ഇന്ത്യയിൽ ഉപഭോക്താവിനെ ബാധിക്കുന്ന ധാരാളം പരോക്ഷനികുതികളുണ്ട്. കേന്ദ്ര ഗവൺമെൻറ് നികുതികളായ സേവനനികുതി, സെൻട്രൽ എക്സൈസ് ഡ്യൂട്ടി, എക്സൈസിന്മേലുള്ള അധിക ഡ്യൂട്ടി, സെൻട്രൽ സെയിൽസ് ടാക്സ്, സർചാർജ്, സെസ് മുതലായവയും സംസ്ഥാന നികുതികളായ വാറ്റ്, പർേച്ചഴ്സ് ടാക്സ്, ആഡംബര നികുതി, പ്രവേശന നികുതി, ലോട്ടറി നികുതി മുതലായവയും ഇതിലുൾപ്പെടും. വിവിധങ്ങളായ സംസ്ഥാനങ്ങളിൽ വിവിധങ്ങളായ നിരക്കുകളാണ് ഒരേ വസ്തുവിനുതന്നെ ഈടാക്കുന്നത്. പല സാഹചര്യങ്ങളിലും നികുതിക്കു മേൽ പിന്നീടും നികുതി ചുമത്തപ്പെടുന്നുണ്ട്. ഇതുമൂലം സാധനങ്ങളുടെ വിലയിൽ വർധന ഉണ്ടാകും. ഉൽപാദനസമയത്ത് ഈടാക്കുന്ന സെൻട്രൽ എക്സൈസ് ഡ്യൂട്ടിയും സേവനനികുതിയും വ്യാപാരിക്ക് ഇൻപുട്ട് ടാക്സിെൻറ െക്രഡിറ്റ് എടുക്കാൻ സാധിക്കാത്തതിനാൽ അവ സാധനങ്ങളുടെ വിലയിൽ തന്നെ പെടുത്തി അതിന്മേലാണ് വാറ്റ് ഈടാക്കുന്നത്. അതുപോലെ, മറ്റു സംസ്ഥാനങ്ങളിൽ അടക്കുന്ന നികുതിക്ക് ഒരാനുകൂല്യവും ലഭിക്കുമായിരുന്നില്ല.
എന്നാൽ, ചരക്ക് സേവനനികുതിയുടെ ആവിർഭാവത്തോടെ ഒട്ടുമിക്ക നികുതികളും അപ്രത്യക്ഷമാകും. ഇന്ത്യയിലൊട്ടാകെ, ഒരേ സാധനത്തിന് ഒരു നികുതി മാത്രം ഈടാക്കുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. ചരക്ക് സേവനനികുതി 2017 ജൂലൈ മാസം ഒന്നു മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽവരുന്നു.ചരക്കു സേവനനികുതിയുടെ വരവോടെ ഒരേ വസ്തുവിന്മേൽ പലതരം നികുതി പല സ്ഥലങ്ങളിൽ ഈടാക്കുന്ന സ്ഥിതി അവസാനിക്കും. ഒരിക്കൽ ചുമത്തിയ നികുതി അടുത്ത വ്യാപാരത്തിൽ ഇൻപുട്ട് ടാക്സ് ആയി വരുന്നതിനാലും അവയുടെ െക്രഡിറ്റ് സാധാരണ രജിസ്േട്രഷനുള്ള വ്യാപാരികൾക്ക് എടുക്കാൻ സാധിക്കുന്നതിനാലും മൂല്യവർധനക്ക് മാത്രമേ വ്യാപാരികൾ നികുതി നൽകേണ്ടി വരുന്നുള്ളൂ. ചരക്ക് സേവനനികുതി പ്രാബല്യത്തിൽ വരുന്നതോടുകൂടി രാജ്യത്തിെൻറ ജി.ഡി.പി ഒരു ശതമാനം വർധിക്കുമെന്നും രാജ്യാന്തര ബിസിനസുകൾ വർധിക്കുമെന്നും കരുതുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതി നിരക്കായതിനാൽ ചെക്പോസ്റ്റുകളിൽ കാലതാമസം ഉണ്ടാവില്ല. റിട്ടേണുകളുടെ സമർപ്പണ സമയത്ത് പൂർണമായ വിവരങ്ങൾ ലഭിക്കുന്നതിനാലും രാജ്യമൊട്ടാകെയുള്ള കണക്കുകൾ കമ്പ്യൂട്ടറുകളുമായി ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നതിനാലും ഉദ്യോഗസ്ഥ ലവലിലുള്ള അഴിമതികൾ പാടെ കുറയും. ചെക്പോസ്റ്റുകളിൽ അമാന്തമില്ലാത്തതിനാൽ ചരക്കുകളുടെ ഗതാഗതം വേഗത്തിൽ നടക്കുന്നതാണ്. ഉൽപാദനം മുതൽ ഉപഭോക്താവ് വരെ ഒറ്റ നികുതി മാത്രം ഉള്ളതിനാലും മുമ്പ് അടച്ച നികുതിയുടെ െക്രഡിറ്റ് അടുത്ത സ്റ്റേജുകളിൽ ലഭിക്കുന്നതിനാലും ഉപഭോക്താവിന് വാങ്ങുന്ന വിലയുടെ മാത്രം നികുതി നൽകിയാൽ മതി.
ലോകത്തിൽ ആകെ 160 രാജ്യങ്ങളിൽ ചരക്ക് സേവനനികുതി നടപ്പാക്കിയിട്ടുണ്ട്. ആദ്യമായി ഇതു നടപ്പാക്കിയ രാജ്യം ഫ്രാൻസ്.സാധാരണ വാറ്റ് നിയമത്തിൽ നികുതി വിൽപനയിന്മേൽ ആണെങ്കിൽ ജി.എസ്.ടിയിൽ ഇത് വിതരണം (സപ്ലൈ) അടിസ്ഥാനമാക്കിയാണ്. സ്റ്റോക്ക് ട്രാൻസ്ഫർ, കൺസൈൻമെൻറ് സപ്ലൈ, തിരികെ ലഭിക്കില്ലാത്ത ജോബ് വർക്കുകൾ എന്നിവ ജി.എസ്.ടി.യിൽ നികുതിക്ക് വിധേയമാണ്. കൂടാതെ സാമ്പിൾ ആയി നൽകുന്നതും സംഭാവനകൾ ആയി നൽകുന്നതും നികുതിക്ക് വിധേയമാണ്. ചരക്ക് സേവനനികുതിയിൽ എല്ലാ ഇടപാടുകൾക്കും സി.ജി.എസ്.ടിയും (കേന്ദ്രവിഹിതം) എസ്.ജി.എസ്.ടി.യും (സംസ്ഥാനവിഹിതം) ഉണ്ട്. സേവനനികുതിക്കും എക്സൈസ് ഡ്യൂട്ടിക്കും പകരമായി സി.ജി.എസ്.ടിയും, വാറ്റ്, പർച്ചേഴ്സ് ടാക്സ്, ആഡംബരനികുതി, പ്രവേശന നികുതി എന്നിവക്ക് പകരമായി എസ്.ജി.എസ്.ടിയും ഈടാക്കുന്നു. ഭരണഘടനഭേദഗതിക്ക് മുമ്പ് കേന്ദ്രത്തിന് വിൽപനയുടെ നികുതി പിടിക്കാൻ അധികാരം ഉണ്ടായിരുന്നില്ല. അതുപോലെ ജൂൺ മാസം 30ാം തീയതിയിൽ ബാലൻസ് ആയി നിൽക്കുന്ന എക്സൈസ് ഡ്യൂട്ടിയുടെയും സേവനനികുതിയുടെയും ബാക്കിവരുന്ന തുക സി.ജി.എസ്.ടിയിൽ സെറ്റോഫ് ചെയ്യുവാൻ സാധിക്കും. എസ്.ജി.എസ്.ടി സംസ്ഥാന ഗവൺമെൻറിെൻറ നിയന്ത്രണത്തിലാണ്. ഭരണഘടന ഭേദഗതി ചെയ്ത സമയത്ത് സംസ്ഥാനങ്ങൾക്ക് സേവനത്തിന് നികുതി പിടിക്കാൻ സാധിക്കുന്ന വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. വാറ്റ് നിയമത്തിലെ ഇൻപുട്ട് ടാക്സിെൻറ ബാലൻസ് ജൂൺ 30ന് ഉണ്ടെങ്കിൽ അവ എസ്.ജി.എസ്.ടിയുമായി സെറ്റോഫ് ചെയ്യാൻ സാധിക്കും. ആ ദിവസത്തെ ക്ലോസിങ് സ്റ്റോക്കിലുള്ള വാറ്റും ഡ്യൂട്ടിയും യഥാക്രമം സെറ്റോഫ് ചെയ്യാൻ സാധിക്കും.
അന്തർ സംസ്ഥാന വ്യാപാരങ്ങൾക്ക് ഐ.ജി.എസ്.ടി ആണ് ഈടാക്കുന്നത്. ഐ.ജി.എസ്.ടി എന്നുപറയുന്നത് സി.ജി.എസ്.ടിയും എസ്.ജി.എസ്.ടിയും തമ്മിൽ കൂട്ടിയാൽ ലഭിക്കുന്ന നികുതി ആണ്. ഇന്ത്യക്ക് വെളിയിൽ നിന്നും ചരക്കോ / സേവനമോ ഇറക്കുമതി ചെയ്താൽ അതിന് ഐ.ജി.എസ്.ടി ആണ് ചാർജ് ചെയ്യുന്നത്. അതുപോലെ ക്ലോസിങ് സ്റ്റോക്കിൽ ഉൾപ്പെട്ട നികുതി ഐ.ജി.എസ്.ടിയുമായി സെറ്റോഫ് ചെയ്യാൻ സാധിക്കും.
ചാർേട്ടർഡ് അക്കൗണ്ടൻറാണ് ലേഖകൻ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 7:32 AM GMT Updated On
date_range 2017-12-31T09:29:59+05:30നികുതി ബാഹുല്യം അവസാനിക്കുന്നു
text_fieldsNext Story