Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗുരുവും

ഗുരുവും സഹപ്രവർത്തകനും

text_fields
bookmark_border
ഗുരുവും സഹപ്രവർത്തകനും
cancel

ആയുർവേദപഠനം കഴിഞ്ഞാണ്​ ഞാൻ കോഴിക്കോട്​ മെഡിക്കൽ കോളജിൽ വിദ്യാർഥിയായി എത്തുന്നത്​. അതിനാൽ അവിടത്തെ അധ്യാപകരും ഞാനും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടായിരുന്നില്ല. എ​​​െൻറ അധ്യാപകനായ മാധവൻകുട്ടി​ എന്നെക്കാൾ മൂന്നോ നാലോ വയസ്സുമാത്രം മൂത്തതായിരുന്നു. വിദ്യാർഥികൾക്ക്​ എക്കാലത്തും സുഹൃത്തും വഴികാട്ടിയുമായ മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.

ഫിസ​ിയോളജിയായിരുന്നു മാധവൻകുട്ടിയുടെ വിഷയം. പൊതുവെ വരണ്ട ഒരു വിഷയമാണിത്​. അത്ര നന്നായി പഠിപ്പിക്കാൻ കഴിയുന്നവർക്ക്​ മാത്രമേ വിദ്യാർഥികളെ ക്ലാസിൽ പിടിച്ചിരുത്താനാവൂ. ഏറ്റവും നല്ല ഇംഗ്ലീഷിലാണ്​ മാധവൻകുട്ടി ക്ലാസെടുത്തിരുന്നത്​. അതുകൊണ്ടുതന്നെ മറ്റ്​ ക്ലാസുകൾ കട്ട്​ ചെയ്​ത്​പോലും വിദ്യാർഥികൾ അദ്ദേഹത്തി​​​െൻറ ക്ലാസിലിരിക്കുമായിരുന്നു. മാധവൻകുട്ടിയുടെ ഇംഗ്ലീഷ്​ പ്രാവീണ്യവും അവതരണവും ക്ലാസുകളെ ആകർഷകമാക്കി. പഠിപ്പിക്കുന്ന വിഷയത്തിൽ അഗാധമായ പാണ്ഡിത്യവും അത്​ വിദ്യാർഥികൾക്ക്​ മനസ്സിലാകുന്നവിധം ലളിതമായി പറഞ്ഞുകൊടുക്കാനുള്ള അദ്ദേഹത്തി​​​െൻറ കഴിവും അപാരമായിരുന്നു. അദ്ദേഹത്തെ വിദ്യാർഥികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്​തു. വിദ്യാർഥികൾക്കും അധ്യാപകനുമിടയിലെ അതിർവരമ്പുകൾ അദ്ദേഹം മായ്​ച്ചുകളഞ്ഞു. ഒരു സഹോദരനെപോലെ അല്ലെങ്കിൽ അടുത്ത സുഹൃത്തിനെപോലെയാണ്​ മാധവൻകുട്ടി വിദ്യാർഥികളോട്​ പെരുമാറിയിരുന്നത്​. സാധാരണക്കാരായ വിദ്യാർഥികളോടുപോലും മുതിർന്ന അധ്യാപക​​​െൻറ ആടയാഭരണങ്ങളില്ലാതെ അദ്ദേഹം അടുത്തിടപഴകി. അവരുടെ പ്രശ്​നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും മുന്നിൽ നിന്നു. ഏത്​ പ്രശ്​നത്തിന്​ പരിഹാരം തേടിയും ഏത്​ സംശയത്തിന്​ ഉത്തരം കണ്ടെത്താനും വിദ്യാർഥികൾക്ക്​ ഒരു മടിയുമില്ലാതെ ഏത്​ സമയത്തും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. അദ്ദേഹത്തിനും അതെല്ലാം സന്തോഷവുമായിരുന്നു.

വിദ്യാർഥിയായിരിക്കു​േമ്പാഴും പിന്നീട്​ സഹപ്രവർത്തകനായിരിക്കു​േമ്പാഴും ഞങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്​. മെഡിക്കൽ കോളജിലെ പഠനകാലത്ത്​ എല്ലാ വർഷവും ഒാണത്തിന്​ ഞങ്ങൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന്​ നാടകം അവതരിപ്പിച്ചിരുന്നു. എല്ലാത്തവണയും രണ്ട്​ പ്രധാന വേഷങ്ങളിൽ ഞാനും മാധവൻകുട്ടിയും ഉണ്ടാകും. എ​​​െൻറ എതിർപക്ഷ​ത്ത്​ നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാധവൻകുട്ടിയുമായി കടുത്ത വാഗ്വാദങ്ങൾ തന്നെയുണ്ടാകും. അതൊന്നും ഞങ്ങൾക്കിടയിലെ ബന്ധത്തെ ബാധിച്ചിരുന്നില്ല. ക്ലാസ്​മുറിക്കകത്തും പുറത്തും നാട്യങ്ങളില്ലാത്ത വ്യക്​തിത്വമായിരുന്നു മാധവൻകുട്ടിയുടേത്​. ശിഷ്യരോടായാലും സഹപ്രവർത്തകരോടായാലും സുഹൃത്തുക്കളോടായാലും സ്​നേഹത്തോടെ മാത്രമേ അ​ദ്ദേഹം പെരുമാറിയിരുന്നുള്ളൂ. പിന്നീടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഉൗഷ്​മളമായി തുടർന്നുപോന്നു. വ്യക്​തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നതാണ്​ ഇൗ വിയോഗം.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsDr. K Madhavan Kutty
News Summary - Dr.K Madhavan Kutty - Article
Next Story