Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഫാഷിസം വേരുകൾ...

ഫാഷിസം വേരുകൾ ആഴ്ത്തുകയാണ്​ ​

text_fields
bookmark_border
rss
cancel

അങ്ങേയറ്റം മനഃസംഘർഷമുള്ള സമയത്താണ്​ ഇതെഴുതുന്നതെന്ന്​ ആദ്യം പറയ​ട്ടെ. ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻറ ഫലം അറ ിയാൻ വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമേയുള്ളൂ. ഇതിനകം വന്ന എക്​സിറ്റ്​ പോൾ പ്രവചനങ്ങളാവ​ട്ടെ വിസ്​മയിപ്പിക്കുക മാ ത്രമല്ല, ഭീതി പകരുകയും ചെയ്യുന്നു. എക്​സിറ്റ്​ പോൾ ഫലങ്ങൾ ഒരുപക്ഷേ, മുൻകൂട്ടി തയാറാക്കിയതാണെങ്കിൽ പോലും ബി.ജ െ.പിയുടെ വിജയം യാഥാർഥ്യമായാൽ അത്​ ജനങ്ങളെ മുറിവേൽപിക്കുകതന്നെ ചെയ്യും. പൊള്ളയായ വികസന വാഗ്​ദാനങ്ങൾക്കു പകരം ​വെറുപ്പി​​​െൻറയും പരസ്​പരമുള്ള അകൽച്ചയുടെയും രാഷ്​ട്രീയം മേൽക്കൈ നേടുന്ന അവസ്ഥയായിരിക്കും ഇത്​.

തെര​െ ഞ്ഞടുപ്പി​​​െൻറ ഫലപ്രഖ്യാപനം വരുന്നതിനുമുമ്പ്​ ഇത്രയേറെ പരിഭ്രാന്തി പരത്തുന്ന അവസ്​ഥ ഇതിനുമുമ്പ്​ ഉണ്ടായതായി തോന്നുന്നില്ല. ഇലക്​ട്രോണിക്​ വോ​ട്ടെടുപ്പ്​ യ​ന്ത്രത്തി​​​െൻറ വിശ്വാസ്യതയിലുള്ള സംശയം മുതൽ തെരഞ്ഞെടുപ്പ്​ കമീഷ​​​െൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചോദ്യശരങ്ങൾവരെ നമ്മുടെ മുന്നിലുണ്ട്​. ഭീകരക്കുറ്റം ആരോപിക്കപ്പെട്ടവർ വരെ ഗോദയിലുണ്ട്, ഭീതിപ്പെടുത്തുന്ന പ്രസ്​താവനകളുമായി. തെര​ഞ്ഞെടുപ്പ്​ ഫലം എന്തുതന്നെയായാലും രാജ്യത്ത്​ പിടിമുറുക്കുന്ന വലതു​പക്ഷ ഫാഷിസംതന്നെയാണ്​ ഏറ്റവും അപകടകരം. ബി.ജെ.പിയാണ്​ വിജയിക്കുന്നതെങ്കിൽ വിവേകത്തോടെയുള്ള ഭരണനിർവഹണം അസാധ്യമാകും. ഇനി ഒരു മുന്നണിസർക്കാർ രൂപവത്​കരിക്കാനുള്ള അവരുടെ ശ്രമം തടയാൻ കഴിഞ്ഞാലും അവർ അടങ്ങിയിരിക്കില്ല. രാജ്യത്തിന്​ ഭീഷണിയായി ഫാഷിസം നിലനിൽക്കുകതന്നെ ചെയ്യും.

എ.ജി. നൂറാനിയുടെ ‘ആർ.എസ്​.എസ്​ ഇന്ത്യക്ക്​ ഭീഷണി’ എന്ന പുതിയ പുസ്​തകം എ​​​െൻറ കൈയിലുണ്ട്​. ജവഹർലാൽ നെഹ്​റുവിനെ പുസ്​തകത്തിൽ ഉദ്ധരിക്കുന്നു: ‘‘ആർ.എസ്​.എസി​​​െൻറ യഥാർഥ ലക്ഷ്യം അവരുടെ ചെയ്​തികളെപോലും അതിശയിപ്പിക്കുന്നു. ഇന്ത്യൻ പാർലമ​​െൻറി​​​െൻറ തീരുമാനങ്ങൾക്കും ഭരണഘടനയുടെ വ്യവസ്ഥകൾക്കും വിരുദ്ധമാണത്​. നമുക്ക്​ കിട്ടുന്ന വിവരമനുസരിച്ച്​ ആർ.എസ്​.എസി​​​െൻറ പ്രവർത്തനങ്ങൾ ദേശവിരുദ്ധവും വിധ്വംസകപ്രവർത്തനങ്ങളിൽ അധിഷ്​ഠിതവുമാണ്​.’’ 1948 നവംബർ 10ന്​ സംഘടനയുടെ മേധാവിയെ നെഹ്​റു അറിയിച്ചതാണിത്​. പുസ്​തകത്തിൽ ഈ ഭാഗംവരുന്ന വാല്യം തുടങ്ങുന്നത്​ ബി.ആർ. അംബേദ്​കറുടെ വാക്കുകളോടെയാണ്​: ‘‘ഹിന്ദുരാജ്യം യാഥാർഥ്യമാവുകയാണെങ്കിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്ത​ായിരിക്കും ​ഇതെന്ന്​ നിസ്സംശയം പറയാം. എന്തു​ വിലകൊടുത്തും ഇത്​ തടയണം.’’

റസ്​കിൻ ബോണ്ട്​​ എന്ന ഏകാന്ത പഥികൻ
ബ്രിട്ടീഷ്​ വംശജനായ ഇന്ത്യൻ എഴുത്തുകാരൻ റസ്​കിൻ ബോണ്ടിന്​ മേയ്​ 19ന്​ 85 വയസ്സ്​ തികഞ്ഞു. അദ്ദേഹത്തി​​​െൻറ, കുട്ടികളെപ്പോലെയുള്ള ലാളിത്യവും സങ്കീർണതയില്ലാത്ത സംഭാഷണരീതിയും എന്നും എനിക്ക്​ ഇഷ്​ടമായിരുന്നു. ത​​​െൻറ ജീവിതത്തി​​​െൻറ പിന്നാക്കാവസ്ഥ അ​ദ്ദേഹം വിവരിക്കുമായിരുന്നു.

Ruskin-bond
റസ്​കിൻ ബോണ്ട്​​


കമ്പ്യൂട്ടറിനു പകരം കൈകൊണ്ടാണ്​ എഴുത്ത്​. ടെലിവിഷനുപകരം റേഡിയോ വാർത്തകളാണ്​ ശ്രവിക്കുന്നത്​. ഒരു ​മൊബൈൽ ഉപയോഗിക്കാൻ പോലും അറിയില്ലെന്ന്​ ​അദ്ദേഹം പറയുന്നു. പുസ്​തകങ്ങളുടെ അവസാന ഭാഗം ആദ്യം വായിക്കുന്ന രീതിയും അദ്ദേഹത്തിനുണ്ട്​. ബ്രിട്ടനിലേക്ക്​ തിരിച്ചുപോകാൻ എല്ലാ സാധ്യതയുമുണ്ടായിട്ടും ​റസ്​കിൻ ബോണ്ട്​ ഇന്ത്യയിൽ തങ്ങുകയായിരുന്നു. എക്കാലത്തും ഏകാന്ത പഥികനായിരുന്നു അദ്ദേഹം. വിവാഹം കഴിക്കാതിരുന്ന അദ്ദേഹത്തിന്​ സ്ഥിരം സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല.

ലൈംഗികത ഒട്ടുമില്ലാത്ത പ്രണയമാണ്​ ബോണ്ടി​​​െൻറ രചനകളിൽ വരുന്നതെന്ന്​ ചിലർ വിമർശിക്കാറുണ്ട്​. ഇതേക്കുറിച്ചുള്ള അദ്ദേഹത്തി​​​െൻറ മറുപടി ഇതായിരുന്നു: ‘‘നിങ്ങൾക്ക്​ ഇത്​ പറയാം. എന്നാൽ, അടിയന്തരാവസ്ഥയിൽ അശ്ലീല രചനയുടെ പേരിൽ എനിക്ക്​ കോടതി കയറേണ്ടിവന്നിട്ടുണ്ട്​. ‘ദ സെൻഷ്വലിസ്​റ്റ്​’ എന്ന നോ​െവ​ല്ലയാണ്​ പ്രശ്​നമായത്​. പ്രണയവുമായി ബന്ധപ്പെട്ട ചില ലൈംഗിക പരാമർശങ്ങളാണ്​ അവർ കുറ്റമായി കണ്ടത്​. ഏതായാലും എന്നെ വെറുതെ വിട്ടു.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsBJPBJPExit Poll 2019
News Summary - Exit Poll 2019 bjp congress -India News
Next Story