വെറും പ്രഖ്യാപനങ്ങൾ
text_fieldsപ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ പോലും നിറവേറ്റാതെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയ വകുപ്പായി ആരോഗ്യ വകുപ്പ് മാറി. പനിയും പകർച്ചവ്യാധികളും പിടിപെട്ട് ആളുകൾ മരിച്ചിട്ടും തൊടുന്യായം പറഞ്ഞ് മന്ത്രിയും വകുപ്പും ഉത്തരവാദിത്തത്തിൽനിന്ന് തലയൂരുന്നു. മഴക്കാല പൂർവ ശുചീകരണം ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ നടത്തേണ്ടതായിരുന്നു. മേയറെയും ഉദ്യോഗസ്ഥരെയും ഇക്കാര്യത്തിൽ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യവകുപ്പാണ് മുൻകൈയെടുത്ത് കാര്യങ്ങൾ ചെയ്യേണ്ടത്.
കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന എല്ലാ പദ്ധതികളും പേരുമാറ്റി അവതരിപ്പിക്കുകയാണ്. ഇ^ഹെൽത്ത് പദ്ധതി കഴിഞ്ഞ സർക്കാറിെൻറ അവസാനകാലത്ത് തുടങ്ങിയതാണ്. തെരെഞ്ഞടുപ്പ് പ്രഖ്യാപനം വന്നതിനാൽ അതിെൻറ ഉദ്ഘാടനം നടന്നിെല്ലന്നേയുള്ളൂ. ആർദ്രം പുതിയ സംഭവമായി ഇപ്പോ
ൾ അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ പറയുന്ന ഒാരോ പ്രോജക്ടും കഴിഞ്ഞ സർക്കാർ നടപ്പാക്കിയതാണ്.
ഗർഭിണികൾക്ക് വേണ്ടിയുള്ള സൗജന്യ ചികിത്സ പദ്ധതിയായ അമ്മയും കുഞ്ഞും പദ്ധതി, 18 വയസ്സിന് തഴെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതിയായ ആരോഗ്യകിരണം, ജീവിതൈശലീ രോഗങ്ങളെ ചെറുക്കാൻ നടപ്പാക്കിയ അമൃതം ആരോഗ്യം, കാൻസർ രോഗികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതിയായ സുകൃതം എന്നിവയെല്ലാം പുതിയ പേരുനൽകി ആർദ്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. സൗജന്യ മരുന്ന് വിതരണം വളരെ കാര്യക്ഷമമായാണ് കഴിഞ്ഞ സർക്കാർ മുന്നോട്ട് കൊണ്ടുപോയത്.
ഒരു വർഷം പിന്നിടുേമ്പാൾ പിന്നെ ഏത് പദ്ധതിയാണ് ആരോഗ്യമേഖലയിൽ നടപ്പാക്കിയത്. എസ്.എ.ടിയിൽ ഉൾപ്പെടെ കഴിഞ്ഞ സർക്കാർ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ ഇപ്പോൾ ഉദ്ഘാടനം ചെയ്യുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിെൻറ ഭാഗമായി ഒരു തറക്കല്ലിടാൻ പോലും ആരോഗ്യമന്ത്രിക്കായില്ല. മെഡിക്കൽ വിദ്യാഭ്യാസത്തിനും ചികിത്സക്കും ഏറെ മുതൽക്കൂട്ട് ആകുമെന്ന് കണക്കുകൂട്ടിയാണ് പുതിയ മെഡിക്കൽ കോളജുകൾ കഴിഞ്ഞ സർക്കാർ തുടങ്ങിയത്. തിരുവനന്തപുരം ജനറൽ ആശുപത്രി മെഡിക്കൽ കോളജ് ആക്കുന്നതിന് എല്ലാവിധ ക്രമീകരണങ്ങളും കഴിഞ്ഞ സർക്കാർ പൂർത്തിയാക്കി. മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം വരെ ലഭിച്ചതാണ്. എന്നിട്ടാണ് ഇൗ സർക്കാർ വന്ന് അത് വേണ്ടെന്നുവെച്ചത്. അതിൽപരം മണ്ടത്തരം വേറെയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
