Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിധ്വംസകർക്ക്...

വിധ്വംസകർക്ക് രാഷ്​ട്രം നിർമിക്കാനാവില്ല, നശിപ്പിക്കാനേ അറിയൂ

text_fields
bookmark_border
വിധ്വംസകർക്ക് രാഷ്​ട്രം നിർമിക്കാനാവില്ല, നശിപ്പിക്കാനേ അറിയൂ
cancel
camera_alt

മിലോസെവിച്ച്, നരേന്ദ്ര മോദി, സ്​റ്റാർസെവിച്​

ആഗസ്​റ്റ് അഞ്ച് സ്വാതന്ത്ര്യപ്പോരാട്ടത്തിൽ ഒരിക്കലും ഭാഗമായിട്ടില്ലാത്ത വിനാശകാരികളായ കുറച്ചാളുകൾ ആഗസ്​റ്റ്​ 15ന്​ സ്വാതന്ത്ര്യദിനം ആചരിക്കുന്ന ഇന്ത്യൻ ജനതയെ അപമാനിക്കുന്നതിന് ബോധപൂർവം തിരഞ്ഞെടുത്ത ദിവസമാണ്.

നീതിക്കും ന്യായത്തിനും മേൽ അക്രമവും അനീതിയും വിജയം വരിച്ച, യാഥാർഥ്യത്തിനും സത്യത്തിനും മേൽ സങ്കൽപങ്ങളും കെട്ടുകഥകളും ആധിപത്യമുറപ്പിച്ച, നവീകരണത്തിനും സമുദ്ധാരണത്തിനും മേൽ തെമ്മാടിത്തം ആഘോഷിക്കപ്പെട്ടതിെൻറ ഒാർമദിനമായാവും ഇനിയത് ചരിത്രത്തിൽ അറിയപ്പെടുക.

പ്രസ്തുത ദിവസം ഇന്ത്യ ഉറങ്ങവേ കശ്മീർ ജനത ഉണർന്നത് കർഫ്യൂവിലേക്കും സ്വാതന്ത്ര്യനിഷേധത്തിലേക്കുമായിരുന്നു. വീണ്ടും ഇൗ ദിനത്തിൽ നാലു നൂറ്റാണ്ട് നിലകൊണ്ട ഒരു മസ്ജിദ് തകർക്കാൻ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത, ജയിലിൽ കഴിയേണ്ട ഒരു കൂട്ടം ക്രിമിനലുകൾ അയോധ്യയിൽ ഒത്തുകൂടി അവരുടെ അമ്പലം^രാമ​െൻറയോ, രാജ്യത്തിെൻറയോ അല്ല-പണിയാനുള്ള സ്വാതന്ത്ര്യത്തിൽ ആറാടുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിൽ, അദ്ദേഹത്തിെൻറ സംഘടനയായ രാഷ്​ട്രീയ സ്വയം സേവക സംഘം 'മതേതര' ഇന്ത്യൻ ഭരണകൂടത്തിെൻറ പൂർണ പിന്തുണയോടെ നിർമിക്കുന്ന ക്ഷേത്രത്തിെൻറ അസ്​തിവാരത്തിൽ ഇന്ത്യൻ ഭരണഘടനയുടെ അവശേഷിപ്പുകൾ കുഴിച്ചുമൂടപ്പെട്ടു.

ഭരണഘടനയുടെ അവശേഷിപ്പുകൾ എന്നുപറയാൻ കാരണം, ആ മഹാരേഖയുടെ മുഖ്യഭാഗങ്ങൾ നേരത്തേതന്നെ ദാൽ തടാകത്തിെൻറ ആഴങ്ങളിലേക്ക് മുക്കിത്താഴ്​ത്തപ്പെട്ടു എന്നതുകൊണ്ടാണ്. കഴിഞ്ഞ ആഗസ്​റ്റിൽ 370, 35 എ വകുപ്പുകൾ റദ്ദാക്കിയതിനെ തുടർന്നുള്ള ദിവസങ്ങളിൽ, മാസങ്ങളിൽ ഭരണഘടനയുടെ താളുകൾ ചീന്തിയെറിയപ്പെട്ടുപോയിരിക്കുന്നു.

ഇൗ രണ്ട് ചെയ്തികളും മോദി യാഥാർഥ്യമാക്കാനൊരുങ്ങുന്ന 'പുതു ഇന്ത്യ' എങ്ങനെയാണ് പൗരജനങ്ങളെ (കശ്മീരിലും മറ്റെവിടെയും) മൗലികാവകാശമില്ലാത്തവരാക്കുന്നതെന്നും ഹിന്ദു മേൽക്കോയ്മാവാദികൾക്ക് തങ്ങളുടെ അതിക്രമങ്ങളെ 'ദേശീയ' പദ്ധതിയായി അവതരിപ്പിക്കാനാവുന്നതെന്നും മനസ്സിലാക്കിത്തരുന്നു.

സുപ്രീംകോടതിയുടെ പരിലാളനമില്ലാതെ അത് സാധ്യമാകുമായിരുന്നില്ല. പക്ഷേ, ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഇൗ കുറ്റകൃത്യങ്ങളിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് എന്നിൽ നടുക്കമുളവാക്കുന്നു. ഭൂരിഭാഗം വരുന്ന ഇന്ത്യൻ മാധ്യമങ്ങൾ ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ രണ്ട് പെരുംനുണകൾ പ്രചരിപ്പിക്കാൻ നെറികെട്ട രീതിയിൽ സഹായിച്ചു.

ഒന്ന്, സംഘ്പരിവാറിനുവേണ്ടി സംഘ്പരിവാർ നിർമിക്കുന്ന സംഘ്പരിവാർ ക്ഷേത്രം യഥാർഥ 'ഹിന്ദു' ക്ഷേത്രമാണെന്ന്, കൂടുതൽ ആലങ്കാരികമായി 'ഇന്ത്യൻ' ക്ഷേത്രമാണെന്ന് വരുത്തിത്തീർക്കാൻ.

രണ്ട്, ഭരണഘടനയുടെ 370ാം വകുപ്പും 35എയും റദ്ദാക്കി, ജമ്മു-കശ്മീരിെൻറ സംസ്ഥാനപദവി ഇല്ലാതാക്കുന്നത് ഭീകരവിരുദ്ധ പോരാട്ടത്തെ സഹായിക്കാനാണെന്നും സാമ്പത്തിക പുരോഗതി കൈവരിച്ച് ആ മുൻ സംസ്ഥാനത്തിലെ ജനങ്ങളെ യഥാർഥ ഇന്ത്യക്കാരാക്കി മാറ്റാനും ലക്ഷ്യമിടുന്നതാണെന്ന നുണ പ്രചരിപ്പിക്കാൻ.

എനിക്കറിഞ്ഞുകൂടാ, ഏതു തലതിരിഞ്ഞ ജ്യോതിഷ്യപ്രമാണത്തിെൻറ പേരിലാണാവോ ഇൗ രണ്ട് ഭീമൻനുണകളെ ഇൗ ദിവസത്തിൽ കൂട്ടിക്കെട്ടിയതെന്ന്. പക്ഷേ, അവരുടെ 'പുതു ഇന്ത്യ'യുടെ പ്രാരംഭദിനമായി തിരഞ്ഞെടുത്ത ആർ.എസ്.എസിന് തീർച്ചയായും അവരുടേതായ ഒരു ആഖ്യാനപദ്ധതിയുണ്ടാകുമെന്ന് നമുക്ക് തിരിച്ചറിയാനാവും.

ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം സ്ഥാപിക്കുക അന്നും എന്നും ഒരു ആർ.എസ്.എസ്^ബി.ജെ.പി പ്രചാരവേലയായിരുന്നു. 1980കളുടെ മധ്യം മുതൽ 1992 ഡിസംബർ ആറിന് പള്ളി തകർക്കും വരെ ആർ.എസ്.എസി​െൻറ സംഘബലത്തെ വൻതോതിലുള്ള പ്രത്യക്ഷ പ്രക്ഷോഭങ്ങൾക്കായി ബി.ജെ.പി ഉപയോഗപ്പെടുത്തിയിരുന്നു.

ഇതുവഴി സാധ്യമാക്കിയ വർഗീയ ധ്രുവീകരണം 1984ൽ രണ്ട് സീറ്റിലൊതുങ്ങിയിരുന്ന പാർലമെൻററി സാന്നിധ്യം 1989ൽ 85 ആയും ഒരു പതിറ്റാണ്ടിനു ശേഷം 182 ആയും വർധിപ്പിക്കാൻ ബി.ജെ.പിയെ തുണച്ചു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായ അക്കാലത്തുപോലും അവരുടെ വോട്ടുവിഹിതം 24 ശതമാനത്തിനു മുകളിലേക്ക് പോയിരുന്നില്ല.

ഒരു ദശകം കഴിഞ്ഞപ്പോൾ അത് 18 ശതമാനമായി ഇടിഞ്ഞെങ്കിലും നരേന്ദ്ര മോദിയിലൂടെ േവാട്ട് വർധിപ്പിച്ചു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ 37 ശതമാനം ഇന്ത്യക്കാർ അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെ ഒരുപാട് വാഗ്ദാനങ്ങൾ നിരത്തിയ പ്രകടനപത്രികയുള്ള ഇൗ പാർട്ടിക്ക് അനുകൂലമായി വോട്ടുകുത്തി.

വോട്ടുവിഹിതം പരാമർശിക്കാൻ കാരണം അതു മാത്രമാണ് ക്ഷേത്രത്തിനു വേണ്ടിയുള്ള സമ്മിതിയുടെ യഥാർഥ കണക്കെടുക്കാൻ നമുക്ക് മുന്നിലെ പ്രകടമായ അളവുകോൽ എന്നതാണ്​.

പക്ഷേ, ഇപ്പോൾ നമ്മുടെ മുന്നിൽനിന്ന് ബി.ജെ.പിക്കും ആർ.എസ്.എസിനും പുറമെ ടി.വി അവതാരകരും ശ്വാസമടക്കിപ്പിടിച്ച് പറയുന്നു, ആഗസ്​റ്റ്​ അഞ്ചിന് മോദി ശിലപാകിയ അമ്പലം ദീർഘകാലമായി അടക്കിവെക്കപ്പെട്ട ഒരു ദേശീയതാൽപര്യത്തിെൻറ സഫലീകരണമായിരുന്നുവെന്ന്. ഇതിനെ പച്ചക്കള്ളമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല.

നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന് സമാപ്തിയാവുകയാണിന്ന് ^ഇതായിരുന്നു പ്രധാനമന്ത്രിയുടെ പറച്ചിൽ. സംഘത്തിെൻറ 'പോരാട്ടം' വെറും 35 വർഷം മാത്രം പഴക്കമുള്ളതാണ് എന്ന സത്യം മറന്നുകൊണ്ടാണിത്. ഒരുപാട് ആളുകൾക്ക് ഇൗ ദിനം കാണുന്നതിനായി തങ്ങൾ ജീവിച്ചിരിക്കുന്നു എന്നത് അവിശ്വസനീയമായി തോന്നും എന്നുറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പക്ഷേ, പറയാതിരുന്ന കാര്യം, ആയിരക്കണക്കിനാളുകൾ ഇൗ ദിവസം കാണുവാൻ അവശേഷിച്ചിരിപ്പില്ല എന്നതാണ്. കാരണം സംഘ്പരിവാറിെൻറ േക്ഷത്രപ്രക്ഷോഭം കൊളുത്തിവിട്ട അതിക്രമങ്ങൾ ആ മനുഷ്യരുടെ ജീവനെടുത്തിരുന്നു.

സി.ബി.െഎക്കു മേലുള്ള ത​െൻറ കടിഞ്ഞാൺ വഴി ബാബരി മസ്ജിദ് ധ്വംസന ഗൂഢാലോചനക്കാർക്കെതിരായ ക്രിമിനൽകേസിൽ പുരോഗതി ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയതുപോലെ അമ്പല പദ്ധതിയുടെ ഗതിവേഗം കോടതിയിലൂടെ മോദി നേടിയെടുത്തു. കോടതി വിധിതന്നെ തലതിരിഞ്ഞ മട്ടിലുള്ളതായിരുന്നു^ മുസ്​ലിംകളെ അന്യായമായും ബലം പ്രയോഗിച്ചും അവരുടെ മസ്ജിദിൽനിന്ന് ആട്ടിപ്പായിച്ചതാണെന്നും 1992ൽ പള്ളി തകർത്തത് കുറ്റകൃത്യമാണെന്നും വിധി സമ്മതിക്കുന്നു.

എന്നിട്ടും ആ ഭൂമി കുറ്റകൃത്യത്തിന് വിചാരണ നേരിടുന്നവർക്കായി അനുവദിച്ചുനൽകി. ഇൗ വിചിത്രവിധിക്ക് വഴിയൊരുക്കിയത് ഇതേ ക്രിമിനൽ പ്രവർത്തനംതന്നെയാണ്. ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്ന വേളയിൽ നമ്മുടെ ന്യായപ്രമാണിമാർ പാതിവഴിയിൽ നിന്നുപോയി എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്​ടപ്പെടുന്നത്.

ഇന്ത്യ എന്ന പരമാധികാര രാഷ്​ട്രത്തെ ഒരു ഹിന്ദുവാർപ്പിലേക്ക് മാറ്റിപ്പണിയാനുള്ള അവസരമാക്കി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇൗ ക്ഷേത്രപരിപാടിയെയും ഇതിനോടനുബന്ധിച്ച് മാധ്യമങ്ങളുണ്ടാക്കിയ പെരുപ്പിച്ചുകൂട്ടലുകളെയും പ്രയോജനപ്പെടുത്തി. ഇന്ത്യയുടെ ഭരണഘടന ഒരുതരത്തിലും അനുവദിക്കാത്ത കാര്യമാണത്.

ഹിന്ദുരാഷ്​ട്രം എന്ന ആർ.എസ്.എസ് പദ്ധതി അതിെൻറ വേഗപാരമ്യത്തിലാണെന്നും വരാനിരിക്കുന്ന നാളുകളിൽ അത് കൂടുതൽ ഉൗക്കോടെ മുന്നോട്ടുപോകുമെന്നുമുള്ളതിെൻറ കൃത്യമായ സൂചനയായിരുന്നു ആഗസ്​റ്റ്​ അഞ്ചിലെ പരിപാടി. ഭീകരവാദികളിൽ ഹിന്ദുക്കളുമുണ്ടെന്ന ധാരണയെ തള്ളി പ്രജ്ഞ സിങ് ഠാകൂറിനെ ഭോപാലിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയാക്കിയും 'ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ' നിയോജക മണ്ഡലമെന്ന് വയനാട്ടിലെ വോട്ടർമാരെ അപഹസിച്ചും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പുകാലത്തുതന്നെ മോദി ഇതു സംബന്ധിച്ച മുൻകൂർ അറിയിപ്പും നൽകിയിരുന്നു.

മുത്തലാഖ് മാറ്റിനിർത്തിയാൽ പ്രധാനമന്ത്രിപദത്തിലെ രണ്ടാമൂഴത്തിൽ അദ്ദേഹത്തിെൻറ പ്രഥമപ്രവൃത്തി ഇന്ത്യൻഭരണകൂടത്തിെൻറ ആവശ്യകതകളെ ശരിയാംവണ്ണം പാലിച്ചു നിലനിന്നിരുന്ന ജമ്മു-കശ്മീരിലെ ഭരണഘടന സംവിധാനത്തിെൻറ കടക്കൽ കോടാലി വെക്കലായിരുന്നു.

ഒരു വർഷം പിന്നിടുേമ്പാൾ കശ്മീരികൾക്ക്​ 'ദേശീയോദ്ഗ്രഥനം' എന്നാൽ ഇന്ത്യൻ ഭരണഘടന പൗരജനങ്ങൾക്ക് നൽകുന്ന അവകാശങ്ങളുടെ നിഷേധമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണഘടനക്കുവേണ്ടി വാദിക്കാൻ ആരും അവശേഷിക്കുന്നില്ലെന്നാവുന്നതോടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും കാൽചുവട്ടിൽ ഞെരിഞ്ഞമർന്ന്​ ക്രമേണ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെ ജനങ്ങളും കശ്മീരികൾ നേരിട്ടുവരുന്ന യാഥാർഥ്യത്തോട് 'ഉദ്ഗ്രഥിക്കപ്പെടും'.

പാകിസ്താെൻറയും ഇ​സ്രായേലി​െൻറയും അനുഭവങ്ങൾ വ്യക്തമാക്കുന്നതുപോലെ പൗരസ്വാതന്ത്ര്യങ്ങൾക്കുപരി സ്വത്വമൂല്യങ്ങൾക്ക് പരിഗണന നൽകുന്ന മത^സാംസ്കാരിക ഭരണകൂടങ്ങൾക്ക് ജനാധിപത്യവുമായി ഒത്തുപോകാനാവില്ല തന്നെ. ആഗസറ്റ് അഞ്ച് മോദി ഇന്ത്യക്കായി കരുതിവെച്ചിരിക്കുന്ന പാതയെ അടയാളപ്പെടുത്തുന്ന ദിവസമാണ്.

വലതുപക്ഷ രാഷ്​ട്രീയം തരംഗമാവുന്ന ഇക്കാലത്ത് മോദിയെ ഡോണൾഡ് ട്രംപിനോടോ വ്ലാദിമിർ പുടിനോടോ ജെയിർ ​െബാൽസൊനാരോയോടോ റജബ് ഉർദുഗാനോടൊ ഒക്കെ ഉപമിക്കുന്നത് സർവസാധാരണമായിപ്പോവും. പക്ഷേ, അയാൾ അപകടകരമാംവിധം പിന്തുടരുന്നത് സ്ലൊബോദാൻ മിലോസെവിച്ചിെൻറ പാദമുദ്രകളെയാണ്.

അതാരെന്ന് ചോദിക്കുന്ന പുതുതലമുറയിലെ വായനക്കാരോട് പൊറുത്തിരിക്കുന്നു^ അയാളുടെ ദേശമായ പഴയ യുഗോസ്​ലാവ്യ ഇപ്പോൾ അവശേഷിക്കുന്നുപോലുമില്ല.

ദീർഘകാലം ഇന്ത്യയിലെ െഎക്യരാഷ്​ട്ര സഭ അംബാസഡറായിരുന്നു ഫിയോദർ സ്​റ്റാർസെവിച്ച്^ നയതന്ത്ര പ്രതിനിധിയായി അദ്ദേഹം ഇന്ത്യയിെലത്തുേമ്പാൾ യുഗോസ്​ലാവ്യൻ പൗരനായിരുന്നു. എന്നാൽ, 2003ൽ ഡൽഹിയിൽനിന്ന് വിരമിച്ച് മടങ്ങുേമ്പാൾ അദ്ദേഹം പറഞ്ഞതോർക്കുന്നു^ അറിഞ്ഞുകൂടാ, ഏതു രാജ്യത്തേക്കാണ് താൻ മടങ്ങിപ്പോകുന്നതെന്ന്.

മതം, വംശം, ഭാഷ എന്നിങ്ങനെ വിവേചനങ്ങളില്ലാതെ എല്ലാ പൗരജനങ്ങൾക്കും തുല്യത നൽകുന്ന രാഷ്​ട്രം എന്ന ആശയത്തെ1990കളുടെ തുടക്കത്തിൽ അവിടുത്തെ നേതാക്കൾ കൈയൊഴിയുകയായിരുന്നു. ഇപ്പോഴത്, മുമ്പുണ്ടായിരുന്ന കൊസോവോകൂടി ഉൾക്കൊള്ളിച്ചാൽ ഏഴ് വ്യത്യസ്ത രാജ്യങ്ങളോ ഭരണമേഖലകളോ ആയിത്തീർന്നിരിക്കുന്നു.

സ്​റ്റാർസെവിച്ച് മടങ്ങുന്ന കാലത്ത് 2002ലെ ഗുജറാത്ത് അതിക്രമങ്ങളുടെ ഭയാനകതകളിൽനിന്ന് ഇന്ത്യ കരകയറി വരുന്നതേയുണ്ടായിരുന്നുള്ളൂ. വിടവാങ്ങൽ പ്രസംഗത്തിൽ ആതിഥേയരാജ്യത്തോട് അദ്ദേഹം പറഞ്ഞു^ ഒരു രാഷ്​ട്രം എങ്ങനെ ആവാതിരിക്കണം എന്നു കണ്ടു മനസ്സിലാക്കാൻ യുഗോസ്​ലാവ്യയിലേക്കൊന്ന് കണ്ണയക്കണമെന്ന്.

ത​െൻറ ദീർഘകാല അനുഭവപരിജ്ഞാനത്തിെൻറ വെളിച്ചത്താൽ അദ്ദേഹം ഇൗ ഋഷിസമാനമായ ഉപദേശം കൈമാറവേ ഒരാളും കരുതിയിരുന്നില്ല കാലക്രമത്തിൽ അതു നമ്മുടെ നാടിനെ ബാധിക്കുന്ന ഒരു സംഗതിയായിത്തീരുമെന്ന്. പക്ഷേ, ആർ.എസ്.എസ് അവരെയല്ലാതെ മറ്റൊന്നിനേയും ഗൗനിക്കില്ല. കള്ളങ്ങളും കുടിലതകളും അതിക്രമങ്ങളും രക്തച്ചൊരിച്ചിലുംകൊണ്ട് വാർത്തെടുത്ത ഒരു നിർമിതിക്കാണ് ആഗസ്​റ്റ്​ ​അഞ്ചിന് മോദി അടിത്തറയിട്ടത്.

അദ്ദേഹത്തിന്​​ അതിനെ ക്ഷേത്രമെന്നു വിളിക്കാനായേക്കും, ഒരുപക്ഷേ, ദശലക്ഷക്കണക്കിന് മനുഷ്യരെയും അതൊരു ക്ഷേത്രമാണെന്ന് പറഞ്ഞുവിശ്വസിപ്പിക്കാനായേക്കും. പക്ഷേ, നിയമവാഴ്ചയെയും ൈനതികതയെയും ഇന്ത്യക്കാരെ പരസ്പരം ഒരുച്ചേർത്തുനിർത്തിയ െഎക്യബോധത്തെയും തകർത്തു തരിപ്പണമാക്കാൻ രാഷ്​ട്രീയ ജീവിതമുടനീളം വിനിയോഗിച്ച ആളുകൾ പടുത്തുയർത്തുന്ന ഒരു കെട്ടിടത്തിൽനിന്ന് ആത്മീയവും പരിശുദ്ധവുമായ ഒന്നും, ഒരുകാലത്തും ഉറവയെടുക്കുകയില്ല എന്ന് തീർത്തുപറയാം.

Show Full Article
TAGS:#ram mandir#ayodhya#rss BJP #Slobodan Milosevic#siddharth varadarajan
Next Story