Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവോട്ടുയന്ത്രങ്ങൾക്ക്​...

വോട്ടുയന്ത്രങ്ങൾക്ക്​ കാവലുമായി ഡി.എം.കെ

text_fields
bookmark_border
Stallin and Satyabrata-Sahoo
cancel
camera_alt??????????? ????? ???????? ?????? ????????? ????, ??.??. ??????????

‘തേർതൽ അധികാരികൾ അനൈവരും ആളും കച്ചിയിൻ കൈപ്പാവൈകൾ, തേർതൽ കമീഷൻ മീത്​ ഇരുക്കിറ നമ്പിക്കൈ ഇളന്തുവിട്ടത്​, വാക് കുപതിവ്​ യന്ത്രങ്കൾ പാതുകാക്ക ശിറപ്പു തേർതൽ അധികാരിയെ നിയമിക്ക​വേണ്ടും-(തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥർ എല്ലാവ രും ഭരണകക്ഷിയുടെ കൈപ്പാവകളാണ്​. തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ മീതെയുള്ള വിശ്വാസം നഷ്​ടപ്പെട്ടു. വോട്ടുയന്ത്രങ് ങളുടെ സുരക്ഷക്ക്​ പ്രത്യേക തെരഞ്ഞെടുപ്പ്​ അധികാരിയെ നിയമിക്കണം)- ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലി​​െൻറ ഏറ്റവ ും ഒടുവിലത്തെ പ്രസ്​താവനയാണിത്​.

കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലി ച്ചതായാണ്​ ഡി.എം.കെ മുന്നണിയുടെ വിലയിരുത്തൽ. അതിനാലാണ്​ വോട്ടുപെട്ടികളുടെ സുരക്ഷയിൽ നേതാക്കൾ അതിജാഗ്രത പുലർ ത്തുന്നത്​. ഇനി വോ​െട്ടണ്ണൽ കേന്ദ്രങ്ങളിൽ ഏതെങ്കിലും വിധത്തിൽ അരങ്ങേറാനുള്ള അട്ടിമറികളോ ക്രമക്കേടുകളോ ന ടക്കാനുള്ള സാധ്യത തടയുക മാത്രമാണ്​ ഇവരുടെ ലക്ഷ്യം. വോ​െട്ടടുപ്പിന്​ അടുത്തദിവസം തന്നെ അതത്​ വോ​െട്ടണ്ണൽ കേ ന്ദ്രങ്ങളിൽ ഡി.എം.കെ പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്ന സ്​റ്റാലി​​െൻറ മുന്നറിയിപ്പും ആശങ്കയും ശരിവെക്കുന്ന സംഭവങ്ങളാണ്​ പിന്നീട്​ തമിഴകത്ത്​ അരങ്ങേറിയത്​.

മധുരയിൽ വനിത തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്​ഥസ ംഘം വോ​െട്ടണ്ണൽ കേന്ദ്രത്തിൽ പ്രവേശിച്ച്​ രേഖകൾ കൈക്കലാക്കി പുറത്തുകൊണ്ടുപോയി ഫോ​േട്ടാസ്​റ്റാറ്റ്​ എടുത്തത്​ വൻ ഒച്ചപ്പാടാണുണ്ടാക്കിയത്​. തുടർന്ന്​ മദ്രാസ്​ ഹൈകോടതി ഇട​പെട്ടാണ്​ വനിത തഹസിൽദാർ സമ്പൂർണത്തെ സർവിസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്യുകയും മധുര ജില്ല കലക്​ടർ എസ്​. നടരാജനെ സ്​ഥലംമാറ്റുകയും ചെയ്​തത്​. വോ​െട്ടണ്ണൽ കേന്ദ്രത്തിൽ നടന്ന സംഭവങ്ങളുടെ പിന്നിലെന്ത്​ എന്നത്​ ഇപ്പോഴും ദുരൂഹമായി തുടരുന്നു. തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം മുതൽ ഫ്ലയിങ്​ സ്​ക്വാഡുകളുടെ റെയ്​ഡുകളും മറ്റും പ്രതിപക്ഷപാർട്ടി കേന്ദ്രങ്ങളെ മാത്രം ഉന്നംവെച്ചായിരുന്നു.

മധുരക്കുപുറമെ ലോക്​സഭ ഡെപ്യൂട്ടി സ്​പീക്കറായിരുന്ന എം. തമ്പിദുരൈയുടെ കരൂർ ലോക്​സഭ മണ്ഡലത്തിലും ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവത്തി​​െൻറ മകൻ രവീന്ദ്രനാഥ്​കുമാർ ജനവിധി തേടുന്ന തേനി ലോക്​സഭ മണ്ഡലത്തിലും തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ഏകപക്ഷീയമായ നടപടികൾക്കെതിരെ വ്യാപക ആരോപണങ്ങളാണുയർന്നത്​. തെരഞ്ഞെടുപ്പു രംഗത്തുള്ള ഒട്ടുമിക്ക രാഷ്​ട്രീയപാർട്ടികളും ഇലക്​ഷൻ കമീഷനെതിരെ പരാതികളുമായി രംഗത്തിറങ്ങിയപ്പോൾ സംസ്​ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക്​ മാത്രം ആക്ഷേപങ്ങളുണ്ടായിരുന്നില്ല. പലപ്പോഴും ഇവർ തെരഞ്ഞെടുപ്പ്​ കമീഷനെ ന്യായീകരിക്കുന്ന നിലപാടാണ്​ സ്വീകരിച്ചത്​.

തെരഞ്ഞെടുപ്പ്​ നിഷ്​പക്ഷമായി നടത്തുന്നതിനായി അണ്ണാ ഡി.എം.കെയുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്ന പൊലീസ്​ ഉദ്യോഗസ്​ഥരുടെയും ഇലക്​ഷൻ ഒാഫിസർമാരുടെയും പട്ടിക ഡി.എം.കെ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ സമർപ്പിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ്​ ചുമതലകളിൽനിന്ന്​ തമിഴ്​നാട്​ ഡി.ജി.പി ടി.കെ. രാജേന്ദ്രനെ ഒഴിവാക്കി പകരം ജയിൽ ഡി.ജി.പി അശുതോഷ്​ ശുക്ലയെ നിയമിച്ച്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ ഉത്തരവിട്ടതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2017 ജൂൺ 30ന്​ സർവിസിൽനിന്ന്​ വിരമിച്ച ടി.കെ. രാജേന്ദ്രനെ എടപ്പാടി സർക്കാർ പ്രത്യേക ഉത്തരവിറക്കി പദവിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. അണ്ണാ ഡി.എം.കെ മന്ത്രിമാർക്കെതിരായി സി.ബി.​െഎ രജിസ്​റ്റർ ചെയ്​ത ഗുഡ്​ക അഴിമതി കേസിൽപോലും രാജേന്ദ്രനെ പ്രതിചേർത്തിരുന്നു. തെരഞ്ഞെടുപ്പ്​ സമയത്ത്​ ഡി.ജി.പി ടി.കെ. രാജേന്ദ്രൻ തൽസ്​ഥാനത്ത്​ തുടരുന്നതിനെതിരെ ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയിരുന്നു. അതേസമയം, രാജേന്ദ്രന്​ ക്രമസമാധാന ചുമതലകൾ നിർവഹിക്കാൻ അനുമതി നൽകിയത്​ പ്രതിപക്ഷകക്ഷികളിൽ അതൃപ്​തി പടർത്തി. തമിഴ്​നാട്​ ചീഫ്​ ഇലക്​ടറൽ ഒാഫിസറായ സത്യ​ബ്രദ സാഹുവും ഭരണകക്ഷിക്ക്​ വേണ്ടപ്പെട്ടയാളാണ്​. വിവിധ വകുപ്പുതല അഴിമതി-ടെൻഡർ ക്രമക്കേടുകളിലും ആരോപണവിധേയനാണ്​ ഇദ്ദേഹമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

അണ്ണാ ഡി.എം.കെ പ്രവർത്തകർ വോട്ടർമാർക്ക്​ പണം നൽകുന്നതി​​െൻറ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കവെ അതിനെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും പ്രതിപക്ഷ കക്ഷി നേതാക്കളെ തെരഞ്ഞുപിടിച്ച്​ നടപടിയെടുക്കുന്നതും തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ പക്ഷപാതപരമായ നിലപാടാണ്​ വ്യക്തമാക്കുന്നതെന്ന്​ ആക്ഷേപമുണ്ടായി. പരസ്യപ്രചാരണം അവസാനിച്ച ദിവസം തൂത്തുക്കുടിയിൽ കനിമൊഴി താമസിച്ചിരുന്ന വീട്ടിൽ നടന്ന റെയ്​ഡ്​ ഏറെ ഒച്ചപ്പാടിനിടയാക്കിയിരുന്നു.

തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ പ്രവർത്തനം സുതാര്യമല്ലാത്തതാണ്​ ഇത്രയധികം ആക്ഷേപങ്ങൾക്കും സംശയങ്ങൾക്കും ഇടയാവുന്നതെന്ന്​ നിരീക്ഷകർ പറയുന്നു. ഇതിനകം 400ലധികം പരാതികൾ തെരഞ്ഞെടുപ്പ്​ കമീഷന് സമർപ്പിക്കപ്പെട്ടതും ഗൗരവം വർധിപ്പിക്കുന്നു. ഭൂരിഭാഗവും തെരഞ്ഞെടുപ്പ്​ കമീഷ​നെതിരാണ്​ എന്നതും പ്രത്യേകതയാണ്​.
കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 45,000 വോട്ടർമാരെ പട്ടികയിൽനിന്ന് ഒറ്റയടിക്ക്​ നീക്കിയത്​ സംബന്ധിച്ച്​ വിശദീകരണമാവശ്യപ്പെട്ട്​ മദ്രാസ്​ ഹൈകോടതി തെരഞ്ഞെടുപ്പ്​ കമീഷന്​ നോട്ടീസ്​ അയച്ചിരിക്കുകയാണ്​.

കഴിഞ്ഞദിവസം രാത്രി വോ​ട്ടുയന്ത്രങ്ങൾ രഹസ്യമായി തേനിയിലെ വോ​െട്ടണ്ണൽ കേന്ദ്രങ്ങളിലെത്തിച്ചത്​ പ്രതിഷേധത്തിന്​ കാരണമായി. ഭരണകക്ഷി കേന്ദ്രങ്ങളെ ആദായനികുതി റെയ്​ഡിൽനിന്ന്​ മനഃപൂർവം ഒഴിവാക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. ഡി.എം.കെ നേതാവ്​ ദുരൈ മുരുക​നുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്​ഡിൽ കോടികൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട്​ വെല്ലൂർ ലോക്​സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കി. ദുരൈമുരുക​​െൻറ മകനായ കതിർ ആനന്ദാണ്​ ഇവിടത്തെ ഡി.എം.കെ സ്​ഥാനാർഥി.

ബാക്കി 38 ലോക്​സഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന 18 നിയമസഭ മണ്ഡലങ്ങളിലും ഏപ്രിൽ 18ന്​ വോ​െട്ടടുപ്പ്​ പൂർത്തിയായി. ഇനി മേയ്​ 19ന്​ നാലു​ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും 13 ബൂത്തുകളിലെ റീപോളിങ്ങും നടക്കും. വോ​െട്ടണ്ണൽ സമയത്തും ഇലക്​ഷൻ ഉദ്യോഗസ്​ഥരുടെ സഹായത്തോടെ അട്ടിമറിയോ ക്രമക്കേടുകളോ നടന്നേക്കുമെന്ന ആശങ്ക ഡി.എം.കെ കേന്ദ്രങ്ങളിൽ നിഴലിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articledmkmk stallinmalayalam newsTamil Nadu ElectionEVM SecurityLok Sabha Electon 2019
News Summary - DMK Security to EVM - Article
Next Story