Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൊതുസമൂഹത്തി​െൻറ...

പൊതുസമൂഹത്തി​െൻറ ശുഭപ്രതീക്ഷ

text_fields
bookmark_border
പൊതുസമൂഹത്തി​െൻറ ശുഭപ്രതീക്ഷ
cancel

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന രാഷ്​ട്രീയ ബലാബല പരീക്ഷയുടെ ഫലം വന്നത്​ ആശ്വാസത്തോടെയാണ്.​ വിനാശകരമായ ഫാഷിസ്​റ് റ്​ തേരോട്ടത്തിന്​ അൽപം ശമനമുണ്ടാകുമെന്നും രാജ്യത്ത്​ നല്ല ദിനങ്ങൾ വരുമെന്നും നമുക്ക്​ പ്രതീക്ഷിക്കാം. കഴി ഞ്ഞ നാലുവർഷമായി രാജ്യത്ത്​ നടക്കുന്ന അരുതായ്​മകൾ അടിച്ചേൽപിച്ച ദുരിതങ്ങൾക്കിടയിലാണ്​ നിയമസഭ തെരഞ്ഞെടുപ്പ് ​ ഫലം വന്നത്​. നാടുമുഴുവൻ അരാജകത്വം നിലനിൽക്കുകയായിരുന്നു. വലതുപക്ഷ വർഗീയവാദികൾ അവരുടെ അജണ്ട നടപ്പാക്കുന്ന ക ാലം. ബജ്​റംഗ്​ദളും വിശ്വഹിന്ദു പരിഷത്തും മറ്റും നടത്തുന്ന നിഷ്​ഠുര കൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരുന്ന ു ഉത്തർപ്രദേശിലെ ബുലങ്​ശഹറിൽ നടന്നത്​. പശുവി​​​െൻറ അവശിഷ്​ടങ്ങൾ കണ്ടെത്തിയെന്ന കഥ പ്രചരിപ്പിച്ച്​ അതിക്രമം നടത്തിയവർ പൊലീസ്​ ഇൻസ്​പെക്​ടറെപ്പോലും കൊലപ്പെടുത്തി. ബുലന്ദ്​​ശഹറിൽ ഒന്നും ചെയ്​തിട്ടില്ലാത്ത ന്യൂനപക ്ഷ വിഭാഗത്തിലെ കുട്ടികളുടെ പേരുപോലും കേസി​​​െൻറ പ്രഥമവിവര റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ഭരണകർത്താക്കളുടെ ഒത്താശയോടെ നുണ പ്രചാരണം അടിച്ചുവിടുകയായിരുന്നു.

കോൺഗ്രസിന്​ ഏറെ മുന്നോട്ടുപോവാനായി എന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം നൽകുന്ന പ്രതീക്ഷ. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻറ മുഖ്യവേദിയിൽ രാഹുൽ ഗാന്ധി വരുമെന്നുറപ്പായി. ഇത്​ തീർച്ചയായും ആശ്വാസത്തിന്​ വ​ക​ന​ൽ​കു​ന്നു. ജ​ന​ങ്ങ​ൾ​ക്ക്​ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളെ ഭ​യ​ക്കാ​തെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന സ്​​ഥി​തി​വി​ശേ​ഷം സം​ജാ​ത​മാ​കു​മെ​ന്ന്​ ന​മു​ക്ക്​ ന്യാ​യ​മാ​യും ക​രു​താം.

രാ​ഹു​ൽ ഗാ​ന്ധി അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ന്ന​ത്​ തീ​ർ​ച്ച​യാ​യും ഇ​ഷ്​​ട​മു​ള്ള കാ​ര്യംത​ന്നെ. അ​ദ്ദേ​ഹ​ത്തെ വ്യക്തി​പ​ര​മാ​യി എ​നി​ക്ക​റി​യി​ല്ല. ഒ​രി​ക്ക​ൽ​പോ​ലും ക​ണ്ടി​ട്ടുപോ​ലു​മി​ല്ല. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ല​ഘു സ്​​ക്രീ​നി​ൽ രാ​ഹു​ലി​നെ ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ വാ​ക്കു​ക​ൾ കേ​ൾ​ക്കാ​നും മു​ഖ​ഭാ​വ​ം ശ്ര​ദ്ധി​ക്കാ​നും ക​ഴി​ഞ്ഞു. അ​തി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​യ​ത്​ അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​നും ആത്മാ​ർ​ഥ​ത​യു​ള്ള ആ​ളുമാണെന്നാ​ണ്.

മു​ശീറു​ൽ ഹ​സ​ൻ അ​പൂ​ർ​വ വ്യ​ക്തിത്വം
അ​ന്ത​രി​ച്ച വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ൻ പ്ര​ഫ. മു​ശീ​റു​ൽ ഹ​സ​നു​മാ​യി സം​വ​ദി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പുത​ന്നെ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ധൈ​ഷ​ണി​ക പ്ര​ഭാ​വ​ത്തെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കി​യ​ത്​ ഒ​മ്പ​തു​വ​ർ​ഷം മൂ​മ്പ്​ ന്യൂഡൽ​ഹി​യി​ലെ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സെ​ൻ​റ​റി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണ്. വി​ഖ്യാ​ത ച​രി​ത്ര​കാ​ര​െ​ൻ​റ ര​ണ്ട്​ ദ​ശ​ക​ത്തെ എ​ഴു​ത്തു​ജീ​വി​ത​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. ഒാ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി പ്ര​സ്​ (ഒ.​യു.​പി) ആ​യി​രു​ന്ന സം​ഘാ​ട​ക​ർ. ഒ.​യു.​പി മു​ശീ​റു​ൽ ഹ​സ​െ​ൻ​റ നി​ര​വ​ധി പു​സ്​​ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ പ​ല​തും ന​ന്നാ​യി വി​റ്റു​പോ​വു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ആമിർ അഹ്​മദ്​ അലവിയുടെ ‘എ പിൽഗ്രിംസ്​ ഡയറി’ എന്ന കൃതി രഖ്​ശന്ദ ജലീലിനോടൊപ്പം വിവർത്തനം ചെയ്​തത്​ മുശീർ ഹസനാണ്​. 1929ലെ മൂല കൃതിയിൽ ദുർഗ്രഹമായ ചില ഭാഗങ്ങളുണ്ട്​. ഇത്​ ലളിതമായി വായനക്കാരിലെത്തിക്കാൻ വിവർത്തനത്തിന്​ കഴിഞ്ഞു.

ഇന്ത്യ വിഭജനം, രാജ്യത്തി​​​െൻറ ചരിത്രപരമായ പരിവർത്തനങ്ങൾ, സമകാലിക ചരിത്രം, മുസ്​ലിംകളുടെ സാമൂഹിക അവസ്​ഥ തുടങ്ങിയവയെക്കുറിച്ചും പ്രമുഖ ചരിത്രകാരന്മാരെക്കുറിച്ചും മുശീറുൽ ഹസൻ എഴുതിയിട്ടുണ്ട്​. നെഹ്​റു യുഗം, ഇസ്​ലാമിക പൈതൃകം, 19ാം നൂറ്റാണ്ടിലെ ഡൽഹി മുസ്​ലിം ബുദ്ധിജീവികൾ, അവധി​​​െൻറ ചരിത്രം തുടങ്ങിയവയെയും അദ്ദേഹത്തിന്​ രചനാ വിഷയങ്ങളായിരുന്നു. ഭാഷാശുദ്ധിയും ഒഴുക്കുമുള്ള ശൈലിയായിരുന്നു അദ്ദേഹത്തി​േൻറത്​. തുർക്കിയിലെ ​െഎതിഹാസിക വനിത പരിഷ്​കരണ വാദിയായിരുന്ന ഹാലിദ അദീപിനെക്കുറിച്ച് (1884-1964) ​ മുശീറുൽ ഹസൻ എഴുതിയ ശേഷമാണ്​ അവരെക്കുറിച്ച്​ കൂടുതൽ പേരും അറിയുന്നത്​. ഹാലിദയുടെ അസാധാരണ വ്യക്തിത്വത്തെക്കുറിച്ച്​ ഒരു അനൗദ്യോഗിക സംഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി.

ഉത്തർപ്രദേശിലെ അവധ്​ ബെൽട്ടിൽനിന്നാണ്​ ഞാൻ വരുന്നതെങ്കിലും നാടി​​​െൻറ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നത്​ മുശീറുൽ ഹസ​​​െൻറ രചനകളിലൂടെയാണ്​. ‘ദ അവധ്​ പഞ്ച്​-വിറ്റ്​ ആൻഡ്​​ ഹ്യുമർ ഇൻ കൊളോണിയൽ നോർത്ത്​ ഇന്ത്യ’ എന്ന കൃതിയിൽ അവധിലെ കൊളോണിയൽ ഭരണത്തി​​​െൻറ അറിയപ്പെടാത്ത ഏടുകൾ വിവരിക്കുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ പാശ്ചാത്യ സംസ്​കാരം ഏൽപ്പിച്ച ആഘാതത്തെക്കുറിച്ചും അദ്ദേഹം പുസ്​തകങ്ങൾ എഴുതി.

ജാമിഅ മില്ലിയ ഇസ്​ലാമിയയിൽ വൈസ്​ ചാൻസലറായിരിക്കെ മുശീറുൽ ഹസൻ കൊണ്ടുവന്ന ഭരണ, അക്കാദമിക പരിഷ്​കാരങ്ങൾ നോക്കിക്കാണാൻ അവിടെ വിസിറ്റിങ്​ പ്രഫസറായിരുന്ന എനിക്ക്​ കഴിഞ്ഞിട്ടുണ്ട്​. സർവകലാശാലയുടെ വാതിലുകൾ സ്വദേശത്തും വിദേശത്തുമുള്ള പഠിതാക്കൾക്കും ഗവേഷകർക്കും അക്കാദമിക്കുകൾക്കുമായി അദ്ദേഹം തുറന്നിട്ടു. കാമ്പസിൽ നിരവധി സെമിനാറുകൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും മുശീറുൽ ഹസൻ വേദിയൊരുക്കി. അക്കാദമിക വൃത്തിയുടെ അലകും പിടിയും അദ്ദേഹം മാറ്റിമറിച്ചു.

നാഷനൽ ആർക്കൈവ്​സ്​ ഒാഫ്​ ഇന്ത്യയുടെ ഡെപ്യൂട്ടി ജനറലായിരിക്കവെയാണ്​ മുശീറുൽ ഹസനുമായി ഞാൻ ഏറ്റവും ഒടുവിൽ അഭിമുഖം നടത്തിയത്​. ചരിത്രരേഖകളുമായി ബന്ധപ്പെട്ട അദ്ദേഹത്തി​​​െൻറ അഗാധ പാണ്ഡിത്യം അന്ന്​ മനസ്സിലാക്കാൻ കഴിഞ്ഞു. ബഹുമുഖ പ്രതിഭയായ വലിയ മനുഷ്യനെയാണ്​ രാജ്യത്തിന്​ നഷ്​ടമായത്​.

Show Full Article
TAGS:Five State Election Congress Win election result article malayalam news 
News Summary - Good Hope of Public - Article
Next Story