Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപെൺകുട്ടികൾക്കും...

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യാവകാശം

text_fields
bookmark_border
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യാവകാശം
cancel

ഇപ്രാവശ്യം അക്കാദമികവർഷം ആരംഭിക്കു​േമ്പാൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുറത്തിറങ്ങിയ ഉത്തരവ്​ പ്രത്യേകശ്രദ് ധ നേടി. ഉന്നത വിദ്യാഭ്യാസവകുപ്പിൽനിന്ന്​ ഇറങ്ങിയ സർക്കാർ ഉത്തരവിൽ (No.539/2019, dated 7/04/2019) വനിത ഹോസ്​റ്റലുകളിൽ വൈകീട്ട്​ കയറുന്നതിനുള്ള സമയം ആൺകുട്ടികളുടെ ഹോസ്​റ്റലിലേതുപോലെത്തന്നെ ഒന്പതരയാക്കി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ​.
ഏപ്രിൽ ഏഴിന്​ ഇറങ്ങിയ ഓർഡർ പ്രകാരം കോളജുകളിലെയും സർവകലാശാലകളിലെയും ലാബ് -ലൈബ്രറി സൗകര്യങ്ങൾ പെൺകുട്ടികൾ ക്കും ആൺകുട്ടികളെപ്പോലെതന്നെ ഉപയോഗപ്പെടുത്താനാകും. ഈ സൗകര്യത്തിനുവേണ്ടിയാണ്​ നിയമനിർമാണം നടത്തിയിരിക്കുന ്നതെന്നാണ്​ ഉത്തരവിൽ പറയുന്നത്. ഇത്​ കേരളത്തിലെ സ്ത്രീസ്വാതന്ത്ര്യത്തി​​െൻറ ഒരു പ്രധാന ചുവടാണ്. വൈകുന്നേരം വ ൈകി വീട്ടിലെത്തുന്നതും വൈകി യാത്ര ചെയ്യുന്നതുമൊക്കെ വലിയ പ്രശ്നങ്ങളാണ്​ നമ്മുടെ സമൂഹത്തിൽ എന്നിരി​െക്ക, ഇത് തരമൊരു നിയമം കേരളത്തിൽ വളരെയധികം സ്ത്രീപക്ഷചിന്തകളുടെ പ്രതീക്ഷാപൂർവമായ ചർച്ച തുറന്നിടുന്നു.

തൃശൂർ എൻജിന ീയറിങ്​ കോളജിലെയും തിരുവനന്തപുരം വഴുതക്കാട്​ വിമൻസ്​ കോളജിലെയും വിദ്യാർഥിനികൾ ഉന്നതവിദ്യാഭ്യാസവകുപ്പിൽ കൊടുത്ത പരാതിയിന്മേലാണ്​ ഇൗ ഉത്തരവ്​ ഇറക്കിയിട്ടുള്ളത്. ഒരു വർഷം മുമ്പ്​ കേരളവർമ കോളജിലെ വനിത ഹോസ്​റ്റലിൽനിന്ന്​ രണ്ടു പെൺകുട്ടികൾ കൊടുത്ത കേസിൽ ഹൈകോടതി ഉത്തരവുപ്രകാരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യാവകാശങ്ങൾ ഉണ്ടെന്ന വിധിവന്നിരുന്നു (WP No 14319, dated 21/02/2019). പ്രായപൂർത്തിയായ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിൽ മാതാപിതാക്കൾക്കുള്ള നിയന്ത്രണത്തെയും ഈ വിധിയിലെ വരികൾ പരിമിതപ്പെടുത്തുന്നുണ്ട്. കുടുംബം, വിദ്യാഭ്യാസസ്ഥാപനം എന്നിങ്ങനെയുള്ള വ്യത്യസ്ത സാമൂഹികസ്ഥാപനങ്ങളിൽ പെൺകുട്ടികൾ നേരിടുന്ന വ്യത്യസ്തങ്ങളായ അസ്വാതന്ത്ര്യങ്ങളും നിയന്ത്രണങ്ങളും പുനർവിചാരണചെയ്യാനുതകുന്നതാണ്​ ഇത്തരം വിധികളിന്മേലുള്ള ചർച്ചകളും തീരുമാനങ്ങളും. ഇതിന്​ സമൂഹം തയാറാവണം. അതിനായി പത്ര-ദൃശ്യമാധ്യമങ്ങളും പ്രാധാന്യം കൊടുക്കണം. എങ്കിൽ നമ്മുടെ പുരോഗമനം എല്ലാ വിധത്തിലും അർഥവത്താകും.

പെൺകുട്ടികൾക്ക്​ ആത്മാഭിമാനം വേണം

വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ആത്മാഭിമാനത്തെയും കുറിച്ചുള്ള ചർച്ചകളും തീരുമാനങ്ങളും വഴിതിരിച്ചുവിടുന്ന പ്രവണത നമ്മുടെ സമൂഹത്തിൽ തൽപരകക്ഷികളുടെ സമ്മർദങ്ങളിലൂടെ നടക്കാറുണ്ട്. ഇത്​ വനിത ഹോസ്​റ്റലിനെക്കുറിച്ചുള്ള സർക്കാർ ഉത്തരവിലും ഉണ്ടാകുമെന്നതിൽ സംശയമില്ല. സ്ഥാപനങ്ങളിലെ അടഞ്ഞ മനഃസ്ഥിതി, സ്വാതന്ത്ര്യം എന്ന ആശയത്തെത്തന്നെ വളച്ചൊടിച്ചു ചർച്ചചെയ്യുന്നതിന്​ കാരണമാകുന്നുണ്ട്. പുരുഷാധിപത്യ മനഃസ്ഥിതിയുടെ പ്രകടനങ്ങൾ സ്ത്രീകളായ ഏജൻറുമാരിലൂടെ അവരറിയാതെത്തന്നെയും, പലപ്പോഴും അറിഞ്ഞുകൊണ്ടും നടത്തപ്പെടുന്നു. വനിത ഹോസ്​റ്റലുകളിൽ ഉള്ള മേട്രൺ, വാർഡൻ എന്നിവരും പാചകപ്പണിക്കുനിൽക്കുന്നവരും പെൺകുട്ടികളെ നിയന്ത്രിക്കുക എന്ന ചുമതല പുരുഷാധിപത്യത്തി​​െൻറ ആശയങ്ങളിലൂടെയാണ്​ നടത്തുന്നതെങ്കിൽ കേരളത്തിൽ സ്ത്രീസ്വാതന്ത്ര്യം, സമത്വം എന്നിവയൊക്കെ പൂർണമായും സാധ്യമാകുമെന്ന്​ കരുതാനാകില്ല. അതായത്​ ആൺകുട്ടികളോട്​ നമ്മൾ പാലിക്കുന്ന മര്യാദയൊന്നും പെൺകുട്ടികളോട്​ കാണിക്കേണ്ടതില്ല എന്ന മനോഭാവം തിരുത്തണം. പെൺകുട്ടികളോട്​ നമ്മൾ എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം എന്നത്​ വീണ്ടുവിചാരം നടത്തേണ്ട കാര്യമാണ്. ഇത്​ ഒരു സാമൂഹികപ്രശ്നമായിത്തന്നെ കണ്ട്​ ചർച്ച ചെയ്ത്​ വ്യക്തതവരുത്തേണ്ടതാണ്.

പെൺകുട്ടികളെ നിയന്ത്രിക്കുന്നതിന്​ പൊതുവെ കാരണം പറയുന്നത്​ അവരുടെ രക്ഷക്കാണെന്നാണ്​. എങ്കിലും അതുവഴി അവരെആത്മാഭിമാനമോ ധൈര്യമോ ഇല്ലാത്ത അബലകളും ചപലകളും എന്ന്​ പറഞ്ഞുവരുന്ന വിഭാഗമാക്കിയെടുക്കുകയാണ്​ ചെയ്യുന്നതെന്ന്​ തിരിച്ചറിയണം. പെൺകുട്ടികളെ ഏതുവിധവും ചോദ്യംചെയ്യാമെന്നും അപമാനിക്കാമെന്നുമുള്ള തോന്നൽ നമ്മുടെ സമൂഹത്തിൽ വേരുറച്ചിട്ടുള്ള പ്രശ്നമാണ്. അതേസമയം, ആൺകുട്ടികളെ അവരുടെ ഈഗോ അഥവാ ആത്മാഭിമാനം നോക്കാതെ ചോദ്യംചെയ്യരുതെന്നും കഴിയുമെങ്കിൽ അവരുടെ തെറ്റുകൾ ഒരു തലോടലോടെയോ താഴ്മയോടെയോ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അവഗണിച്ചേക്കുക എന്നുമുള്ള രീതിയാണ്​ നമുക്കിടയിൽ കൂടുതലുമുള്ളത്​. ഇത്​ മാറ്റിയെടുക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലല്ലെങ്കിൽ പിന്നെ എവിടെനിന്നാണ്​ തുടക്കംകുറിക്കുക? ഈ തുടക്കം അടിസ്ഥാനപരമായി കോളജ്​ ഹോസ്​റ്റൽ പ്രശ്നവുമായി ബന്ധപ്പെട്ട്​ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന്​ ഇപ്പോൾ തുടങ്ങാവുന്ന സാമൂഹികപ്രവർത്തനമാണ്.

ഇന്നത്തെ കാമ്പസുകളിൽ പെൺകുട്ടികളും ആൺകുട്ടികളും കൂട്ടുകൂടുന്നതും ഒരുമിച്ചു പ്രവർത്തിക്കുന്നതും പ്രണയത്തിലാകുന്നതുമടക്കം പല കാര്യത്തിലും ഒരു തുറന്ന മനഃസ്ഥിതി അധ്യാപകരുംസമൂഹവും വെച്ചുപുലർത്താൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും പെൺകുട്ടികളെ ഹോസ്​റ്റലുകളിലും വീടുകളിലും സമയവും മറ്റു സ്വാതന്ത്ര്യങ്ങളും പരിമിതപ്പെടുത്തി നിയന്ത്രിക്കുന്ന രീതി ഇന്നും നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. എല്ലാ ദിവസവും വീടുകളിൽ എത്തുന്നതിനും ഒഴിവുദിനങ്ങൾ പുറത്തുപോകുന്നതിനുമൊക്കെ നമ്മുടെ വീടുകളിൽ പെൺകുട്ടികൾക്കുള്ള വിലക്കും ബോധ്യപ്പെടുത്തലുകളും ആൺകുട്ടികൾക്കില്ലല്ലോ. അതു പോലെത്തന്നെയാണ്​ ഹോസ്​റ്റലുകളിലും. ഈ ശീലം മാറ്റാൻതക്കവണ്ണം നമ്മുടെ സമൂഹം വളർന്നു എന്നുപറയാൻ പറ്റില്ലെങ്കിലും, മാറ്റങ്ങൾ വരുന്നത്​ നടപടികൾ വഴി തന്നെയാണെന്ന്​ ഓർക്കേണ്ടതുണ്ട്. പെൺകുട്ടികളെ ആരെല്ലാമോ ആക്രമിച്ചേക്കും എന്ന ഭയത്താൽ അവരെ പൂട്ടിയിടുകയല്ല വേണ്ടത്. അക്രമികളെ പൂട്ടുന്ന നടപടിയാണ്​ വേണ്ടതെന്ന്​ നമ്മുടെ സാമൂഹികബോധത്തിൽ ഉറക്കാത്തിടത്തോളം കാലം മാറ്റങ്ങളുണ്ടാകില്ല. അസമയമെന്നു മുദ്രകുത്തപ്പെട്ട സമയങ്ങളിൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ കൂടുതലുണ്ടാകുന്നത്, വർഷങ്ങളായി വാക്കാൽനടത്തുന്ന ബോധവത്​കരണത്തി​​െൻറ പ്രാവർത്തികരീതി കൂടിയാണ്.

സർക്കാർ​ ഉത്തരവി​​െൻറ സാധ്യത

ആൺകുട്ടികളുടെ ഹോസ്​റ്റലി​​െൻറ അതേ സമയക്രമം പെൺകുട്ടികളുടെ ഹോസ്​റ്റലുകളിലും നിശ്ചയിച്ചുകൊണ്ട്​ ഇറക്കിയ സർക്കാർ ഉത്തരവ്​ സമത്വാധിഷ്ഠിത സമൂഹത്തിനുള്ള സാധ്യത തുറന്നിടുന്നു. പക്ഷേ, വിദ്യാർഥിനികൾക്ക്​ അവരുടെ കോളജിലെയും സർവകലാശാലകളിലെയും ലാബ് -ലൈബ്രറി സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനാണെന്ന്​ എടുത്തുപറയുന്നതിനാൽ, പുറത്തുപോകാൻ അനുവാദമില്ല എന്ന വാദഗതി ഉന്നയിക്കപ്പെടാം. ആൺകുട്ടികളെപ്പോലെതന്നെ എന്ന്​ പരാമർശിക്കുകവഴി, ആൺകുട്ടികൾ ഹോസ്​റ്റലിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒമ്പതര എന്ന സമയത്ത്​ കയറുന്നവരാണെന്നും അതുവരെ അവർ ലൈബ്രറികളിലോ ലാബിലോ ആയിരിക്കും എന്നും ഉറപ്പിക്കുവാൻ കഴിയില്ല. വാസ്തവം പലപ്പോഴും പലതാണെന്നും ആൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ ഒരു തരത്തിലും അങ്ങനെ നിയമവിധേയമാക്കുന്നില്ല നമ്മുടെ സമൂഹം എന്നും എല്ലാവർക്കുമറിയാം. ഈ ചർച്ചയുടെ പശ്ചാത്തലത്തിലാണ്​ കേരളവർമ കോളജിലെ വനിത ഹോസ്​റ്റൽ വിദ്യാർഥിനികൾക്കു ലഭിച്ച കോടതിവിധിയുടെ സാധ്യത ചെറുതല്ല എന്ന്​ കാണേണ്ടത്.

കേരളത്തിലെ മാനേജ്മ​െൻറ്​ കോളജുകളിലെ വനിത ഹോസ്​റ്റലുകളിൽ നിയമങ്ങൾ പുനഃക്രമീകരിക്കുന്നതിന്​ അടിസ്ഥാനമാക്കാവുന്ന ഈ വിധിയിലെ വാചകങ്ങൾ പെൺകുട്ടികൾക്ക്​ ആൺകുട്ടികളെപ്പോലെ സ്വാതന്ത്ര്യവും തുല്യാവകാശവും ഉണ്ടെന്നു പ്രഖ്യാപിക്കുന്നു. ഇതിൽ രാഷ്​ട്രീയപ്രവർത്തനത്തിനോ സിനിമ കാണാനോ പോകരുതെന്നുള്ള നിയമം കോടതി പൗരാവകാശനിഷേധമായിക്കണ്ട്​ തള്ളുന്നുണ്ട്. അതോടൊപ്പം ഹോസ്​റ്റൽ സമയം മെച്ചപ്പെട്ട രീതിയിൽ ക്രമീകരിക്കാൻ മാനേജ്മ​െൻറിന്​ അവകാശമുണ്ടെന്നും പറയുന്നുണ്ട്. ഇതിൽനിന്നു മനസ്സിലാക്കേണ്ട കാര്യം സമയക്രമീകരണം നടത്തുമ്പോഴും വ്യത്യസ്ത കഴിവുകളും താൽപര്യങ്ങളുമുള്ള പെൺകുട്ടികളുടെ മനുഷ്യാവകാശം ഹനിക്കാത്തവിധമുള്ള നിലപാടും പെരുമാറ്റവും കാണിക്കാൻ ഹോസ്​റ്റൽ അധികൃതരും കോളജ്​ അധികൃതരും തയാറാവണം എന്നാണല്ലോ. ഇങ്ങനെയുള്ള മാറ്റങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉണ്ടാകുന്നത്​ ആവശ്യമാണ്​ എന്ന്​ കോടതി നിർദേശിക്കുന്നു. ഇത്, താരതമ്യേന ജനാധിപത്യപരമല്ലാത്ത കുടുംബമെന്ന അടിസ്ഥാന സാമൂഹികസ്ഥാപനങ്ങളിലും പെൺകുട്ടികളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ചിന്തയിൽ മാറ്റങ്ങൾ സൃഷ്​ടിക്കുന്നതിന്​ ഉതകും.

പുതിയ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച്​ സാമൂഹികമാറ്റങ്ങൾ ഉണ്ടാക്കുന്നതിലും വിദ്യാഭ്യാസസ്ഥാപനങ്ങൾവലിയ പങ്കു വഹിക്കേണ്ടതുണ്ടെന്നാണ്​ ഈ ഗവൺമ​െൻറ്​ ഒാർഡർ സൂചിപ്പിക്കുന്നത്. അവ്യക്തമെന്നു വളച്ചൊടിക്കാമെങ്കിലും, മനഃപൂർവം നടപ്പിലാക്കാതെയിരിക്കാമെങ്കിലും, സർക്കാറി​​െൻറ ഉത്തരവ്​ സാമൂഹികകേരളത്തിൽ നാഴികക്കല്ലാണ്. ഏതു സർക്കാർ ഉത്തരവും ഏതു കോടതിവിധിയും സ്ഥാപിതതാൽപര്യക്കാർക്ക്​ ഇഷ്​ടപ്പെട്ടില്ലെങ്കിൽ നടപ്പാക്കാതിരിക്കാനും തൽപരകക്ഷികൾക്ക്​ വേണമെങ്കിൽ ഉണ്ടാക്കിയെടുക്കാനും ഒക്കെ സാധിക്കുന്ന സാമൂഹികാവസ്ഥ കേരളത്തിലുണ്ടെന്ന വാസ്തവം തിരിച്ചറിഞ്ഞ്​ മാറ്റിയെടുക്കേണ്ടതുണ്ട്. സമൂഹത്തിൽ സ്ത്രീപുരുഷ സമത്വം ഉണ്ടാകുന്നതിനുവേണ്ടി ഈ സർക്കാർ ഉത്തരവി​​െൻറ കാര്യത്തിലും ഇതാവശ്യമാണ്. ഹോസ്​റ്റലിലെ സമയക്രമം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേപോലെ നിശ്ചയിക്കുക വഴി നിങ്ങളുടെ പെൺകുട്ടികൾ ധൈര്യവും സ്വയംപര്യാപ്തതയും ആത്മാഭിമാനവും ഉള്ളവരായി മാറും എന്നല്ലാതെ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന്​ രക്ഷിതാക്കളോട്​ പറയാൻ അധ്യാപകർക്ക് കഴിയണം. സമത്വത്തെക്കുറിച്ച്​ സാമൂഹികബോധമുള്ള മനുഷ്യരുടെയെല്ലാം പ്രത്യേകിച്ച്​ അധ്യാപകരുടെയും കടമയാണത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlecollege campusequalityeducation system
News Summary - Equality to Girls and Boys in education system - Article
Next Story