Begin typing your search above and press return to search.
exit_to_app
exit_to_app
ഡോ. നരേന്ദ്ര ദാഭോൽക്കർ: തീരാനഷ്​ടത്തി​െൻറ ഏഴു വർഷങ്ങൾ
cancel
camera_alt

Photo Courtesy:  https://indianexpress.com/

Homechevron_rightOpinionchevron_rightArticleschevron_rightഡോ. നരേന്ദ്ര...

ഡോ. നരേന്ദ്ര ദാഭോൽക്കർ: തീരാനഷ്​ടത്തി​െൻറ ഏഴു വർഷങ്ങൾ

text_fields
bookmark_border

ഇന്നേക്ക്​ എഴുവർഷമാകുന്നു. തികഞ്ഞ യുക്​തിചിന്തകനും അതിസാധാരണ മനുഷ്യസ്​നേഹിയുമായിരുന്ന ഡോ. നരേന്ദ്ര ദാഭോൽക്കറെ വലതുപക്ഷ ഭീകരശക്​തികൾ പുണെയിൽ വെച്ച്​ കൊലപ്പെടുത്തിയിട്ട്​. അന്ധവിശ്വാസങ്ങൾക്കെതിരെ സന്ധിയില്ലാതെ നടത്തിയ പോരാട്ടമാണ്​ അത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങളെയും അവയുടെ ആളുകളെയും പ്രകോപിപ്പിച്ചത്​.

ഡോക്​ടർക്ക്​ പലപ്പോഴും വധഭീഷണികളുമുണ്ടായിരുന്നു. അദ്ദേഹം മാത്രമല്ല. യുക്​തിഭദ്രമായ നിലപാടുകൾ പറഞ്ഞതി​െൻറ പേരിൽ സഖാവ്​ ഗോവിന്ദ പൻസാരെ കോലാപ്പൂരിൽ കൊല്ലപ്പെട്ടു. പ്രഫ. കൽബുർഗിയും ഗൗരി ല​േങ്കശും കർണാടകത്തിൽ കൊല്ലപ്പെട്ടു. ഇൗ കൊലകൾക്കെല്ലാം പിന്നിൽ ഒരേ കാരണമായിരുന്നു, ഒരേ രീതിശാസ്​ത്രമായിരുന്നു, ഒരേ പ്രത്യയശാസ്​ത്രമായിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ ശാസ്​ത്രീയ അവബോധം പടർത്തിയതി​െൻറ പേരിലാണ്​ ഇവരെല്ലാം ഹിറ്റ്​ലിസ്​റ്റിലായതും വധിക്കപ്പെട്ടതും.

സത്യം പറഞ്ഞാൽ ഇന്ത്യൻ ഭരണഘടന തന്നെ ശാസ്​​ത്രീയ അവബോധം പടർത്തിയെടുക്കുന്നതിനെക്കുറിച്ച്​ ഒരുപാട്​ പറയുന്നുണ്ട്. ഏറെ വർഷങ്ങളായുള്ള സുഹൃത്തായിരുന്നു ഡോ. ദാഭോൽക്കർ എനിക്ക്​. ഒൗദ്യോഗിക ജീവിതത്തിൽ ആദ്യമായി ലഭിച്ച അവാർഡ്​ സമ്മാനിച്ചത്​ അദ്ദേഹമായിരുന്നു, പുണെയിൽ വെച്ച്​. അദ്ദേഹം തന്നെയാണ്​ വിളിച്ച്​ അവാർഡ്​ വിവരം അറിയിച്ചതും.വിനയവും ലാളിത്യവും കൈമുതലാക്കിയ മനുഷ്യൻ. സ്​ത്രീകളുടെയും പാർശ്വവത്​കൃത സമൂഹത്തി​െൻറയും വളർച്ചക്കും പരിപോഷണത്തിനുമാണ്​ ആ മെഡിക്കൽ ഡോക്​ടർ എന്നും പരിഗണന നൽകിയിരുന്നത്​.

സാമൂഹിക നീതിയിലും സമത്വത്തിലും വിശ്വസിച്ച നവയുഗ ഭാരതത്തി​െൻറ മുഖങ്ങളിലൊന്നായിരുന്നു. ദലിതുകൾക്ക്​ പൊതുകിണറുകളിൽ നിന്ന്​ വെള്ളമെടുക്കാനുള്ള പോരാട്ടത്തിൽ ഡോ. ബാബാ അധവിനൊപ്പം സജീവമായിരുന്നു.നിർഭാഗ്യകരമായ ആ ദിവസം യാദൃശ്​ചികമെ​ന്നോണം ഞാൻ അദ്ദേഹത്തി​െൻറ ജൻമനാട്ടിലേക്ക്​, സത്താറയിലേക്ക്​ യാത്ര ചെയ്യുകയായിരുന്നു, അവിടെയൊരു പ്രഭാഷണം നടത്താൻ.ഞങ്ങളുടെ ​പ്രിയ സുഹൃത്ത്​ വിജയ്​ മണ്​ഡ്​കേ സംഘടിപ്പിച്ച പരിപാടിയായിരുന്നു.

രാവിലെ എട്ടുമണ​ിയോടെ ദാദറിൽ നിന്ന്​ ബസ്​ കയറിയതാണ്​. അൽപമങ്ങ്​ നീങ്ങി സിയോൺ കടന്നതും ഫോൺവിളിയെത്തി- ഡോ. ദാഭോൽക്കർക്ക്​ പുണെയിൽ വെച്ച്​ വെടിയേറ്റിരിക്കുന്നുവെന്ന്​. വെടിയേറ്റവനെപ്പോലെ തോന്നിയെനിക്ക്​.അത്രയേറെ ജനങ്ങളുമായി ​ഇഴുകി ചേർന്ന്​ ജീവിച്ച അദ്ദേഹത്തോട്​ നിത്യശത്രുത പുലർത്തുവാനോ ആ മുഖത്തു നോക്കി നിറയൊഴിക്കാനോ ആരെങ്കിലും തയ്യാറാകുമെന്ന്​ വിശ്വസിക്കാനാവില്ലായിരുന്നു. സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കു​േമ്പാഴും എതിരഭിപ്രായക്കാരുമായി സംവദിക്കുന്നതിന്​ എന്നും താൽപര്യമെടുത്തിരുന്നയാളാണ്​.

അദ്ദേഹത്തി​െൻറ നിതാന്ത പരിശ്രമങ്ങളിലൂടെയാണ്​ മഹാരാഷ്​ട്ര സർക്കാർ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബില്ല്​ പാസാക്കാൻ നിർബന്ധിതമായത്​. കുറെയൊക്കെ വെള്ളം ചേർത്ത രീതിയിലാണ്​ ബിൽ അവസാനം അംഗീകരിക്കപ്പെട്ടതെങ്കിലും ഇന്ത്യയിൽ അത്തരമൊരു നിയമം നിലവിലുള്ള ഏക സംസ്​ഥാനമാണ്​ മഹാരാഷ്​ട്ര. അന്നു നിശ്​ചയിച്ച പ്രഭാഷണം റദ്ദാക്കി പുണെ വരെ പോകുവാൻ ഞാൻ നിശ്​ചയിച്ചു.

അവിടത്തെ അവസ്​ഥ വിവരിക്കാനാവുന്നതിലും അപ്പുറമായിരുന്നു. നഗരം ഉടനടി സ്വയം പ്രഖ്യാപിത ബന്ദ്​ ആചരിക്കുകയായിരുന്നു. മഹാരാഷ്​ട്രയിലും രാജ്യം മുഴുവനും ഇൗ കൊലപാതകം നടുക്കമുണ്ടാക്കി. അന്വേഷണം സി.ബി.​െഎക്ക്​ കൈമാറിയിരുന്നു. എന്നാൽ ഇത്ര വർഷം നീണ്ട അന്വേഷങ്ങൾക്ക്​ ശേഷവും ഇൗ കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ അറസ്​റ്റ്​ ചെയ്യുവാനോ കണ്ടെത്തുവാനോ പോലും നമ്മുടെ അന്വേഷണ ഏജൻസിക്ക്​ കഴിഞ്ഞിട്ടില്ല.ശാസ്​ത്രീയ-യുക്​തി ചിന്തയിൽ വിശ്വസിച്ച ആയിരങ്ങൾക്ക്​ പ്രചോദനമായിരുന്നു ഡോ. ദാഭോൽക്കർ. ​െഎതിഹാസിക യുക്​തിചിന്തകൻ അബ്രഹാം കോവൂരി​െൻറ പാതയിലായിരുന്നു അദ്ദേഹം.

ദാഭോൽക്ക​െറ ഇല്ലാതാക്കിയവർ പരാജിതരായി എന്നുവേണം പറയുവാൻ. അദ്ദേഹത്തി​െൻറ മകൾ മുക്​തയും മകൻ ഡോ. ഹമീദും അന്ധവിശ്വാസ വിരുദ്ധ പ്രചാരണങ്ങളുമായി മുൻപത്തേക്കാളേറെ സജീവമായുണ്ട്​. ജീവിതത്തിലുടനീളം പുലർത്തിയ മൂല്യങ്ങൾക്കും സ്വതന്ത്ര അഭിപ്രായങ്ങൾക്കും വേണ്ടി ജീവൻ അർപ്പിച്ച ​രക്​തസാക്ഷിക്ക്​ ഇൗ ഒാർമദിനത്തിൽ അഭിവാദ്യങ്ങളർപ്പിക്കുന്നു.

(മുംബൈയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും യുദ്ധവിരുദ്ധ കൂട്ടായ്​മകളുടെ സംഘാടകനുമാണ്​ ലേഖകൻ)

Show Full Article
TAGS:Narendra Dabholkar CBI probe Maharashtra Andhashraddha Nirmoolan Samiti pune 
Next Story