Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രതീക്ഷയോടെ...

പ്രതീക്ഷയോടെ പാർട്ടികൾ

text_fields
bookmark_border
പ്രതീക്ഷയോടെ പാർട്ടികൾ
cancel

അ​മി​ത​ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി. അ​തി​ന​വ​ർ​ക്ക്​ ന്യാ​യീ​ക​ര​ ണ​മു​ണ്ട്​; ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​നേ​ട്ട​ങ്ങ​ളെ​ക്കാ​ളു​പ​രി​ പ്ര​തി​പ​ക്ഷ​ത്ത്​ നി​ല​നി​ന്നു​വ​ന ്ന ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വും അ​പ​ക​ർ​ഷ​ബോ​ധ​വും. അ​തോ​ടൊ​പ്പം ഇൗ​യി​ടെ ന​ട​ന്ന മു​ന്ന​ണി വി​പു​ലീ​ക​ര ​ണവും. വി​പു​ലീ​ക​ര​ണ​ത്തി​ൽ പു​തി​യ​താ​യി മു​ന്ന​ണി​യി​ലേ​ക്ക്​ ആ​രെ​ങ്കി​ലും വ​ന്നു എ​ന്നു പ​റ​യാ​നി​ല് ല. കൂ​ടെ നി​ന്ന​വ​രെ മു​ന്ന​ണി​യു​ടെ അം​ഗീ​കൃ​ത ക​ള​ത്തി​നു​ള്ളി​ലാ​ക്കി എ​ന്നേ​യു​ള്ളൂ. ഇ​വ​ർ​ക്കി​നി, മു​ ന്ന​ണി​യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാം. മ​റ്റു ക​ക്ഷി​ക​ളോ​ട്​ ആ​ധി​കാ​രി​ക​മാ​യി സം​സാ​രി​ക്കാം. അ​തൊ​രു വ​ലി​യ അം​ഗീ​കാ​ര​മാ​ണ്. അം​ഗ​ത്വം അ​പേ​ക്ഷി​ച്ച്​ കാ​ത്തു​നി​ൽ​ക്കു​ന്ന ഒ​രു ഡ​സ​ൻ സം​ഘ​ട​ന​ക​ളെ​യും കൂ​ട െ​നി​ർ​ത്തു​മെ​ന്ന്​ മു​ന്ന​ണി നേ​തൃ​ത്വം പ​റ​യു​േ​മ്പാ​ൾ അ​തൊ​രു ക​രു​ത​ലാ​യാ​ണ്​ കാ​ണേ​ണ്ട​ത്. 10 ഘ​ട​ക​ ക​ക്ഷി​ക​ളും 12​ അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​മെ​ന്നു പ​റ​യു​േ​മ്പാ​ഴും മു​ന്ന​ണി​യി​ൽ എ​ണ്ണം പ​റ​യാ​വു​ന്ന പാ​ ർ​ട്ടി​ക​ൾ സി.​പി.​എ​മ്മും സി.​പി.​െ​എ​യും മാ​ത്ര​മാ​യി തു​ട​രു​ന്നു.

യു.​ഡി.​എ​ഫ്​ ഏ​റെ​നാ​ളാ​യി അ​പ​ക​ർ ​ഷ​ബോ​ധ​ത്തി​​​​​െൻറ പി​ടി​യി​ലായിരുന്നു. അതിന്​ ചെറിയ മാറ്റം വന്ന്​ തുടങ്ങി. ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ ്ര​സി​ന്​ മേ​ൽ​ക്കൈ വ​രു​േ​മ്പാ​ഴാ​ണ്​ കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫി​ന്​ പ്ര​ഭാ​വ​മു​ണ്ടാ​കു​ക. അ​ത​ല്ലെ​ങ്കി ​ൽ സം​സ്ഥാ​ന​ഭ​ര​ണം വേണം. ഇ​തു ര​ണ്ടും കൈ​വി​ട്ടു​പോ​യ യു.​ഡി.​എ​ഫാ​ണ്​ പി​ണ​റാ​യി വി​ജ​യ​ൻ അ​ധി​കാ​ര​ത്ത ി​ലേ​റി​യ​ശേ​ഷം പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​ത്. അ​തി​ൽ​ത​ന്നെ കെ.​എം. മാ​ണി പ​ല​വി​ധ പ​രി​ഭ​വ​ങ്ങ​ളാ​ൽ മു​ന്ന ​ണി​യി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. മു​സ്​​ലിം ലീ​ഗാ​ക​െ​ട്ട, പി.​കെ. കു​ഞ്ഞാ ​ലി​ക്കു​ട്ടി പാ​ർ​ല​മ​​​​െൻറി​ലേ​ക്കു പോ​യ​ശേ​ഷം, ഏ​കോ​പ​ന-​ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ങ്ങ​ളി​ൽ പ​ െ​ങ്ക​ടു​ക്കു​ക എ​ന്ന​തി​ല​പ്പു​റ​ത്തേ​ക്ക്​ മു​ന്ന​ണി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ക​ണ്ടി​രു​ന്നി​ല്ല. കേ​ന്ദ് ര​ഭ​ര​ണ​ത്തി​ൽ ബി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ.​ഡി.​എ മു​ന്ന​ണി​ക്ക്​ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കു​മ െ​ന്ന തോ​ന്ന​ൽ മാ​സ​ങ്ങ​ൾ​ക്കു മു​മ്പു​വ​രെ നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക് ക്​ ഇൗ​യി​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്രസ്​ ഉണ്ടാക്കിയ നേട്ടം ​കേര​ള​ത്തി​ലെ കോൺഗ്രസിനും ഉണർവായി. കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി​നാ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​ക് ക്​ നേ​തൃ​ശേ​ഷി കൈ​വ​ന്നു​വെ​ന്നു​മു​ള്ള ​േതാ​ന്ന​ൽ ഇൗ ​തെ​ര​െ​ഞ്ഞ​ടു​േ​പ്പാ​ടെ ജ​ന​ങ്ങ​ളി​ലു​ണ്ടാ​യെ​ന് നാ​ണ്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ ക​രു​തു​ന്ന​ത്.

ചെങ്ങന്നൂർ വഴി മാണി
ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​ത്​ ഇ​ട​ത്​ സ്ഥാ​നാ​ർ​ഥി​യാ​യ സ​ജി ചെ​റി​യാ​നാ​ണ്. അ​വി​ടെ ജ​യി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ യു.​ഡി.​എ​ഫി​നി​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ്​ വാ​സ്​​ത​വം. സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വും സാ​മു​ദാ​യി​ക പി​ന്തു​ണ​യും മു​ന്ന​ണി​യു​ടെ ​െക​ട്ടു​റ​പ്പും അ​തി​നു കാ​ര​ണ​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ഇൗ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​പ​യോ​ഗി​ച്ച​ത്, മു​ന്ന​ണി​യു​ടെ ന​ഷ്​​ട​പ്പെ​ട്ട കെ​ട്ടു​റ​പ്പ്​ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യാ​ണ്. കെ.​എം. മാ​ണി​യെ പാ​ള​യ​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ അ​വ​ർ ഇൗ ​അ​വ​സ​രം വി​നി​യോ​ഗി​ച്ചു. അ​തി​ന​വ​ർ വി​ല​പ്പെ​ട്ട ഒ​രു രാ​ജ്യ​സ​ഭ സീ​റ്റ്​ ത്യ​ജി​ക്കേ​ണ്ടി​വ​ന്നു. തോ​ൽ​ക്കു​ക​യും രാ​ജ്യ​സ​ഭ സീ​റ്റ്​ പോ​കു​ക​യും ചെ​യ്​​തി​ട്ടും മാ​ണി മു​ന്ന​ണി​യോ​ട​ടു​ത്തു എ​ന്ന​തി​നാ​ൽ ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ത​ന്ത്ര​പ​ര​മാ​യ ഒ​രു വി​ജ​യ​മാ​യാ​ണ്​ യു.​ഡി.​എ​ഫ്​ ക​ണ്ട​ത്. ഇ​ട​തു​മു​ന്ന​ണി​ക്കും ത​ന്ത്ര​പ​ര​മാ​യ വി​ജ​യ​മാ​ണ്​ ചെ​ങ്ങ​ന്നൂ​രി​ൽ ഉ​ണ്ടാ​യ​ത്. ഒാ​ർ​ത്ത​ഡോ​ക്​​സ്​ വി​ഭാ​ഗ​ത്തി​ന്​ മു​ൻ​തൂ​ക്ക​മു​ള്ള ഇൗ ​മ​ണ്ഡ​ല​ത്തി​ൽ ആ ​വി​ഭാ​ഗ​ക്കാ​ര​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​ത്​ ആ ​നി​ല​ക്കാ​ണ്. സ​ഭാ​നേ​തൃ​ത്വ​വു​മാ​യി സി.​പി.​എം നേ​തൃ​ത്വം അ​ടു​ത്ത​തും അ​വ​രു​ടെ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​തും ഇൗ ​തെ​ര​െ​ഞ്ഞ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ സ​ഭാ​ത​ർ​ക്ക​ത്തി​ൽ അ​നു​കൂ​ല കോ​ട​തി​വി​ധി വ​ന്നി​ട്ടും അ​തു ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണ​നേ​തൃ​ത്വം ത​യാ​റാ​കാ​ത്ത​ത്​ ഒാ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭാ നേ​തൃ​ത്വ​ത്തി​ൽ നീ​ര​സ​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു.

വിശ്വാസത്തെ രാഷ്​ട്രീയമാക്കി ബി.ജെ.പി
നോ​ട്ടു​നി​രോ​ധ​നം, അ​ശാ​സ്​​ത്രീ​യ​മാ​യ ജി.​എ​സ്.​​ടി ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ തു​ട​ർ​ച്ച​യാ​യ പാ​ക​പ്പി​ഴ​ക​ളി​ലൂ​ടെ ജ​ന​പ്രീ​തി ത​ക​ർ​ന്ന​ടി​ഞ്ഞ കേ​ന്ദ്ര​ഭ​ര​ണ​വും കേ​ര​ള​ത്തി​ലെ നേ​തൃ​ഗു​ണ​മി​ല്ലാ​യ്​​മ​യും സം​സ്ഥാ​ന ബി.​ജെ.​പി​യുടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ മ​ങ്ങ​ലേ​ൽ​പി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ്​ ശ​ബ​രി​മ​ല ഒ​രു സാ​ധ്യ​ത​യാ​യി മു​ന്നി​ൽ വ​ന്നു​വീ​ണ​ത്. ജ​ന​ത്തി​​​​​െൻറ വി​ശ്വാ​സ​ത്തെ രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ അ​വ​ർ കു​റെ മു​ന്നേ​റു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ പ്ര​തീ​ക്ഷ ജ​നി​പ്പി​ക്കു​ക​യും ​െച​യ്​​തു. ആ​ർ.​എ​സ്.​എ​സി​നോ​ട്​ പി​ന്തി​രി​ഞ്ഞു​നി​ന്ന എ​ൻ.​എ​സ്.​​എ​സി​നെ ശ​ബ​രി​മ​ല​യി​ൽ കൂ​ടെ നി​ർ​ത്താ​നാ​യി എ​ന്ന​തും അവർക്ക്​ നേ​ട്ട​മാ​യി. വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ ഗു​ണം ത​ങ്ങ​ൾ​ക്കാ​കു​മെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സ്​ ഇ​ട​ഞ്ഞി​ട്ടാ​ണ്.

വി​ശ്വാ​സം​െ​വ​ച്ചു​ള്ള ക​ളി​യി​ൽ ഉ​ണ്ടാ​കാ​വു​ന്ന വി​ഭാ​ഗീ​യ​ത വോ​ട്ടാ​യി പ​രി​ണ​മി​ക്കു​മെ​ന്ന​ാണ്​​ ബി.​ജെ.​പി​ കരുതുന്നത്​. ഇ​ക്കാ​ര്യ​ത്തി​ൽ ബി.​ജെ.​പി​ക്ക്​ ഒ​പ്പ​മെ​ത്താ​നു​ള്ള കോ​ൺ​ഗ്ര​സ്​ ശ്ര​മം അ​വ​ർ​ക്ക്​ ന​ഷ്​​ട​മാ​ണു​ണ്ടാ​ക്കു​ക​യെ​ന്നും പാർട്ടി ക​രു​തു​ന്നു. യു.​ഡി.​എ​ഫി​​​​​െൻറ ആ​ശ​ങ്ക​ക​ളും അ​വി​ടെ​യാ​ണ്. കോ​ൺ​ഗ്ര​സി​ന്​ അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്​​തു​വ​ന്ന​വ​ർ വി​ട്ടു​പോ​കാ​തി​രി​ക്കാ​നാ​ണ്​ ശ​ബ​രി​മ​ല​യി​ൽ ചാ​ടി​വീ​ണ​തെ​ങ്കി​ലും അ​തൊ​രു ലാ​ഭ​ക്ക​ച്ച​വ​ട​മാ​യി എ​ന്ന്​ അ​തി​​​​​െൻറ നേ​താ​ക്ക​ളി​ൽ പ​ല​രും വി​ല​യി​രു​ത്തു​ന്നി​ല്ല.

സി.പി.എമ്മിനും ശബരിമല
സി.​പി.​എ​മ്മും ബി.​ജെ.​പി​യും ശബരിമലയിലൂ​െട രാ​ഷ്​​ട്രീ​യ മു​ൻ​തൂ​ക്ക​ത്തി​നു ശ്ര​മി​ക്കു​ന്നു എ​ന്നാ​ണ്​ വി​ല​യി​രു​ത്തേ​ണ്ട​ത്. ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കി​യ​തു​വ​ഴി കേ​ര​ളം പു​തി​യൊ​രു ന​വോ​ത്ഥാ​നം സാ​ധ്യ​മാ​ക്കി​യെ​ന്ന്​ സി.​പി.​എം നേ​തൃ​ത്വം ക​രു​തു​ന്നു. ഇ​ത്​ പി​ന്നാ​ക്ക ഹി​ന്ദു​വി​ഭാ​ഗ​ത്തി​നി​ട​യി​ൽ ഗ​ു​ണ​ക​ര​മാ​കു​മെ​ന്ന്​ സി.​പി.​എം നേ​തൃ​ത്വം വി​ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പി​ന്നാ​ക്ക ഹൈ​ന്ദ​വ വി​ഭാ​ഗ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളും കൂ​ടെ നി​ൽ​ക്കു​ന്ന​പ​ക്ഷം യു.​ഡി.​എ​ഫി​നെ ത​റ​പ​റ്റി​ക്കാ​മെ​ന്നു സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വം ക​രു​തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്​ കേ​ന്ദ്ര​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​തു​പ​ക്ഷ സ​ഖ്യ​മു​ണ്ടാ​ക​രു​തെ​ന്നും അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്ത​മാ​ണ്.

പ്രളയവും വിഷയം
കേ​ര​ളം ക​ണ്ട​തി​ൽ​െ​വ​ച്ച്​ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​വും അ​തി​​​​​െൻറ കാ​ര​ണ​ങ്ങ​ളും അ​തു​ണ്ടാ​ക്കി​യ ക​ഷ്​​ട​ന​ഷ്​​ട​ങ്ങ​ളും അ​തി​ൽ സ​ർ​ക്കാ​ർ ​െകെ​ക്കൊ​ണ്ട ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ളും എ​ല്ലാം ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തി​ന​പ്പു​റം ച​ർ​ച്ച​ചെ​യ്യ​പ്പെ​ടാ​വു​ന്ന ഒ​രു തെ​ര​ഞ്ഞെ​ടു​പ്പും കൂ​ടി​യാ​കും 2019ൽ ​സം​ഭ​വി​ക്കു​ക. ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇൗ​യി​ടെ​യാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ്​ പ​ര്യ​ട​ന​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. അ​തി​നു​പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​റും പു​ന​ർ​നി​ർ​മാ​ണ പ്ര​ക്രി​യ​ക​ളി​ലേ​ക്ക്​ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു​തു​ട​ങ്ങി.

രാ​ഷ്​​ട്രീ​യ​മാ​യി 2016ലേ​തി​ൽ​നി​ന്ന്​ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​തി​ച്ഛാ​യ താ​ഴ്​​ന്നി​ട്ടി​ല്ലെ​ന്നും ചി​ല കാ​ര്യ​ങ്ങ​ളി​ൽ അ​വ​രെ​ടു​ക്കു​ന്ന ക​ർ​ശ​ന​മാ​യ നി​ല​പാ​ടു​ക​ൾ അ​വ​രെ ശ​ക്ത​രാ​ക്കു​ന്നു​വെ​ന്ന​തും വ്യ​ക്ത​മാ​ണ്. അ​തേ​സ​മ​യം, പൊ​ടു​ന്ന​നെ ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ഉ​യ​ർ​ത്തി​യ പ്ര​തീ​ക്ഷ, കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ ച​ല​നം ഉ​ണ്ടാ​ക്കി​യ​താ​യ തോ​ന്ന​ൽ യു.​ഡി.​എ​ഫി​ന്​ വ​ലി​യ ഉ​ണ​ർ​വു​ന​ൽ​കു​ന്നു.

ഉ​റ​ച്ച മ​ണ്ഡ​ല​ങ്ങ​ളെ​ന്ന്​ യു.​ഡി.​എ​ഫ്​ ക​രു​തു​ന്ന​ത്​ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, പൊ​ന്നാ​നി, വ​യ​നാ​ട്​ എ​ന്നി​വ​യാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്​ മ​റ്റാ​രു​ടെ​യും സ​ഹാ​യം കൂ​ടാ​തെ ജ​യി​ക്കാ​വു​ന്ന​താ​യി കാ​ണു​ന്ന​ത്​ പാ​ല​ക്കാ​ട്,​ ആ​ല​ത്തൂ​ർ, ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. അ​തു​കൂ​ടാ​തെ പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​െ​ട പി​ന്തു​ണ​യു​ണ്ടെ​ങ്കി​ൽ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​രെ അ​വ​ർ വി​ജ​യം പ്രതീക്ഷിക്കുന്നു. യു.​ഡി.​എ​ഫാ​ക​െ​ട്ട, കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ പ്ര​തീ​ക്ഷ​യും മോ​ദി​െ​ക്ക​തി​രാ​യ ത​രം​ഗ​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​നം​മാ​റ്റു​ന്ന​പ​ക്ഷം വ​ലി​യ ചാ​ക​ര​യാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ശ​ബ​രി​മ​ല​വ​ഴി​യു​ള്ള വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​വും ര​ഹ​സ്യ സ​ഖ്യ​നീ​ക്ക​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന്​ പാ​ർ​ല​മ​​​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ക്കു​റി അ​ക്കൗ​ണ്ട്​ തു​റ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ എ​ൻ.​ഡി.​എ സ​ഖ്യ​വും നീ​ങ്ങു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്കു​േ​മ്പാ​​ഴേ​ക്കും രാ​ഷ്​​ട്രീ​യാ​ന്ത​രീ​ക്ഷം വീ​ണ്ടും മാ​റി​മ​റി​യാം. ആ​നു​കാ​ലി​ക​ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ൽ തെ​ര​െ​ഞ്ഞ​ടു​പ്പി​െ​ന സ്വാ​ധീ​നി​ക്കാ​റു​ള്ള​ത്.

നിർണായകം മതേതര, ന്യൂനപക്ഷ വോട്ടുകൾ
കേ​ര​ള​ത്തി​ൽ വോ​ട്ടി​ങ്ങി​ൽ നി​ർ​ണാ​യ​ക ഘ​ട​കം എ​ന്നും പ്ര​ത്യേ​ക രാ​ഷ്​​ട്രീ​യ​മി​ല്ലാ​തെ മ​തേ​ത​ര​പ​ക്ഷ​ത്ത്​ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​വ​രും ന്യൂ​ന​പ​ക്ഷ, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​മാ​ണ്. കേ​ന്ദ്ര​ത്തി​ൽ ഫാ​ഷി​സ​ഭ​ര​ണ ഭീ​ഷ​ണി ഉ​യ​രു​േ​മ്പാ​ൾ അ​വ​രി​ൽ അ​ര​ക്ഷി​ത​ബോ​ധം ഉ​ണ​ര​ും. ആ ​ഭീ​ഷ​ണി​യെ നി​ർ​ഭ​യം ചെ​റു​ക്കു​മെ​ന്നു ക​രു​തു​ന്ന​വ​രി​ൽ അ​വ​ർ വി​ശ്വാ​സ​മ​ർ​പ്പി​ക്കും. കേ​ര​ള​ത്തി​ൽ ഫാ​ഷി​സ​ത്തി​നെ​തി​രെ കൃ​ത്യ​മാ​യ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​​ന്​ അ​വ​രു​ടെ വി​ജ​യ​ത്തി​ൽ പ​ല​പ്പോ​ഴും ഇൗ ​ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത്​ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ​ങ്കി​ലും ഒ​രു ത​ണ​ൽ ല​ഭി​ക്കു​മ​ല്ലോ എ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​​​​​െൻറ ചാ​യ്​​വു​ണ്ടാ​കു​ന്ന​ത്.

കേ​ന്ദ്ര​ഭ​ര​ണ​മി​ല്ലാ​ത്ത അ​വ​സ്​​ഥ​യി​ൽ ഇൗ ​ത​ണ​ൽ വാ​ഗ്​​ദാ​നം ചെ​യ്യാ​ൻ യു.​ഡി.​എ​ഫി​നു ക​ഴി​യാ​റി​ല്ല. ന്യൂ​ന​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ കൃ​ത്യ​മാ​യ പ​ങ്കാ​ളി​ത്ത​ം യു.ഡി.എഫിൽ ഉണ്ടാ​യി​ട്ടും അ​ങ്ങ​നെ ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ കി​ട്ടി. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​ൻ കെ​ൽ​പു​ള്ള ഘ​ട​ക​ക​ക്ഷി​ക​ൾ ഉ​ണ്ടാ​യി​ട്ടും യു.​ഡി.​എ​ഫി​​ന്​ പ​ല​േ​പ്പാ​ഴും പ​രാ​ജ​യ​രു​ചി അ​റി​യേ​ണ്ടി​വ​ന്ന​ത്, അ​വ​രു​ടെ ഭ​ര​ണ​വൈ​ക​ല്യ​ങ്ങ​ൾ​കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്നു ചു​രു​ക്കം.

കാ​സ​ർ​കോ​ട്​
പി. ​ക​രു​ണാ​ക​ര​ൻ എ​ൽ.​ഡി.​എ​ഫ്
ടി. ​സി​ദ്ദീ​ഖ്​ യു.​ഡി.​എ​ഫ്​
കെ. ​സു​േ​ര​ന്ദ്ര​ൻ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 78.47%
LDF 39.76
UDF 39.05
NDA 17.74

ക​ണ്ണൂ​ർ
പി.​കെ. ശ്രീ​മ​തി എ​ൽ.​ഡി.​എ​ഫ്
കെ. ​സു​ധാ​ക​ര​ൻ യു.​ഡി.​എ​ഫ്​
പി.​സി.​മോ​ഹ​ന​ൻ മാ​സ്​​റ്റ​ർ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം ˘ പോളിങ്​: 81.17%
LDF 45.08
UDF 44.79
NDA 5.45

വ​ട​ക​ര
മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ യു.​ഡി.​എ​ഫ്
എ.​എ​ൻ. ഷം​സീ​ർ എൽ.​ഡി.​എ​ഫ്​
വി.​കെ. സ​ജീ​വ​ൻ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 81.45%
UDF 43.37
LDF 43.34
NDA 7.95

കോ​ഴ​ി​േ​ക്കാ​ട്​
എം.​കെ. രാ​ഘ​വ​ൻ യു.​ഡി.​എ​ഫ്
എ. ​വി​ജ​യ​രാ​ഘ​വ​ൻ എൽ.​ഡി.​എ​ഫ്​
സി.​കെ. പ​ത്​​മ​നാ​ഭ​ൻ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​:79.81%
UDF 42.15
LDF 40.65
NDA 12.28

വ​യ​നാ​ട്​
എം.​െ​എ. ഷാ​ന​വാ​സ്​ യു.​ഡി.​എ​ഫ്
സ​ത്യ​ൻ മൊ​കേ​രി എൽ.​ഡി.​എ​ഫ്
പി.​ആ​ർ. ര​ശ്​​മി​ൽ​നാ​ഥ്​ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 73.26%
UDF 41.20
LDF 39.39
NDA 8.72

വയനാട്ടിൽ എം.​െഎ ഷാനവാസി​​​​​െൻറ നിര്യാണ​െത്ത തുടർന്ന്​ ​ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്​.

മ​ല​പ്പു​റം
ഇ. ​അ​ഹ​മ്മ​ദ്​ യു.​ഡി.​എ​ഫ്
പി.​കെ. സൈ​ന​ബ എൽ.​ഡി.​എ​ഫ്
അ​ഡ്വ.​എ​ന്‍. ശ്രീ​പ്ര​കാ​ശ് എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 71.26%
UDF 51.29
LDF 29.22
NDA 7.58

ഇ. അഹമ്മദി​​​​​െൻറ നിര്യാണത്തെ തുടർന്ന്​ മലപ്പുറത്ത്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്​) വിജയിച്ചു.

പൊ​ന്നാ​നി
ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ യു.​ഡി.​എ​ഫ്
വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ എൽ.​ഡി.​എ​ഫ് സ്വത.
കെ. ​നാ​രാ​യ​ണ​ന്‍ മാ​സ്റ്റ​ര്‍ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​:73.92%
UDF 43.43
LDF 40.86
NDA 8.64

പാ​ല​ക്കാ​ട്​
എം.​ബി. രാ​ജേ​ഷ്​ എ​ൽ.​ഡി.​എ​ഫ്
എം.​പി. വ​ീ​രേ​ന്ദ്ര​കു​മാ​ർ യു.​ഡി.​എ​ഫ്​
ശോ​ഭാ സു​രേ​ന്ദ്ര​ൻ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 75.34%
LDF 45.35
UDF 34.21
NDA 15.00

ആ​ല​ത്തൂ​ർ
പി.​കെ. ബി​ജു എ​ൽ.​ഡി.​എ​ഫ്
കെ.​എ. ഷീ​ബ യു.​ഡി.​എ​ഫ്​
ഷാ​ജു​മോ​ൻ വ​േ​ട്ട​ക്കാ​ട്​ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​:76.36%
LDF 44.34
UDF 41.34
NDA 9.47

തൃ​ശൂ​ർ
സി.​എ​ൻ. ജ​യ​ദേ​വ​ൻ എ​ൽ.​ഡി.​എ​ഫ്
കെ.​പി. ധ​ന​പാ​ല​ൻ യു.​ഡി.​എ​ഫ്​
കെ. ​പി. ശ്രീ​ശ​ന്‍ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​:72.21%
LDF 42.27
UDF 38.55
NDA 11.15

ചാ​ല​ക്കു​ടി
ഇ​ന്ന​സ​​​​െൻറ്​ എ​ൽ.​ഡി.​എ​ഫ്
പി.​സി. ചാ​ക്കോ യു.​ഡി.​എ​ഫ്​
അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്​​ണ​ൻ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 76.95%
LDF 40.50
UDF 39.45
NDA 11.15

എ​റ​ണാ​കു​ളം
കെ.​വി. തോ​മ​സ്​ യു.​ഡി.​എ​ഫ്
ക്രി​സ്​​റ്റി ഫെ​ർ​ണാ​ണ്ട​സ് എൽ.​ഡി.​എ​ഫ്
എ.​എ​ൻ. രാ​ധാ​കൃ​ഷ്​​ണ​ൻ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 73.59%
UDF 41.58
LDF 31.72
NDA 11.64

ഇ​ടു​ക്കി
അ​ഡ്വ. ജോ​യ്​​സ്​ ജോ​ർ​ജ് എ​ൽ.​ഡി.​എ​ഫ് സ്വത.
ഡീ​ൻ കു​ര്യാ​ക്കോ​സ് യു.​ഡി.​എ​ഫ്​
സാ​ബു വ​ർ​ഗീ​സ് എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 70.80%
LDF 46.57
UDF 41.05
NDA 6.15

ആ​ല​പ്പു​ഴ
കെ.​സി. വേ​ണു​ഗോ​പാ​ൽ യു.​ഡി.​എ​ഫ്
സി.​ബി. ച​ന്ദ്ര​ബാ​ബു എൽ.​ഡി.​എ​ഫ്​
പ്രൊ​ഫ. താ​മ​രാ​ക്ഷ​ന്‍ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 78.56%
UDF 46.31
LDF 44.94
NDA 4.32

മാ​വേ​ലി​ക്ക​ര
​െകാ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ യു.​ഡി.​എ​ഫ്
ചെ​ങ്ങ​റ സു​രേ​​​ന്ദ്ര​ൻ എൽ.​ഡി.​എ​ഫ്
പി. ​സു​ധീ​ർ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 71.01%
UDF 45.25
LDF 42.03
NDA 8.97

കൊ​ല്ലം
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ യു.​ഡി.​എ​ഫ്
എം.​എ. ബേ​ബി എൽ.​ഡി.​എ​ഫ്
പി.​എം. വേ​ലാ​യു​ധ​ന്‍ എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 72.12%
UDF 46.46
LDF 42.57
NDA 6.67

ആ​റ്റി​ങ്ങ​ൽ
ഡോ. ​എ. സ​മ്പ​ത്ത് എ​ൽ.​ഡി.​എ​ഫ്
അ​ഡ്വ. ബി​ന്ദു കൃ​ഷ്​​ണ യു.​ഡി.​എ​ഫ്​
എ​സ്. ഗി​രി​ജാ​കു​മാ​രി എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 68.69%
LDF 45.67
UDF 37.90
NDA 10.53

കോ​ട്ട​യം
ജോ​സ്​ കെ. ​മാ​ണി യു.​ഡി.​എ​ഫ്
അ​ഡ്വ. മാ​ത്യു ടി. ​തോ​മ​സ് എൽ.​ഡി.​എ​ഫ്​
അ​ഡ്വ. നോ​ബി​ള്‍ മാ​ത്യു എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 71.68%
LDF 50.96
UDF 37.13
NDA 5.33

പ​ത്ത​നം​തി​ട്ട
ആ​േ​ൻ​റാ ആ​ൻ​റ​ണി യു.​ഡി.​എ​ഫ്
അ​ഡ്വ. പീ​ല​ിപ്പോ​സ്​ തോ​മ​സ് എൽ.​ഡി.​എ​ഫ്​ സ്വത.
എം.​ടി. ​ര​മേ​ശ് എ​ന്‍.​ഡി.​എ
വോട്ടു ശതമാനം പോളിങ്​: 65.84%
UDF 41.19
LDF 35.48
NDA 15.49

തി​രു​വ​ന​ന്ത​പു​രം
േഡാ. ​ശ​ശി ത​രൂ​ർ യു.​ഡി.​എ​ഫ്
ഒ. ​രാ​ജ​ഗോ​പാ​ൽ എൻ.ഡി.എ​
ബെ​ന​റ്റ്​ എ​ബ്ര​ഹാം എൽ.​ഡി.​എ​ഫ്​
വോട്ടു ശതമാനം ˘ പോളിങ്​: 68.64%
UDF 34.09
NDA 32.45
LDF 28.50

2014 ലോക്​സഭ തെരഞ്ഞെടുപ്പ്

കക്ഷി നില ലഭിച്ച സീറ്റ്​ വോട്ടുശതമാനം
കോ​ൺ​ഗ്രസ്​ 8 31.47
സി.​പി.​എം 5 21.84
മുസ്​ലിംലീ​ഗ് 2 4.59
സി.​പി.​െ​എ 1 7.68
കേ​ര​ള കോ​ൺ​​.​ എം 1 2.39
ആ​ർ.​എ​സ്.​പി 1 2
സ്വ​ത​ന്ത്രർ (എൽ.ഡി.എഫ്​) 2 11.50*
ബി.​ജെ.​പി 0 10.45

* മത്സരിച്ച ആകെ സ്വതന്ത്രന്മാരുടെ (123) വോട്ട്​ ശതമാനം.







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlepolitical partiesmalayalam newsLokSabha ElectionElection Hopes
News Summary - Elction Hopes - Article
Next Story