Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightട്രം​പോ ജോ ​ബൈ​ഡ​നോ?

ട്രം​പോ ജോ ​ബൈ​ഡ​നോ?

text_fields
bookmark_border
ട്രം​പോ ജോ ​ബൈ​ഡ​നോ?
cancel

ന​വംബ​റിലെ ആ​ദ്യ ചൊ​വ്വാ​ഴ്ച അ​മേ​രി​ക്ക​യി​ൽ പ്ര​സി​ഡ​ൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. ആ​ര​ു ജ​യി​ക്കു​മെ​ന്നതാ​ണ് ലോ​ക ത​ല​സ്ഥാ​ന​ങ്ങ​ളി​ലെ ചൂ​ടേ​റി​യ ച​ര്‍ച്ച. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ്​ ഐ​ക്യ​നാ​ടു​ക​ളു​ടെ രാ​ഷ്​ട്ര​ത്ത​ല​വ​ൻ മാ​ത്ര​മ​ല്ല, ഫെ​ഡ​റ​ൽ ഭ​ര​ണ​കൂ​ട​ത്തി​​െൻറ അ​ധ്യക്ഷ​ൻ കൂ​ടി​യാ​ണ്. യു.​എ​സ് സാ​യു​ധസേ​ന​യു​ടെ ക​മാ​ൻഡർ ​ഇ​ൻ ​ചീ​ഫും അ​ദ്ദേ​ഹം ത​ന്നെ. അതിനാൽ ലോ​കനേ​താ​ക്ക​ളി​ൽ ഒ​ന്നാം സ്ഥാ​നം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറി​നു ത​ന്നെ. ഏ​റ്റ​വും സ​മ്പ​ന്ന​വും ശ​ക്ത​വു​മാ​യ രാ​ഷ്​ട്ര​മാ​യ​തി​നാ​ൽ അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ലോ​കസം​ഭ​വ​ങ്ങ​ളെയെ​ല്ലാം സ്വാ​ധീ​നി​ക്കു​ന്നു. ആ​ണ​വാ​യു​ധ വ്യാ​പ​നം, കാ​ലാ​വ​സ്ഥ നി​യന്ത്ര​ണം, ഐ​ക്യ​രാ​ഷ്​ട്ര​സ​ഭ​യു​ടെ​യും അ​ന്താ​രാ​ഷ്​ട്ര നാ​ണ​യനി​ധി​യു​ടെ​യും നി​യ​ന്ത്ര​ണം, യു​ദ്ധ​ങ്ങ​ൾ തു​ട​ങ്ങി ലോ​ക​ത്തെ മൊ​ത്തം ബാ​ധി​ക്കു​ന്ന ഒ​ട്ടു​മി​ക്ക കാ​ര്യ​ങ്ങ​ളി​ലും അ​വ​സാ​ന വാ​ക്ക് അ​മേ​രി​ക്കയു​ടേ​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ക്കും അവരെ അ​വ​ഗ​ണി​ക്കു​ക സാ​ധ്യമ​ല്ല.

ഇ​ത് കു​റി​ക്കു​മ്പോ​ൾ പു​റ​ത്തു​വ​ന്ന അ​ഭി​പ്രാ​യ സ​ർ​വേ​ക​ളത്ര​യും ജോ ​ബൈ​ഡ​ൻ വി​ജ​യി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്. സെപ്​റ്റം​ബ​ർ മൂന്നു മു​ത​ൽ എട്ടു വ​രെ​യാ​യി ന​ടന്ന വി​സ്കോ​ൺ​സൻ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ൽ 51 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ ജോ ​ബൈ​ഡ​നെ അ​നു​കൂ​ലി​ക്കു​ന്നു. അ​രി​സോ​ണ, നോ​ർ​ത്ത്​ ക​രോ​ലൈന തു​ട​ങ്ങി​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് സ്വാ​ധീ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നി​ര്‍ണാ​യ​ക സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രുത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് 19​െൻറ തി​ക്തഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടിവ​ന്ന ഫ്ലോ​റി​ഡ ട്രം​പി​നെ ആറു ശ​ത​മാ​നം വോ​ട്ടി​നു പി​ന്നി​ലാ​ക്കു​ന്നു. 'ദ ​മ​ൻ​മോ​ത്ഷ​യ​ർ' യൂ​നിവേ​ഴ്സി​റ്റി, 'ദ ഇക്കണോ​മി​സ്​റ്റ്​' എ​ന്നി​വ​രു​ടെ ഫ​ല​ങ്ങ​ളും ട്രം​പി​നെ​തി​രാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ഴും അദ്ദേഹം ജ​യി​ക്കു​മെ​ന്ന് ഇ​വ​രൊ​ക്കെ​യും ക​രു​തു​ന്നു​വെ​ന്ന​താ​ണ് കൗതുകകരം. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ക​ഴി​ഞ്ഞ ത​വ​ണ എ​ല്ലാ​വി​ധ ക​ണ​ക്കു​ക​ളും ഹി​ല​രി ക്ലി​ൻ​റ​ന് അ​നു​കൂ​ല​മാ​യി​രു​ന്ന​ല്ലോ. എ​ന്നാ​ൽ, ജ​യി​ച്ച​തോ? രാ​ഷ്​ട്രീ​യ നി​രീ​ക്ഷ​ക​ർ പ​റ​യാ​റു​ള്ള​ത് 'തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഹി​ല​രി, പ​ക്ഷേ, പ്ര​സി​ഡ​ൻറാ​യ​ത്​ ട്രംപ്​' എ​ന്നാ​ണ്.

പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ ക​രു​ത്തു​റ്റ ഒ​രു സ്ഥാ​നാ​ർഥി​യാ​ണ് ബ​റാ​ക് ഒ​ബാ​മ​യു​ടെ കൂ​ടെ വൈ​സ് പ്ര​സി​ഡ​ൻറാ​യി​രു​ന്ന ജോ ​ബൈ​ഡ​ൻ. 1970 മു​തൽ അ​ദ്ദേ​ഹം രാ​ഷ്​ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ നി​റസാ​ന്നി​ധ്യ​മാ​ണ്. പ​ക്ഷേ, അ​തുകൊ​ണ്ടൊ​ന്നും വി​ജ​യസാ​ധ്യ​ത പ്ര​വ​ചി​ക്കാ​നാ​വി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വ​ത്താ​യ പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​ക​രി​ക്കു​ന്ന നേ​തൃ​ത്വ​മാ​ണാ​വ​ശ്യം. കോ​വി​ഡ് 19െൻറ തി​ക്തഫ​ല​ങ്ങ​ളാ​ണ് ട്രംപി​നെ ഉ​ല​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മ​ഹാ​മാ​രിമൂ​ലം 18നും 29നും ഇ​ട​ക്ക് പ്രാ​യ​മു​ള്ള പ​കു​തി​യോ​ളം പേ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ ജോ​ലി ന​ഷ്​ടപ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ, വോ​ട്ട​ർ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും യു​വാ​ക്ക​ളാ​ണെ​ന്നാ​ണ് ചി​ന്ത​ക​നും ബ്രൂ​കിങ്​ ഇ​ൻ​സ്​റ്റിറ്റ്യൂട്ടി​ലെ ജ​ന​സം​ഖ്യ ​ശാ​സ്​ത്ര​ജ്ഞ​നു​മാ​യ ബി​ൽ ഫ്രെയെ​പ്പോ​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ത് ഡെ​മോ​ക്രാ​റ്റു​ക​ൾക്ക്​ അനുകൂലമാണ്​. എ​ങ്കി​ലും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന വോ​ട്ടു​ക​ൾ നോ​ക്കി​യാ​ണ് ഇ​ല​ക്​ടറ​ൽ കോ​ള​ജ് രീതിയിൽ ഫ​ലം വ​രു​ന്ന​ത്. ആ​കെ​യു​ള്ള 538 വോ​ട്ടു​ക​ളി​ൽ 270 ആ​ർ​ക്കു കി​ട്ടു​ന്നു​വെ​ന്ന​ത് നേ​ര​ത്തേ നി​ജ​പ്പെ​ടു​ത്തു​ക എ​ളു​പ്പ​മ​ല്ല.

അ​ന്താ​രാ​ഷ്​ട്ര രം​ഗ​ങ്ങ​ളി​ൽ ഡോണ​ൾ​ഡ് ട്രം​പ് കൈ​ക്കൊ​ണ്ട പ​ല ന​ട​പ​ടി​ക​ളും അ​മേ​രി​ക്ക​ക്ക് ത​ന്നെ വി​ന​യാ​യി. ആ​ണ​വ​ ക​രാ​റി​ൽനി​ന്ന്​ അ​മേ​രി​ക്ക 2018ൽ ​ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റി. അ​തി​നു തൊ​ട്ടുമു​മ്പ്​ അ​ന്താ​രാ​ഷ്​ട്ര ആ​ണ​വ ഏ​ജ​ന്‍സി​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​സ്താ​വി​ച്ച​ത്, ഇ​റാ​ൻ ആ​ണ​വ​ ക​രാ​റു​ക​ൾ നി​ഷ്ഠ​യോ​ടെ പാ​ലി​ക്കു​ന്ന​തി​ൽ വേ​ണ്ട​ത്ര ​ശ്ര​ദ്ധചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ ആ​ണ​വാ​യു​ധം കൈ​വ​ശപ്പെ​ടു​ത്താ​ൻ അ​വ​ർ​ക്ക് എ​ളു​പ്പ​മ​ല്ലെ​ന്നുമാ​യി​രു​ന്നു.​ എ​ന്നാ​ൽ, ട്രം​പ് സ്വ​ന്തം താ​ൽപ​ര്യപ്ര​കാ​രം ഉ​പ​രോ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​റാ​നും അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്ക്​ ഇടംന​ൽ​കാ​ൻ തു​ട​ങ്ങി. ഇ​ത് മ​റി​ക​ട​ക്കാ​നാ​യി അ​മേ​രി​ക്ക അ​ന്താ​രാ​ഷ്​ട്ര ഏ​ജ​ന്‍സി​യി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​തൊ​ന്നും ഫ​ല​വത്തായി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഗ​ത​മാ​യി​രി​ക്കെ ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് അ​ദ്ദേ​ഹം പ്ര​കൃ​തി സം​ര​ക്ഷ​ണ വ​ക്താ​വാ​ണെ​ന്നാ​ണ്! എ​ന്നാ​ൽ, അ​മേ​രി​ക്ക​യു​ടെ തീ​ര​ദേ​ശ​ത്ത് ക​ട​ലോ​ര മേ​ഖ​ല​ക​ളി​ലെ​ല്ലാം എണ്ണയും പ്രകൃതിവാതകവും ഖ​ന​നം ചെ​യ്യാ​ൻ അ​നു​മ​തി ന​ല്‍കി​യ​ത് 2018​െൻറ തു​ട​ക്ക​ത്തി​ലാ​ണ്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ ദ​ശാബ്​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ ബ​ഹു​രാ​ഷ്​ട്ര ക​മ്പ​നി​ക​ൾ​ക്ക് ഇ​ങ്ങ​നെ​യൊ​ര​നു​മ​തി ആ​ദ്യ​മാ​യി​രു​ന്നു. ബ​റാ​ക് ഒ​ബാ​മ​യു​ടെ തീ​രു​മാ​നം ഇ​തി​ന​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. തീ​ര​ദേ​ശ​ത്തെ സ്​റ്റേറ്റുക​ളൊ​ക്കെ​യും ഇ​തി​നെ എ​തി​ർ​ത്തു​നോ​ക്കി. ഖനനത്തെ എ​തി​ര്‍ത്ത​വ​രി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടിക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. ഫ്ലോ​റി​ഡ​യു​ടെ ഗ​വ​ർ​ണ​ർ എ​റി​ക് സ്കോ​ട്ട് ഖ​ന​ന​ത്തെ എ​തി​ര്‍ക്കു​ന്ന കൂ​ട്ട​ത്തി​ലാ​യി​രു​ന്നു. 2010ൽ ​ഇ​ന്ധ​ന​ച്ചോ​ര്‍ച്ച​യു​ണ്ടാ​യ​തി​നാ​ൽ ഫ്ലോ​റി​ഡ​യെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഗ​ൾ​ഫ് ഓ​ഫ് മെ​ക്സി​കോ മു​ഴു​വ​നും ഇ​തി​​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വിക്കേ​ണ്ടി​വ​ന്നു. ന്യൂ​ജ​ഴ്സി, ഡെ​ലവേർ, മേ​രി​ലാ​ൻഡ്​​, വി​ർ​ജീ​നി​യ, സൗ​ത്ത്​ ക​രോ​ലൈന, കാ​ലി​ഫോ​ർ​ണി​യ, ഓ​റി​ഗൺ, വാ​ഷി​ങ്ട​ൺ- ഇ​വ​രെ​ല്ലാം ഖനനത്തെ എ​തി​ർത്തു. ഇ​വ​രി​ൽ, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലും ​െഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലും പെ​ട്ട​വ​രു​ണ്ട്.

സ്വ​ന്തം നി​ല​ക്കുത​ന്നെ ഒ​രു കോ​ർ​പറേ​​റ്റ് മു​ത​ലാ​ളി​യായ​ ട്രംപി​നു മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് ചെ​വി​കൊ​ടു​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നാ​ണ് ബോ​ധ്യമാ​കു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ ക​റു​ത്തവ​ർ​ഗക്കാ​ർ ഇ​ന്നും അ​മേ​രി​ക്ക​യി​ൽ അ​ടി​മ​ത്ത​ത്തി​നു വി​ധേ​യാണ്. അ​വ​ർ​ക്ക് പൗ​രാ​വ​കാ​ശ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​​െൻറ ആ​ദി​യി​ൽ ആ​രം​ഭി​ച്ച ഈ ​അ​ടി​മ​വേ​ല ഇ​ന്നും നി​ല​നി​ല്‍ക്കു​ന്നു. സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ചും ഗോ​ളാ​ന്ത​ര യാ​ത്ര​ക​ളെ​ക്കു​റി​ച്ചും വാ​ചാ​ല​രാ​കു​മ്പോ​ഴും അ​വ​രു​ടെ മ​ന​സ്സു​ക​ൾ സം​സ്കൃ​ത​മ​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. നീ​തി​യും ധ​ർ​മ​വും മാ​നു​ഷി​കസ​മ​ത്വ​വും അ​വ​രു​ടെ ചി​ന്ത​ക​ളി​ൽ നി​ന്ന​ക​ലെ​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ മേ​യിലാ​ണ് മി​നി​യാ​പോ​ളി​സി​ൽ ജോ​ർ​ജ് ഫ്ലോ​യിഡ് കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. അ​തും ജ​ന​മ​ധ്യത്തി​ൽ പ​ട്ടാ​പ്പ​കലി​ൽ! 'ക​റു​ത്ത​വ​രു​ടെ ജീ​വി​ത​വും പ്ര​ധാ​ന​മാണ്​' (The Black Lives Matter) എന്ന്​ ഉദ്​ഘോ​ഷി​ക്കു​ന്ന പ്ര​സ്ഥാ​നം ഇ​തി​നെ​തി​രാ​യി രം​ഗ​ത്തു​വ​ന്നു. അ​വ​ർ അ​മേ​രി​ക്ക​യെ പി​ടി​ച്ചു​കു​ലു​ക്കി. ക​ഴി​ഞ്ഞ മൂ​ന്ന​ര നൂ​റ്റാ​ണ്ടായി അ​മേ​രി​ക്ക​യി​ൽ അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നു മാ​ത്ര​മാ​യി​രു​ന്നു ഇ​ത്. ഈ ​പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ളി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷ​വും യു​വാ​ക്ക​ളാ​യി​രു​ന്നു. ഇ​തൊ​ക്കെ ഗൗ​നി​ച്ചുകൊ​ണ്ടാ​ക​ണം, ജോ ​ബൈ​ഡ​ൻ ത​െൻറ സ​ന്ദേ​ശം 'ഒ​രു​മ'യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. ഫി​ല​ഡെ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ഈ ​പ്ര​ഖ്യാ​പ​ന​ത്തെ യു​വ​ജ​നം സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. വം​ശീ​യന​യ​ത്തെ വി​മ​ര്‍ശി​ച്ച അ​ദ്ദേ​ഹം ട്രംപി​നെ വി​ശേ​ഷി​പ്പി​ച്ച​ത് 'വി​ഭ​ജ​ന നാ​യ​ക​ൻ' എ​ന്നാ​ണ്.

ഏ​താ​യാ​ലും യു.എസ്​ തെരഞ്ഞെടുപ്പുഫ​ലം അ​മേ​രി​ക്ക​യെ മാ​ത്ര​മ​ല്ല, ലോ​കസ​മാ​ധാ​ന​ത്തെ ത​ന്നെ ബാ​ധി​ക്കുന്നതാണ്. സ്ത്രീ​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ലാ​റ്റി​ന​മേ​രി​ക്ക​ൻ വം​ശ​ജ​രും ഏ​ഷ്യ​യി​ൽനി​ന്നും ആ​ഫ്രി​ക്ക​യി​ൽനി​ന്നും കു​ടി​യേ​റി​യ​വ​രും വി​ദ്യാ​ഭ്യാ​സ​ യോ​ഗ്യ​ത​യു​ള്ള​വ​രും പൊ​തു​വെ ബൈ​ഡ​നോ​ടൊ​പ്പ​മാണ്​. എ​ന്നാ​ൽ, പ്രാ​യ​മാ​യ​വ​ർക്കും വി​ദ്യാ​ഭ്യാ​സ​ യോ​ഗ്യ​ത​യി​ല്ലാ​ത്തവർക്കും ധ​നി​കർക്കും ട്രം​പി​നോ​ടാണ്​ താൽപര്യം. ക​റു​ത്തവ​ർ​ഗക്കാ​രി​ൽ 89 ശ​ത​മാ​നം ജോ ​ബൈ​ഡ​നെ അ​നു​കൂ​ലി​ക്കു​മ്പോ​ൾ വെ​ള്ളക്കാ​രി​ൽ 64 ശ​ത​മാ​നം ട്രംപി​നോ​ടൊ​പ്പ​മാ​ണെ​ന്നാണ്​ ക​ണ​ക്കു​ക​ൾ. എല്ലാം കൂട്ടി തെളിയു​േമ്പാൾ അമേരിക്ക ആർക്കൊപ്പം എന്നറിയാൻ ഫലം വരെ കാത്തിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us president electionjoe bidenDonald Trump
Next Story