Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉച്ചകോടികൾ പരാജയമാണ്!

ഉച്ചകോടികൾ പരാജയമാണ്!

text_fields
bookmark_border
trump-kim-vietnam-summit
cancel
camera_alt?????? ????????????? ??.???? ?????????? ??????? ??????? ????? ?????? ?????? ??? ???? ??????

2019 ഉച്ചകോടികളുടെ വർഷമാണോ? രണ്ടു മാസമേ കഴിഞ്ഞിട്ടുള്ളൂ. അബൂദബിയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്​ലാമിക് കോഓപറേഷ​​െൻറ സമ്മേ ളനം അവസാനിച്ചതേയുള്ളൂ. മിഡിലീസ്​റ്റ്​​ സെക്യൂരിറ്റിയെക്കുറിച്ചുള്ള വാർസോ (പോളണ്ട്) ഉച്ചകോടിയും, സിറിയൻ പ്രശ് നങ്ങൾക്ക് പരിഹാരം തേടിയുള്ള സോഛിയിൽ (റഷ്യ) നടന്ന ഉന്നതതല സമ്മേളനവും, ഈജിപ്തിലെ ശറമുശ്ശൈഖിൽ നടന്ന അറബ്- യൂറോപ്യ ൻ ഒത്തുചേരലുമെല്ലാം ശ്രദ്ധേയമായിരുന്നു. എന്നാൽ, ഇതിനെയൊക്കെ പിന്തള്ളുന്നതും കൂടുതൽ പ്രലോഭനകരവുമായിരുന്നു പ ്രസിഡൻറ്​ ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം യോങ് ഉനും തമ്മിൽ വിയറ്റ്നാം തലസ്ഥാനമായ ഹനോയിൽ ഫെബ്രുവരി 27-28 ദ ിവസങ്ങളിൽ നടന്ന സംഭാഷണം.

22,000 നാഴികകൾ താണ്ടിയാണ് ഡോണൾഡ് ട്രംപ് അവിടെ എത്തിച്ചേർന്നത്. കിം യോങ് ഉനിനു ഹനോയ് വ ളരെ അടുത്താണ്. 1700 നാഴിക. ഷികാഗോയിൽനിന്ന്​ ലോസ് ആഞ്​ജലസ് വരെയുള്ള ദൂരം മാത്രം. കഴിഞ്ഞ വർഷത്തെ സിംഗപ്പൂർ ഉച്ചകോടി ഇതിലും അകലെയായിരുന്നു. അതിനാൽ, ശത്രുരാജ്യങ്ങളിലൂടെയൊന്നും കടന്നുപോകാതെത്തന്നെ അദ്ദേഹം അവിടെ എത്തിച്ചേർന്നു . അവസരം മുതലാക്കിയത് വിയറ്റ്നാമാണ്. രണ്ടു ദശാബ്​ദം നീണ്ടുനിന്ന യുദ്ധത്താൽ ഒറ്റപ്പെട്ടുപോയിരുന്ന വിയറ്റ്നാമി ന്​ ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഇത്​ അവസരമേകി.

പ്രസിഡൻറ്​ ട്രംപ് ​വേദിയിൽനിന്ന് ഇറങ്ങിപ്പോയ രംഗം ഓർക്കാതെ വയ്യ! ഒന്നിച്ച് ആഹാരം കഴിക്കാൻപോലും അദ്ദേഹം കാത്തുനിന്നില്ല! തങ്ങളുടെ വ്യക്തിബന്ധത്തിലൂടെ സാധ്യമാകുമെന്നു കരുതിയ ആണവ നിയന്ത്രണ കരാർ നടപ്പാകില്ലെന്നു ബോധ്യമായതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ആർക്കും ആഘോഷത്തിന് വകനൽകാതെയാണ് സംഭാഷണം അവസാനിച്ചത്. “അതിവേഗം ലക്ഷ്യം നേടുന്നതിനെക്കാൾ ഞാൻ ആഗ്രഹിക്കുന്നത് അത് സാവകാശം നല്ലനിലയിൽ നേടിയെടുക്കാനാണെ”ന്ന ട്രംപി​​െൻറ മറുപടി നിസ്സഹായതയിൽനിന്ന്​ ഉടലെടുത്തതായിരുന്നു. ഇത് കിമ്മിന്​ സന്തോഷം നൽകി. ഉത്തര കൊറിയ അതാഘോഷമാക്കിയിരിക്കണം! നിരീക്ഷകരുടെ അഭിപ്രായത്തിൽ ട്രംപ് ഉച്ചകോടിക്കെത്തിയത് ഒരു മുന്നൊരുക്കവും കൂടാതെയായിരുന്നത്രെ. എല്ലാം താനിച്ഛിക്കുന്നതുപോലെ നടക്കുമെന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു സാരം.

അതുകൊണ്ടുതന്നെ, പ്രതിയോഗിയുടെ മനോഗതം മനസ്സിലാക്കാനൊന്നും ട്രംപ്​ മെനക്കെട്ടില്ല. അല്ലെങ്കിലും, ഉദ്ദേശിച്ച ഫലം ഉച്ചകോടികൊണ്ടുണ്ടാകുമെന്ന്​ അമേരിക്ക കരുതിയതുമില്ലെന്നാണ് മനസ്സിലാകുന്നത്. അമേരിക്ക സാമ്പത്തിക ഉപരോധം പിൻവലിക്കുന്നതോടെ, ഉത്തര കൊറിയ എല്ലാ ആണവ പരീക്ഷണങ്ങളും പൂർണമായും നിർത്തുമെന്ന്​ കരാർ ചെയ്യുമെന്നാണ് പ്രസിഡൻറ്​ വിചാരിച്ചത്. എന്നാൽ, അദ്ദേഹത്തി​​െൻറ ദേശസുരക്ഷ ഉപദേശകൻ ജോൺ ബോൾട്ടനും സ്​റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോവും ഈ ഏർപ്പാട് ഫലംകാണുകയില്ലെന്നു കണക്കുകൂട്ടിയിരുന്നു. സംഭാഷണം ഫലംകാണാതെവന്നത് ട്രംപി​​െൻറ ആലോചനക്കുറവി​​െൻറയും അഹങ്കാരത്തി​​െൻറയും ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. താൻ ‘കുഞ്ഞു റോക്കറ്റുകാരൻ’ (little rocket man) എന്ന് പരിഹസിക്കുന്ന കിം ത​​െൻറ ചൊൽപ്പടിക്കു വഴിപ്പെടുമെന്നു കരുതിയത് തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.

കിം യോങ് ഉനി​​െൻറ കണക്കുകളും പിഴച്ചു! തങ്ങളുടെ ആണവ സമുച്ചയങ്ങളിൽ പ്രധാനമായ യോങ് ബയോൺ ആണവ കേന്ദ്രം പൊളിച്ചുമാറ്റാമെന്ന നിർദേശംകൊണ്ട് എല്ലാം പരിഹരിക്കപ്പെടുമെന്ന് അദ്ദേഹവും കരുതി. എന്നാൽ, ഏറെക്കാലം സി.ഐ.എ ഡയറക്ടറായിരുന്ന മൈക് പോംപിയോ ഇതിനെ എതിർത്തു. ഒരേയൊരു ആണവ നിലയത്തി​​െൻറ പേരിൽ കരാറിലൊപ്പിട്ടാൽ അതി​​െൻറ മറവിൽ കിം യോങ് രഹസ്യസങ്കേതങ്ങളിൽ പരീക്ഷണങ്ങൾ തുടരുകതന്നെ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തി​​െൻറ പക്ഷം.

അണുവായുധങ്ങളുടെയും മിസൈലുകളുടെയും പരീക്ഷണങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാനാണ് ഉത്തര കൊറിയ തീരുമാനിച്ചിരിക്കുന്നത്. പകരം, ദക്ഷിണ കൊറിയയുമായി ചേർന്ന് അമേരിക്ക നടത്തുന്ന സൈനിക പരിശീലന പരിപാടികൾ തൽക്കാലത്തേക്ക് മാറ്റിവെക്കുന്നതായി വാഷിങ്ടണും പ്രസ്താവിച്ചിരിക്കുന്നു. ഇത് നല്ലതുതന്നെ. ഇവ സിംഗപ്പൂർ ഉച്ചകോടിയുടെ തീരുമാനങ്ങൾതന്നെയാണെന്നത് വേറെ കാര്യം. യഥാർഥത്തിൽ ഹനോയ് സമ്മേളനംകൊണ്ട് ഉദ്ദേശിച്ചത് സിംഗപ്പൂരിൽനിന്നെടുത്ത തീരുമാനങ്ങളുടെ അവലോകനവും, ആവശ്യമായ കൂട്ടിച്ചേർക്കലുകളും അവ നടപ്പാക്കാനുള്ള ആലോചനകളുമായിരുന്നു. എന്നാൽ, ഒന്നുംതന്നെ നേടാൻ ഉച്ചകോടി ഉപകരിച്ചില്ല!

പ്രസിഡൻറ്​ ട്രംപ് അമേരിക്കൻ പ്രതിനിധിസഭയിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പാടുപെടുകയാണ്. അദ്ദേഹത്തി​​െൻറ ആഭ്യന്തരവും വൈദേശികവുമായ നയങ്ങളൊക്കെയും ​െഡമോക്രാറ്റുകളുടെ നിശിതമായ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നു. സാമ്പത്തിക മേൽക്കോയ്​മക്കുവേണ്ടി ചൈനയുമായി നടത്തുന്ന ചുങ്ക വിഹിതത്തിനായുള്ള യുദ്ധം, സിറിയയിൽനിന്ന്​ ആസൂത്രണമോ മുന്നൊരുക്കമോ ഇല്ലാതെ തുടങ്ങിവെച്ച സൈനിക പിന്മാറ്റം, അന്താരാഷ്​ട്ര കരാറുകളിൽനിന്നുമുള്ള പിൻവലിയൽ -ഇവയൊക്കെയും ട്രംപി​​െൻറ നയവൈകല്യങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ഇത് അവതാളത്തിലായൊരു ഭരണകൂടത്തി​​െൻറ ചിത്രമാണ് ലോകസമക്ഷം സമർപ്പിക്കുന്നത്.
ട്രംപി​​െൻറ പ്രകടനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതല്ല. അദ്ദേഹത്തി​​െൻറ ദൗർബല്യങ്ങൾ ഒന്നുകൂടി വ്യക്തമാകാൻ ഇത് കാരണമായി എന്നുമാത്രം. ട്രംപ്​ മാത്രമല്ല, ഒട്ടുമിക്ക രാഷ്​ട്രനേതാക്കളുടെയും അവസ്ഥ ഇതുതന്നെയാണ്. അവർ നെഞ്ചുവിരിച്ച്​ കാണികളെ രസിപ്പിക്കുന്നു. സ്​റ്റേജിൽ ആടിയും പാടിയും വാചാലതകൊണ്ട് ജനങ്ങളെ കൈയിലെടുക്കുന്നു. എന്നാൽ, തെരഞ്ഞെടുക്കപ്പെടുന്നതോടെ സമ്മതിദായകരെ മറക്കുന്നു!

ഇപ്പോൾ വെനിസ്വേലയിൽ സംഭവിക്കുന്നതു നോക്കൂ. ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട നികളസ് മദൂറോയെ പുറത്താക്കാനായി അമേരിക്ക മുന്നിട്ടിറങ്ങിയിരിക്കുന്നു. യൂറോപ്യൻ രാഷ്​ട്രങ്ങളും അതിനു പിന്തുണ നൽകുന്നു. സംഗതി മറ്റൊന്നുമല്ല: വെനിസ്വേല എണ്ണ, ഗ്യാസ്, സ്വർണം എന്നിവയെല്ലാം സമൃദ്ധമായുള്ള രാജ്യമാണ്. അവിടെ ആധിപത്യമുറപ്പിക്കാനുള്ള പുറപ്പാടിലാണ് ട്രംപ്. ചൈനയും റഷ്യയും വെനിസ്വേലയുടെ പക്ഷം ചേർന്നിരിക്കുന്നു. ശീതസമര പ്രക്രിയയുടെ പുനർ വിന്യാസമാണോ അവരാഗ്രഹിക്കുന്നത്? അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാൻ രാഷ്​ട്രീയ നേതാക്കൾ സന്നദ്ധരല്ലെന്നാണ് ബോധ്യമാകുന്നത്. നേതാക്കളുടെ മനോഭാവം മാറാതെ ഉച്ചകോടികളൊന്നുംതന്നെ ഫലംചെയ്യില്ല!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsTrump-Kim summit
News Summary - Failed Summits - Article
Next Story