Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാട്​ നിലനിൽക്കാൻ...

നാട്​ നിലനിൽക്കാൻ വനവത്​കരണം

text_fields
bookmark_border
നാട്​ നിലനിൽക്കാൻ വനവത്​കരണം
cancel

അനുദിനം കൂടിവരുന്ന ചൂടി​​​െൻറയും അളവ്​ കുറയുന്ന മഴയുടെയും അപ്രതീക്ഷിതമായെത്തുന്ന ന്യൂനമർദങ്ങളുടെയും കാലംതെറ്റിയെത്തുന്ന കാലാവസ്​ഥയുടെയും ആശങ്കകൾ പെരുകുന്ന പശ്ചാത്തലത്തിലാണ് വീണ്ടുമൊരു വനദിനം വന്നെത്തുന്നത്.  വനങ്ങളുടെ സംരക്ഷണത്തിനും പ്രകൃതിസന്തുലനം നിലനിർത്തുന്നതിൽ അവ വഹിക്കുന്ന പങ്ക് ബോധ്യപ്പെടുത്തുന്നതിനുമായി എല്ലാവർഷവും മാർച്ച് 21 ഐക്യരാഷ്​ട്രസഭയുടെ നേതൃത്വത്തിൽ വനദിനമായി ആഘോഷിച്ചുവരുന്നു. വനങ്ങളും സുസ്​ഥിര നഗരങ്ങളും (ഫോറസ്​റ്റ്​സ്​​ ആൻഡ്​​ സസ്​​െറ്റെനബ്​ൾ സിറ്റീസ്​) എന്ന ആശയം മുൻനിർത്തിയാണ് ഈ വർഷത്തെ ആഘോഷം. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങൾ പാരിസ്​ഥിതികമായ പ്രതിസന്ധി നേരിടുന്നുണ്ട്. നഗരങ്ങൾക്കകത്ത് വൃക്ഷങ്ങളും സസ്യലതാദികളും ​െവച്ചുപിടിപ്പിച്ച്, ശാസ്​ത്രീയമായി പരിപാലിച്ചാൽ ഇൗ പ്രതിസന്ധിക്ക്​ വലിയൊരളവോളം പരിഹാരംകാണാൻ കഴിയും. അന്തരീക്ഷത്തിൽ അമിതമായി നിക്ഷേപിക്കപ്പെടുന്ന കാർബൺ വൃക്ഷങ്ങൾ ആഗിരണം ചെയ്യുകയും കാർബൺ സാന്നിധ്യം സൃഷ്​ടിക്കുന്ന കാലാവസ്​ഥ വ്യതിയാനങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.  നഗരങ്ങൾക്കകത്ത് ശരിയാംവിധം നട്ടുപിടിപ്പിക്കപ്പെടുന്ന വൃക്ഷങ്ങൾ അന്തരീക്ഷത്തെ എട്ടു ഡിഗ്രി സെൽഷ്യസ്​ വരെ തണുപ്പിക്കുകയും ഇത് എയർകണ്ടീഷനറുകളുടെ ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന്​ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വേനൽ കടുക്കുന്നതോടെ എയർകണ്ടീഷനറുകളുടെ വിപണിയും സജീവമായിക്കഴിഞ്ഞു.  നഗരങ്ങളിലും നാട്ടിൻപുറങ്ങളിൽ പോലും എ.സി ഉപയോഗം സർവസാധാരണമാവുകയാണ്. 

എയർകണ്ടീഷനറുകളുടെയും ശീതീകരണികളുടെയും ഉപയോഗത്തിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന സി.എഫ്.സി പോലുള്ള വാതകങ്ങൾ ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.  ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വനവത്​കരണമാണ്. വൃക്ഷങ്ങൾ മികച്ച വായു ശുദ്ധീകാരികളും അന്തരീക്ഷത്തിലെ ദോഷകാരികളായ ഘടകങ്ങളെ നിർവീര്യമാക്കാനും ശുദ്ധവായു ലഭ്യമാക്കാനുംപ്രാപ്തിയുള്ളവയുമാണ്. ശരിയാംവിധം പരിപാലിക്കപ്പെടുന്ന വനങ്ങൾ നിരവധി ജീവജാലങ്ങൾക്ക് ആവാസവ്യവസ്​ഥയും ജൈവവൈവിധ്യങ്ങളുടെ കലവറയും നിലനിർത്താൻ സഹായിക്കുന്നുണ്ട്. നഗരങ്ങളുടെ സൗന്ദര്യവത്​കരണവും ഹരിതാഭമായ കെട്ടിടങ്ങളും മനസ്സിനും ശരീരത്തിനും അളവറ്റ ഉൗർജവും ഉന്മേഷവും നൽകുന്നതാണ്. മാത്രവുമല്ല, സസ്യസമൃദ്ധമായ അന്തരീക്ഷം വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായകരമാണ്. ഇത്രയേറെ ഗുണങ്ങളുണ്ടായിട്ടും നഗരങ്ങളെ സസ്യസമ്പന്നമാക്കുന്നതിലേക്ക് നമ്മുടെ സജീവ ശ്രദ്ധ തിരിയാൻ വൈകുന്നതെന്തുകൊണ്ടാണ്?
അനുഭവത്തിൽനിന്നുപോലും പാഠംപഠിക്കാത്ത നാം വമ്പൻ പദ്ധതികളുടെ പേരിലും ലാഭക്കൊതിയുടെ പേരിലും നിത്യഹരിതവനങ്ങളാണ് നശിപ്പിക്കുന്നത്.  മനുഷ്യനും ജന്തുജാലങ്ങൾക്കും കുടിവെള്ളം കിട്ടാക്കനിയാവുന്ന കാലം ഇങ്ങനെ പോയാൽ അനതിവിദൂരമല്ല. എന്നാൽ, ഭൂഗർഭ ജലവിതാനത്തെ സംരക്ഷിച്ചുനിർത്തുന്നതിൽ വൃക്ഷങ്ങൾ വഹിക്കുന്ന പങ്ക് നാം ഓർക്കുന്നുമില്ല.  വെള്ളത്തിന് ബദലുകളില്ലെന്ന വസ്​തുത വിസ്​മരിക്കരുത്. വനനശീകരണത്തി​​​െൻറ ദുരന്തങ്ങൾ അനുഭവിക്കുന്നതിൽനിന്നു ആർക്കും മാറിനിൽക്കാൻ സാധ്യമല്ല. അവിടെ സമ്പത്തി​​​െൻറയോ കക്ഷിരാഷ്​ട്രീയ ജാതിമതങ്ങളുടെയോ താരതമ്യ ഭേദങ്ങളില്ല.  

അന്താരാഷ്​ട്രതലത്തിലെ പാരിസ്​ഥിതിക പ്രശ്നങ്ങൾ മനസ്സിലാക്കിയും വനസംരക്ഷണത്തി​​​െൻറ ആവശ്യകതയിലൂന്നിയുമാണ് കേരള സർക്കാറും വനംവകുപ്പും നയങ്ങൾ ആവിഷ്കരിച്ച്  മുന്നോട്ടുപോവുന്നത്. കേരളത്തി​​​െൻറ കാലാവസ്​ഥയെപ്പോലും നിർണയിക്കുന്ന പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിത വനങ്ങളെയും നമ്മുടെ വൃക്ഷസമ്പത്തിനെയും സംരക്ഷിച്ചേ മതിയാവൂ.  അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സംസ്​ഥാന വനം വകുപ്പ് കൈക്കൊള്ളുന്നത്. വനം കൈയേറ്റങ്ങൾ തടയുന്നതിനായി വനാതിർത്തി സർവേ ചെയ്ത് ജണ്ടകൾ സ്​ഥാപിക്കുന്ന പ്രവർത്തനം സംസ്​ഥാനത്ത് പുരോഗമിച്ചുവരുന്നു.  കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ സംസ്​ഥാനത്ത് 316.4 ഹെക്ടർ സ്​ഥലം റിസർവ്​ വനമായി പ്രഖ്യാപിച്ചു. ഇവയിൽ 58 ഹെക്ടർ സ്​ഥലം ഏറെ പാരിസ്​ഥിതിക പ്രാധാന്യമുള്ള കണ്ടൽകാടുകളാണ് എന്ന പ്രത്യേകതയുമുണ്ട്.  സാമൂഹിക വനവത്​കരണത്തി​​​െൻറ ഭാഗമായി കഴിഞ്ഞവർഷം ഒരു കോടിയോളം വൃക്ഷത്തൈകൾ സംസ്​ഥാനത്ത് വിതരണം ചെയ്തു. അവയുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതികൾക്കും സർക്കാർ രൂപംനൽകിയിട്ടുണ്ട്.  വനമേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളിലൊന്ന് അവിചാരിതമായി വന്നുപെടുന്ന കാട്ടുതീയാണ്. കേരള വനാതിർത്തിയോട് ചേർന്ന തേനിയിൽ കാട്ടുതീ മൂലമുണ്ടായ ദുരന്തത്തി​​​െൻറ വിങ്ങുന്ന ഓർമകൾ മനസ്സിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.  കാട്ടുതീ മൂലം നഷ്​ടപ്പെടുന്ന വനസമ്പത്ത് തിട്ടപ്പെടുത്താൻ കഴിയാത്തതാണ്.  

എത്രയോ വർഷങ്ങൾ​െകാണ്ട് രൂപപ്പെട്ട അമൂല്യങ്ങളായ സംഭാവനകൾ നൽകുന്ന വനസമ്പത്താണ് ഒരു തീപിടിത്തത്തിലൂടെ നമുക്ക് നഷ്​ടമാകുന്നത്. ബോധവത്​കരണവും നിയമങ്ങളുടെ കർശനമായ നടത്തിപ്പുംകൊണ്ടു മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. കാട്ടുതീ ഫലപ്രദമായി തടയാൻ ജനകീയ സഹകരണം അത്യന്താപേക്ഷിതമാണ്.  മരങ്ങൾ നട്ടുവളർത്തുകയും സ്വാഭാവിക വനങ്ങൾ വളരാനനുവദിക്കുകയും ചെയ്യുന്ന സാമൂഹിക ബോധമണ്ഡലം ഇനിയും വളർന്നുവരേണ്ടതുണ്ട്.  പാരിസ്​ഥിതിക അവബോധമുള്ള രാഷ്​ട്രീയ പ്രസ്​ഥാനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും അത്തരം സാഹചര്യം സൃഷ്​ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയും.  പ്രകൃതിസ്​നേഹത്തി​​​െൻറ പാഠങ്ങൾ കുട്ടികളിൽനിന്ന് തുടങ്ങണം. വനരോദനങ്ങളുയരാത്ത ഒരു നാളേക്കായി, പ്രപഞ്ചഘടനയുടെ നിലനിൽപ്പിനുതന്നെ അടിസ്​ഥാനമായ ഹരിതാഭയെ നിലനിർത്താൻ കൂട്ടായി പരിശ്രമിക്കുമെന്ന് വനദിനത്തിൽ പ്രതിജ്ഞയെടുക്കാം.  

Show Full Article
TAGS:Forestation article malayalam news 
News Summary - Forest - Article
Next Story