Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഡാമുകൾ തുറന്നപ്പോൾ

ഡാമുകൾ തുറന്നപ്പോൾ

text_fields
bookmark_border
ഡാമുകൾ തുറന്നപ്പോൾ
cancel

വ​യ​നാ​ട്ടി​ലെ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്ന​താ​ണ്​ അ​വി​ടെ പ്ര​ള​യ​ത്തി​​െൻ​റ തോ​ത്​ വ​ർ​ധി ​പ്പി​ച്ച​ത്. മ​ഴ​ക്ക്​ പു​റ​മെ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​വും അ​പ്ര​തീ​ക്ഷിത​മാ​യി എ​ത്തി​യ​പ്പോ​ൾ ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​തെ​യാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​തെ​ന്ന്​ എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​ന്നു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ക​ല​ക്​​ട​റും അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്​ അ​റി​ഞ്ഞി​ല്ല. മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലാ​തെ അ​ണ​ക്കെ​ട്ട് തു​റ​ന്ന​പ്പോ​ൾ ത​ക​ർ​ന്ന​ത് പ​ന​മ​രം, വെ​ണ്ണി​യോ​ട്, കോ​ട്ട​ത്ത​റ, കു​റു​മ​ണി, വെ​ള്ള​മു​ണ്ട, പ​ടി​ഞ്ഞാ​റ​ത്ത​റ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളാ​ണ്.

അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​താ​യി ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് തു​റ​ന്നുസ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു. അ​ണ​ക്കെ​ട്ട് തു​റ​ക്കുംമു​മ്പ്​ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ജൂ​ലൈ 15 മു​ത​ൽ ഡാ​മി​​െൻ​റ റെ​ഗ​ു​ലേ​റ്റ​റു​ക​ൾ തു​റ​ന്നി​രു​ന്നു​വെ​ന്നാ​ണ്​ വൈ​ദ്യു​തി മ​ന്ത്രി പ​റ​യു​ന്ന​ത്. മ​ണ്ണുകൊ​ണ്ട് നി​ർ​മി​ച്ച ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​െൻ​റ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 775.60 മീ​റ്റ​റും ആ​ണ്. ജ​ലം പു​റ​ത്തു വി​ടു​ന്ന​ത് കോ​ൺ​ക്രീ​റ്റ് നി​ർ​മി​ത സ്പി​ൽവേ ​വ​ഴി​യും. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ൾ അ​ധി​കാ​രി​ക​ളെ യ​ഥാ​സ​മ​യം അ​റി​യി​ക്കു​ക​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ആ​ഗ​സ്​റ്റ്​​ 9 ആ​യ​പ്പോ​ഴേ​ക്കും പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് 442 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ജ​ലം ഡാ​മി​ൽനി​ന്ന്​ ഒ​ഴു​ക്കി​വി​ട്ടു തു​ട​ങ്ങി. ആ​ഗ​സ്​റ്റ്​ 15, 16, 17 തീ​യ​തി​ക​ളി​ൽ സെ​ക്ക​ൻഡിൽ 18.5 ഘ​ന മീ​റ്റ​ർ വ​രെ ജ​ലം ഒ​ഴു​കി​യെ​ത്താ​ൻ തു​ട​ങ്ങി. ഇ​ത്ത​ര​ത്തി​ൽ വ​ലി​യ തോ​തി​ൽ ജ​ല​നി​ര​പ്പ് ഡാ​മി​ൽ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഷ​ട്ട​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു. ഇ​ത്ത​ര​മൊ​രു അ​ടി​യ​ന്തര സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് ഇ-​മെ​യി​ൽ മു​ഖാ​ന്ത​ര​വും വാ​ട്​സ്​​ആ​പ്​ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യും ജി​ല്ല ഭ​ര​ണാ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ്​ വൈ​ദ്യു​തി വ​കു​പ്പ്​ പ​റ​യു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽനി​ന്ന് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കിവി​ട്ട​​ വെ​ള്ള​ത്തി​െൻ​റ അ​ള​വ് 230 ദ​ശ​ല​ക്ഷം ഘ​ന ​മീ​റ്റ​റാ​ണ്.

കാ​വേ​രി​യു​ടെ പോ​ഷ​ക​ന​ദി​യാ​യ ക​ബ​നി​യു​ടെ ക​രി​മ്പ​ൻ​തോ​ടി​ലാ​ണ്​ ബാ​ണാ​സു​ര​സാ​ഗ​ർ. കി​ഴ​ക്കോ​ട്ട്​ ഒ​ഴു​കേ​ണ്ട വെ​ള്ളം ത​ട​ഞ്ഞുനി​ർ​ത്തി തു​ര​ങ്ക​ത്തി​ലൂടെ കു​റ്റ്യാ​ടി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

മൂ​ന്നാ​റി​നെ മു​ക്കി​യ​ത്​ മാ​ട്ടുപ്പെ​ട്ടി
1924ലെ ​പ്ര​ള​യ​ത്തി​നുശേഷം പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ്​ തെ​​ക്കേ ഇ​ന്ത്യയി​ലെ പ്ര​ധാ​ന വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​ർ.​ എ​ന്നാ​ൽ, ഇ​ത്ത​വ​ണ സ്വാ​ത​ന്ത്ര്യ ദി​നം മൂ​ന്നാ​റു​കാ​ർ​ക്ക്​ മാ​ത്ര​മ​ല്ല, മു​തി​ര​പ്പു​ഴ​യാ​റി​ലെ തീ​ര​ത്തു​ള്ള​വ​ർ​ക്കൊ​ക്കെ ഭീ​തി​യു​ടെ ദി​വ​സ​മാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​ക്ക്​ പു​റ​മെ മാ​ട്ടുപ്പെ​ട്ടി ഡാം ​തു​റ​ന്നതാണ്​ കാ​ര​ണം.

ക​ന​ത്ത മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ പ​ള്ളി​വാ​സ​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ മാ​ട്ടുപ്പെ​ട്ടി​യും നി​റ​ഞ്ഞു​തു​ട​ങ്ങി​യ​ത്. മൂ​ന്നാ​ർ ടൗ​ണി​ലേ​ക്ക്​ എ​ത്തു​ന്ന ക​ന്നി​മ​ല​യാ​റും ന​ല്ല​ത​ണ്ണി​യാ​റും നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ, മാ​ട്ടുപ്പെ​ട്ടി തു​റ​ക്കു​ന്ന​ത്​ സൃ​ഷ്​​ടി​ക്കു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ ആ​ഗ​സ്​റ്റ്​​ 13ന്​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മാ​ട്ടുപ്പെ​ട്ടി ചെ​റി​യ തോ​തി​ൽ തു​റ​ന്ന്​ മു​തി​ര​പ്പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ്​ ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു ഷ​ട്ട​ർ തു​റ​ന്ന​ത്​ 14ന്​ ​വൈ​കീ​ട്ട്. എ​ന്നി​ട്ടും ജ​ല​നി​ര​പ്പ്​ കു​റ​ഞ്ഞി​ല്ല. 15ന്​ ​മൂ​ന്ന്​ ഷ​ട്ട​റു​ക​ളും തു​റ​ന്നു. ഇ​തോ​ടെ മൂ​ന്നാ​ർ ടൗ​ണി​ൽ വെ​ള്ള​മെ​ത്തി. പ​ഴ​യ മൂ​ന്നാ​ർ മു​ങ്ങി. 1942ൽ ​നി​ർ​മി​ച്ച തൂ​ക്കുപാ​ലം ഒ​ലി​ച്ചുപോ​യി. ദി​വ​സ​ങ്ങ​ളോ​ളം ഒ​റ്റ​പ്പെ​ട്ടു. മാ​ട്ടുപ്പെ​ട്ടി വെ​ള്ളം എ​ത്തു​ന്ന മൂ​ന്നാ​ർ ഹെ​ഡ്​​വ​ർ​ക്​​സ്​ അ​ണ​ക്കെ​ട്ടി​െ​ൻ​റ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​തെവ​ന്ന​താ​ണ്​ പ​ഴ​യ മൂ​ന്നാ​ർ മു​ങ്ങാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു.

ഇ​തി​​െൻ​റ തു​ട​ർ​ച്ച​യാ​യി പൊ​ന്മു​ടി, ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ളും തു​റ​ന്നു. ആ ​വെ​ള്ളം എ​ത്തി​യ​തും പെ​രി​യാ​റി​ലേ​ക്ക്. സാ​ധാ​ര​ണ മ​ഴ​​ക്കാ​ല​ത്ത്​ ക​ല്ലാ​ർ​കു​ട്ടി​യും ലോ​വ​ർ പെ​രി​യാ​റും തു​റ​ന്നുവി​ടു​ന്ന​താ​ണെ​ങ്കി​ലും ഇ​ത്ര​യും വെ​ള്ളം എ​ത്തി​യ​ത്​ ഇ​താ​ദ്യം. പെ​രി​യാ​റി​ലെ​യും കൈ​വ​ഴി​ക​ളി​ലേ​യു​മാ​യി ഇ​ടു​ക്കി​യും മു​ല്ല​പ്പെ​രി​യാ​റും ഇ​ട​മ​ല​യാ​റും അ​ട​ക്ക​മു​ള്ള അ​ണ​ക്കെ​ട്ടു​ക​ളി​ലേ​യും പെ​രി​ഞ്ചാം​കു​ട്ടി, പൂ​യം​കു​ട്ടി ആ​റു​ക​ളി​ലൂടെ​യും വെ​ള്ളം എ​ത്തി​യ​ത്​ ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലൂ​ടെ പെ​രി​യാ​റി​ലേ​ക്ക്. എ​ന്നാ​ൽ, പെ​രി​യാ​റി​ന്​ പ​ഴ​യ​തുപോ​ലെ വീ​തി​യു​ണ്ടോ? 1961ലെ ​പ്ര​ള​യ​ത്തെക്കുറി​ച്ച്​​ പ​ഠി​ച്ച അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​െൻ​റ റി​പ്പോ​ർ​ട്ടി​ൽത​ന്നെ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ കൈയേ​റ്റം വീ​ണ്ടും വർ​ധി​ച്ചു. പെ​രി​യാ​റി​ൻ​റ വീ​തി കു​റ​ഞ്ഞു. അ​തോ​ടെ സ്വ​ാഭാ​വി​ക​മാ​യി വെ​ള്ളപ്പൊ​ക്ക​ത്തി​ൻ​റ അ​ള​വ്​ കൂ​ടി. വെ​ള്ളം പ​ല​വ​ഴി​ക്ക്​ തി​രി​ഞ്ഞൊ​ഴു​കി. ഫ്ല​ഡ്​ ലെ​വ​ൽ മാ​ർ​ക്കി​ല്ലാ​ത്ത​തും എ​മ​ർ​ജ​ൻ​സി ആ​ക്​​ഷ​ൻ പ്ലാ​ൻ ഇ​ല്ലാ​ത്ത​തും ഇ​തി​ന്​ കാ​ര​ണ​മാ​ണെ​ന്ന്​ ഡാം ​സു​ര​ക്ഷ അ​തോ​റി​റ്റി അം​ഗ​മാ​യി​രു​ന്ന മു​ൻ കെ.​എ​സ്.​ഇ ബോ​ർ​ഡ്​ അം​ഗം കെ.​കെ.​ ക​റു​പ്പ​ൻ​കു​ട്ടി പ​റ​യു​ന്നു.

മ​ധ്യ​തി​രു​വി​താം​കൂർ പ്ര​ള​യ​ത്തി​ൽ
ആ​ഗ​സ്​​റ്റ്​​ 14ന്​ ​അ​ർ​ധ​രാ​ത്രി​യി​ലാ​ണ്​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി​യി​ൽ വെ​ള്ളം എ​ത്തു​ന്ന​ത്. പ​മ്പ​യാ​ർ ക​വി​ഞ്ഞൊ​ഴു​കി വെ​ള്ളം ക​ട​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും ക​യ​റി​യ​പ്പോ​ഴാ​ണ്​ പ​ല​രും അ​റി​ഞ്ഞ​തെ​ന്ന്​ റാ​ന്നി എം.​എ​ൽ.​എ രാ​ജു എ​ബ്ര​ഹാം ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. പ​മ്പ​യാ​റി​ൽ ചെ​റു​തും വ​ലു​ത​ുമാ​യ ഒ​മ്പ​ത്​ അ​ണ​ക്കെ​ട്ടു​ക​ളാ​ണു​ള്ള​ത്. മ​ധ്യ​തി​രു​വി​താം​കൂർ പ്ര​ള​യ​ത്തി​ൽ മു​ങ്ങാ​ൻ ഇൗ ​അ​ണ​ക്കെ​ട്ടു​ക​ളും അ​ച്ച​ൻ​കോ​വി​ലാ​റി​ൻ​റ വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും കാ​ര​ണ​മാ​യി. പ​മ്പ മു​ങ്ങി​യ​തി​നാ​ൽ ശ​ബ​രി​ തീ​ർ​ഥാ​ട​ക​ർ​ക്കും പോ​കാ​നാ​യി​ല്ല. ഇ​വി​ടെ​യും മു​ന്നൊ​രു​ക്ക​മു​ണ്ടാ​യി​ല്ല. ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യാ​യ ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​മ്പ, ക​ക്കി അ​ണ​ക്കെ​ട്ടു​ക​ൾ വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വെ​ന്നാ​ണ്​ ഉ​യ​രു​ന്ന പ​രാ​തി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ പൂർ​ണ​ത​യി​ൽ നി​ല​നി​ർ​ത്താ​ൻ ചി​ല​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളാ​ണ്​ ഇ​വി​ടെ പ​ിഴവാ​യി മാ​റി​യ​ത്. ചി​ല സ്വ​കാ​ര്യ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും ഇ​തി​ന്​ പി​ന്നി​ലു​ണ്ടോ​യെ​ന്ന്​ സം​ശ​യമുണ്ട്​.

ഡാ​മി​െൻ​റ ഷ​ട്ട​റു​ക​ൾ ആ​റ​ടി ഉ​യ​ര​ത്തി​ൽ തു​റ​ന്ന​ത് നാ​ട്ടു​കാ​ർ അ​റി​ഞ്ഞി​ല്ല. 15ന് ​പു​ല​ർ​ച്ച ഉ​ച്ച​ഭാ​ഷി​ണി​യി​ലൂടെ മു​ന്ന​റി​യി​പ്പു കേ​ട്ടാ​ണ് ജ​നം ഉ​ണ​ർ​ന്ന​ത്. അ​പ്പോ​ഴേ​ക്കും പ്ര​ള​യ​ജ​ലം ഇ​ര​ച്ചെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ 14ന് ​രാ​ത്രി​യി​ലാ​ണ്​ പ​മ്പ, ക​ക്കി അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ അ​ധി​ക​മാ​യി തു​റ​ന്ന​തെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ർത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു. ഷ​ട്ട​റു​ക​ൾ മൂ​ന്ന​ടി ഉ​യ​ർ​ത്തു​മെ​ന്നാ​യി​രു​ന്നു രാ​ത്രി 11ന് ​അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ച വി​വ​രം. 14ന് ​വൈ​കീ​ട്ട് വ​രെ പ​മ്പ ഡാ​മി​െൻ​റ ആ​റ് ഷ​ട്ട​റു​ക​ളി​ൽ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ്​ തു​റ​ന്നി​രു​ന്ന​ത്. ര​ണ്ടെ​ണ്ണം ഒ​ര​ടി വീ​ത​വും ര​ണ്ടെ​ണ്ണം ഒ​ന്ന​ര അ​ടി വീ​ത​വും ഉ​യ​ർ​ത്തി​യാ​ണ് തു​റ​ന്നി​രു​ന്ന​ത്. ക​ക്കി -ആ​ന​ത്തോ​ട് സം​ഭ​ര​ണി​യി​ലെ നാ​ല് ഷ​ട്ട​റു​ക​ളി​ൽ ര​ണ്ടെ​ണ്ണം ഒ​ന്ന​ര അ​ടി വീ​തം തു​റ​ന്നി​രു​ന്നു. അ​പ്പോ​ൾത​ന്നെ ശ​ബ​രി​മ​ല -പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണാ​തീ​ത​മാ​യിക്കഴി​ഞ്ഞി​രു​ന്നു. മ​ഴ ശക്ത​മാ​യ​തോ​ടെ രാ​ത്രി 11ന് ​സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യി. ര​ണ്ട് സം​ഭ​ര​ണി​ക​ളു​ടെ​യും എ​ല്ലാ ഷ​ട്ട​റു​ക​ളും ര​ണ്ട​ടി വ​രെ ഉ​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു. രാ​വി​ലെ​യാ​യി​ട്ടും ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ​വി​ധേ​യ​മ​ല്ലെ​ന്നു ക​ണ്ട​തോ​ടെ ഷ​ട്ട​റു​ക​ൾ ആ​റ​ടി വ​രെ ഉ​യ​ർ​ത്തി. ഇ​താ​ണ് പ​മ്പ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് 12 അ​ടി​യോ​ളം ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. 15ന് ​രാ​വി​ലെ റാ​ന്നി​യും 10 മ​ണി​യോ​ടെ അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള മേ​ഖ​ല​ക​ളും മു​ങ്ങി​ത്തു​ട​ങ്ങി. വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ളം ചെ​ങ്ങ​ന്നൂ​രി​ലു​മെ​ത്തി. ഡാ​മു​ക​ളി​ലെ വെ​ള്ള​ത്തോ​ടൊ​പ്പം ഇ​രു​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഒ​മ്പതി​നാ​ണ് ക​ക്കി സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ 2013നു ​ശേ​ഷം ആ​ദ്യ​മാ​യി തു​റ​ന്ന​ത്. 10ന്​ ​രാ​വി​ലെ പ​മ്പ​യു​ടെ ഷ​ട്ട​റു​ക​ളും തു​റ​ന്നു. ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ പ​മ്പ ക​ര​ക​വി​ഞ്ഞൊ​ഴു​കി.

1924ലെ മഴ ഇത്തവണ പെയ്​തില്ല – പ്രഫ. പി.വി. ജോസഫ്​
ഇതിനു​മുമ്പ്​ മൂന്നു​​തവണ കേരളത്തിൽ പെരുമഴ പെയ്​തിട്ടു​ണ്ടെന്ന്​ ആഗോള പ്രശസ്​തനായ കാലാവസ്​ഥ ശാസ്​ത്രജ്ഞൻ പ്രഫ​. പി.വി.ജോസഫ്. 1878, 1924, 1961 വർഷങ്ങളിലാണ്​ കനത്ത മഴ പെയ്​തത്​. 1878ലെ മൺസൂണിൽ 51​ശതമാനം അധിക മഴ ലഭിച്ചു. 1924ൽ അഥവാ കൊല്ലവർഷം 1099ൽ 60 ശതമാനം അധികമഴയാണ്​ പെയ്​തത്​​. അന്ന് ​േകരളമാകെ പ്രളയത്തിൽ മുങ്ങി. എത്രയോ പേർ മരിച്ചു. പിന്നീട്​ 1961ലാണ്​ പെരുമഴ പെയ്​തത്​. 56ശതമാനം അധികമഴ ലഭിച്ചു. അഞ്ച​ു ദിവസംമുമ്പു​വരെ കാലാവസ്​ഥ പ്രവചിക്കാനുള്ള സൗകര്യം ഇ​പ്പോൾ കാലാവസ്​ഥ വകുപ്പിനുണ്ട്​. വലിയ മഴ പ്രതീക്ഷിക്കുന്ന അവസരങ്ങളിൽ റെഡ്​അലർട്​ നൽകാറുണ്ട് ​-അ​േദ്ദഹം പറഞ്ഞു.

1932ൽ ​ജ​നി​ച്ച പി.​വി.​ജോ​സ​ഫ്​ 1957ലാ​ണ്​ ഇ​ന്ത്യ​ൻ കാ​ലാ​വ​സ്​​ഥ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.1989​ൽ സ്വ​യം വി​ര​മി​ച്ചു. തു​ട​ർ​ന്ന്​ വ​ർ​ഷ​ങ്ങ​ളോ​ളം അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തെ​യും പു​റ​ത്തെ​യും നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി​റ്റി​ങ്​ പ്ര​ഫ​സ​റാ​ണ് ​ഇ​ദ്ദേ​ഹം. 1961​ലെ ​പ്ര​ള​യ​ത്തി​ൽ 115 മ​ര​ണ​മാ​ണു​ണ്ടാ​യ​തെ​ന്ന്​ പ്ര​ള​യ​ത്തെ കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ര​ല​ക്ഷം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. 1,15,000 ഏ​ക്ക​ർ നെ​ൽ​പ്പാ​ടം മു​ങ്ങി. മു​ല്ല​പ്പെ​രി​യാ​ർ, നെ​യ്യാ​ർ, പെ​രി​ങ്ങ​ൽ​കു​ത്ത്, പീ​ച്ചി, വാ​ഴാ​നി, മ​ല​മ്പു​ഴ, മം​ഗ​ലം, മീ​ങ്ക​ര, വാ​ള​യാ​ർ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ട്ട​ത്​ പെ​രി​യാ​ർ തീ​ര​ത്ത്​ വ​ലി​യ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. പ്ര​ള​യം ചെ​റു​ക്കാ​ൻ ഒാ​രോ ന​ദീ​ത​ട​ത്തി​ലും സ്വീ​ക​രി​ക്കേണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlekerala floodmalayalam newsDam Open
News Summary - Dams Open - Article
Next Story