Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലഹരിയുടെ വ്യാപനം തടയാൻ ...

ലഹരിയുടെ വ്യാപനം തടയാൻ കൂട്ടായ്​മ അനിവാര്യം

text_fields
bookmark_border
ലഹരിയുടെ വ്യാപനം തടയാൻ കൂട്ടായ്​മ അനിവാര്യം
cancel

മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ട​പ്പെ​ടു​ന്ന വാ​ർ​ത്ത​യി​ല്ലാ​തെ പ​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ത്ത അ​വ​സ്​​ഥ​യി​ലെ​ത്തി​യി​രി​ക്കു​ന്നു ന​മ്മു​ടെ സം​സ്​​ഥാ​നം. ദി​വ​സ​വും ല​ക്ഷ​ങ്ങ​ളു​ടെ​യും കോ​ടി​ക​ളു​ടെ​യും മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ്​ പി​ടി​കൂ​ടു​ന്ന​ത്. ഇ​തി​​​െൻറ എ​ത്ര​യോ ഇ​ര​ട്ടി നി​യ​മ​പാ​ല​ക​രു​ടെ പി​ടി​യി​ൽ​പെ​ടാ​തെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്നു. ന​മ്മു​ടെ നാ​ട്ടി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം അ​വി​ശ്വ​സ​നീ​യ​മാം വി​ധം വ​ർ​ധി​ച്ചി​രി​ക്കു​ന്നു. നേ​ര​ത്തേ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ളെ​യാ​യി​രു​ന്നു ഇ​ത്​ കീ​ഴ്​​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​പോ​ലും ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക്​ അ​ടി​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന്​ മാ​ത്ര​മ​ല്ല, പെ​ൺ​കു​ട്ടി​ക​ളും അ​വ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു.

മ​ദ്യ​വി​ൽ​പ​ന​യു​ടെ ക​ണ​ക്ക്​ കി​ട്ടാ​നു​ള്ള സാ​ധ്യ​ത ഒ​െ​ട്ടാ​ക്കെ​യു​ണ്ട്. എ​ന്നാ​ൽ, മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം തി​ട്ട​പ്പെ​ടു​ത്താ​ൻ മാ​ർ​ഗ​മൊ​ന്നു​മി​ല്ല. എ​ല്ലാം അ​ന​ധി​കൃ​ത​മാ​യും പ​ര​മ​ര​ഹ​സ്യ​മാ​യു​മാ​ണ​ല്ലോ ന​ട​ക്കു​ന്ന​ത്. ഏ​താ​യാ​ലും മ​യ​ക്കു​മ​രു​ന്നു​ക​ളി​ന്ന്​ മ​ദ്യ​ത്തെ​ക്കാ​ൾ അ​പ​ക​ട​കാ​രി​യാ​യി മാ​റി​യി​രി​ക്കു​ന്നു. ഉ​പ​യോ​ഗ​ത്തി​​​െൻറ കാ​ര്യ​ത്തി​ലും അ​തു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും. മ​യ​ക്കു​മ​രു​ന്നു​ക​ളി​ന്ന്​ കേ​ര​ളീ​യ കൗ​മാ​ര​ത്തെ കാ​ർ​ന്നു​തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

മ​ദ്യ​ത്തെ​ക്കാ​ൾ എ​ത്ര​യോ അ​പ​ക​ട​കാ​രി​യാ​ണ്​ മ​യ​ക്കു​മ​രു​ന്നു​ക​ളെ​ന്ന്​ വി​ദ​ഗ്​​ധ​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന ഡോ​ക്​​ട​ർ അ​ര​വി​ന്ദ​ൻ വ​ല്ല​ച്ചി​റ ഉ​ദ്ധ​രി​ച്ച ഒ​രു ഫ​ലി​ത ക​ഥ​യു​ണ്ട്.
‘‘ഒ​രു പ​ട്ടാ​ള പ​രി​ശീ​ല​ന ക്യാ​മ്പി​ലെ ക​ഥ​യാ​ണ്. മൂ​ന്നു ക​ട്ടി​ലു​ക​ളു​ള്ള മു​റി. താ​ക്കോ​ൽ ഒ​ന്നേ​യു​ള്ളൂ. മൂ​ന്നു ചെ​റു​പ്പ​ക്കാ​രും മു​റി​പൂ​ട്ടി ഒ​ന്നി​ച്ചി​റ​ങ്ങി. മൂ​ന്നു​പേ​രും കൃ​ത്യം ഒ​മ്പ​ത​ര​ക്ക്​ വാ​തി​ൽ​ക്ക​ൽ ക​ണ്ടു​മു​ട്ടാ​മെ​ന്ന വ്യ​വ​സ്​​ഥ​യോ​ടെ.

അ​വ​ർ പോ​യ​ത്​ മൂ​ന്നു വ​ഴി​ക്കാ​യി​രു​ന്നു. ഒ​രാ​ൾ കു​ടി​ച്ചു ഫി​റ്റാ​യി. ര​ണ്ടാ​മ​ത്തെ​യാ​ൾ ക​റു​പ്പ​ടി​ച്ചു. മൂ​ന്നാ​മ​ൻ ക​ഞ്ചാ​വും.
ഒ​മ്പ​ത​ര​ക്ക്​ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ താ​ക്കോ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ അ​ത്​ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. എ​ങ്ങ​നെ അ​ക​ത്ത്​ ക​ട​ക്കും? മ​ദ്യ​പാ​നി പ​റ​ഞ്ഞു: ‘‘സാ​ര​മി​ല്ല, ന​മു​ക്ക്​ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ക്കാം.’’ ക​റു​പ്പു​തീ​റ്റ​ക്കാ​ര​ൻ സ​മ്മ​തി​ച്ചി​ല്ല. അ​യാ​ൾ പ​റ​ഞ്ഞു: ‘‘ഛേ, എ​ന്തി​ന്​ ഇൗ ​പൊ​ല്ലാ​പ്പി​നൊ​ക്കെ പോ​കു​ന്നു. ഇൗ ​ഇ​റ​യ​ത്ത്​ ചു​രു​ണ്ടു​കൂ​ടി കി​ട​ന്നു​റ​ങ്ങാം.’’
ഇൗ ​സ​മ​യ​ത്തെ​ല്ലാം താ​ക്കോ​ൽ പ​ഴു​തി​ലേ​ക്കു​ത​ന്നെ സൂ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന ക​ഞ്ചാ​വ​ടി​ക്കാ​ര​ൻ പ​റ​ഞ്ഞു: ‘‘പേ​ടി​ക്കേ​ണ്ട. അ​തി​നൊ​ക്കെ ന​ല്ല ഒ​രു വ​ഴി​യു​ണ്ട്. ന​മു​ക്ക്​ ഇൗ ​താ​ക്കോ​ൽ പ​ഴു​തി​ലൂ​ടെ നൂ​ഴ്​​ന്ന്​ അ​ക​ത്തേ​ക്ക്​ ക​ട​ന്നാ​ൽ പോ​രേ?’’
മൂ​ന്നു​ത​രം ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മാ​ന​സി​ക വി​ഭ്രാ​ന്തി​യും പ​രി​സ​ര​ത്തോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ അ​തെ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​ന്നു​വെ​ന്നും ഇ​ത്​ വ്യ​ക്​​ത​മാ​ക്കു​ന്നു.

തൊ​ട്ടാ​ൽ പെ​ട്ട​തു​ത​ന്നെ
ക​ഞ്ചാ​വ്, കൊ​​ക്കൈ​ൻ, ഹെ​റോ​യി​ൻ, ദോ​ർ എം, ​ഒാ​പ്പി​യം, പെ​ത്ത​ഡി​ൻ, മെ​ഥാ​ഡോ​ൺ, സി​ക്കോ​ന​ർ, ബ്രൗ​ൺ​ഷു​ഗ​ർ, എ​ൽ.​എ​സ്.​ഡി, മെ​സ്​​കാ​ലി​ൻ തു​ട​ങ്ങി നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു​ക​ളു​ണ്ട്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്​ ബ്രൗ​ൺ​ഷു​ഗ​റും ക​ഞ്ചാ​വും ക​റു​പ്പു​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ളി​ന്ന്​ മ​യ​ക്കു​മ​രു​ന്നി​​​െൻറ അ​ടി​മ​ക​ളാ​ണെ​ന്ന്​ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. അ​തി​ൽ​പെ​ടാ​ത്ത അ​ത്ര​ത​ന്നെ പു​റ​ത്തു​മു​ണ്ടാ​കാ​നാ​ണി​ട. മ​യ​ക്കു​മ​രു​ന്ന്​ ക​ള്ള​ക്ക​ട​ത്തി​ന്​ അ​റ​സ്​​റ്റു​ചെ​യ്യ​പ്പെ​ടു​ന്ന​ത്​ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന്​ യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ ക​മീ​ഷ​ൻ ഒാ​ൺ നാ​ർ​കോ​ട്ടി​ക്​ ഡ്ര​ഗ്​​സി​​​െൻറ സ​മ്മേ​ള​നം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഇ​തി​ൽ കേ​ര​ളീ​യ​രു​ടെ പ​ങ്ക്​ ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​രെ അ​പേ​ക്ഷി​ച്ച്​ ഒ​ട്ടും പി​റ​കി​ല​ല്ല. ക​റു​പ്പും ക​ഞ്ചാ​വും ഇ​ന്ത്യ​യി​ൽ​നി​ന്ന്​ പു​റം​നാ​ടു​ക​ളി​ലേ​ക്ക്​ ക​ട​ത്ത​പ്പെ​ടു​ന്നു. മ​റ്റു മ​യ​ക്കു​മ​രു​ന്നു​ക​ൾ പു​റം​നാ​ടു​ക​ളി​ൽ​നി​ന്ന്​ ഇ​വി​ടേ​ക്കും. ഏ​റെ​പ്പേ​രും ഒ​രൊ​റ്റ​ത്ത​വ​ണ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ അ​തി​ന​ടി​പ്പെ​ടു​ന്നു. തു​ട​ർ​ന്ന്​ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്​​ഥി​തി​വ​രു​ന്നു. 

നിരോധിച്ചിട്ടും എന്തുകൊണ്ട്?
നമ്മുടെ രാജ്യത്ത് എല്ലാവിധ മയക്കുമരുന്നുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ രോഗികളെ മയക്കിക്കിടത്താൻ ഉപയോഗിക്കുന്ന മോർഫിൻ, പെത്തഡിൻ പോലുള്ളവ ചികിത്സാർഥം ഉപയോഗിക്കാനേ പാടുള്ളൂ. അതോടൊപ്പം മയക്കുമരുന്ന് ഉൽപാദനവും വിപണനവും കഠിനശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്. എന്നിട്ടും ഇവിടെ മയക്കുമരുന്നുകൾ വ്യാപകമായി ഉൽപാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു. ബസ്സ്റ്റാൻഡുകളിലും പെട്ടിക്കടകളിലും മിഠായിപ്പീടികകളിലുമെല്ലാം സുലഭമായി കൈമാറ്റം ചെയ്യപ്പെടുന്നു. യുവതീയുവാക്കൾ അനുദിനം അതിനടിപ്പെട്ടുകൊണ്ടിരിക്കുന്നു.

സാമൂഹികേദ്രാഹികളെ തുരത്തുക
മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ കൃ​ഷി​യു​ടെ​യും വി​ൽ​പ​ന​യു​ടെ​യും വ്യാ​പ​ന​ത്തി​ൽ നി​യ​മ​പാ​ല​ക​രു​ടെ ക​ണ്ണു​ചി​മ്മ​ലു​ക​ൾ​ക്കും പി​ന്തു​ണ​ക്കും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും അ​ന​ൽ​പ​മാ​യ പ​ങ്കു​ണ്ട്. ഭ​ര​ണ​കൂ​ട​വും അ​തി​​​െൻറ ഉ​പ​ക​ര​ണ​മാ​യ നി​യ​മ​ന​ട​ത്തി​പ്പു​കാ​രും ആ​ത്മാ​ർ​ഥ​ത​യും ജാ​ഗ്ര​ത​യും പു​ല​ർ​ത്തി​യാ​ൽ സം​സ്​​ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്നി​​​െൻറ പി​ടി​യി​ൽ​നി​ന്ന്​ മോ​ചി​പ്പി​ക്കാ​ൻ അ​നാ​യാ​സം സാ​ധി​ക്കും. സ​മൂ​ഹ​വും ഇ​ക്കാ​ര്യ​ത്തി​ൽ നി​താ​​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഞാ​നും എ​​​െൻറ മ​ക്ക​ളു​മ​ല്ലെ​ന്നും അ​തി​നാ​ൽ, എ​ന്നെ ബാ​ധി​ക്കി​ല്ലെ​ന്നു​മു​ള്ള തോ​ന്ന​ൽ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സ​മൂ​ഹ​ത്തെ ത​ക​ർ​ക്കു​ക​യും നാ​ടി​നെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന തി​ന്മ​ക​ളെ ത​ട​യാ​ൻ ത​യാ​റാ​വാ​ത്ത​വ​രും പാ​പ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

മ​യ​ക്കു​മ​രു​ന്ന്​ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ക​ട​ത്തു​കാ​രും ആ​രു​ടെ​യും ഒ​രു​വി​ധ സ​ഹ​താ​പ​വും അ​നു​ക​മ്പ​യും അ​ർ​ഹി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ പി​ടി​കൂ​ട​പ്പെ​ടു​േ​മ്പാ​ൾ പൊ​ലീ​സ്​​സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ ഇ​റ​ക്കി​ക്കൊ​ണ്ടു​വ​രാ​നും ജാ​മ്യ​മെ​ടു​ക്കാ​നും കേ​സി​ൽ​നി​ന്ന്​ ര​ക്ഷി​ക്കാ​നും മ​ന​സ്സി​ൽ അ​ൽ​പ​മെ​ങ്കി​ലും ന​ന്മ​യു​ള്ള ആ​രും ത​യാ​റാ​വു​ക​യി​ല്ല.  മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും മ​ത​സം​ഘ​ട​ന​ക​ൾ​ക്കും വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യും. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വൃ​ത്ത​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ർ​ഷ​ക​രോ ക​ട​ത്തു​കാ​രോ ക​ച്ച​വ​ട​ക്കാ​രോ ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ൽ സ്വ​കാ​ര്യ​മാ​യി അ​വ​രെ സ​മീ​പി​ച്ച്​ അ​തി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​ൻ നി​ര​ന്ത​രം ഉ​പ​ദേ​ശി​ക്കു​ക​യും നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യു​ക. എ​ത്ര ശ്ര​മി​ച്ചി​ട്ടും ഇൗ ​ഹീ​ന​വൃ​ത്തി നി​ർ​ത്തു​ന്നി​ല്ലെ​ങ്കി​ൽ നി​യ​മ​പാ​ല​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​ന​റു​തി വ​രു​ത്തു​ക.
ഇ​ക്കാ​ര്യ​ത്തി​ൽ പ​ള്ളി​ക്ക​മ്മി​റ്റി​ക​ൾ​ക്കും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ​ക്കും ച​ർ​ച്ച്​ മേ​ധാ​വി​ക​ൾ​ക്കും വ​ലി​യ സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കും.

അ​നു​യാ​യി​ക​ളെ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​ന​ത്തെ സം​ബ​ന്ധി​ച്ചും അ​തു​ണ്ടാ​ക്കു​ന്ന വി​പ​ത്തി​നെ​ക്കു​റി​ച്ചും ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ പ്ര​ഥ​മ​മാ​യി വേ​ണ്ട​ത്. തു​ട​ർ​ന്ന്​ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​പ്പെ​ട്ട​വ​രെ കൗ​ൺ​സ​ലി​ങ്ങി​ലൂ​ടെ​യും ചി​കി​ത്സ​യി​ലൂ​ടെ​യും അ​തി​ൽ​നി​ന്ന്​ മോ​ചി​പ്പി​ക്കു​ക, ക​ഞ്ചാ​വ്​ ക​ർ​ഷ​ക​രെ​യും മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​കാ​രെ​യും ക​ച്ച​വ​ട​ക്കാ​രെ​യും ത​ട​യു​ക, കൊ​ടും കു​റ്റ​വാ​ളി​ക​ളാ​യ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടു​കാ​രെ ആ​രും സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക പോ​ലു​ള്ള​വ​യി​ലൂ​ടെ ത​ങ്ങ​ളു​ടെ സം​വി​ധാ​ന​ത്തി​നു കീ​ഴി​ലു​ള്ള​വ​രെ ഇൗ ​വ​ൻ​വി​പ​ത്തി​​​െൻറ പി​ടി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഒ​രു പ​രി​ധി​യോ​ളം മ​ത​നേ​താ​ക്ക​ൾ​ക്ക്​ സാ​ധി​ക്കും. മ​ക്ക​ൾ ല​ഹ​രി​യു​ടെ പി​ടി​യി​ൽ പെ​ടാ​തി​രി​ക്കാ​നു​ള്ള സൂ​ക്ഷ്​​മ​ത​യും മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളെ​യും ബോ​ധ​വ​ത്​​ക​രി​ക്ക​ണം. മ​ക്ക​ളോ​ടൊ​ന്നി​ച്ച്​ ധാ​രാ​ളം സ​മ​യം​ ചെ​ല​വ​ഴി​ക്കാ​നും അ​വ​രോ​ട്​ സ്​​നേ​ഹ​പൂ​ർ​വം അ​ടു​ത്തി​ട​പ​ഴ​കാ​നും ര​ക്ഷി​താ​ക്ക​ളെ പാ​ക​പ്പെ​ടു​ത്തു​ക​യും വേ​ണം.

Show Full Article
TAGS:Drug Abuse kerala Malayalam Article 
News Summary - Drug Abuse in Kerala -Malayalam Article
Next Story