് സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള യു​ദ്ധ​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​ൻ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്.

മു​ഗ​ൾ​ഭ​ര​ണ​ത്തെ ക്രൂ​ര​വും വി​വേ​ച​ന​പ​ര​വു​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും സി​ഖ് ഗു​രു​ക്ക​ന്മാ​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളെ മ​ത​പീ​ഡ​ന​മാ​യി മാ​ത്രം ചു​രു​ക്കു​ക​യും ചെ​യ്യു​ന്നു ഈ ​പു​സ്ത​കം. ഗു​രു അ​ർ​ജ​ൻ ദേ​വ്, ഗു​രു തേ​ജ് ബ​ഹാ​ദൂ​ർ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ​ക​ളും ഗു​രു ഹ​ർ​ഗോ​വി​ന്ദ് നേ​രി​ട്ട ത​ട​വും രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​തെ മ​ത​പ​ര​മാ​യ ക്രൂ​ര​ത​യാ​യി മാ​ത്രം അ​വ​ത​രി​പ്പി​ക്കു​ന്നു. ബാ​ബ​റെ ‘‘നി​ർ​ദ​യ​നാ​യ അ​ധി​നി​വേ​ശ​ക​ൻ’’ എ​ന്നും അ​ക്ബ​റെ ‘‘ക്രൂ​ര​ത​യു​ടെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മി​ശ്രി​തം’’ എ​ന്നും വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സി​ഖ്-​മു​ഗ​ൾ സം​ഘ​ർ​ഷ​ങ്ങ​ൾ മ​ത​പ​ര​മ​ല്ല, പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ അ​ധി​കാ​ര​വ​ടം​വ​ലി​ക​ളാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​ഗ​വേ​ഷ​ക രു​ചി​ക ശ​ർ​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. അ​ന്ന​ത്തെ രാ​ഷ്ട്രീ​യ​യു​ദ്ധ​ങ്ങ​ളെ നൂ​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം സാ​മു​ദാ​യി​ക​വൈ​ര​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സ്സി​ൽ വി​ദ്വേ​ഷം നി​റ​യ്ക്കാ​നേ ഉ​പ​ക​രി​ക്കൂ.

‘ടെ​മ്പി​ൾ​സ്: ദ ​റെ​സി​ലി​യ​ൻ​സ് ഓ​ഫ് സേ​ക്ര​ഡ് സൈ​റ്റ്സ്’ എ​ന്ന അ​ധ്യാ​യ​ത്തി​ൽ ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ട​തും കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​തും നി​ര​ത്തു​ന്നു. എ​ന്നാ​ൽ രാ​ജാ​ക്ക​ന്മാ​ർ രാ​ജ്യ​വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സൈ​നി​ക​ന​ട​പ​ടി​ക​ളെ​യും യു​ദ്ധ​ങ്ങ​ളെ​യും അ​വ​യു​ടെ യ​ഥാ​ർ​ഥ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക​പ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​മാ​റ്റി, വി​ദ്വേ​ഷ​നി​ർ​മി​തി​ക്ക് പാ​ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്ത് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്.

(മു​ക്കം എം.​എ.​എം.​ഒ കോ​ളേ​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി​യാ​ണ് ലേ​ഖ​ക​ൻ)

ajmalmueen@mamocollege.org

(തു​ട​രും)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hate politics in textbooks
Next Story