Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈദുൽ ഫിത്​ർ: ഉയരട്ടെ...

ഈദുൽ ഫിത്​ർ: ഉയരട്ടെ മാനവികതയുടെ  വിളംബരം 

text_fields
bookmark_border
ഈദുൽ ഫിത്​ർ: ഉയരട്ടെ മാനവികതയുടെ  വിളംബരം 
cancel

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ശുദ്ധിയിൽ വിശ്വാസികളുടെ ഹൃദയം ആഹ്ലാദിക്കുന്ന ദിനമാണ് ഈദുൽ ഫിത്​ർ. കഠിനവ്രതത്തിലൂടെ വിശ്വാസികൾ നേടിയ വിജയത്തിൽ മണ്ണം വിണ്ണും ജീവജാലങ്ങളും മാലാഖമാരും സന്തോഷിക്കുന്ന അപൂർവ നിമിഷങ്ങൾ. റമദാൻ മാസത്തിൽ പാപമോചനവും നരകമുക്തിയും നേടിയെടുത്ത സത്യവിശ്വാസികൾക്കു നാഥൻ നൽകിയ ഉത്തമ മുഹൂർത്തം. ത​​​െൻറ അടിമകളുടെ പ്രാർഥനക്ക് ഉത്തരം നൽകിയതിന് അല്ലാഹുവും ആത്്മീയ വിശുദ്ധി നേടിയതിൽ വിശ്വാസികളും ഒരുപോലെ സന്തോഷിക്കുന്നതിലൂടെയാണ് ഈ ദിനം സവിശേഷ പ്രാധാന്യം നേടിയെടുക്കുന്നത്.

കണ്ണീരി​​​െൻറയും പുഞ്ചിരിയുടെയും അകമ്പടിയോടെയാണ് ശവ്വാലി​​​െൻറ പൊന്നമ്പിളി മിഴിതുറക്കുന്നത്. ആരാധനകളുടെ വസന്തകാലമായ റമദാൻ മാസത്തി​​​െൻറ വേർപാട് വിശ്വാസികളുടെ കവിളിൽ കണ്ണീർത്തുള്ളികൾ അവശേഷിപ്പിക്കുമ്പോൾ ലക്ഷ്യസാക്ഷാത്​കാരത്തി​​​െൻറ ചൈതന്യം അതേ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നു. വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾ നേടിയെടുക്കുന്ന ആത്മീയപുരോഗതിയുടെയും മാനസിക സംതൃപ്തിയുടെയും സന്തോഷപ്രകടനമാണ് ഈദുൽ ഫിത്​ർ. അടുത്ത ഒരു വർഷത്തെ ജീവിതസാഹചര്യങ്ങളെ നേരിടാനുള്ള ശാരീരിക തയാറെടുപ്പും മനഃശക്തിയും പ്രദാനം ചെയ്യുകയായിരുന്നു വിശുദ്ധ റമദാൻ. ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ദുഷ്ചിന്തകളും ദൂരീകരിച്ചുള്ള കഠിനവ്രതവും പാതിരാത്രിവരെ നീളുന്ന തറാവീഹ് നമസ്​കാരവും നന്മയെ മാത്രം സ്വീകരിക്കാനും തിന്മയെ തിരസ്​കരിക്കാനും വിശ്വാസികളെ പാകപ്പെടുത്തിയെടുക്കുകയുമായിരുന്നു.

റമദാൻ പകർന്ന ചൈതന്യത്തി​​​െൻറ പൂർണതയാണ്, കാതുകളിൽ അലയടിക്കുന്ന തക്ബീർ ധ്വനികളിലുള്ളത്. ‘അല്ലാഹുഅക്ബർ’ എന്നു തുടങ്ങുന്ന മധുരമന്ത്രത്തിൽ ദൈവമാണ് ഏറ്റവും വലിയ മഹാൻ എന്ന പ്രഖ്യാപനം. തക്ബീർ ധ്വനികൾ മുഴക്കിയും പെരുന്നാൾ നമസ്​കാരം നിർവഹിച്ചും ഫിത്​ർ സകാത്ത് വിതരണം ചെയ്തും മറ്റു പുണ്യകർമങ്ങൾ അനുഷ്ഠിച്ചും പുത്തൻ ഉടയാടകൾ അണിഞ്ഞും പെരുന്നാൾ സദ്യ കഴിച്ചും ഈ ദിനത്തെ വിശ്വാസികൾ ആഹ്ലാദപൂർണമാക്കുന്നു. മതം അനുശാസിക്കുന്ന നിബന്ധനകളിൽ ഒതുങ്ങിനിന്നുള്ള ആഘോഷവും ആഹ്ലാദവുമാണ് ഈദുൽ ഫിത്​റിൽ വേണ്ടത്.

ഇസ്​ലാം മുന്നോട്ടു​വെക്കുന്ന സാഹോദര്യ സന്ദേശത്തി​​​െൻറയും മാനവികതയുടെയും ഐക്യത്തി​​​െൻറയും ഉത്തമോദാഹരണമാണ് ഈദുൽ ഫിത്​ർ. പരസ്​പരം ആലിംഗനം ചെയ്ത്, ആശംസകൾ കൈമാറി സ്​നേഹബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചു നിർത്താനാണ് ഈദ് ആഹ്വാനം ചെയ്യുന്നത്. അയൽവാസികൾ തമ്മിൽ സ്​നേഹബന്ധം ചുരുങ്ങിച്ചുരുങ്ങിവരുകയും മതിൽക്കെട്ടുകൾ ഉയർന്നു വലുതാവുകയും ചെയ്യുമ്പോൾ സൗഹൃദത്തി​​​െൻറയും സാഹോദര്യത്തി​​​െൻറയും വീണ്ടെടുപ്പാണ് ഈദ് ആഘോഷത്തിലൂടെ സാക്ഷാത്​കരിക്കപ്പെടുന്നത്. ഉയർത്തിക്കെട്ടിയ കരിങ്കൽക്കെട്ടിനപ്പുറത്തെ സഹജീവി സംതൃപ്ത ജീവിതമാണോ നയിക്കുന്നതെന്ന് അന്വേഷിക്കാനുള്ള സാമൂഹിക ബാധ്യത പെരുന്നാൾ ദിനം ഓർമപ്പെടുത്തുന്നു. സമ്പന്നരുടെ മക്കൾ പുത്തനുടുപ്പുകളണിഞ്ഞ് ആഹ്ലാദത്തോടെ പെരുന്നാൾ ആഘോഷങ്ങളിലേക്കിറങ്ങുമ്പോൾ, ഇല്ലായ്മക്കു നടുവിലെ കണ്ണീർക്കയത്തിൽ വീണു പിടയുന്ന കുരുന്നുകളെക്കൂടി ഓർക്കണമെന്ന സന്ദേശമാണ് ഈദുൽ ഫിത്​ർ നൽകുന്നത്. കരയുന്ന മക്കളുടെ മുഖത്തേക്കു നോക്കാൻ കഴിയാതെ പൊറുതിമുട്ടുന്ന പാവപ്പെട്ടവ​​​െൻറ കുടിലുകളിലേക്ക് കണ്ണയക്കണമെന്ന ഓർമപ്പെടുത്തലാണത്. സാന്ത്വനവും സഹായവും അവിടെ എത്തിക്കാനുള്ള അവസരമാണ് ഈ ആഘോഷം.

ആർഭാടങ്ങളുടെ വർണപ്പൊലിമയിൽ പെരുന്നാൾ ദിനവും വെറുമൊരു ആഘോഷമായിപ്പോകരുത്. സത്യവിശ്വാസികൾക്കു ദൈവം കൽപിച്ചുനൽകിയ ആഘോഷദിനമാണിത്. ആർഭാടങ്ങളുടെ മേളയാക്കി ഇതി​​​െൻറ മഹത്ത്വം കുറക്കുന്നത് ഒട്ടും അഭികാമ്യമല്ല. വ്യക്​തികൾക്ക് അല്ലാഹുവിനോടുള്ള ബാധ്യതയും കുടുംബത്തോടുള്ള ഉത്തരവാദിത്തവും നിർവഹിക്കേണ്ട ദിനമാണിത്. കമ്പോളസംസ്​കാരത്തിനെതിരായ പോരാട്ടമാണല്ലോ വിശുദ്ധ റമദാൻ വിളിച്ചുപറഞ്ഞത്. സമൂഹത്തിലെ അസന്തുലിതാവസ്​ഥയും അസമത്വവും അവസാനിപ്പിക്കാനുള്ള പ്രചോദനമാണ് ഈദുൽ ഫിത്​ർ നൽകേണ്ടത്. ആഘോഷങ്ങൾ സഹകരണത്തി​​​െൻറയും സമഭാവനയുടെയും സഹാനുഭൂതിയുടെയും പ്രതീകങ്ങളാവണമെന്ന ഇസ്​ലാമിക വീക്ഷണത്തി​​​െൻറ പ്രകാശനമാണ് പെരുന്നാൾ ദിനത്തിലെ ഫിത്​ർ സകാത്ത്. അന്നേദിവസം പട്ടിണി കിടക്കുന്ന ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല എന്നതാണ് ഇസ്​ലാമി​​​െൻറ പക്ഷം. സമ്പത്തി​​​െൻറ ശുദ്ധീകരണമാണ് സകാത്തി​​​െൻറ സന്ദേശമെങ്കിൽ വ്രതത്തി​​​െൻറ പൂർണതയാണ് ഫിത്​ർ സകാത്തി​​​െൻറ ലക്ഷ്യം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleedul fitharmalayalam news
News Summary - Edul fithar - Article
Next Story