Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിങ്ങിപ്പൊട്ടുന്ന...

വിങ്ങിപ്പൊട്ടുന്ന താരങ്ങളെക്കണ്ട്​ നെഞ്ചുരുകുന്നില്ലേ നിങ്ങൾക്ക്​?

text_fields
bookmark_border
വിങ്ങിപ്പൊട്ടുന്ന താരങ്ങളെക്കണ്ട്​ നെഞ്ചുരുകുന്നില്ലേ നിങ്ങൾക്ക്​?
cancel

രാജ്യാന്തര കായിക വേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ വനിതാ ഗുസ്​തി താരങ്ങൾ കഴിഞ്ഞ മാസം 23 മുതൽ തെരുവിലാണ്​. കൃത്യമായി പറഞ്ഞാൽ രാജ്യതലസ്​ഥാന നഗരിയിലെ സമരകേന്ദ്രമായ ജന്തർമന്തറിൽ കുത്തിയിരിപ്പ്​ സമരം നടത്തുകയാണ്​. മെഡൽ നേട്ടങ്ങൾക്ക്​ പകരമായി സർക്കാറിൽനിന്ന്​ എന്തെങ്കിലും പാരിതോഷികങ്ങളോ പരിശീലന കേന്ദ്രം പണിയാൻ സ്​ഥലമോ ഫണ്ടോ ഒന്നുമല്ല അവരുടെ ആവശ്യം; മറിച്ച്​ മനുഷ്യർ എന്നുള്ള പരിഗണനയാണ്​. അധ്യക്ഷൻ ബ്രിജ്​ ഭൂഷൻ സിങ്​ എന്ന യു.പിയിൽനിന്നുള്ള ബി.ജെ.പിക്കാരൻ എം.പി നടത്തിയ ലൈംഗിക അതിക്രമങ്ങളെച്ചൊല്ലിയാണ്​ നമ്മുടെ കായികതാരങ്ങൾ ആരോപണമുയർത്തിയിരിക്കുന്നത്​.

ബ്രിജ്​ ഭൂഷ​ൻ ആ പദവിക്ക്​ ഭൂഷണമല്ല എന്ന്​ നേരത്തേതന്നെ തെളിയിച്ചയാളാണ്​. രണ്ടുവർഷം മുമ്പ്​ ഝാർഖണ്ഡ്​ തലസ്​ഥാനമായ റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്​തി ചാമ്പ്യൻഷിപ്പി​ന്റെ ഉദ്​ഘാടന വേദിയിൽവെച്ച്​ അയാൾ ഒരു ഗുസ്​തി താരത്തി​ന്റെ മുഖത്തടിക്കുന്ന വിഡിയോ നാം പലരും കണ്ടതാണ്​. വളർന്നുവരുന്ന ഒരു കായികതാരത്തെ പൊതുവേദിയിൽവെച്ച്​ അത്തരത്തിൽ അപമാനിച്ച, കൈയേറ്റം ചെയ്​ത ആ നിമിഷം തന്നെ പുറത്താക്കപ്പെടലിന്​ അർഹനായിരുന്നു

ബ്രിജ്​ ഭൂഷൻ. പക്ഷേ, ഒന്നും സംഭവിച്ചില്ല, എന്തിനങ്ങനെ ചെയ്​തു എന്നുപോലും ഒരാളും ചോദിച്ചില്ല. ഇപ്പോഴുമതെ, ഇത്രയധികം കായിക താരങ്ങൾ ഒറ്റക്കെട്ടായിനിന്ന്​ ഗുരുതരമായ ആരോപണം ഉന്നയിക്കു​മ്പോഴും അതേക്കുറിച്ച്​ വിശദീകരണം തേടാൻപോലും ഒരു സംവിധാനവും ഇവിടെ മുന്നോട്ടുവരുന്നില്ല. ആരോപണവിധേയനാവ​ട്ടെ ഒരു കുലുക്കവുമില്ല.

പെൺകുട്ടികളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം വേദികളിൽ കയറിനിന്ന്​ പ്രഘോഷിക്കുന്ന പ്രധാനമന്ത്രി നമുക്കുണ്ട്​, സ്​ത്രീകൾക്കും കുട്ടികൾക്കും ക്ഷേമം നൽകുമെന്ന്​ പ്രഖ്യാപിക്കുന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഇവിടുണ്ട്. എന്നിട്ടുമെന്തേ ഈ സ്​ത്രീകൾക്ക്​, രാജ്യത്തിനുവേണ്ടി ഒ​ട്ടേറെ പണിപ്പെട്ട, വിയർപ്പൊഴുക്കിയ, സ്വന്തം ജീവിതംതന്നെ ഉഴിഞ്ഞുവെച്ച യുവതികൾക്ക്​ നീതി നൽകുന്നതിൽനിന്ന്​ അവരൊക്കെ മുഖംതിരിച്ചുനിൽക്കുന്നത്​? ഒട്ടനവധി കായിക മത്സരങ്ങളിൽ കരുത്തരായ എതിരാളികളെയും അവരുയർത്തുന്ന വെല്ലുവിളികളെയും നേരിട്ടിട്ടുണ്ടെങ്കിലും ഇതുപോലെ അപമാനിതരായ സന്ദർഭം നമ്മുടെ താരങ്ങൾക്ക്​ മുമ്പുണ്ടായിട്ടുണ്ടാവില്ലെന്ന്​ ഉറപ്പ്​. അവർ ചോദിക്കുന്നത്​ ഏതൊരു മനുഷ്യർക്കും അവകാശമുള്ള മിനിമം മാന്യത മാത്ര​മാണ്​. ഭരിക്കുന്ന കക്ഷിയുടെ ഇഷ്​ടപുസ്​തകത്തിൽ പേരുള്ള ക്രിമിനലുകൾക്ക്​ തോന്നുംപടിയെല്ലാം ചെയ്യാമെന്നാണെങ്കിൽ ഈ രാജ്യത്ത്​ ആർക്കാണ്​, എങ്ങനെയാണ്​ സുരക്ഷയും സമാധാനവുമുണ്ടാവുക? ലോകമറിയുന്ന താരങ്ങളുടെ അവസ്​ഥ ഇതുപോലെയാണെങ്കിൽ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരുടെ അവസ്​ഥ എന്തായിരിക്കും എന്നാലോചിച്ചുനോക്കു.

എം.പിക്കെതിരെ ഒരു ആരോപണം ഉയർന്നപ്പോഴേക്ക്​ ഇത്രമാത്രം കാടിളക്കം എന്തിനാണ്​ എന്നുചോദിച്ച്​ നിസ്സാരവത്​കരിക്കുന്ന സംഘ്​പരിവാർ അനുകൂലികളെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കാണാൻ കഴിയുന്നുണ്ട്​. ആരോപണം മാത്രമല്ല, അന്വേഷണം നടന്ന്​ കോടതി ശിക്ഷവിധിച്ചാൽപോലും രാഷ്​ട്രീയ ബന്ധം പ്രതികൾക്ക്​ സംരക്ഷണകവചം തീർക്കുന്നത്​ നമുക്ക്​ രാജ്യത്ത്​ കാണാനാവുന്നുണ്ട്​. ഗുജറാത്തിലും മുസഫർ നഗറിലുമുൾപ്പെടെ നടന്ന ഒട്ടുമിക്ക വർഗീയ കലാപങ്ങളിലും സ്​ത്രീകളും കുട്ടികളും തുല്യതയില്ലാത്ത അതിക്രമങ്ങൾക്ക്​ ഇരയായിട്ടുണ്ട്​. സ്വന്തം കൺമുന്നിൽവെച്ചാണ്​ പലരുടെയും പ്രിയപ്പെട്ടവർ വേട്ടയാടപ്പെട്ടത്​. അക്രമികളാരെന്ന്​ വ്യക്​തമാണെങ്കിൽപ്പോലും അതു തുറന്നുപറയാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും അവരെ അശക്​തരാക്കുന്നത്​ അവശേഷിക്കുന്ന പ്രിയപ്പെട്ടവരെ പോലും അത്​ അപകടത്തിലാക്കുമോ എന്ന ഭീതിയാണ്​. പിഞ്ചുമകൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ അറുകൊല ചെയ്യപ്പെട്ട, ബലാത്സംഗത്തിനിരയായ ബിൽകീസ്​ ബാനു എന്ന യുവതി പ്രതീക്ഷാ​പൂർവം നീതിക്കായി പൊരുതുകയും നമ്മുടെ രാജ്യത്തെ നീതിപീഠം അവരുടെ പോരാട്ടത്തിന്​ സാഫല്യം നൽകുകയും ചെയ്​തതാണ്​. എന്നിട്ട്​ ഇപ്പോൾ എന്തു സംഭവിച്ചു? ബലാത്സംഗം നടത്തിയ, കുഞ്ഞിനെ കൊലപ്പെടുത്തിയ കൊടുംക്രിമിനലുകൾ വലിയ സമരസേനാനികളെപ്പോലെ നാട്ടിലെമ്പാടും ആഘോഷിക്കപ്പെടുന്നു, ബിൽക്കീസും കുടുംബവും പേടിച്ചുവിറച്ച്​ കഴിഞ്ഞുകൂടുന്നു. ഉടൻ അറുതി വരുത്തിയില്ലെങ്കിൽ രാജ്യമൊട്ടുക്ക്​ പടർന്നുപിടിക്കും ഈ അന്യായം.

മൃണാളിനിയെപ്പോലൊരാളെവിടെ?

വിശ്രുത നർത്തകിയും അതിലുപരി രാജ്യം കണ്ട കരുത്തരായ സ്​ത്രീകളിൽ ഒരാളുമായ മൃണാളിനി സാരാഭായിയുടെ 105ാം ജന്മദിനമാണ്​ ഈ മാസം 11ന്​. ഞങ്ങൾ പരസ്​പരം നേരിൽ കണ്ടിട്ടില്ല. പക്ഷേ, അവരെന്നെ ചേർത്തുപിടിച്ചിട്ടുണ്ട്​.

2002ൽ ഗുജറാത്ത്​ വംശഹത്യ നടന്നതിനുപിന്നാലെ ഇന്ത്യൻ എക്​സ്​പ്രസ്​ പത്രത്തിൽ ഞാനൊരു ലേഖനമെഴുതി. എ​ന്റെ ഹൃദയത്തിൽനിന്നുള്ള വേദനയുടെ കുത്തൊഴുക്കായിരുന്നു ആ കുറിപ്പ്​. ഒരാഴ്​ചയാകു​​മ്പോഴേക്ക്​ എനിക്കൊരു കത്തുവന്നു. മൃണാളിനി സാരാഭായ്​ സ്വന്തം കൈപ്പടയിലെഴുതിയ, ആശ്വാസത്തി​ന്റെയും സാന്ത്വനത്തി​ന്റെയും പ്രതീക്ഷയുടെയും അക്ഷരങ്ങൾ കോർത്തുവെച്ചുള്ളൊരു കത്ത്​. വർഗീയ വിഷത്തി​ന്റെ വ്യാപനത്തിനെതിരെ നാം ഒരുമിച്ചു നിന്ന്​ പോരാടുമെന്നും എന്തുതന്നെ സംഭവിച്ചാലും ഈ രാജ്യത്തെ സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ഉറപ്പുനൽകുന്ന വരികൾ.

ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല, ഞാൻ ആരെന്നോ എവിടെയെന്നോ അവർക്ക്​ അറിയുമായിരുന്നില്ല, പക്ഷേ ഒരു ഹൃദയത്തിൽനിന്ന്​ ഉറപൊട്ടിയ കണ്ണീരിനെ വായിച്ചെടുക്കാൻ അവർക്ക്​ സാധിച്ചു. എ​ന്റെ പേരിൽ ഇന്ത്യൻ എക്​സ്​പ്രസി​ന്റെ വിലാസത്തിലേക്കയച്ച കത്ത്​ പത്രമോഫിസുകാർ എനിക്ക്​ എത്തിച്ചുതരുകയായിരുന്നു.

വർഗീയത, വിഭാഗീയത, നീതി നിഷേധം... കണക്കറ്റ അന്യായങ്ങളിലാണ്ടുനിൽക്കുന്ന കാലമാണ്​. സങ്കടപ്പെടുന്ന മനുഷ്യരെ ചേർത്തുപിടിക്കാൻ മൃണാളിനി സാരാഭായിയെപ്പോലെ ഹൃദയമുള്ള മനുഷ്യരെയും കാലം ആവശ്യപ്പെടുന്നുണ്ട്​.

Show Full Article
TAGS:Wrestling Federation of IndiaWomen's wrestling palyers
News Summary - Don't you get tired of seeing the stars?
Next Story