Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൊരുതുന്ന കർഷകരേ,...

പൊരുതുന്ന കർഷകരേ, നിങ്ങളീ ലോകത്തി​െൻറ പ്രതീക്ഷയാണ്

text_fields
bookmark_border
Prof.Noam chomsky
cancel
ലോകമൊട്ടുക്കുമുള്ള ​പ്രതിരോധപ്രവർത്തകർക്ക്​ എന്നും കരുത്തും പ്രചോദനവുമാണ്​ ​പ്രഫ. നോം ചോംസ്​കി. വേട്ടയാടപ്പെടുന്ന സമൂഹങ്ങൾക്കും വ്യക്തികൾക്കുംവേണ്ടി ശബ്​ദമുയർത്താൻ എന്നും മുന്നിലുണ്ട്​ അദ്ദേഹം. നാസയിലെ ശാസ്​ത്രജ്ഞനും സിനിമപ്രവർത്തകനുമായ ബേദബ്രത പൈനുമായി ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ച്​ ത​െൻറ ചിന്തകൾ പങ്കുവെക്കുകയാണ്​ പ്രഫ. ചോംസ്​കി

സമരം തുടരുന്ന ഇന്ത്യൻ കർഷകർ ചെയ്യുന്നത്​ ശരിയായ കാര്യമാണെന്ന്​ താങ്കൾ കരുതുന്നുണ്ടോ​?

തീർച്ചയായും. ഇത്​ വളരെ പ്രധാനപ്പെട്ട കാര്യമാണ്​. അതിലേറെ വിസ്​മയിപ്പിക്കുന്നതെന്തെന്നാൽ ബഹുവിധ അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും മാധ്യമവേട്ടകൾക്കുമിടയിലും തളർന്നുപോകാതെ തുടർന്നു കൊണ്ടുപോകാൻ അവർക്ക്​ കഴിയുന്നുവെന്നതാണ്​. അവർ കർഷകരുടെ ആവശ്യത്തിനുവേണ്ടി മാത്രമല്ല പോരാടുന്നത്​. മറിച്ച്​ ഇന്ത്യയെ പൗരസമൂഹത്തി​െൻറ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്ന ദേശമായി നിലനിർത്തുന്നതിനുവേണ്ടിയുമാണ്​.

ഇന്ത്യൻ കർഷകരോട്​ സർക്കാർ പറയുന്നത്​, നിങ്ങളുടെ വിളനിലങ്ങളെ തുറന്നിടൂ, വൻ വ്യവസായങ്ങളും കോർപറേറ്റ്​ കർഷകരും കടന്നുവര​ട്ടെ, അവർ നിക്ഷേപവും മത്സരവും സമ്പദ്​സമൃദ്ധിയും കാര്യക്ഷമതയും കൊണ്ടുവരുമെന്നാണ്​- ഈ ഘട്ടത്തിൽ കർഷകരോട്​ പറയാനുള്ളതെന്താണ്​​?

കാര്യങ്ങൾ പരിശോധിച്ചുനോക്കണമെന്നാണ്​ പറയുക. ഏറെ വിശ്രുതമായ റാൻറ്​ കോർപറേഷ​ൻ ഈയിടെ നടത്തിയ പഠനത്തിലെ കണക്കുകളിൽ ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്​. കഴിഞ്ഞ 40 വർഷത്തിനിടെ മിഡിൽക്ലാസ്​, തൊഴിലാളിവർഗം എന്നിവയിൽനിന്നെല്ലാം എത്ര സമ്പത്താണ്​ അതിസമ്പന്നരിലേക്ക്​ എത്തിപ്പെട്ടതെന്ന്​.

അതിസമ്പന്നർ എന്നു പറഞ്ഞാൽ ആകെ ജനങ്ങളുടെ ഒരു ശതമാനം മാത്രം വരുന്ന വിഭാഗമാണ്​. 47 ട്രില്യൺ ഡോളറാണ്​ അവരുടെ കൈകളിലേക്കെത്തിയതെന്നാണ്​ കണക്ക്​. അതുതന്നെ വിലകുറച്ചു കണ്ട ഒരു കണക്കാണെന്ന്​ എനിക്ക്​ ഉറപ്പുണ്ട്​. അന്താരാഷ്​ട്ര നാണയനിധിയും സമാന ഏജൻസികളും ഈ കൊള്ളയടിയെക്കുറിച്ച്​ നൽകുന്ന കണക്കുകൾ നോക്കിയാൽ പിന്നെയും ഒരു 30-40 ​ട്രില്യൺ ഡോളർകൂടി വരുമത്​.

ഇന്ത്യയിൽ പ്ര​തിഷേധിക്കുന്ന, സമരംചെയ്യുന്ന കർഷകർക്കു​ പിന്നിൽ വിദേശശക്തികളുടെ സാന്നിധ്യമാണെന്നാണ്​ സർക്കാർ പറയുന്നത്​. സമരത്തിനു​ പിന്നിൽ ​വിദേശ കരങ്ങൾ എന്നു പറയു​േമ്പാൾ അശ്ലീല പ്രയോഗവും വ്യവസായത്തിലും രാഷ്​ട്രീയത്തിലുമാവു​േമ്പാൾ വിദേശ നിക്ഷേപമെന്നത്​ അതീവ സ്വാഗതാർഹവുമാകുന്നത്​ തമാശയായി തോന്നുന്നില്ലേ ?

വിദേശ നിക്ഷേപം കൗതുകകരമാണ്. ഫോറിൻ സ്വേച്ഛാശക്തികൾ, ഓർക്കുക വിദേശ കുത്തകകളുടെ ഘടനതന്നെ സ്വേച്ഛാരീതികളിലധിഷ്​ഠിതമാണ്​. അത്തരം വിദേശ സ്വേച്ഛാശക്തികൾ നിങ്ങളുടെ രാജ്യത്തെ കൈപ്പിടിയിലൊതുക്കുകയും നിങ്ങളുടെ വിഭവങ്ങളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുകയും ഭാവി തീരുമാനിക്കുകയും ചെയ്യുന്നത്​ ഇഷ്​ടപ്പെടുന്നുവെങ്കിൽ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്​തുകൊള്ളുക.

സമരം ചെയ്യുന്ന കർഷകരോട്​ താങ്കൾക്കുള്ള സന്ദേശമെന്താണ്​​?

അവർ ചെയ്യുന്നതോർത്ത്​ തികഞ്ഞ അഭിമാനം പുലർത്തണം. അവർ ചെയ്യുന്നത്​ ശരിയായ കാര്യമാണ്​, ​ധീരതയോടെ, സത്യസന്ധമായാണ്​ അവർ മുന്നോട്ടുപോകുന്നത്​. സ്വന്തം കുടുംബങ്ങളുടെ, കർഷക സമൂഹത്തി​െൻറ, ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യങ്ങളാണവർ ഉയർത്തിപ്പിടിക്കുന്നത്​.

ഇന്ത്യയിലെ കർഷകരുടേതിന്​ സമാനമായ അവസ്​ഥയെ അഭിമുഖീകരിക്കുന്ന ലോകത്തി​െൻറ പല ഭാഗങ്ങളിലുമുള്ള കർഷകർക്ക്​ ഇത്​ മഹനീയമായ മാതൃകയാണ്​. അതുകൊണ്ട്​ നിങ്ങളീ ചെയ്യുന്നത്​ തുടരുക, ഇരുൾകാലം മൂടിയ ലോകത്തിന്​ പ്രകാശം പകരുക.

ബദൽ പ്രസ്​ഥാനങ്ങളുടെ മുൻനിരയിൽ എന്നുമുണ്ട്​ താങ്കൾ, മറ്റൊരു ലോകം സാധ്യമാക്കാൻ ലക്ഷ്യമിടുന്ന ബദൽ പ്രസ്​ഥാനങ്ങളുടെ മുൻനിരയിൽ എന്നുമുള്ള താങ്കളിൽനിന്നുള്ള ഈ വാക്കുകൾ ഏറെ പ്രചോദനം പകരുന്നു

നന്ദി, യഥാർഥത്തിൽ പ്രചോദനം പകരുന്നത്​ കർഷകർ ചെയ്യുന്ന കാര്യങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers
News Summary - Fighting farmers, you are the hope of the world
Next Story