Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്ര​മേ​ഹ രോ​ഗി​ക​ളും...

പ്ര​മേ​ഹ രോ​ഗി​ക​ളും വ്ര​താ​നു​ഷ്ഠാ​ന​വും

text_fields
bookmark_border
പ്ര​മേ​ഹ രോ​ഗി​ക​ളും വ്ര​താ​നു​ഷ്ഠാ​ന​വും
cancel

ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് മു​സ്‌​ലിം​ക​ൾ പ്ര​ഭാ​തം മു​ത​ൽ പ്ര​ദോ​ഷം വ​രെ അ​ന്ന​പാ​നീ​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് റ​മ​ദാ​നി​ൽ വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്നു. ആ​രോ​ഗ്യ​വാ​നാ​യ ഒ​രു പ്ര​മേ​ഹ​രോ​ഗി​ക്ക് വ്ര​താ​നു​ഷ്ഠാ​നം കൊ​ണ്ട് സാ​ധാ​ര​ണ​ഗ​തി​യി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ൽ, താ​ഴെ പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട പ്ര​മേ​ഹ​രോ​ഗി​ക​ൾ വ്ര​ത​മെ​ടു​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം:

ടൈ​പ് 1 പ്ര​മേ​ഹ​രോ​ഗി​ക​ൾ: ഇ​വ​ർ​ക്ക് ദി​വ​സ​വും മൂ​ന്നോ നാ​ലോ ത​വ​ണ ഇ​ൻ​സു​ലി​ൻ കു​ത്തി​വെ​പ്പ് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം സ​ങ്കീ​ർ​ണ​മാ​യ ഡ​യ​ബ​റ്റി​ക് കെ​റ്റോ അ​സി​ഡോ​സി​സ് (DKA) എ​ന്ന അ​വ​സ്ഥ​ക്ക് ഇ​വ​ർ അ​ടി​മ​പ്പെ​ട്ടേ​ക്കാം.

നി​യ​ന്ത്ര​ണാ​തീ​ത​മാ​യ പ്ര​മേ​ഹം: മ​രു​ന്നു​ക​ൾ ക​ഴി​ച്ചി​ട്ടും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് 400 mg/dL, 500 mg/dL എ​ന്നി​ങ്ങ​നെ അ​മി​ത​മാ​യി തു​ട​രു​ന്ന​വ​ർ.

മ​റ്റ് രോ​ഗ​ബാ​ധി​ത​ർ: സാ​ര​മാ​യ വൃ​ക്ക​രോ​ഗ​മു​ള്ള​വ​ർ, ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ, വൃ​ക്ക​യി​ൽ ക​ല്ലു​ള്ള​വ​ർ, ഹൃ​ദ്രോ​ഗി​ക​ൾ, ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​വ​ർ, പ​ക്ഷാ​ഘാ​തം വ​ന്ന​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, ചെ​റി​യ കു​ട്ടി​ക​ൾ, കു​ട​ലി​ൽ അ​ൾ​സ​ർ ഉ​ള്ള​വ​ർ, ക​ര​ൾ രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, മാ​ര​ക​മാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ

വ്ര​ത​കാ​ല​ത്ത് ശ്ര​ദ്ധി​ക്കേ​ണ്ട​ത്

നി​ർ​ജ​ലീ​ക​ര​ണം (Dehydration): ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്ന അ​വ​സ്ഥ.

ഹൈ​പ്പോ ഗ്ലൈ​സീ​മി​യ (Hypoglycemia): ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് വ​ള​രെ​യ​ധി​കം കു​റ​യു​ന്ന​ത്.

ഹൈ​പ്പ​ർ​ഗ്ലൈ​സീ​മി​യ (Hyperglycemia): ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് അ​മി​ത​മാ​യി കൂ​ടു​ന്ന​ത്.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

1. നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ൻ

നോ​മ്പ് തു​റ​ന്ന​ശേ​ഷം ഒ​ന്ന​ര ഗ്ലാ​സ് വെ​ള്ള​മെ​ങ്കി​ലും കു​ടി​ക്കു​ക. പി​ന്നീ​ട് ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടും വെ​ള്ളം കു​ടി​ക്ക​ണം. അ​ത്താ​ഴ​സ​മ​യ​ത്തും ന​ന്നാ​യി വെ​ള്ളം കു​ടി​ക്കു​ക. ഒ​രു ദി​വ​സം ആ​കെ ര​ണ്ടു​മു​ത​ൽ 2.5 ലി​റ്റ​ർ വ​രെ വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

2. പ​ഞ്ച​സാ​ര കു​റ​ഞ്ഞാ​ൽ

ത​ള​ർ​ച്ച, അ​മി​ത​മാ​യ ക്ഷീ​ണം, ത​ല​ക​റ​ക്കം, വി​റ​യ​ൽ എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടാം. സാ​ര​മാ​യ അ​വ​സ്ഥ​യി​ൽ ബോ​ധ​ക്ഷ​യം വ​രെ സം​ഭ​വി​ക്കാം. ഗ്ലൂ​ക്കോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഷു​ഗ​ർ പ​രി​ശോ​ധി​ക്കു​ക. 70 mg/dL-ൽ ​താ​ഴെ​യാ​ണെ​ങ്കി​ൽ ഉ​ട​ന​ടി നോ​മ്പ് മു​റി​ക്കേ​ണ്ട​താ​ണ്. ര​ണ്ടോ മൂ​ന്നോ ഈ​ത്ത​പ്പ​ഴം, പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ഫ്രൂ​ട്ട് ജ്യൂ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റ് പ​ഴ​വ​ർ​ഗ​ങ്ങ​ൾ ന​ൽ​കു​ക. അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം ല​ഘു​ഭ​ക്ഷ​ണം ന​ൽ​കാം.

3. പ​ഞ്ച​സാ​ര കൂ​ടി​യാ​ൽ

ബ്ല​ഡ് ഷു​ഗ​ർ 300 mg/dL-ൽ ​കൂ​ടു​ത​ലാ​യാ​ൽ നോ​മ്പ് മു​റി​ക്കു​ന്ന​താ​ണ് ഉ​ചി​തം. ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കു​ക.

ഭ​ക്ഷ​ണ​ക്ര​മ​വും മ​രു​ന്നു​ക​ളും

വ്ര​ത​കാ​ല​ത്ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ര​ണ്ടോ മൂ​ന്നോ ത​വ​ണ പ​രി​ശോ​ധി​ക്ക​ണം. വ്ര​തം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പേ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യാ​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കാം.

ഇ​ഫ്താ​റി​ന് വെ​ള്ളം, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ഴ​ച്ചാ​റു​ക​ൾ എ​ന്നി​വ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക. എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. ഒ​രേ സ​മ​യം അ​മി​ത​മാ​യി ക​ഴി​ക്കാ​തി​രി​ക്കു​ക.

അ​ത്താ​ഴം ഒ​ഴി​വാ​ക്ക​രു​ത്. ചോ​റ്, ച​പ്പാ​ത്തി, പു​ട്ട്, മു​ട്ട​ക്ക​റി, ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്താം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം.

ഇ​ൻ​സു​ലി​ൻ എ​ടു​ക്കു​ന്ന​വ​ർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡോ​സി​ൽ മാ​റ്റം വ​രു​ത്ത​ണം. (സാ​ധാ​ര​ണ​യാ​യി ഇ​ഫ്താ​ർ സ​മ​യ​ത്ത് ഡോ​സ് കു​റ​ക്കേ​ണ്ടി വ​രാ​റി​ല്ല, എ​ന്നാ​ൽ അ​ത്താ​ഴ സ​മ​യ​ത്ത് ഡോ​സ് കു​റ​ക്കാ​റു​ണ്ട്. ഇ​ത് ഓ​രോ വ്യ​ക്തി​ക്കും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും). വ്ര​തം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് നി​ർ​ബ​ന്ധ​മാ​യും ഡോ​ക്ട​റെ​ക്ക​ണ്ട് മ​രു​ന്നു​ക​ളു​ടെ ഡോ​സു​ക​ൾ ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.

(ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്ടെ പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​നാ​ണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articleramadandiabeticsHealth News
News Summary - Diabetes and Ramadan: Practical guidelines
Next Story