Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകള്ളവോട്ട്​ എന്ന...

കള്ളവോട്ട്​ എന്ന ആചാരം

text_fields
bookmark_border
fake-vote
cancel

ഇത്തവണ തെരഞ്ഞെടുപ്പ്​ പ്രചാരണം കൊടുമ്പിരി​ക്കൊള്ളവെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഗൗരവമേറിയ ഒരു തമാശയുണ്ട ്​: ‘156ാം നമ്പർ ബൂത്തിൽ ശ്രീധരൻ വന്ന്​ വോട്ട്​ ചെയ്​തിട്ടുപോയി.’ ഇതറിഞ്ഞ മക്കൾ; ‘‘മരിച്ചു മൂന്നു വർഷമായെങ്കിലും തൊട്ടടുത്ത സ്​കൂളിലെ ബൂത്തിൽ വന്ന്​ വോട്ടുചെയ്​ത്​ പോയ അച്ഛൻ ഞങ്ങളെ കാണാതെ പോയല്ലോ...’’ കേവലം തമാശയായി തള്ളിക്കളയാവുന്ന ഒരു ട്രോളല്ല ഇത്​. എന്തെന്നാൽ കഴിഞ്ഞ എത്രയോ വർഷങ്ങളായി വടക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നണി വ്യത്യാസമില്ലാതെ മരിച്ചവർ ഒറ്റക്കെട്ടായി വോട്ടുചെയ്യാനെത്തുന്ന ചരിത്രമുണ്ട്​. വർഷാവർഷം ബലിതർപ്പണമോ ആണ്ടുചടങ്ങോ നടത്തിയില്ലെങ്കിലും ‘ഇക്കൂട്ടരെ’ തെര​െഞ്ഞടുപ്പ്​ സമയത്ത്​ കൃത്യമായി ബൂത്തുകളിലെത്തിക്കാൻ എല്ലാ രാഷ്​ട്രീയ പാർട്ടികളും ‘ശ്രദ്ധിക്കും’ ഇതാണ്​ കള്ളവോട്ടി​​​െൻറ ഒരു ദൃഷ്​ടാന്തം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ്​ കള്ളവോട്ടും ഇരട്ടവോട്ടും പല​േപ്പാഴും നിർണായകമാവുന്നത്​. ആയിരവും അതിനുതാഴെയും മാത്രം വോട്ടുകൾ വരുന്ന പഞ്ചായത്ത്​ വാർഡ്​ തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ടി​​​െൻറ വില ശരിക്കും പ്രതിഫലിക്കും. തെരഞ്ഞെടുപ്പ്​ നടക്കുന്ന സമയങ്ങളിൽ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും എതിർ രാഷ്​ട്രീയ പാർട്ടികളിൽ പെട്ടവരുടെയും വോട്ടുകളും ​പോൾ ചെയ്യുന്നതിനെ കള്ളവോട്ട്​ (ആൾമാറാട്ട വോട്ട്​) എന്നറിയപ്പെടുന്നു. ഒരാളുടെ പേരിൽ തന്നെ രണ്ട്​ മേൽവിലാസങ്ങളിൽ വോട്ട്​ ഉണ്ടാകുന്നതാണ്​ ഇരട്ട വോട്ട്​.

നിയമസഭ, ലോക്​സഭ തെരഞ്ഞെടുപ്പുകളിലാണ്​ ഇരട്ട വോട്ട്​ പലപ്പോഴും ഒ​േര സ്ഥാനാർഥിക്ക്​ തന്നെ ലഭിക്കാനുള്ള സാഹചര്യമുണ്ടാകുന്നത്​. വർഷങ്ങൾക്കുമുമ്പ്​ മരിച്ചവരുടെ വോട്ട്​ പലപ്പോഴും വോട്ടർ ലിസ്​റ്റിൽനിന്ന്​ ഒഴിവാക്കാറുണ്ടായിരുന്നില്ല. എന്നാൽ, ബൂത്ത്​ ലെവൽ ഓഫിസർമാരെ നിയമിച്ചതോടെ അടുത്ത കാലത്തായി മരിച്ചവരുടെ വോട്ടുകൾ വോ​ട്ടേഴ്​സ്​ ലിസ്​റ്റിൽ തുലോം കുറവാണ്​. വോ​ട്ടേഴ്​സ്​ ലിസ്​റ്റ്​ പുറത്തുവന്നതിനുശേഷം മാത്രം മരിച്ചവരാണ്​ നിലവിൽ വോട്ടർപ്പട്ടികയിൽപെടുന്നത്​. പാർട്ടി ഗ്രാമങ്ങൾ എന്നറിയപ്പെടുന്ന പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇപ്പോഴും ‘മരിച്ചവർ’ വോട്ട്​ ചെയ്യാറുണ്ട്​.

സ്വാധീനിക്കാൻ കോഴിക്കറി; വഴങ്ങാത്തവർക്ക്​ ക്വ​ട്ടേഷൻ ഭീഷണി
പോളിങ്​ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ്​ പാർട്ടി ഗ്രാമങ്ങളിൽ കള്ള​വോട്ടും ഇരട്ടവോട്ടും പോൾചെയ്യുക. പോളിങ്ങിന്​ തലേദിവസം തന്നെ ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ആളുകളാക്കി മാറ്റുകയാണ്​ കള്ളവോട്ടി​​​െൻറ ആദ്യത്തെ ചുവടു​െവപ്പ്​​. നാടൻ കോഴിക്കറി ഉൾ​െപ്പടെയുള്ള ഭക്ഷണം നൽകിയും മറ്റ്​ സൗകര്യങ്ങളൊരുക്കിക്കൊടുത്തു​മാണ്​ പോളിങ്​ ഉദ്യോഗസ്ഥരെ തങ്ങളുടെ ആളാക്കി മാറ്റുക. ഭക്ഷണം പോയിട്ട്​ പണം കൊടുത്താൽപോലും വഴങ്ങാത്ത ഉദ്യോഗസ്ഥരാണെങ്കിൽ അടുത്ത പണി ഭീഷണിയാണ്​.

എതിർ പാർട്ടിയിൽപെട്ട പോളിങ്​ ഏജൻറുമാരെ നിശ്ശ​ബ്​ദരാക്കുകയാണ്​ അടുത്ത ഘട്ടം. ​ഓരോ പാർട്ടികേന്ദ്രങ്ങളിലും സ്വതന്ത്രരായി മത്സരിക്കുന്നവരുടെയും അപര​​​െൻറയും ഏജൻറുമാ​രായെത്തുക ഒരേ പാർട്ടിയിൽപെട്ടവരായിരിക്കും. എതിർപക്ഷത്തെ പോളിങ്​ ഏജൻറിനെ ഒരുമിച്ചെത്തിയ ഒരേ പാർട്ടി ഏജൻറുമാർ പേടിപ്പിച്ച്​ ഇരുത്തും. പിന്നെയും എതിർശബ്​ദമുയർത്തിയാൽ അടിച്ചോടിക്കും. അല്ലെങ്കിൽ രാവിലെ 11 മണിക്കുള്ള ചായയിൽ വയറിളക്കാനുള്ള പച്ചമരുന്ന്​ കലക്കി നൽകി സ്ഥലം കാലിയാക്കും. അതുകൊണ്ട്​ തന്നെ ബൂത്ത്​ ഏജൻറുമാ​രായെത്തുന്നവർ പച്ചവെള്ളംപോലും കുടിക്കാതെ പോളിങ്​ പൂർത്തിയാക്കിയ അനുഭവവുമുണ്ട്​. അനുകൂല സംഘടനകളിൽപെട്ടവരെ പാർട്ടിഗ്രാമങ്ങളിലെ പോളിങ്​ സ്​റ്റേഷനുകളിലെത്തിക്കുന്നതും മറ്റൊരു ത​​ന്ത്രമാണ്​.

ബുർഖ കള്ളവോട്ടി​​​െൻറ ‘യൂനിഫോം’
കള്ളവോട്ടി​​​െൻറ ഔദ്യോഗിക യൂനിഫോമായാണ്​ ചില കേന്ദ്രങ്ങളിൽ ബുർഖ അറിയപ്പെടുന്നത്​. മുൻകാലങ്ങളിൽ വോട്ട്​ ചെയ്യാനെത്താത്ത ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ള സ്​ത്രീവോട്ടർമാരുടെ മുഴുവൻ വോട്ടും ഒരുകൂട്ടം പുരുഷന്മാർ പർദയി​ട്ടെത്തി​ ​പോൾ ചെയ്​തതായി പ്രിസൈഡിങ്​ ഓഫിസറായി നാലോളം തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ച ഒരാൾ അനുഭവം പറഞ്ഞു. ബുർഖ ധരിച്ചെത്തിയവരുടെ മുഖമൊന്ന്​ കാണണം എന്ന ആവശ്യമുയർത്തിയാൽ അപ്പോൾതന്നെ ഇടപെടാൻ കുറച്ചാൾക്കാരെയും പ്രാദേശിക നേതൃത്വം ബൂത്തിന്​ സമീപത്തായി നിർത്തിയിട്ടുണ്ടാകും. വർഷങ്ങൾക്കുമുമ്പ്​ ബുർഖ ധരിച്ചെത്തിയവരുടെ മുഖം കാണണമെന്ന ആവശ്യം ശക്തമായി ഉയരുകയും പൊലീസി​​​െൻറ സാന്നിധ്യത്തിൽ വനിത പോളിങ്​ ഏജൻറിന്​ മുഖം കാണിക്കണമെന്ന്​ പ്രിസൈഡിങ്​ ഓഫിസർ നി​ർദേശിക്കുകയും ചെയ്​തതും വോട്ടുചെയ്യാനെത്തിയ ആൾ ബൂത്തിൽ നിന്നിറങ്ങി ഓടിയതും പോളിങ്​ ഉദ്യോഗസ്ഥൻ ഓർത്തെടുത്തു.

എങ്ങനെയൊക്കെ കള്ളവോട്ട് ചെയ്യും
ഒാരോ ബൂത്തിലും സ്ഥലത്തില്ലാത്തവരുടെയും മരിച്ചിട്ടും വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്തവരുടെയും പേരുകൾ പാർട്ടി പ്രാദേശിക നേതൃത്വംതന്നെ ആദ്യമേ കണ്ടെത്തും. ഇൗ വോട്ടുകൾ രേഖപ്പെടുത്തുന്നതിനായി ചെറുപ്പക്കാരായ സജീവ പ്രവർത്തകരെ പ്രാദേശിക നേതൃത്വം ശട്ടംകെട്ടും. ഇത്തരത്തിൽ കള്ളവോട്ട്​ ചെയ്യേണ്ടവരുടെ െഎഡൻറിറ്റി കാർഡി​​െൻറ പകർപ്പോ വോേട്ടഴ്സ് സ്ലിപ്പോ സംഘടിപ്പിച്ച് ആദ്യം വോട്ട് ചെയ്യും. വോട്ട് ചെയ്തതിന് അടയാളമായി കൈവിരലിൽ പതിക്കുന്ന മഷി വോട്ടുചെയ്ത ഉടൻ മുടിയിൽ ശക്തമായി ഉരച്ച് മായ്ച്ചുകളയണമെന്ന നിർദേശവും നൽകും.

വേഷംമാറൽ ഒരു ‘കല’
കള്ളവോട്ട്​ ചെയ്യാനായി ഏർ​പ്പാടാക്കിയ പ്രവർത്തകർ വേഷം മാറുന്നത്​ ഒരു കല തന്നെയാണ്​. രാവിലെ മുണ്ടും ഷർട്ടുമിട്ട്​ എത്തുന്നയാൾ ഉച്ചക്കുശേഷം പാൻറും ഷർട്ടുമാക്കും. രാവിലെ താടിയും മീശയുമുള്ളയാൾ ഉച്ചക്കുശേഷം ക്ലീൻ ഷേവായിരിക്കും. മൊട്ടയടിച്ചും പാർട്ടിക്കൂറ്​ വെളിപ്പെടുത്തിയവരും കുറവല്ല. സ്​ത്രീകൾ​ സാരിയുടുത്തായിരിക്കും ആദ്യമെത്തുക. പിന്നീട്​ ചുരിദാറാവും വേഷം. നെറ്റിയിൽ കുറിതൊട്ടും തലമുടി ചീകിയൊതുക്കുന്നതിലെ വ്യത്യസ്​തതയിലൂടെയും മുഖത്ത്​ വ്യത്യാസം വരുത്തുന്ന സ്​ത്രീകളുമുണ്ട്​.

ബൂത്ത് പിടിച്ചെടുക്കൽ
പാർട്ടി ഗ്രാമമെന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയോ സ്വാധീനിച്ചോ ആദ്യമേതന്നെ മറ്റുള്ള രാഷ്​​ട്രീയ പാർട്ടികളിൽപെട്ടവരുടെ വോട്ടുകളും സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും വോട്ടുകൾ പൂർണമായും രേഖപ്പെടുത്തുന്ന രീതിയാണ് ബൂത്ത് പിടിച്ചെടുക്കൽ. പണ്ട്​ ഇത്​ ‘കുത്തിയിടൽ’ ആയിരുന്നു. ബാലറ്റ്​ പേപ്പറിൽ വോട്ട്​ രേഖപ്പെടുത്തു​േമ്പാഴാണ്​ കുത്തിയിടൽ എന്നറിയപ്പെട്ടത്​. ബൂത്തിലെത്തുന്ന പ്രാദേശിക നേതാക്കളിൽ ചിലർ ബാലറ്റ്​ പേപ്പർ മൊത്തമായി വാങ്ങി സീൽ പതിപ്പിച്ച്​ പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ പോളിങ് (കുത്തിയിടൽ) പൂർത്തിയാവും.

തെ​ര​ഞ്ഞെ​ടു​െ​പ്പ​ന്നാ​ൽ വ​ട​ക്കേ മ​ല​ബാ​റി​ൽ ക​ള്ള​വോ​ട്ട്​ ‘മ​സ്​​റ്റ്​’
തെ​ര​ഞ്ഞെ​ടു​പ്പെ​ന്നാ​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ള്ള​വോ​ട്ട്​ മ​സ്​​റ്റ്​ ആ​ണ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​േ​ട്ട​റെ സ്ഥാ​പ​ന​ങ്ങി​ലേ​ക്ക്​ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ള്ള​വോ​ട്ട്​ പു​തു സം​ഭ​വ​മ​ല്ല. സ​ഹ​ക​ര​ണ​രം​ഗ​ത്ത്​ എ​തി​ർ​ക​ക്ഷി ഭീ​ഷ​ണി​യാ​കു​ന്നു​വെ​ന്നാ​ൽ ഉ​ട​ൻ പാ​ർ​ടി അ​ണി​ക​ളും ശി​ങ്കി​ടി​ക​ളു​മാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി ക്ര​മ​വി​രു​ദ്ധ​മാ​യി മെംബർ​ഷിപ്​​ ന​ൽ​കി വോ​ട്ട്​ ഉ​റ​പ്പി​ക്കും. ഇ​തു കൂ​ടാ​തെ ഇ​ത​ര​ക​ക്ഷി​ക​ളി​ൽ​പെ​ട്ട​വ​രു​ടെ വ്യാ​ജ​രേ​ഖ​ക​ൾ ഒ​പ്പി​ച്ചെ​ടു​ത്തും സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ ക​ള്ള​വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും. ബാ​ങ്ക്​-പ്രൈ​മ​റി സം​ഘ​ങ്ങ​ളി​ൽ വോ​ട്ട്​ ചെ​യ്യാ​നെ​ത്തു​േ​മ്പാ​ൾ ഭീ​ഷ​ണി​യി​ലൂ​ടെ​യോ അ​ക്ര​മി​ച്ചോ വോ​ട്ട്​ ചെ​യ്യാ​നാ​കാ​തെ മ​ട​ക്കു​ന്ന​തും പ​തി​വാ​ണ്​. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ വ​ള​ർ​ന്നു​വ​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലും ഇ​ത്ത​ര​ത്തി​ൽ ന​ട​ന്ന ക​ള്ള​വോ​ട്ടി​ലൂ​ടെ​യാ​ണ്​ ഭ​ര​ണം പി​ടി​ച്ചെ​ടു​​ത്ത​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

വോ​ട്ട്​ വി​ഴു​ങ്ങി​യ ധീ​ര വ​നി​ത
ബാ​ല​റ്റ്​ പേ​പ്പ​റി​ൽ വോ​ട്ട്​ ന​ട​ക്കു​ന്ന കാ​ലം....​വോ​െ​ട്ട​ടു​പ്പ്​ ക​ഴി​ഞ്ഞു. 15 വാ​ർ​ഡു​ള്ള ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക്​ എ​ട്ടും വ​ല​തു​മു​ന്ന​ണി​ക്ക്​ ഏ​ഴും ​അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ചു​ക​യ​റി. പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​െ​ട്ട​ടു​പ്പ്​ പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്നു. ഇ​ട​തു​മു​ന്ന​ണി​യി​ൽ​പെ​ട്ട ഒ​രം​ഗ​ത്തി​െ​ൻ​റ വോ​ട്ട്​ അ​സാ​ധു​വാ​ണെ​ന്ന ത​ർ​ക്കം ഉ​ട​ലെ​ടു​ത്തു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ ഇ​ട​തു​ഭാ​ഗ​ത്തു​ള്ള വ​നി​താ പ​ഞ്ചാ​യ​ത്ത്​ അം​ഗം ത​ർ​ക്കം വ​ന്ന ബാ​ല​റ്റ്​ നോ​ക്കാ​നാ​യി വാ​ങ്ങി ഉ​ട​ൻ വാ​യി​ലി​ട്ട്​ ച​വ​ച്ച​ര​ച്ചു വി​ഴു​ങ്ങി. ഇ​തോ​ടെ ‘പ്ര​തി​സ​ന്ധി’ നീ​ങ്ങി. വീ​ണ്ടും വോ​െ​ട്ട​ടു​പ്പ്​ ന​ട​​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലെ​ത്തി. എ​ന്നാ​ൽ, വ​ല​തു മു​ന്ന​ണി ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യു​മാ​യി കോ​ട​തി​യി​ലെ​ത്തി. ​പ്രൈ​മ​റി​​ കോ​ട​തി വി​ഷ​യ​ത്തി​ൽ വോ​ട്ട്​ വി​ഴു​ങ്ങി​യ വ​നി​ത പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​ന്​ ഒ​രു വ​ർ​ഷം ത​ട​വ്​ വി​ധി​ച്ചെ​ങ്കി​ലും ഹൈ​കോട​തി ഇൗ ​വി​ധി അ​സാ​ധു​വാ​ക്കി വ​നി​ത പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​ന്​ അ​നു​കൂ​ല​മാ​യ വി​ധി പ്ര​സ്​​താ​വി​ച്ച​തും ഇൗ 2019 ​വ​ർ​ഷ​ത്തി​ലാ​ണ്.

എ​ല്ലാം കാ​ണാ​ൻ മു​ക​ളി​ലൊ​രാ​ളു​ണ്ട്​... ഇ​തും വെ​റു​മൊ​രു​ ​േട്രാ​ള​ല്ല
അ​തെ ഇ​നി പ​ണ്ട​ത്തെ​പ്പോ​ലെ​യൊ​ന്നും ന​ട​ക്കി​ല്ല. എ​ല്ലാം കാ​ണാ​ൻ മു​ക​ളി​ലൊ​രാ​ളു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന മ​റ്റൊ​രു ട്രോ​ളാ​യി​രു​ന്നു ഇ​ത്. ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം ഇൗ ​ട്രോ​ൾ വീ​ണ്ടും സ​മൂ​ഹ​മ​ാധ്യ​ത്തി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്. കാ​മ​റ​ക​ൾ വെ​റു​തെ​യ​ല്ല. കാ​ശ്​ മു​ട​ക്കിത​ന്നെ സ്ഥാ​പി​ച്ച​താ​ണ്.. ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ലെ നാ​ണ​യ​ത്തു​ട്ടു​ക​ള​ല്ല. ഇ​ല​ക്​ഷൻ ക​മീഷ​​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട വെ​ബ്​​കാ​സ്​​റ്റി​ങ്​ ആ​ണ്. ക​ണ്ണൂ​ർ-കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ മാ​ത്രം 80ഒാ​ളം സാ​േ​ങ്ക​തി​ക വി​ദഗ്​ധരാ​ണ്​ ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്കു മു​ന്നി​ൽ ക​ള്ള​വോ​ട്ട്​ പി​ടി​കൂ​ടാ​ൻ മാ​ത്രം അ​ണി​നി​ര​ന്ന​ത്. എ​ന്നാ​ൽ, ഇ​തൊ​ന്നും ഫ​ല​വ​ത്താ​യി​ല്ല.

ദൃ​ശ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്ത്​ വ​ന്ന ക​ള്ള​വോ​ട്ടി​െ​ൻ​റ ദൃ​ശ്യം പി​ന്തു​ട​ർ​ന്ന​താ​ണ്​ ഇ​ന്ന്​ കേ​സും പു​ലി​വാ​ലു​മാ​യി മു​ന്ന​ണി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. എ​ന്താ​യാ​ലും നാ​ട്ടി​ലൊ​രു പാ​ട്ടാ​യി ഇ​നി ​പ​ണ്ട​ത്തെ​പ്പോ​ലെ ക​ള്ള​വോ​ട്ട്​ ന​ട​ക്കി​​ല്ലാ​േ​ട്ടാ.... അ​ഥ​വാ ന​ട​ന്നാ​ലും സ്ഥാ​നാ​ർ​ഥിയും ബ​ന്ധു​ക്ക​ളും ത​െ​ന്ന ചെ​യ്​​തോ​െ​ട്ട... ജ​യി​ലി​ൽ കി​ട​ക്കാ​ൻ ഞ​ങ്ങ​ളി​ല്ല. ഇ​താ​ണ്​ മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലാ​തെ സ​ജീ​വ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​കർക്കി​ട​യി​ലും ഉ​യ​ർ​ന്നു​വ​ന്ന സം​സാ​രം. ബി.​എ​സ്.​എ​ൻ.​എ​ൽ സേ​വ​നം ല​ഭ്യ​മാ​കു​ന്ന മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലും വെ​ബ്​​കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ഇ​ത്ത​വ​ണ​ത്തെ ലോ​ക​്​സ​ഭ തെ​ര​ഞ്ഞെടു​പ്പ്. ബി.​എ​സ്.​എ​ൻ.​എ​ൽ സേ​വ​നം ല​ഭ്യ​മാ​കാ​ത്ത മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ വിഡി​യോ റെ​ക്കോ​ഡി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ റെ​ക്കോ​ഡി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ലും പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ അ​വ​ർ​ക്ക്​ വേ​ണ്ട​പ്പെ​ട്ട​വ​ർ മാ​ത്ര​മാ​യി​രി​ക്കും വിഡി​യോ റെ​ക്കോ​ഡി​നാ​യി എ​ത്തു​ക. അ​വ​രും അ​തത്​ മു​ന്ന​ണി​ക​ളി​ൽ​പെ​ട്ട​വ​രും ത​മ്മി​ലു​ള്ള ധാ​ര​ണ​യി​ലൂ​ടെ ക​ള്ള​വോ​ട്ട്​ യ​ഥേ​ഷ്​​ടം ന​ട​ന്നി​രു​ന്നു. വെ​ബ്​​കാ​സ്​​റ്റി​ങ് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഏ​തൊ​രു പൗ​ര​നും ഒ​രു​ ഒാ​ൺ​ലൈ​ൻ ലി​ങ്കി​ലൂ​ടെ ബൂ​ത്തു​ക​ളി​ൽ ന​ട​ക്കു​ന്ന ​പോ​ളി​ങ്​ ദൃ​ശ്യം ല​ഭ്യ​മാ​യ​താ​ണ്​ ക​ള്ള​വോ​ട്ടി​െ​ൻ​റ ക​ഴു​ത്തി​ന്​ പി​ടി​മു​റു​ക്കി​യ​ത്. കേ​സും പു​ലി​വാ​ലു​മാ​യ​തോ​ടെ ഇ​നി വ​രും കാ​ല​ങ്ങ​ളി​ലെ​ങ്കി​ലും ക​ള്ള​വോ​ട്ട്​ വെ​റു​മൊ​രു ന​ട്ടാ​ൽമു​ള​ക്കാ​ത്ത ക​ള​വാ​യി മാ​ത്രം മാ​റ​െ​ട്ട​യെ​ന്നാ​ണ്​ ചെ​റു​ക​ക്ഷി​ക​ളു​ടെ ആ​ഗ്ര​ഹം.

Show Full Article
TAGS:fake vote loksabha election 2019 malayalam articles 
News Summary - Fake Vote Loksabha Election 2019 -Malayalam Articles
Next Story