Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎന്താണ്​ ഈ...

എന്താണ്​ ഈ ഏറ്റുമുട്ടലിനു പിന്നിലെ രാഷ്​ട്രീയം?

text_fields
bookmark_border
pinarayi vijayan
cancel

ഇടതുപക്ഷവും ഗവർണറും തമ്മിലെ തർക്കം പരിധി കടന്നോയെന്ന് സംശയം. രാഷ്​ട്രീയമുള്ള പൗരജനങ്ങളേ ആ തർക്കത്തിൽ നേരിട്ട്​ ഇടപെടാനിടയുള്ളൂ. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം തർക്കം സൃഷ്​ടിക്കുന്ന സാമൂഹികാഘാതമാകും പ്രശ്നമാവുക. സമൂഹത്തിലുണ്ടാവുന്ന ഏത് പ്രത്യാഘാതവും ജീവിതത്തിൽ ഏൽപിക്കുന്നത്​ ആഘാതങ്ങളാണ്. അതിനാൽ ഗവർണറും ഭരണകൂടവും തമ്മിലെ തർക്കം സൃഷ്​ടിക്കുന്ന ആഘാതങ്ങൾ പരിശോധിക്കപ്പെടണം.

ഗവർണർ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്​. ഗവർണറെ നിശ്ചയിച്ച്​ നിയമിക്കുന്നത്​ കേന്ദ്രം ഭരിക്കുന്നവരാണ്. മുൻകാല ഗവർണർമാർ സർക്കാറുകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയോ, രാഷ്ടീയ കാര്യങ്ങളിൽ ഇടപെട്ട് അഭിപ്രായങ്ങളും വാർത്തസമ്മേളനങ്ങളും നടത്തുകയോ ചെയ്യാറില്ലായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഗവർണർ മറ്റൊരു വഴിയിലൂടെയാണ്​ സഞ്ചരിക്കുന്നത്​. മന്ത്രിമാരുടെ നിലപാടുകളെ ചോദ്യംചെയ്തും ഭരണകാര്യങ്ങളിൽ ഇടപെട്ടും ഒച്ചപ്പാടുകൾ സൃഷ്ടിക്കുന്നു. മന്ത്രിമാരോടുള്ള പ്രീതി പിൻവലിക്കുമെന്ന്​ ഭീഷണിപ്പെടുത്തുന്നു, ഭരണപക്ഷം അണികളുമായെത്തി രാജ്​ഭവൻ വളയുന്നു, പുറമെനിന്ന്​ നോക്കു​േമ്പാൾ വലിയ ഏറ്റുമുട്ടലി​െൻറ പ്രതീതി തന്നെ.

ഈ അടുത്തകാലം വരെ ചിത്രം മറ്റൊന്നായിരുന്നു. നിയമനത്തിലും നിലപാടുകളിലും വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ ഗവർണർ ചില പ്രസ്താവനകളിറക്കും. മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും; മഞ്ഞുരുകും. അങ്ങനെയാണല്ലോ കണ്ണൂർ യൂനിവേഴ്സിറ്റിയിലെ വി.സിയുടെ രണ്ടാം നിയമനം നടക്കുന്നത്. മിക്കവാറും സർവകലാശാലകളിലെയും വി.

സി നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ വേണ്ടപോലെ പാലിക്കപ്പെടാതിരുന്നതും ആ ബന്ധത്തിന്റെ അടയാളപ്പെടുത്തലായിരുന്നു. എന്നാൽ, കണ്ണൂർ യൂനിവേഴ്സിറ്റിയിലെ ബന്ധു നിയമനത്തി​െൻറ പേരുപറഞ്ഞാണ്​ ഗവർണർ -ഇടതുപക്ഷ ബന്ധം ഉലയാൻ തുടങ്ങിയത്​.

ഗവർണറുടെ നീക്കങ്ങളെ സംഘ്പരിവാർ ന്യായീകരിച്ചപ്പോൾ പിണറായി-ഗവർണർ തർക്കത്തെ ഒരു വ്യാജ ഏറ്റുമുട്ടലായാണ്​ പ്രതിപക്ഷമായ കോൺഗ്രസ് വിലയിരുത്തുന്നത്​.

അതിന് പിൻബലമായി ചൂണ്ടിക്കാണിക്കുന്നത് ഇടതുപക്ഷത്തിന്റെ ഒത്തുതീർപ്പ് രാഷ്ട്രീയം തന്നെയാണ്. ബി.ജെ.പിയുമായി ഇ​ത്രമാത്രം അഡ്ജസ്റ്റ് ചെയ്യുന്ന ഒരു ഭരണാധികാരിയെയും ഒരു സംസ്ഥാനത്തും നാം കാണില്ല. വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്ന സാധുക്കളായ മനുഷ്യരെ ഒരു മന്ത്രി തീവ്രവാദികളെന്ന് വിളിച്ചത് ഈയിടെയാണ്. ഈ സമരത്തെ പ്രതിരോധിക്കാൻ ബി.ജെ.പിയുമായി സഖ്യംചേർന്നാണ്​ സി.പി.എം ധർണ നടത്തുന്നത്​. അങ്ങനെയെങ്കിൽ ഗവർണർ-സർക്കാർ യുദ്ധത്തിന്​ പിന്നിൽ ഒളിഞ്ഞിരിക്കുന്ന പൊരുൾ ആരായുകതന്നെ വേണം. അപ്പോൾ നമുക്ക് മനസ്സിലാവും, സ്വർണക്കടത്ത് കേസിലും മനുഷ്യാവകാശ ലംഘനങ്ങളിലുമൊക്കെ ഗവർണർ നിശ്ശബ്ദനാകുന്നതി​െൻറ രാഷ്ട്രീയഹേതു. ഒരു കുടിലരാഷ്ടീയം മറച്ചുവെക്കാനുളള അടവുനയത്തിന്റെ ഭാഗമാണ് ഇവർ തമ്മിലെ തർക്കമെന്ന്​.

എന്താണ് ആ രാഷ്ട്രീയം​?

ബി.ജെ.പി-സംഘ്​പരിവാർ സംഘടനകൾ ആഗ്രഹിക്കുന്നത് ഇനിമേലിൽ കോൺഗ്രസ് അധികാരത്തിലെത്തരുത്​ എന്നാണ്. കേ​രളത്തിലെ മാർക്​സിസ്റ്റുകളുടെയും ആഗ്രഹം അതു തന്നെ. കമ്യൂണിസത്തെ സംഘ്​പരിവാർ ഇഷ്ടപ്പെടുന്നില്ലെങ്കിൽപോലും കേരളത്തിന്റെ പ്ര​േത്യക സാഹചര്യത്തിൽ ഇടതുപക്ഷവുമായി ചില ഒത്തുതീർപ്പുകൾക്ക്​ അവർ ഒരുക്കമാണ്​. എങ്ങനെയുള്ള ഇടതുപക്ഷം എന്ന ചോദ്യം പ്രസക്തമാണ്​- എന്റെ കാഴ്ചപ്പാടിൽ, പിണറായി വിജയനില്ലാത്ത ഒരു ഇടതുപക്ഷ ഭരണമാകണം ബി.ജെ.പിയുടെ താല്പര്യം. കോൺഗ്രസ് അധികാരത്തിൽനിന്ന്​ പുറത്തുനിൽക്കുകയും വേണം.

ഈ രാഷ്ട്രീയം ആവിഷ്കരിച്ച്​ നടപ്പാക്കാൻ സംഘ്​പരിവാർ ഗവർണറെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന്​ വിചാരിക്കാനാണ് ന്യായം കാണുന്നത്. ചുരുക്കിപ്പറഞ്ഞാൽ, സി.പി.എമ്മുമായി ഗവർണർ നടത്തുന്ന പോര്​ ഇടതുപക്ഷത്തെ എതിർചേരിയിൽ നിർത്തിക്കാണ്ടുള്ളതാണെന്ന് തോന്നാമെങ്കിലും ബി.ജെ.പിയുടെ ദേശീയ രാഷ്ട്രീയമാണ് അതിൽ പ്രതിഫലിക്കുന്നത്​. അത്​ മനസ്സിലാക്കി സി.പി.എം പരീക്ഷിക്കുന്ന അടവുരീതി ഒരർഥത്തിൽ വർഗീയത ചുമക്കുന്ന രാഷ്ട്രീയം തന്നെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorkerala govt
News Summary - Governor government war
Next Story