Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅധികാര രാഷ്​ട്രീയവും...

അധികാര രാഷ്​ട്രീയവും അൽപം പ്രളയകാല ചിന്തകളും

text_fields
bookmark_border
kerala-flood
cancel

രാജ്യത്തെ അറിയപ്പെടുന്ന ചില ആക്​ടിവിസ്​റ്റുകളെയും വിദ്യാഭ്യാസ വിചക്ഷണരെയും കഴിഞ്ഞയാഴ്​ച അറസ്​റ്റ്​ ചെയ്​ത്​ തടവിലിട്ട സംഭവം വിചിത്രവും ഭയപ്പെടുത്തുന്നതുമാണ്​. ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി ശബ്​ദമുയർത്തി എന്നതു​മാത്രമാണ്​ ഇവർ ചെയ്​ത കുറ്റം. കശ്​മീർ ഉൾപ്പെടെ സംഘർഷ മേഖലകളിൽ നടക്കുന്ന അതിക്രമങ്ങളും ആശങ്കയുണർത്തുന്നു.

ആക്​ടിവിസ്​റ്റുകൾ പങ്കുവെച്ച ഉത്​കണ്​ഠ ചെവിക്കൊള്ളുന്നതിനുപകരം അവരെ തടങ്കലിൽ പാർപ്പിക്കാനാണ്​ ഭരണകൂടം തിടുക്കം കൂട്ടിയത്​. ഇരുമ്പഴികൾക്കു​പകരം വീട്ടു തങ്കലിന്​ അധികൃതർ നിർബന്ധിതരായി എന്നു​മാത്രം. വിവേകശാലികളുടെ ശബ്​ദത്തെ ഭീകരമുദ്ര ചാർത്തി ഒതുക്കുകയാണ്​ പൊലീസി​​െൻറ തന്ത്രം. പ്രതികരണശേഷി ശേഷിക്കുന്നവരെ മുഴുവൻ പേടിപ്പിക്കുന്ന രീതി. ഫാഷിസം മുമ്പ​െത്തക്കാൾ കൂടുതൽ രാജ്യത്ത്​ വ്യാപകമാവുകയാണ്​.

ഏതു​പാതാളത്തിലേക്കാണ്​ രാജ്യത്തി​​െൻറ പോക്ക്​. ഇരുണ്ട ഭാവിയാണ്​ നമ്മെ കാത്തിരിക്കുന്നതെന്ന്​ വ്യക്​തം. അതിജീവനത്തി​​െൻറ അടിസ്​ഥാനപ്രശ്​നങ്ങൾപോലും പരിഹരിക്കപ്പെടുന്നില്ല. ഭരണകൂടവും അതി​​െൻറ നടത്തിപ്പുകാരും നുണകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എല്ലാ അർഥത്തിലും ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങിത്താഴു​േമ്പാഴാണിത്​. വളരെ കുറച്ചുപേർക്കേ ഇതിനിടയിൽ പിടിച്ചുനിൽക്കാൻ കഴിയുന്നുള്ളൂ.

രാജ്യത്തി​​െൻറ വികസനവും പൗര​​െൻറ സുരക്ഷിതത്വവുമാണ്​ സർക്കാറി​​െൻറ മുമ്പിലുണ്ടായിരുന്നതെങ്കിൽ രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രളയത്തെക്കുറിച്ച്​ അവർ ഗൗരവത്തിൽ ചിന്തിക്കുമായിരുന്നു. കേരളം ഉൾപ്പെടെ ആറ്​ സംസ്​ഥാനങ്ങളിലാണ്​ പ്രളയം സംഹാര താണ്ഡവമാടിയത്​. എന്നിട്ടും കേന്ദ്രം ഇതിനോട്​ പ്രതികരിച്ചത്​ എങ്ങനെയാണെന്ന്​ നാം കണ്ടുകഴിഞ്ഞു. പ്രളയവും മറ്റ്​ പ്രകൃതി ദുരന്തങ്ങളും നിയന്ത്രിക്കാൻ ദീർഘകാല പദ്ധതികളാണ്​ വേണ്ടത്​. ഇത്തരത്തിൽ എന്തെങ്കിലും നടക്കുന്നുണ്ടോ? എന്താണ്​ കേന്ദ്രത്തി​​െൻറ ദുരിതാശ്വാസ പദ്ധതികൾ? വെള്ളപ്പൊക്കം ഉണ്ടായിടങ്ങളിലും അതിന്​ സാധ്യതയുള്ള സ്​ഥലങ്ങളിലും എന്തെങ്കിലും ഗൗരവപൂർവവും കലർപ്പില്ലാതെയും അവർ ചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്​.

2014ൽ കശ്​മീരിലുണ്ടായ പ്രളയം ഒാർമ വരുന്നു. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും താഴ്​വരയിൽ ദുരന്തത്തിനിരയായ ഒ​േട്ടറെ പേർക്കും ലഭിച്ചില്ലെന്നതാണ്​ വസ്​തുത. പ്രളയമുണ്ടായി രണ്ടു വർഷം കഴിഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയായില്ലെന്ന്​ കശ്​മീർ വ്യാപാരി വ്യവസായി ഫെഡറേഷൻ (കെ.ടി.എം.എഫ്​) ചൂണ്ടിക്കാട്ടുന്നു. വളരെ കുറച്ചുപേർക്ക്​ മാത്രം ചെറിയ തോതിൽ നഷ്​ടപരിഹാരം ലഭിച്ചു. ആയിരക്കണക്കിന്​ പേരുടെ വൈദ്യുതി ബില്ലുകൾ ഒരുമിച്ച്​ നൽകിയെന്നാണ്​ അധികൃതർ എന്നോട്​ പറഞ്ഞത്​. പ്രളയത്തിൽ വീടുകൾ ഒഴുകിപ്പോയവരുടെ വൈദ്യുതി ബിൽ സർക്കാർ അടച്ചു എന്നുപറയുന്നത്​ എന്തു​മാത്രം വിരോധാഭാസമാണ്​.

കേരളത്തിൽ ഇൗയിടെയുണ്ടായ പ്രളയത്തി​​െൻറ കാര്യമെടുക്കുക. ​െഎക്യ അറബ്​ എമിറേറ്റ്​സിൽ (യു.എ.ഇ) നിന്നുള്ള ധനസഹായം സ്വീകരിക്കാൻ പറ്റില്ലെന്നാണ്​ കേന്ദ്രം പറയുന്നത്​. എന്തുകൊണ്ട്​ പറ്റില്ല? മൂന്നു കാര്യങ്ങൾ പരിശോധിക്കാം. പതിനായിരക്കണക്കിന്​ മലയാളികൾ ഗൾഫ്​ രാജ്യങ്ങളിൽ വിയർപ്പൊഴുക്കി പണിയെടുക്കുന്നുണ്ട്. ചരിത്രപരമായിത്തന്നെ കേരളവും അറബ്​ നാടുകളും തമ്മിൽ ഗാഢബന്ധമുണ്ട്​. നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കേരളതീരവും ഗൾഫ്​ രാജ്യങ്ങളും തമ്മിൽ കച്ചവട ബന്ധമുണ്ട്. നാം ആവശ്യപ്പെടാതെ തന്നെയാണ്​ യു.എ.ഇ ഭരണാധികാരികൾ സഹായ ഹസ്​തവുമായി മുന്നോട്ടുവന്നത്​. ഭക്ഷണപ്പൊതികളും വസ്​ത്രങ്ങളും കൊണ്ട്​ മാത്രം ഒന്നുമാവില്ലെന്ന്​ ഞാൻ നേര​േത്ത തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ നല്ലൊരു ഭാഗം പ്രളയക്കെടുതി അനുഭവിക്കു​േമ്പാൾ കേന്ദ്ര സർക്കാർ എന്തുകൊണ്ട്​ മതിയായ സാമ്പത്തിക സൗകര്യം ഒരുക്കുന്നില്ലെന്നത്​ പ്രധാനപ്പെട്ട ചോദ്യമാണ്​. അത്യാവശ്യ ഘട്ടത്തിൽ എന്തിനാണ്​ കേന്ദ്രം വിദേശസഹായം നിരാകരിക്കുന്നത്​.

അവശ്യഘട്ടങ്ങളിൽ മറ്റു​ രാജ്യങ്ങൾക്ക്​ സഹായം നൽകുന്ന ഇന്ത്യ എന്തുകൊണ്ടാണ്​ ഇതേ അവസ്​ഥ നമുക്ക്​ ഉണ്ടാവു​േമ്പാൾ പുറംതിരിഞ്ഞ്​ നിൽക്കുന്നത്​. 2014ൽ കശ്​മീരിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ കേന്ദ്രം വിദേശസഹായം സ്വീകരിക്കാതിരുന്നതിൽ ജനങ്ങൾ രോഷാകുലരായത്​ ഞാൻ നേരിട്ട്​ കണ്ടതാണ്​. പ്രളയത്തിനുശേഷം, അന്താരാഷ്​ട്ര തലത്തിൽ പരിശീലനം സിദ്ധിച്ച ദുരിതാശ്വാസ പ്രവർത്തകരെയോ സന്നദ്ധ ഭടന്മാരെയോ കശ്​മീരിലേക്ക്​ അടുപ്പിക്കാൻ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ തയാറായില്ലെന്നതാണ്​ വസ്തുത.

ഇത്തരം അനാസ്​ഥകളിൽ തങ്ങൾക്കുള്ള രോഷവും അമർഷവും കശ്​മീരികൾ ഉച്ചത്തിൽതന്നെ പ്രകടിപ്പിച്ചിരുന്നു. ​െഎക്യരാഷ്​ട്ര സഭ സെക്രട്ടറി ജനറൽ പ്രഖ്യാപിച്ച സഹായം പോലും കശ്​മീരിന്​ വേണ്ട എന്ന്​ സർക്കാർ ​പ്രഖ്യാപിച്ചതിനു​ പിന്നിൽ ചില അജണ്ടകളുണ്ടെന്ന്​ തോന്നുന്നു. കശ്​മീരിലെ അടിസ്​ഥാന യാഥാർഥ്യം അന്താരാഷ്​ട്ര ഏജൻസികൾ അറിയരുതെന്ന്​ കേന്ദ്രത്തിന്​ നിർബന്ധമുണ്ട്​. പ്രളയാനന്തര ദുരിതങ്ങൾ അനുഭവിച്ചുവരുന്ന ഒരു ജനതയാണ്​ സൈനികാധിപത്യത്തി​​െൻറ മുഷ്​ക്​ കൂടി സഹിക്കേണ്ടിവരുന്നത്​.

ഉത്തർപ്രദേശിലെ പ്രളയത്തി​​െൻറ വാർത്തകളാണ്​ കഴിഞ്ഞ ബുധനാഴ്​ച കേൾക്കാൻ കഴിഞ്ഞത്​. നിരവധി പേർ കടുത്ത ദുരിതത്തിലായിരുന്നു. അന്താരാഷ്​ട്ര വിദഗ്​ധരെയും സന്നദ്ധപ്രവർത്തകരെയും സംസ്​ഥാനത്ത്​ എത്തിക്കുന്നതിന്​ കേന്ദ്രം അനുവദിച്ചോ എന്ന കാര്യം സംശയമാണ്​. ഉത്തർപ്രദേശിലെ അടിസ്​ഥാന സൗകര്യങ്ങൾ പരിതാപകരവുമാണ്​. ക്രമസമാധാനം അപകടത്തിലാണ്​. ആൾക്കൂട്ട ആക്രമണങ്ങളും ബലാത്സംഗവുമെല്ലാം പകൽവെളിച്ചത്തിലും നടക്കുന്നു. സംസ്​ഥാന സർക്കാർ ഇതെല്ലാം നോക്കിനിൽക്കുകയാണ്​. ഇതിനിടയിലാണ്​ പ്രളയക്കെടുതിയും. വിദേശത്തുനിന്നുള്ള സന്നദ്ധപ്രവർത്തകരും ദുരന്തനിവാരണ വിദഗ്​ധരും യു.പിയിലേക്ക്​ വരേണ്ട എന്ന നിലപാടിലാണ്​ കേന്ദ്രവും യോഗി സർക്കാറും. പല വിധത്തിൽ ജീവൻ നഷ്​ടപ്പെടാനാണ്​ ജനങ്ങളുടെ വിധി.

Show Full Article
TAGS:activists arrest kerala flood article malayalam news 
News Summary - Flood And Politics - Article
Next Story