Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹാദിയ: ഇരയും...

ഹാദിയ: ഇരയും പ്രതീകവും 

text_fields
bookmark_border
Hadiya
cancel

സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഹാദിയക്ക്​ സൂര്യവെളിച്ചം കാണാനായതിൽ ആശ്വസിക്കുന്നവരാണ്​ മനുഷ്യത്വത്തെ ആദരിക്കുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം. ഹാദിയയുടെ മതംമാറ്റത്തെ അംഗീകരിക്കാത്തവർപോലും ഒരു സ്​ത്രീയെ ഇങ്ങനെ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതി​​െൻറ ന്യായമെന്ത്​ എന്ന്​ ചോദിക്കുന്ന തലത്തിലേക്ക്​ സംഘ്​പരിവാറും ഭരണകൂടശക്​തികളും പ്രശ്​നം സങ്കീർണമാക്കി. ഹാദിയ ഒരു മത, സാമുദായികപ്രശ്​നം എന്നതിലുപരി ഒരു മനുഷ്യാവകാശപ്രശ്​നമാണെന്ന്​ ഇപ്പോഴും അംഗീകരിക്കാത്ത രണ്ടു​ കൂട്ടരേ കാണൂ; സംഘ്​പരിവാറും കേരളത്തിലെ സി.പി.എമ്മും. സംഘ്​പരിവാറിന്​ ഇത്​ ഫാഷിസ്​റ്റ്​ വർഗീയ അജണ്ടയുടെ ഭാഗമാണെങ്കിൽ സി.പി.എമ്മി​േൻറത്​ ശുദ്ധ വോട്ട്​ബാങ്ക്​ രാഷ്​ട്രീയമാണ്​. രണ്ടും ഇടകലരുന്ന സന്ദർഭങ്ങളും ഇൗ വിവാദത്തിനിടെ കണ്ടു. നിർബന്ധ മതപരിവർത്തനം, ശഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം തുടങ്ങി കേസുമായി ബന്ധപ്പെട്ട മർമപ്രധാന വിഷയങ്ങളിലേക്കൊന്നും സുപ്രീംകോടതി ഇതുവരെ കടന്നുചെന്നിട്ടില്ല. ഗുരുതരമായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന എൻ.​െഎ.എ റിപ്പോർട്ടിനെ മറികടന്ന്​​ ധിറുതിയിൽ കോടതി ഒരു തീരുമാനം എടുക്കുമെന്ന്​ പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ശഫിൻ ജഹാ​​െൻറ ഐ.എസ് ബന്ധത്തെക്കുറിച്ചും ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിച്ച് ഹാദിയയെ കേൾക്കുന്നതിൽനിന്ന്‌ കോടതിയെ തടയാൻ എൻ.ഐ.എ പിന്തുണയോടെയുള്ള എതിർകക്ഷിയുടെ ശ്രമം ഫലിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹാദിയയുടെ മനോനില ശരിയല്ലെന്നും അവൾ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയയായിരിക്കുകയാണെന്നുമുള്ള എതിർകക്ഷിയുടെ വാദം കോടതി സ്വീകരിച്ചില്ല. തനിക്ക്​ സ്വാതന്ത്ര്യം വേണമെന്ന ഹാദിയയുടെ ആവശ്യത്തെ മുഖവിലക്കെടുക്കുകയും വീട്ടുതടങ്കലിൽനിന്ന്​ മോചിപ്പിച്ച്​ പഠനം തുടരാൻ അവളെ അനുവദിക്കുകയുമാണ്​ കോടതി ചെയ്​തത്​​. യഥാർഥ സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കും ഇനിയും ഏറെ വഴിദൂരമുണ്ട്​.

hadiya-case

വർഗീയ പ്രചാരണങ്ങൾ
സാധാരണഗതിയിൽ ഹാദിയക്കും അവരുടെ മാതാപിതാക്കൾക്കും ഇടയിൽ തീരേണ്ട ഒരു നിയമപ്രശ്​നത്തെ ഇത്രയും സങ്കീർണമാക്കിയത്​ ബാഹ്യശക്​തികളുടെ ഇടപെടലാണെന്ന്​ എല്ലാവർക്കുമറിയാം. ഹിന്ദു, മുസ്​ലിം സമുദായങ്ങളുടെ കർതൃത്വം ഏറ്റെടുത്ത ചില കക്ഷികൾക്കിടയിലുള്ള ഒരു വർഗീയപ്രശ്​നമായി ഇത്​ വിലയിരുത്തപ്പെട്ടു. സംഘ്​പരിവാറി​​െൻറ നിയന്ത്രണത്തിലുള്ള ഭരണകൂട ഏജൻസികളും നീതിപീഠവും ഇടപെട്ട്​ അതിനെ ദേശീയമാനമുള്ള ‘ഭീകര’പ്രശ്​നമായി മാറ്റിയെടുത്തതോടെ ഹാദിയ ഇന്ത്യയിൽ വളർന്നുവരുന്ന ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തി​​െൻറ ഇരയും അതിനെതിരായ ചെറുത്തുനിൽപി​​െൻറ പ്രതീകവുമായി മാറി. ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ആളുകൾ ചേരിതിരിഞ്ഞ്​ വർഗീയവിഷം ചീറ്റുന്നതി​​െൻറ വൃത്തി​െകട്ട രംഗങ്ങൾക്കും പ്രബുദ്ധകേരളം സാക്ഷി​യാവേണ്ടിവന്നു. അതിപ്പോഴും തുടരുന്നു. ഹാദിയയുടെ മതംമാറ്റത്തെ തുടക്കത്തിൽ ഒരു മത, സാമുദായിക പ്രശ്​നമായി കണ്ടവർപോലും പിന്നീട്​ അതിലെ വ്യക്​തിസ്വാതന്ത്ര്യത്തി​​െൻറയും പൗരാവകാശത്തി​​െൻറയും അംശങ്ങളെ തിരിച്ചറിഞ്ഞുവെന്നത്​ ശ്രദ്ധേയമാണ്​. മതപരിവർത്തനം ഇന്ത്യയിൽ സാമുദായിക ധ്രുവീകരണം സൃഷ്​ടിക്കാൻ കെൽപുള്ള വൈകാരികപ്രശ്​നമാണ്​ ഇപ്പോഴും. മീഡിയയും ഭരണകൂടവും സവർണതാൽപര്യങ്ങളും ചേർന്ന്​ അങ്ങനെ ആക്കിയിരിക്കുന്നുവെന്ന്​ പറയുന്നതാവും ശരി. ഹാദിയയുടെ പക്ഷം ചേരണോ അശോക​​െൻറ പക്ഷം ചേരണോ അതോ രാഹുൽ ഇൗശ്വറിനെപ്പോലെ ഇരുപക്ഷത്തും ആടിക്കളിക്കണോ എന്ന ധർമസങ്കടം ഇൗ അവസ്​ഥാവിശേഷത്തി​​െൻറ അനുബന്ധമാണ്. വർഷങ്ങളോളം പോറ്റിവളർത്തി വലുതാക്കിയ മകൾ അവർക്കിഷ്​ടമില്ലാത്ത ഒരു മതം സ്വീകരിക്കുകയും അത്രപോലും ഇഷ്​ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കുകയും ചെയ്യുേമ്പാൾ മാതാപിതാക്കൾക്കുണ്ടാകുന്ന വേദന മനസ്സിലാക്കാൻ പ്രയാസമില്ല. ഇൗ വേദനയാണോ അതോ, മാസങ്ങളോളം വീട്ടുതടങ്കലിൽ കഠിനമായ മാനസികപീഡനത്തിന്​ വിധേയയായിട്ടും ലോകത്തിലേക്ക്​ ഒരു ചെറിയ തുറസ്സ്​ കിട്ടിയ ആദ്യ നിമിഷത്തിൽ ‘‘ഞാൻ മുസ്​ലിമാണ്​, എനിക്ക്​ എ​​െൻറ ഭർത്താവി​​െൻറ കൂടെ പോകണം’’ എന്നു​ വിളിച്ചുപറഞ്ഞ ഒരു സ്​ത്രീയുടെ നിശ്ചയദാർഢ്യമാണോ വലുത്​ എന്ന ചോദ്യത്തിന്​ ഉത്തരങ്ങൾ പലതായിരിക്കും.

എന്നാൽ, സാർവലൗകികമായി അംഗീകരിക്കപ്പെട്ട ചില തത്ത്വങ്ങളുണ്ട്​. ഒാരോ വ്യക്​തിയും, സ്​ത്രീയായാലും പുരുഷനായാലും, സ്വതന്ത്ര മനുഷ്യനാണെന്നും ത​​െൻറ വിശ്വാസവും ജീവിതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും അവൾക്ക്​/അവന്​ മാത്രമാണെന്നും ഉള്ളത്​ ഇതിൽ പ്രധാനമാണ്​. മതങ്ങളും ആധുനിക നിയമസംഹിതകളും ഇത്​ അംഗീകരിച്ചിട്ടുണ്ട്​. മാതാപിതാക്കളുടെ ആഗ്രഹത്തെക്കാൾ വ്യക്​തിയുടെ സ്വാതന്ത്ര്യത്തിനുതന്നെയാണ്​ ഇവിടെ മുൻഗണന. മറ്റുള്ളവരുടെ കാര്യത്തിൽ ഇൗ തത്ത്വം അംഗീകരിക്കുന്ന പലരും സ്വന്തം കുടുംബത്തി​​െൻറയും സമുദായത്തി​​െൻറയും കാര്യം വരു​േമ്പാൾ ചുവടുമാറ്റുന്നു എന്നതും അനുഭവയാഥാർഥ്യമാണ്​. ഇന്ത്യൻ നിയമവും ഭരണഘടനയും അംഗീകരിച്ച ഇൗ മൗലിക തത്ത്വത്തെ മറികടക്കുന്നതിനുവേണ്ടി എളുപ്പം തീർപ്പു​കൽപിക്കാവുന്ന ഒരു വിഷയത്തിന്​ ഭരണകൂടത്തി​​െൻറ ഒത്താശയോടെ അനാവശ്യമായ അർഥവും മാനവും നൽകി എന്നതാണ്​ ഹാദിയ കേസി​​െൻറ പ്രത്യേകത. ഒരാളോടുപോലും മനംതുറന്ന്​ സംസാരിക്കാൻ കഴിയാതെ മാസങ്ങളോളം കൂട്ടിലടക്കപ്പെട്ട ഒരു പെൺകുട്ടിയോട്​ ഇത്രയും ക്രൂരത ആവാമോ എന്ന്​ ലോകം ചോദിച്ചുപോയ നിമിഷങ്ങൾ.

Hadiya Rahul Eswwar

വ്യാഖ്യാനപ്പെരുമഴ 
ഹാദിയയുടെ മതംമാറ്റത്തിന്​ എന്തെല്ലാം വ്യാഖ്യാനങ്ങളാണ്​ നൽകപ്പെട്ടത്! സൈക്കോളജിക്കൽ കിഡ്​നാപ്പിങ്ങിന്​ വിധേയയായി എന്നാരോപിക്കപ്പെട്ട ആ പെൺകുട്ടിയുടെ മനോനില ശരിപ്പെടുത്താൻ എന്തെല്ലാം ശ്രമങ്ങളാണ്​ നടന്നത്​! അങ്ങേയറ്റം മനോദാർഢ്യമുള്ള ഒരാൾക്കുപോലും സമനില നഷ്​ടപ്പെടുത്താവുന്ന പീഡാനുഭവം. എന്നിട്ടും ആ പെൺകുട്ടി പിടിച്ചുനിന്നത്​ മനസ്സി​​െൻറ ഉറപ്പുകൊണ്ടോ വിശ്വാസത്തി​​െൻറ കരുത്തുകൊണ്ടോ? എൻ.എസ്​. മാധവൻ പറഞ്ഞപോലെ ആ കരളുറപ്പി​​െൻറ ക്രെഡിറ്റ്​ അവളെ വളർത്തിയ മാതാപിതാക്കൾക്ക്​ കൊടുക്കാം; ആ മനസ്സ്​ വായിക്കാൻ ഇനിയെങ്കിലും അവർ തയാറാവുമെങ്കിൽ.

വളരെ ചുരുക്കം ആളുകൾക്കേ വീട്ടുതടങ്കലിൽ ഹാദിയയെ സന്ദർശിക്കാൻ അനുവാദം ലഭിച്ചുള്ളൂ. അതിൽ കേരളത്തിലെ സംഘ്​പരിവാറി​​െൻറ തലവൻ കുമ്മനം രാജശേഖരനും രാഹുൽ ഇൗശ്വർ എന്ന ഹിന്ദുമത സംരക്ഷകനും ജാമിദ ടീച്ചർ എന്ന ‘മുസ്​ലിം’ പരിഷ്​കർത്താവും ഉണ്ടായിരുന്നു. രാഹുൽ ഇൗശ്വറിനെക്കാൾ വലിയ ഹിന്ദുഭക്​തിയാണ്​ ജാമിദ ടീച്ചർ പ്രകടിപ്പിച്ചത്​. തുടക്കത്തിൽ അശോകപക്ഷം ചേർന്ന രാഹുൽ ഇൗശ്വറിന്​ കാറ്റ്​ മാറിവീശിയപ്പോൾ ഹാദിയ​യുടെ മനുഷ്യാവകാശത്തെക്കുറിച്ച്​ സംസാരിക്കേണ്ടിവന്നു. ഹാദിയയുടെ മനസ്സ്​ മാറ്റാൻ പരിശ്രമിച്ച്​ പരവശയായ ജാമിദ ടീച്ചർ പിന്നീട്​ മാധ്യമങ്ങളോട്​ പറഞ്ഞത്​, അന്ധമായ ദൈവഭക്​തിയും പരലോക വിശ്വാസവും ആരോ ഹാദിയയുടെ തലയിൽ അടിച്ചുകയറ്റിയിരിക്കുന്നുവെന്നും സ്വബോധത്തോടെയല്ല അവൾ സംസാരിക്കുന്നതെന്നുമാണ്. മുസ്​ലിം പേരും വേഷവും എടുത്തണിഞ്ഞിട്ടും ഇതൊന്നും ഇതുവരെ തലയിൽ കയറാത്ത ടീച്ചർ ഇങ്ങനെ പറയുന്നതിൽ അത്ഭുതമൊന്നുമില്ല. ഇതേ കാര്യമാണ്​ ഹാദിയയുടെ അച്ഛൻ അശോകനും സംഘ്​പരിവാർ വക്​താക്കളും തുടക്കത്തിലേ പറഞ്ഞുകൊണ്ടിരുന്നതും എൻ.​െഎ.എയെ അന്വേഷിക്കാൻ ഏൽപിച്ചതും.

സുപ്രീംകോടതി
കേരളത്തിൽ ലവ്​ ജിഹാദ്​ ഉണ്ടെന്നും ഒരു മതപരിവർത്തനശൃംഖല പ്രവർത്തിക്കുന്നുവെന്നുമുള്ള എൻ.​െഎ.എയുടെ കണ്ടെത്തലിനോട്​ സുപ്രീംകോടതി എന്തു​​ നിലപാട്​ സ്വീകരിക്കും എന്ന്​ ഇപ്പോഴും വ്യക്​തമല്ല. നിർബന്ധ മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ അത്​ അന്വേഷിക്കേണ്ടതും അതിൽ ഉൾപ്പെട്ടവർ ആരുതന്നെയായാലും നടപടി സ്വീകരിക്കേണ്ടതുമാണ്​. പക്ഷേ, പ്രായപൂർത്തിയായ ഒരു സ്​ത്രീ പൂർണബോധ്യത്തോടെയും മനസ്സാന്നിധ്യത്തോടെയും ത​​െൻറ മതം പ്രഖ്യാപിക്കു​േമ്പാൾ അത്​ മുഖവിലക്കെടുത്ത്​ അവളെ സ്വതന്ത്രയായി വിടുകയാണോ വേണ്ടത്​, അതോ അവളെ ആ വിശ്വാസത്തിലേക്ക്​ നയിച്ച മൂർത്തവും അമൂർത്തവുമായ പ്രേരണകളിലേക്കും സാഹചര്യങ്ങളിലേക്കും ചർച്ചയും അന്വേഷണവും വഴിതിരിച്ചുവിടുകയാണോ വേണ്ടത്​ എന്ന ചോദ്യം ഉയരുന്നുണ്ട്​. മസ്​തിഷ്​ക പ്രക്ഷാളനം, ഇൻഡോക്​ട്രിനേഷൻ തുടങ്ങി ഇൗ വിവാദവുമായി ബന്ധപ്പെട്ട്​ നിരന്തരം ഉപയോഗിക്കപ്പെടുന്ന പദപ്രയോഗങ്ങളുടെ വ്യാപ്​തി ഏതുവരെയാണ്​ എന്നും വ്യക്​തമല്ല. ബുദ്ധിയുള്ള ആളുകൾ ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും പരസ്​പരം സംവാദം നടത്തുന്നതും അതിൽനിന്ന്​ ഉരുത്തിരിയുന്ന ബോധ്യങ്ങളുടെ അടിസ്​ഥാനത്തിൽ നിലപാടുകൾ സ്വീകരിക്കുന്നതുമൊക്കെ മതപരിവർത്തനത്തിനുള്ള പ്രേരണയായും ബാഹ്യസ്വാധീനമായും വ്യാഖ്യാനിക്കപ്പെടാം എന്നിടത്തേക്കാണ്​ ചർച്ചകളുടെ പോക്ക്​. ഞാൻ ഏകദൈവത്തിൽ വിശ്വസിക്കുന്നുവെന്ന്​ ഒരാൾ പറഞ്ഞാൽ എന്തുകൊണ്ടാണ്​ അങ്ങനെ വിശ്വസിക്കുന്നതെന്നും അതിലേക്ക്​ നയിച്ച ഘടകങ്ങൾ എന്തൊ​െക്കയാണെന്നും സംവാദബുദ്ധ്യാ മറ്റൊരാൾക്ക്​ അന്വേഷിക്കാം. പക്ഷേ, ഭരണകൂടം ഒാരോ പൗര​നോടും ഇത്തരം ചോദ്യങ്ങൾ ചോദിച്ചുതുടങ്ങു​േമ്പാൾ ജനാധിപത്യം മരിക്കുകയും ഫാഷിസം ജനിക്കുകയും ചെയ്യുന്നു. ഹാദിയ കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധി എന്താവുമെന്നോ എന്തെല്ലാം കാര്യങ്ങളാണ്​ കോടതിയുടെ പരിഗണനയിൽ വരുക എന്നോ ഇപ്പോൾ പറയാൻ സാധ്യമല്ല. സാധാരണ കുടുംബത്തിൽ പിറന്ന വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയുടെ മതംമാറ്റവും വിവാഹവും ദേശീയസുരക്ഷക്കുപോലും ഭീഷണിയുയർത്തുന്നു എന്ന രീതിയിലേക്ക്​ സംഘ്​പരിവാർ പ്രശ്​നത്തെ മാറ്റിയെടുത്തിരിക്കുന്നു. പൊതുബോധ മുൻവിധികൾക്കും സാമുദായിക വികാരങ്ങൾക്കും മീഡിയ പ്രോപഗണ്ടക്കും ഭരണകൂടതാൽപര്യങ്ങൾക്കും അപ്പുറം കടന്ന്​ ഹാദിയ എന്ന വ്യക്​തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു വിധി പരമോന്നത നീതിപീഠത്തിൽനിന്ന്​ ഉണ്ടാവുമെന്ന്​ പ്രത്യാശിക്കാം.
.

Show Full Article
TAGS:hadiya case  supreme court islam article malayalam news 
News Summary - Hadiya, Pray and Symbol - Article
Next Story