Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തുല്യതാ ചട്ടങ്ങളും മനുസ്മൃതിയും
cancel
camera_alt

ഡോ. പായൽ തദ് വിയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നടത്തിയ പ്രതിഷേധം

തു​ല്യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന യു.​ജി.​സി​യു​ടെ നി​യ​മ​ത്തി​നെ​തി​രെ (പ്ര​മോ​ഷ​ൻ ഓ​ഫ് ഇ​ക്വി​റ്റി ഇ​ൻ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ റെ​ഗു​ലേ​ഷ​ൻ) രാ​ജ്യ​ത്തെ വി​വി​ധ സ​വ​ർ​ണ സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തു​ക​യും സു​പ്രീം കോ​ട​തി​യി​ൽ കേ​സു​മാ​യി എ​ത്തു​ക​യും ചെ​യ്തു. സ​വ​ർ​ണ സം​ഘ​ട​ന​ക​ളു​ടെ വാ​ദം മു​ഖ​വി​ല​ക്കെ​ടു​ത്ത കോ​ട​തി, തു​ല്യ​താ ച​ട്ടം സ്റ്റേ ​ചെ​യ്തു. രാ​ജ്യ​ത്ത് ദ​ലി​ത്- പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​വും അ​തി​ക്ര​മ​വും അ​വ​സാ​നി​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് യു.​ജി.​സി ച​ട്ടം ത​യാ​റാ​ക്കി​യ​ത്. സ്ഥാ​പ​ന​വ​ത്കൃ​ത​മാ​യ ജാ​തി​ഹ​ത്യ​ക്ക് ഇ​ര​യാ​യ ദ​ലി​ത് ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യ രോ​ഹി​ത്‌ വെ​മു​ല​യു​ടെ​യും ഗോ​ത്ര​വ​ർ​ഗ മു​സ്‍ലിം ഡോ​ക്ട​റാ​യ പാ​യ​ൽ ത​ദ്‌​വി​യു​ടെ​യും അ​മ്മ​മാ​ർ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യെ തു​ട​ർ​ന്നാ​ണ് ജാ​തി​വി​വേ​ച​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ച​ട്ടം ത​യാ​റാ​ക്കാ​ൻ സു​പ്രീം കോ​ട​തി യു.​ജി.​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

രാ​ജ്യ​ത്ത് ദ​ലി​ത് ആ​ദി​വാ​സി-​പി​ന്നാ​ക്ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ ജാ​തി- അ​തി​ക്ര​മം 118 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി യു.​ജി.​സി മു​ൻ ചെ​യ​ർ​മാ​നും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നു​മാ​യ പ്ര​ഫ. സു​ഖ​ദേ​വ് തൊ​റാ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യി​ലെ ഐ.​ഐ.​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ണ്ണൂ​റ്റി എ​ട്ടോ​ളം ദ​ലി​ത്-​ആ​ദി​വാ​സി-​ബ​ഹു​ജ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ജാ​തി​ഹിം​സ​യു​ടെ ഇ​ര​ക​ളാ​യി ‘ആ​ത്മ​ഹ​ത്യ’ ചെ​യ്ത​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ വെ​ളി​പ്പെ​ടു​ത്തി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ 55 ശ​ത​മാ​ന​വും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ ലോ​ക്‌​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു. യാ​ഥാ​ർ​ഥ്യ​മി​താ​യി​രി​ക്കെ​യാ​ണ് ദ​ലി​ത്- പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​വും ഹിം​സ​യും അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തു​ല്യ​താ നി​യ​മ​ങ്ങ​ൾ ‘ദു​രു​പ​യോ​ഗം’ ചെ​യ്യ​പ്പെ​ടു​മെ​ന്ന വാ​ദ​മു​ന്ന​യി​ച്ച് സ​വ​ർ​ണ സം​ഘ​ട​ന​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ട്രോ​സി​റ്റി ആ​ക്ട് നി​ല​നി​ൽ​ക്കു​ന്ന ഒ​രു രാ​ജ്യ​ത്ത് ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ എ​ത്ര​പേ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്ന് പ​രി​ശോ​ധി​ച്ചാ​ൽ സ​വ​ർ​ണ വാ​ദ​ങ്ങ​ൾ അ​സ്ഥാ​ന​ത്താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടും. സ​വ​ർ​ണ വാ​ദ​ങ്ങ​ൾ കേ​ട്ട മാ​ത്ര​യി​ൽ സു​പ്രീം​കോ​ട​തി യു.​ജി.​സി​യു​ടെ പു​തി​യ തു​ല്യ​താ ച​ട്ട​ങ്ങ​ൾ സ്റ്റേ ​ചെ​യ്തു. പു​തി​യ തു​ല്യ​താ നി​യ​മ​ങ്ങ​ൾ​പോ​ലും വെ​ള്ളം ചേ​ർ​ത്ത​വ​യാ​ണെ​ന്നാ​ണ് സു​ഖ​ദേ​വ് തൊ​റാ​ട്ട് നി​രീ​ക്ഷി​ച്ചി​രു​ന്ന​ത്. ഈ ‘​നേ​ർ​പ്പി​ക്ക​പ്പെ​ട്ട’ തു​ല്യ​താ​ച​ട്ടം പോ​ലും സ​വ​ർ​ണ​വൃ​ന്ദ​ങ്ങ​ൾ​ക്ക് അ​സ​ഹി​ഷ്ണു​ത ഉ​ള​വാ​ക്കി​യി​രി​ക്കു​ന്നു. ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണം സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ത് സ്റ്റേ ​ചെ​യ്യാ​തെ വാ​ദം​കേ​ട്ട കോ​ട​തി, ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​നു​വ​രു​ന്ന ദ​ലി​ത്- പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ വി​ഷ​യ​ത്തി​ൽ ആ​ദ്യം ത​ന്നെ സ്റ്റേ ​അ​നു​വ​ദി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ന്ത്യ​യി​ലെ തീ​ർ​ത്തും ന്യൂ​ന​പ​ക്ഷ​മാ​യ സ​വ​ർ​ണ വി​ഭാ​ഗ​ങ്ങ​ളോ​ടും ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന അ​വ​ർ​ണ​രോ​ടു​മു​ള്ള നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ സ​മീ​പ​ന​ത്തി​ന്റെ ആ​ഴം തു​ല്യ​താ ച​ട്ട​ങ്ങ​ൾ സ്റ്റേ ​ചെ​യ്ത വി​ധി​യി​ൽ കാ​ണാം. എ​ത്ര​മാ​ത്രം ആ​ഴ​ത്തി​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ മ​നു​സ്മൃ​തി നി​ലീ​ന​മാ​യി​രി​ക്കു​ന്നു എ​ന്ന​തു​കൂ​ടി ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ഇ​ത് കേ​വ​ലം ഒ​രു ച​ട്ട​ത്തി​ന്റെ പ്ര​ശ്നം മാ​ത്ര​മ​ല്ല, അ​തി​നു​മ​പ്പു​റം നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ നി​യ​ന്ത്രി​ക്കു​ന്ന മ​നു​സ്മൃ​തി​യു​ടെ സം​സ്കാ​ര​ത്തി​ന്റെ സ്വാ​ധീ​ന​മാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

‘‘ധ​ർ​മ​സ​ങ്ക​ൽ​പ​ത്തെ ഭ​ര​ണ​ഘ​ട​ന അ​വ​ഗ​ണി​ച്ചു’’ എ​ന്നു​പ​റ​ഞ്ഞ​ത് നീ​തി​ന്യാ​യ പീ​ഠം അ​ല​ങ്ക​രി​ക്കു​ന്ന ഒ​രു ജ​ഡ്ജി​യാ​ണ്. സ​നാ​ത​ന ധ​ർ​മ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്ന് മ​റ്റൊ​രു ജ​ഡ്ജി പ്ര​സ്താ​വി​ക്കു​ന്നു. വ്യ​ത്യ​സ്ത വി​ശ്വാ​സ​ങ്ങ​ളും നി​ര​വ​ധി സ​മു​ദാ​യ​ങ്ങ​ളും മ​ത​വി​ഭാ​ഗ​ങ്ങ​ളും പു​ല​രു​ന്ന ഒ​രു രാ​ജ്യ​ത്ത് തി​ക​ച്ചും പ​ക്ഷ​പാ​ത​പ​ര​മാ​യ സ​മീ​പ​നം, നീ​തി​പീ​ഠം അ​ല​ങ്ക​രി​ക്കു​ന്ന​വ​ർ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ വി​ധി​പ്ര​സ്താ​വ​ങ്ങ​ൾ ത​ന്നെ സം​ശ​യാ​സ്പ​ദ​മാ​യി തീ​രു​ക​യാ​ണ്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്റെ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​വ​ർ​ണ ത​ന്ത്രി​മാ​ർ​ക്ക് പൂ​ജാ​പ​ഠ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നു​ള്ള അ​വ​കാ​ശ​മി​ല്ലെ​ന്ന് വാ​ദി​ച്ചു​കൊ​ണ്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച അ​ഖി​ല കേ​ര​ള ത​ന്ത്രി​സ​മാ​ജം എ​ന്ന ബ്രാ​ഹ്മ​ണ ത​ന്ത്രി​മാ​രു​ടെ കൂ​ട്ടാ​യ്മ ത​ന്ത്ര​സ​മു​ച്ച​യം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് ബ്രാ​ഹ്മ​ണ ത​ന്ത്രി​മാ​രു​ടെ അ​ധി​കാ​രം സ്ഥാ​പി​ക്കാ​നും അ​വ​ർ​ണ ത​ന്ത്രി​മാ​രു​ടെ അ​ധി​കാ​രം റ​ദ്ദാ​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യെ​യും സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം തു​ട​ങ്ങി​യ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ​യും പി​ൻ​വാ​തി​ലി​ലൂ​ടെ മ​നു​സ്മൃ​തി​യെ ക​ട​ത്തി റ​ദ്ദാ​ക്കാ​നു​ള്ള യ​ത്ന​ങ്ങ​ൾ വ​ള​രെ ആ​ഴ​ത്തി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. ഹി​ന്ദു​രാ​ഷ്ട്രം നി​ല​വി​ൽ വ​രു​ന്ന​ത് കോ​ട​തി​വി​ധി​ക​ളി​ൽ​നി​ന്നു കൂ​ടി​യാ​ണെ​ന്ന് ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ​നും നി​യ​മ​പ​ണ്ഡി​ത​നു​മാ​യ പ്ര​ഫ. ഡോ. ​ജി. മോ​ഹ​ൻ ഗോ​പാ​ൽ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. സു​ദീ​ർ​ഘ​കാ​ല​മാ​യി ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​യി ന​ട​ന്നു​വ​രു​ന്ന ആ​ക്ര​മ​ണ​ത്തി​ന്റെ തു​ട​ർ​ച്ച​യി​ലാ​ണ് തു​ല്യ​താ ച​ട്ട​ങ്ങ​ൾ​ക്കെ​തി​രാ​യ സ​വ​ർ​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​ത്യ​ക്ഷാ​ക്ര​മ​ണ​മെ​ന്ന് മ​നു​സ്മൃ​തി ഉ​ദ്ധ​രി​ക്കു​ന്ന വി​ധി​ന്യാ​യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ല​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:equalityManusmriti
News Summary - Equality rules and Manusmriti article by Dr TS syamkumar
Next Story