Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാധ്യമങ്ങളിലെ വ്യക്തി:...

മാധ്യമങ്ങളിലെ വ്യക്തി: നി​ഷ്കാ​സി​ത​ൻ

text_fields
bookmark_border
CM Ibrahim
cancel

കു​രു​തി​യും ഉ​ന്മൂ​ല​ന​വു​മൊ​ക്കെ​യാ​ണ് ഫാ​ഷി​സ​ത്തി​ന്റെ താ​ക്കോ​ൽ സൂ​ത്ര​വാ​ക്യ​ങ്ങ​ൾ. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ​യു​ടെ പ​രീ​ക്ഷ​ണ​ശാ​ല​യാ​യ ക​ർ​ണാ​ട​ക​യി​ൽ പാ​ർ​ട്ടി പു​തി​യൊ​രു അ​ജ​ണ്ട​യി​ലേ​ക്ക് ക​ട​ന്ന​പ്പോ​ഴു​ണ്ടാ​യ ഒ​രു കു​രു​തി ഇ​ങ്ങ് കേ​ര​ള​ത്തി​ൽ​ വ​രെ അ​ല​യ​ടി​ച്ചി​രി​ക്കു​ന്നു. ഭ​ര​ണം പോ​യെ​ന്നു ക​രു​തി ക​ന്ന​ട ദേ​ശ​ത്ത് തു​ട​ർ​ന്നു​വ​ന്ന രാ​ഷ്ട്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ർ​ത്താ​നൊ​ക്കി​ല്ല​​ല്ലോ.

അ​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും കാ​ലം ശ​ത്രു​പ​ക്ഷ​ത്താ​യി​രു​ന്ന കു​മ​ര​ണ്ണ​യെ​ന്ന എച്ച്.ഡി. ​കു​മാ​ര​സ്വാ​മി​യെ കൂട്ടു​പി​ടി​ക്കാ​മെ​ന്നു വെ​ച്ച​ത്. കു​മ​ര​ണ്ണ​ക്കു മാ​ത്ര​മ​ല്ല, മതേതര സഖ്യത്തിന്റെ ചെലവിൽ പണ്ട് പ്രധാനമന്ത്രിയായ അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വ് ദേവ​ഗൗ​ഡ​ക്കും പൂ​ർ​ണ​സ​മ്മ​തം. ഉ​ട​ക്കു​വെ​ച്ച​ത് ഒ​രേ​യൊ​രാ​ൾ മാ​ത്രം: സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​എം. ഇ​ബ്രാ​ഹീം. കു​രു​തി​യ​ല്ലാ​തെ വേ​റെ മാ​ർ​ഗ​മി​ല്ലായിരുന്നു; പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​ത​ന്നെ പി​രി​ച്ചു​വി​ട്ടു,സി.​എം ഔ​ട്ട്!

ക​റ​ങ്ങി​ത്തി​രി​ഞ്ഞ് ജെ.​ഡി.​എ​സി​ലെ​ത്തി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. 2008 മു​ത​ൽ കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ആസൂത്രണ ബോർഡ് ഉപാധ്യക്ഷ പദവി നൽകി പാർട്ടി പുനരധിവസിപ്പിച്ചതാണ്. പക്ഷേ,നി​യ​മ നി​ർ​മാ​ണ കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേതൃസ്ഥാനം ജൂ​നി​യ​റാ​യ ബി.​കെ. ഹ​രി​പ്ര​സാ​ദി​ന് നൽകിയതിൽ പ്രതിഷേധിച്ച് സോ​ണി​യ​ക്ക് രാജിക്കത്ത് കൊടുത്ത് ക​ക്ഷി കു​മ​ര​ണ്ണ​ക്കൊ​പ്പം പോ​യി.

വി​ശാ​ലഹൃ​ദ​യ​നാ​യ കു​മ​ര​ണ്ണ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ​നി​ന്ന് മാ​റി ക​സേ​ര സി.​എ​മ്മി​നു​നേ​രെ നീ​ട്ടി. സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ലും മു​സ്‍ലിം സ​മു​ദാ​യ​ത്തി​ലും വ​ലി​യ സ്വാ​ധീ​ന​മു​ള്ള ഇ​ബ്രാ​ഹീ​മിന്റെ ബലത്തിൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ൽക്കൈ നേ​ടു​കയായി​രു​ന്നു കു​മ​ര​ണ്ണ​യു​ടെ​യും ഗൗ​ഡ​യു​ടെ​യും ല​ക്ഷ്യം.

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കിങ്മേക്കർ സ്ഥാനം ഉറപ്പായും കിട്ടുമെന്നും എം.എൽ.എമാരെ വെച്ച് വിലപേശണമെന്നുമൊക്കെയായിരുന്നു കണക്കുകൂട്ടൽ. അ​തെല്ലാം തട്ടിമറിച്ച്, സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ. ശി​വ​കു​മാ​റു​മെ​ല്ലാം ഒ​ത്തു​പി​ടി​ച്ച് സം​സ്ഥാ​ന ഭ​ര​ണം കൈയിലൊതുക്കി.

ജെ.ഡി.​എ​സ് വെ​റും 19 സീ​റ്റി​ലൊ​തു​ങ്ങി. തുടർഭരണം ഉറച്ചമട്ടിൽ നടന്നിരുന്ന ബി.​ജെ.​പി​ക്കും വ​ൻ ന​ഷ്ട​മു​ണ്ടാ​യി. 42 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​നി​ല​യി​ൽ പോ​യാ​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ത്ര​ വെ​ടി​പ്പാ​വി​ല്ലെ​ന്ന് ഇ​രുകൂ​ട്ട​ർ​ക്കു​മ​റി​യാം. അ​ങ്ങനെ​യാ​ണ് സ​ഖ്യ ച​ർ​ച്ച​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു സ​ഖ്യം സാ​ധ്യ​മാ​ണോ എ​ന്നൊ​​ന്നും ചോ​ദി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.

അ​ധി​കാ​ര​മാ​ണ് മു​ഖ്യം. അ​തി​നു​വേ​ണ്ടി ഏ​ത് ഒത്തുതീർപ്പിനും പണ്ടേ ഒരുക്കമാണ് കു​മാ​ര​സ്വാ​മി​. 2004ൽ, ​ക​ന്നട ദേ​ശ​ത്ത് ബി.​ജെ.​പി​ക്ക് ആ​ദ്യ​മാ​യി ഭ​ര​ണം സ​മ്മാ​നി​ച്ച​തു​ത​ന്നെ കു​മ​ര​ണ്ണ​യു​ടെ മഹാമനസ്കതയിലായിരുന്ന​ല്ലോ. 2004ൽ ​ആ​കാ​​മെ​ങ്കി​ൽ 2024ലു​മാ​കാം. പി​ന്നെ​യു​ള്ള​ത്, കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളാ​ണ്.

ത​ൽ​ക്കാ​ലം അ​വ​ർ അ​വി​ടെ നി​ല​വി​ലു​ള്ള മു​ന്ന​ണി​ക​ളി​ൽ തു​ട​ര​ട്ടെ; ഇ​വി​ടെ ത​ങ്ങ​ൾ പു​തി​യ മു​ന്ന​ണി​യി​ൽ നി​ന്നോ​ളാം. ഇങ്ങനെ കാര്യങ്ങൾ സെറ്റാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇ​ന്ന​ലെ കേ​റിവ​ന്ന അ​ധ്യ​ക്ഷ​ൻ ഇ​ട​​ങ്കോ​ലി​ടുന്നത്. അ​യാ​ളെ പി​ടി​ച്ചു പു​റ​ത്താ​ക്കാ​തെ വേ​റെ​ന്തു ചെ​യ്യാ​ൻ.

എ​ന്നു​വെ​ച്ച്, സി.​എം. ഇ​ബ്രാ​ഹീം രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​നു​ പോ​കു​മെ​ന്നൊ​ന്നും ക​രു​താ​ൻ വ​യ്യ. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഒ​രു വി​മ​ത​പ്പ​ട ഒ​രു​ങ്ങാ​നു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്നു​ണ്ട്. യ​ഥാ​ർ​ഥ ജെ.​ഡി.​എ​സ് താ​നാ​ണെ​ന്ന് ഇ​ട​ക്കി​ടെ വി​ളി​ച്ചുപ​റ​യു​ന്ന​ത് അ​തി​ന്റെ സൂ​ച​ന​യാ​ണ്. പാ​ർ​ട്ടി​യു​ടെ 19 എം.​എ​ൽ.​എ​മാ​ർ ഒ​ന്നി​ച്ച് കു​മാ​ര​സ്വാ​മി-​ഗൗ​ഡ സം​ഘ​ത്തോ​ടൊ​പ്പം നി​ല​യു​റ​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. ഇ​നി അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ലും സി.​എം നാ​ലു കാ​ലി​ൽ​ത്ത​ന്നെ വീ​ഴും.

ഇ​ങ്ങ​നെ​യൊ​ക്കെ​ത്ത​ന്നെ​യാ​യി​രു​ന്നു എ​ക്കാ​ല​ത്തും രാ​ഷ്ട്രീ​യ ജീ​വി​തം. കോ​ൺ​​ഗ്ര​സി​ൽ​നി​ന്ന് ജ​ന​ത പാ​ർ​ട്ടി​യി​ലേ​ക്കും തി​രി​ച്ചു കോ​ൺ​ഗ്ര​സി​ലേ​ക്കും പി​ന്നെ ജ​ന​താ​ദ​ളി​ലേ​ക്കും അ​തു​ക​ഴി​ഞ്ഞ് വീ​ണ്ടും കോ​ൺ​ഗ്ര​സി​ലേ​ക്കും പി​ന്നെ സെ​ക്കു​ല​ർ ദ​ളി​ലേ​ക്കും മാ​റിക്കയറി ഇ​പ്പോ​ൾ അ​ടു​ത്ത ബ​സി​നാ​യി കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്.

12ാം വ​യ​സ്സി​ൽ തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ ജീ​വി​ത​മാ​ണ്. 1967ൽ ​​​അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന എ​​​സ്. നി​​​ജ​​​ലിം​​​ഗ​​​പ്പ​​​യു​​​ടെ രാ​​​ഷ്ട്രീ​​​യ പ്ര​​​ചാ​​​ര​​​ണ ​​​വേ​​​ദി​​​ക​​​ളി​​​ൽ ക​​​ത്തി​​​ക്ക​​​യ​​​റു​ന്ന ആ ​ചെ​ക്കനെ നോ​ക്കി ആ​ളു​ക​ൾ മൂ​ക്ക​ത്ത് വി​ര​ൽ വെ​ച്ചു. അ​ന്നേ വ​ലി​യ വാ​ഗ്മി​യാ​ണ്. ഭ​​​ദ്രാ​​​വ​​​തി​​​യാ​യി​രു​ന്നു അ​ക്കാ​ല​ത്തെ രാ​ഷ്ട്രീ​യ ത​ട്ട​കം; പാ​ർ​ട്ടി കോ​ൺ​ഗ്ര​സും.

രാ​ഷ്ട്രീ​യ ഗു​രു വീ​രേ​ന്ദ്ര പാ​ട്ടീ​ൽ ആ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ​​ജ​​​ന​​​താ​​​പ​​​രി​​​വാ​​​ർ സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന്​ എം.​​​എ​​​ൽ.​​​എ ആ​യ​തോ​ടെ പാ​ർ​ല​മെ​ന്റ​റി രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​നും തു​ട​ക്ക​മാ​യി. പി​ന്നീ​ട​ങ്ങോ​ട്ട് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത രാ​ഷ്ട്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ല​മാ​യി​രു​ന്നു. ’79ൽ ​പാ​ട്ടീ​ൽ പ​രി​വാ​ർ വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​പ്പോ​ൾ ശി​ഷ്യ​നും അ​നു​ഗ​മി​ച്ചു.

ആ ​വ​ക​യി​ൽ സ്വന്തമായ മ​ന്ത്രിസ്ഥാ​നം പ​ക്ഷേ, അ​ധി​കം വൈകാതെ സ​ഹോ​ദ​ര​ന്റെ പേ​രി​ലു​ണ്ടാ​യ ആ​രോ​പ​ണ​ത്തി​ന്റെ പേ​രി​ൽ നഷ്ടമായി. പി​ന്നീ​ട് ആ ​സ​ഹോ​ദ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റതോ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് ത​ൽ​ക്കാ​ലം പി​ൻ​വാ​ങ്ങി.

പി​ന്നീ​ട് മ​ട​ങ്ങി​യെ​ത്തു​ന്ന​ത് ’94ലാ​ണ്; ജ​ന​താ​ദ​ൾ വ​ഴി. ദേ​വ​ഗൗ​ഡ ന​ല്ല മ​ന​സ്സോ​ടെ സ്വീ​ക​രി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൽ വി​ജ​യി​ച്ച​പ്പോ​ൾ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി​യും പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യാ​യ​പ്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​വും ന​ൽ​കി. ഗൗ​ഡ, ഗു​ജ്​റാ​ൽ സ​ർ​ക്കാ​റു​ക​ളു​ടെ കാ​ല​ത്ത് വ്യോ​മ​യാ​ന​വും ടൂ​റി​സ​വും വാർത്തവിനിമയവുമെ​ല്ലാം കൈ​കാ​ര്യം ചെ​യ്തു.

പതിറ്റാണ്ടുകൾക്കുശേഷം യാഥാർഥ്യമായ കണ്ണൂർ വിമാനത്താവളം എന്ന ആശയം മുന്നോട്ടുവെച്ചത് അക്കാലത്താണ്. വിദേശ പങ്കാളിത്തത്തോടെ ആഭ്യന്തര വിമാന സർവിസ് നടത്താനുള്ള ടാറ്റയുടെയും ഡി.ടി.എച്ച് സേവനം തുടങ്ങാനുള്ള സ്റ്റാർ ടി.വിയുടെയും നീക്കങ്ങൾക്ക് അള്ളുവെച്ചതിന് കടുത്ത ആരോപണങ്ങൾ നേരിടേണ്ടിവന്നു.

പഴയ കോൺഗ്രസുകാരൻ കൂടിയായ മലയാളി എന്ന വിലാസത്തിൽ ’99ൽ കോ​ഴി​ക്കോ​ട്ട് മ​ത്സ​രി​ക്കാ​നെ​ത്തിയെങ്കിലും കെ. ​മു​ര​ളീ​ധ​ര​നോട് മു​പ്പ​തി​നാ​യി​ര​ത്തി​ൽ​പ​രം വോ​ട്ടു​ക​ൾ​ക്ക് തോ​റ്റു. പി​ന്നെ​യും നാ​ല​ഞ്ചു വ​ർ​ഷം ദ​ളി​ൽ നി​ന്നു; സി​ദ്ധ​രാ​മ​യ്യ​ക്കൊ​പ്പം പാ​ർ​ട്ടി​വി​ട്ട് 2008ൽ ​വീ​ണ്ടും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

ത​ല​ശ്ശേ​രി​ക്കാ​ര​നാ​ണ്. ക​ർ​ണാ​ട​ക​യിൽ ബി​സി​നസ് ചെയ്തിരുന്ന കോ​ട്ട​യം​പൊ​യി​ലി​ൽ കി​ണ​വ​ക്ക​ൽ കു​ഞ്ഞു​ട്ടി അ​ലി​യു​ടെയും സാറയുടെയും ആ​റു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ൾ. ബാ​ല്യ​കാ​ല​വും പ​ഠ​ന​വു​മെ​ല്ലാം ക​ർ​ണാ​ട​ക​യി​ലാ​യി​രു​ന്നെ​ങ്കി​ലും വി​വാ​ഹം ക​ഴി​ച്ച​ത് ജ​ന്മ​നാ​ട്ടി​ൽ​നി​ന്നാ​ണ്. 1978ൽ, ​എം.​എ​ൽ.​എ ആ​യി​രി​ക്കെ​യാ​ണ് ഇ​ബ്രാ​ഹീം കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി ഷ​ഹീ​ല​യെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​ർ​ക്ക് അ​ഞ്ചു മ​ക്ക​ൾ. ഇ​ള​യ മ​ക​ൻ ഇ​സ്ഹാ​ഖ് ’95ൽ ​മ​ര​ണ​പ്പെ​ട്ടു. അ​തൊ​രു വ​ലി​യ വേ​ദ​ന​യാ​യി.

അ​തോ​ടെ​യാ​ണ് ജ​ന്മ​നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വു കു​റ​ച്ച​ത്. എ​ന്നു​വെ​ച്ച് കേ​ര​ള​ത്തോ​ടും മ​ല​യാ​ള​ത്തോ​ടു​മു​ള്ള പ്രി​യം കു​റ​ഞ്ഞി​ല്ല. ക​ന്ന​ട ​ദേ​ശ​ത്ത് മ​ല​യാ​ളി​ക​ളു​ടെ ആ​ശാകേ​ന്ദ്ര​മാ​യി എ​ക്കാ​ല​ത്തും നി​ല​കൊ​ണ്ടു. വീ​ര​പ്പ​​മൊ​യ്‍ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ഷാ​പ​ക്ഷ​പാ​തി​ത്വ​ നി​യ​മം കൊ​ണ്ടു​വ​ന്ന​പ്പോ​ൾ അ​തി​നെ​തി​രാ​യ സ​മ​ര​ത്തി​ന്റെ മു​ന്ന​ണി​യി​ലു​ണ്ടാ​യി​രു​ന്നു. അ​തി​ന്റെ പേ​രി​ൽ വ​ധ​ഭീ​ഷ​ണി ​​വ​രെ​യു​ണ്ടാ​യി.

ഖു​ർ​ആ​ൻ ഹൃ​ദി​സ്ഥം. മുസ്‍ലിം വിരോധം വിളമ്പി മഹാരാഷ്ട്രയിൽ കലാപങ്ങൾ സൃഷ്ടിച്ച ബാൽ താക്കറെക്ക് മുംബൈയിലെ വസതിയിൽ കയറിച്ചെന്ന് ഇസ്‍ലാമിനെക്കുറിച്ച് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. ഖുർആനു പുറമെ രാമായണവും മഹാഭാരതവും വേദങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന പാക്കേജാണ് സി.എമ്മിന്റെ പ്ര​സം​ഗ​ങ്ങ​ൾ.

‘‘അവരെ കാത്തിരിക്കുന്നത് മഹാഭാരതത്തിൽ ദുര്യോധനന് സംഭവിച്ചതു പോലുള്ള വിധിയാണെ’’ന്നാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ച് നടത്തിയ പ്രതികരണം. പിതൃതുല്യനായി കരുതിയിരുന്ന ഗൗഡാജിയുടെ സർക്കാറിനെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തിയതുകൊണ്ടാണ് തനിക്ക് മകനെ നഷ്ടമായതെന്നും പറഞ്ഞുവെക്കുന്നു.

ചാന്ദ് മഹൽ എന്നതിന്റെ ചുരുക്കെഴുത്താണ് സി.എം. പ്രശ്നപരിഹാരത്തിലും പണം കണ്ടെത്തുന്നതിലുമുള്ള മിടുക്കുകൊണ്ട് ക്രൈസിസ് മാനേജർ എന്ന പര്യായവുമുണ്ട്. പഴയ മിടുക്കുകൾ എ​ഴു​പ​ത്ത​ഞ്ചാം വ​യസ്സി​ലും ഫലിക്കുമോ എന്നു സംശയിക്കുന്നവരോട്, കാത്തിരുന്നോളൂ കാണിച്ചുതരാമെന്ന് മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CM IbrahimIndia News
News Summary - Former-JD-S-State president-CM Ibrahim-Issues
Next Story