Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightട്രം​പി​യ​ൻ വ്യാ​പാ​ര...

ട്രം​പി​യ​ൻ വ്യാ​പാ​ര ന​യ​ങ്ങ​ളും ഇ​ന്ത്യ​യും: ചി​ല പു​തി​യ ചോ​ദ്യ​ങ്ങ​ൾ

text_fields
bookmark_border
ട്രം​പി​യ​ൻ വ്യാ​പാ​ര ന​യ​ങ്ങ​ളും ഇ​ന്ത്യ​യും: ചി​ല പു​തി​യ ചോ​ദ്യ​ങ്ങ​ൾ
cancel

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യു​ള്ള ആ​ദ്യ വ​ര​വി​ൽ​ത​ന്നെ ത​ന്റെ ന​യ​ങ്ങ​ൾ മു​ൻ പ്ര​സി​ഡ​ന്റ് (1897-1901) വി​ല്യം മ​ക്കി​ൻ​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യി​രി​ക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച ഡോ​ണ​ൾ​ഡ് ട്രം​പ്, അ​ദ്ദേ​ഹ​ത്തി​ന്റെ ന​വ മെ​ർ​കാ​ന്റി​ലി​സ്റ്റ്, ന​വ കൊ​ളോ​ണി​യ​ൽ ആ​ഭി​മു​ഖ്യം കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കി​യ​ത് ര​ണ്ടാം വ​ര​വി​ലാ​ണ്. അ​തേ​സ​മ​യം, മ​ക്കി​ൻ​ലി ന​യ​ങ്ങ​ളെ പി​ൻ​പ​റ്റി​യ ട്രം​പി​ന്റെ വ്യാ​പാ​ര​ന​യം സ​മീ​പ​ദ​ശ​ക​ങ്ങ​ളി​ലാ​യി അ​മേ​രി​ക്ക​ൻ സ​മ്പ​ദ്‌​ഘ​ട​ന നേ​രി​ടു​ന്ന ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി​യു​ടെ പ്ര​ത്യ​ക്ഷ സൂ​ച​ക​ങ്ങ​ളാ​ണ് വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യും, താ​ഴ്ന്ന വ​ള​ർ​ച്ചാ​നി​ര​ക്കും, തു​ട​ർ​ച്ച​യാ​യ വ്യാ​പാ​ര​ക്ക​മ്മി​യും. ഇ​തി​ന് കാ​ര​ണ​മാ​യി ട്രം​പ് കാ​ണു​ന്ന​ത് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന ഇ​റ​ക്കു​മ​തി​യാ​ണ്. എ​ന്നാ​ൽ, ഉ​യ​ർ​ന്ന ഇ​റ​ക്കു​മ​തി​യു​ടെ ഉ​റ​വി​ടം സ്വ​ന്തം ജ​ന​ത​യു​ടെ ഉ​പ​ഭോ​ഗ​ത്വ​ര​യാ​ണെ​ന്ന കാ​ര്യം അ​ദ്ദേ​ഹം വി​സ്മ​രി​ക്കു​ന്നു. 2025 ജൂ​ലൈ​യി​ലെ ക​ണ​ക്ക് പ്ര​കാ​രം അ​മേ​രി​ക്ക​യി​ലെ ഒ​രു കു​ടും​ബ​ത്തി​ന്റെ നി​കു​തി ക​ഴി​ഞ്ഞു​ള്ള വ​രു​മാ​ന​ത്തി​ന്റെ 1.4 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ​മ്പാ​ദ്യം; ചൈ​ന​യി​ലി​ത് 30 ശ​ത​മാ​ന​മാ​ണ്.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​മേ​രി​ക്ക​യു​ടെ ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് അ​വ​രു​ടെ ക​യ​റ്റു​മ​തി മൂ​ല്യ​ത്തേ​ക്കാ​ൾ ഏ​റെ ഉ​യ​ർ​ന്ന​താ​ണ്. 2024ൽ ​അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​യു​ടെ സിം​ഹ​ഭാ​ഗ​വും അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി​രു​ന്നു- മെ​ക്സി​കോ (16%), കാ​ന​ഡ (13%), ചൈ​ന (14%), ജ​ർ​മ​നി (5%), ജ​പ്പാ​ൻ (4.7%). 2.8 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി. എ​ന്നാ​ൽ, മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ചൈ​ന​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​യി​ൽ ഭൂ​രി​ഭാ​ഗ​വും ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ളാ​ണ്. കു​റ​ഞ്ഞ കൂ​ലി​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​ക്ക് അ​മേ​രി​ക്ക​ൻ ക​മ്പോ​ള​ത്തി​ൽ എ​ത്തി​ക്കാ​ൻ ചൈ​ന​ക്ക് ക​ഴി​യു​ന്നു.

2016ൽ ​ഒ​ന്നാം വ​ട്ടം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ട്രം​പ് ചൈ​ന​ക്കെ​തി​രാ​യി 2018ൽ ​തു​ട​ങ്ങി​യ വ്യാ​പാ​ര​യു​ദ്ധ​ത്തി​ന് 2020 ജ​നു​വ​രി​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​യെ​ങ്കി​ലും, 2025 ജ​നു​വ​രി ഒ​ന്നി​ന് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ത​ന്റെ നി​ല​പാ​ട് ഒ​ന്നു​കൂ​ടി ക​ടു​പ്പി​ച്ചു. കാ​ന​ഡ​യി​ൽ​നി​ന്നും മെ​ക്സി​കോ​യി​ൽ നി​ന്നു​മു​ള്ള ഇ​റ​ക്കു​മ​തി​ക്ക് 25 ശ​ത​മാ​ന​വും ചൈ​ന​യി​ൽ നി​ന്നു​ള്ള​വ​ക്ക് 10 ശ​ത​മാ​ന​വും താ​രി​ഫ് പ്ര​ഖ്യാ​പി​ച്ചു. ത​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ചു​ങ്കം ക്ര​മേ​ണ 145 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ച​തി​നെ 125 ശ​ത​മാ​നം പ്ര​തി​ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ചൈ​ന നേ​രി​ട്ട​ത്. പ​ണ​പ്പെ​രു​പ്പ ഭീ​തി​യു​ടെ നി​ഴ​ലി​ൽ ചൈ​ന​യു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ ട്രം​പ്, മേ​യ് ഒ​ടു​വി​ലാ​യ​പ്പോ​ഴേ​ക്കും ചൈ​നീ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളി​ന്മേ​ലു​ള്ള ചു​ങ്കം 30 ശ​ത​മാ​ന​മാ​യി കു​റ​ച്ചു; ചൈ​ന​യി​ത് 10 ശ​ത​മാ​ന​മാ​യും കു​റ​ച്ചു.

ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക​ളി​ൽ പ്ര​യോ​ഗി​ക്കാ​ൻ പ്ര​സി​ഡ​ന്റി​ന് പ്ര​ത്യേ​കാ​ധി​കാ​രം ന​ൽ​കു​ന്ന 1977ലെ ​അ​ന്ത​ർ​ദേ​ശീ​യ അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​കാ​ധി​കാ​ര നി​യ​മം (ഐ.​ഇ.​ഇ.​പി.​എ) ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​യു​ടെ വ്യാ​പാ​ര പ​ങ്കാ​ളി​ക​ളാ​യ 60 രാ​ജ്യ​ങ്ങ​ളു​ടെ മേ​ൽ 10 ശ​ത​മാ​നം അ​ടി​സ്ഥാ​ന ചു​ങ്കം ഏ​പ്രി​ൽ അ​ഞ്ചി​ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. ആ​ഗ​സ്റ്റ് ഏ​ഴി​ന്, ഓ​രോ രാ​ജ്യ​ത്തി​നും വ്യ​ത്യ​സ്ത​മാ​യ നി​ര​ക്കി​ൽ, സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ന് അ​ന്നു​വ​രെ അ​ന്യ​മാ​യി​രു​ന്ന ‘റെ​സി​പ്രോ​ക്ക​ൽ താ​രി​ഫ്’ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ത്യ​യു​ടെ മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ 26 ശ​ത​മാ​നം റെ​സി​പ്രോ​ക്ക​ൽ താ​രി​ഫ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം 25 ശ​ത​മാ​ന​മാ​യി നി​ശ്ച​യി​ച്ചു.

2024ലെ ​പ്രാ​യോ​ഗി​ക താ​രി​ഫ് നി​ര​ക്ക് 2.4 ശ​ത​മാ​ന​മാ​യി​രു​ന്നി​ട​ത്താ​യി​രു​ന്നു ഈ ​വ​ർ​ധ​ന​യെ​ന്നോ​ർ​ക്ക​ണം. ഇ​തി​നു​പു​റ​മെ, ഇ​തേ നി​യ​മം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട്, ഇ​ന്ത്യ റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്റെ പേ​രി​ൽ 25 ശ​ത​മാ​നം ശി​ക്ഷാ​ചു​ങ്ക​വും ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മേ​ലു​ള്ള ആ​കെ ചു​ങ്കം 50 ശ​ത​മാ​ന​മാ​യി​ത്തീ​ർ​ന്നു. എ​ന്നാ​ൽ, 2026 ഫെ​ബ്രു​വ​രി ഏ​ഴാം തീ​യ​തി ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ഒ​പ്പു​വെ​ച്ച ഇ​ട​ക്കാ​ല വ്യാ​പാ​ര ഉ​ട​മ്പ​ടി ച​ട്ട​ക്കൂ​ട് ഇ​തി​നെ 18 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ക​യും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ ച​ര​ക്കു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് വൈ​റ്റ് ഹൗ​സ് പു​റ​ത്തു​വി​ട്ട ഫാ​ക്ട് ഷീ​റ്റി​ലൂ​ടെ, റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കു​ക​യോ കു​റ​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ 25 ശ​ത​മാ​നം ശി​ക്ഷാ​ചു​ങ്ക​വും നി​ർ​ത്ത​ലാ​ക്കി​യ​താ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു.

അ​മേ​രി​ക്ക​യു​ടെ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഇ​ന്ത്യ​ൻ സ​മീ​പ​നം ട്രം​പി​ന്റെ ആ​ദ്യ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. 2018ൽ ​ട്രം​പി​ന്റെ വ്യാ​പാ​ര നി​ബ​ന്ധ​ന​ക​ൾ​ക്കെ​തി​രാ​യി ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യെ സ​മീ​പി​ക്കു​ക​യും, 2019ൽ ​ഇ​ന്ത്യ​ക്കു​ള്ള പൊ​തു മു​ൻ​ഗ​ണ​നാ സ​മ്പ്ര​ദാ​യം (GSP) ഏ​ക​പ​ക്ഷീ​യ​മാ​യി നി​ർ​ത്ത​ലാ​ക്കി​യ​പ്പോ​ൾ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ 25-50 ശ​ത​മാ​നം ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്ത ച​രി​ത്രം മ​റ​ന്ന് അ​മേ​രി​ക്ക​യു​ടെ നി​ബ​ന്ധ​ന​ക്കു​മു​ന്നി​ൽ അ​നു​സ​ര​ണ​യോ​ടെ നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യെ​യാ​ണ് ന​മ്മ​ൾ ക​ണ്ട​ത്. ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട ഒ​രു കാ​ര്യം, ര​ണ്ട​വ​സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ഒ​രാ​ൾ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന​താ​ണ്.

ഇ​തി​നോ​ട​കം ത​ന്നെ ട്രം​പി​ന്റെ താ​രി​ഫ് ന​യ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ സു​പ്രീം കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ചു​ങ്കം നി​ർ​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം പൂ​ർ​ണ​മാ​യും ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും പ്ര​സി​ഡ​ന്റി​ന് ചു​ങ്കം നി​ർ​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം ഐ.​ഇ.​ഇ.​പി.​എ ന​ൽ​കു​ന്നി​ല്ലെ​ന്നും, ആ ​നി​യ​മ​ത്തി​നു​കീ​ഴി​ൽ ട്രം​പ് ചു​മ​ത്തി​യ റെ​സി​പ്രോ​ക്ക​ൽ ചു​ങ്ക​ങ്ങ​ളും പി​ഴ​ച്ചു​ങ്ക​വും അ​സാ​ധു​വാ​ണെ​ന്നു​മാ​ണ് ഫെ​ബ്രു​വ​രി 20ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നോ​ട് ട്രം​പ് പ്ര​തി​ക​രി​ച്ച​ത് വ്യാ​പാ​ര നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട്, 150 ദി​വ​സം മാ​ത്രം സാ​ധു​ത​യോ​ടെ 10 ശ​ത​മാ​നം താ​രി​ഫ് എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ചു​മ​ത്തി​ക്കൊ​ണ്ടാ​ണ്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​വി​ധി, ഇ​ട​ക്കാ​ല ഉ​ട​മ്പ​ടി ച​ട്ട​ക്കൂ​ടി​ൽ പ​റ​ഞ്ഞി​രു​ന്ന 18 ശ​ത​മാ​നം ചു​ങ്ക​ത്തി​ന് സാ​ധു​ത​യി​ല്ലാ​താ​ക്കി എ​ന്നു മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​ച്ചു​ങ്കം 10 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ഐ.​ഇ.​ഇ.​പി.​എ അ​ല്ലാ​തെ പു​റ​പ്പെ​ടു​വി​ച്ച ചു​ങ്ക ഉ​ത്ത​ര​വു​ക​ൾ സാ​ധു​വാ​ണു​താ​നും. ഇ​തി​ൽ​പെ​ടു​ന്ന​താ​ണ് സ്റ്റീ​ൽ (50%), അ​ലൂ​മി​നി​യം (50%), ചെ​മ്പ് (50%), മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളും വാ​ഹ​ന ഘ​ട​ക​ങ്ങ​ളും (25%), ബ്രാ​ൻ​ഡ് നാ​മ​ത്തോ​ടു​കൂ​ടി​യ ഔ​ഷ​ധ​ങ്ങ​ൾ (100%) എ​ന്നി​വ. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഇ​ന്ത്യ അ​മേ​രി​ക്ക​യി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​വ​യാ​ണ്.

പി​ഴ​ത്തീ​രു​വ എ​ന്ന ‘ഡെ​മോ​ക്ലി​സ് വാ​ൾ’ ഉ​പ​യോ​ഗി​ച്ച് ഒ​രു രാ​ജ്യം എ​ന്ത് വാ​ങ്ങ​ണം, എ​വി​ടെ നി​ന്ന് വാ​ങ്ങ​ണം എ​ന്ന് ആ​ജ്ഞാ​പി​ക്കു​ന്ന​തി​നെ ആ ​രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യാ​ണ് കോ​ട​തി വി​ല​യി​രു​ത്തി​യ​ത്. പി​ഴ​ത്തീ​രു​വ എ​ന്ന ‘പി​പ്പി​ടി’ കാ​ട്ടി വി​ര​ട്ടാ​നു​ള്ള സാ​ധ്യ​ത അ​ട​ഞ്ഞ നി​ല​ക്ക് ന​മ്മ​ൾ ഇ​നി റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​മോ, ഇ​റാ​നി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി നി​ർ​ത്തു​മോ എ​ന്ന​താ​ണി​നി അ​റി​യേ​ണ്ട​ത്.

(തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ വ​നി​താ കോ​ള​ജി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ലേ​ഖ​ക​ൻ, സെ​ന്റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സി​ലെ വി​സി​റ്റി​ങ് സ്കോ​ള​റും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​സി​റ്റി​ങ് ഫാ​ക്ക​ൽ​റ്റി​യും ആ​യി​രു​ന്നു).

yemkabir@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tarifftrade dealIndia NewsDonald Trump
News Summary - Donald Trumps trade policies and India
Next Story