Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസൈബറിടത്തിൽ സ്വന്തം...

സൈബറിടത്തിൽ സ്വന്തം കുഴി തോണ്ടുന്നവർ

text_fields
bookmark_border
cyber-crime
cancel

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മു​മ്പ​ത്തേ​ക്കാ​ളേ​റെ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒരു കാലത്ത്​ നാലാം സ്​ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ എ​വി​ടെ എ​ത്തി​നി​ൽ​ക്കു​ന്നു എന്നറിയില്ല. വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഉ​പ​യോ​ഗം സു​ര​ക്ഷി​ത​വും ഭ​ദ്ര​വു​മാ​ക്കാൻ പാ​ർ​ല​മെ​ൻ​റ് 2000ൽ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ നി​യ​മം കൊണ്ടുവന്നു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന​ ശി​ക്ഷ​ വ്യവസ്​ഥചെയ്​താണ്​ 2000 ഒ​ക്ടോ​ബ​ർ 17ന്​ ഐ.​ടി ആ​ക്ട് 2000 എ​ന്ന പേ​രി​ൽ സൈ​ബ​ർ നി​യ​മ​മു​ണ്ടാ​കു​ന്ന​ത്. 2009 ഒ​ക്ടോ​ബ​ർ 27ന് ​അ​ത് ഭേ​ദ​ഗ​തി ചെ​യ്തു. ഭ​ര​ണപ്ര​ക്രി​യ​യി​ൽ ഇ​ല​ക്േ​ട്രാ​ണി​ക് സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ടതും ഡി​ജി​റ്റ​ൽ രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​നു​ള്ളതുമായ കാ​ര്യ​ങ്ങ​ൾ, ത​ന്ത്രപ്ര​ധാ​ന വി​വ​ര​ങ്ങളുടെ സം​ര​ക്ഷണവ്യവസ്​ഥകൾ തു​ട​ങ്ങി സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾവ​രെ ഈ ​നി​യ​മ​ത്തിലു​ണ്ട്.

സ്​​ത്രീ​ക​ൾ ഇ​ര​യാ​കു​ന്ന​ത്
ഇ​ൻ​റ​ർ​നെ​റ്റ് ച​തി​ക്കു​ഴി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ഴു​ന്ന​ത് സ്​​ത്രീ​കളാണെ​ന്നു പ​റ​യാം. ഫേസ്​​ബു​ക്ക്, വാ​ട്സ്​ആപ്​ തുടങ്ങിയ മാധ്യമങ്ങ​ളി​ലൂ​ടെ​യാ​ണ് സ്​​ത്രീ​ക​ൾ ഏ​റെ​യും ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കാലത്ത്​ മി​സ്​​ഡ് കാ​ൾ ആയിരുന്നു ച​തിക്കുഴി തീർത്തതെ​ങ്കി​ൽ ഇ​ന്ന്​ മെ​സേ​ജു​ക​ളി​ലൂ​ടെ​യാ​ണ്. മൊ​ബൈ​ൽ, സോ​ഷ്യ​ൽ​ മീ​ഡി​യ​യു​ടെ ക​ട​ന്നു​വ​ര​വ് പ​ല​ർ​ക്കും സ്വ​കാ​ര്യ​ത വ​ർ​ധി​പ്പി​ച്ചു. പ​ഠ​ന​കാ​ല​ത്തെ സു​ഹൃ​ത്തു​ക്ക​ളെ തേ​ടി സോ​ഷ്യ​ൽ​ മീ​ഡി​യ പ​ര​തു​ന്ന​വ​ർ ത​ങ്ങ​ൾ​ക്കു​ള്ള കു​ഴി​തോ​ണ്ടു​ക​യാ​ണ് എ​ന്ന് അ​റി​ഞ്ഞി​രി​ക്കി​ല്ല. പ​ഴ​യ ബ​ന്ധ​ങ്ങ​ൾ, ഓ​ർ​മക​ൾ എ​ല്ലാം പ​ങ്കു​വെ​ച്ച് വീ​ണ്ടും ബ​ന്ധ​ങ്ങ​ളെ മു​റു​ക്കു​മ്പോ​ൾ പ​ല​രും അ​റി​യാ​തെ​യാ​ണെ​ങ്കി​ലും ചെ​ന്നുചാ​ടു​ന്ന​ത് കു​ടും​ബ​ജീ​വി​തം ത​ക​ർ​ക്കു​ന്നതി​ലേക്കാ​ണ്.

വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ ഇൗയിടെ വർധിക്കുന്നതിനു പി​ന്നി​ലെ വി​ല്ല​ന്മാ​രും വാ​ട്സ്​ആപ്, ഫേസ്​ബു​ക്ക്​ ചാ​റ്റു​ക​ളാ​ണ്. മെ​സേ​ജു​ക​ളും ഫോ​ട്ടോ​ക​ളും വിഡി​യോ​ക​ളു​മ​ട​ക്കം സ്വ​കാ​ര്യ​ത മു​ഴു​വ​നാ​യും സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ​ങ്കു​വെക്ക​പ്പെ​ടു​ന്നു. പ​ല​രും അ​ത് ച​തിക്ക്​ ഉ​പ​യോ​ഗി​ക്കു​ന്നു. വി​വാ​ഹമോ​ച​ന ​കേ​സു​ക​ൾ കൂ​ടു​ത​ലും ഉ​ട​ലെ​ടു​ക്കു​ന്ന​ത് ഇങ്ങനെയാണ്​. ഒന്നോർക്കണം. ചാ​റ്റു​ക​ളും ഷെ​യ​റു​ക​ളും ഡി​ലീ​റ്റ് ചെ​യ്ത​തു​കൊ​ണ്ട് സ​മാ​ധാ​ന​മാ​യി ഇ​രി​ക്കാ​ൻ വ​ര​ട്ടെ. സെ​ർ​വ​റു​ക​ളി​ൽ എ​ല്ലാ ഡോ​ക്യു​മെ​ൻ​റ്സും സൂ​ക്ഷി​ക്ക​പ്പെ​ടു​ന്നുവെന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​ത്ത​ര​വാ​ദപ്പെ​ട്ട​വ​ർ​ക്ക് അ​ത് തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യും എ​ന്നും തി​രി​ച്ച​റി​യു​ക.

അ​റി​വി​ല്ലാ​യ്മയും അശ്രദ്ധയും
ഇ​ൻ​റ​ർ​നെ​റ്റ്, സ്വ​ന്തം മൊ​ബൈ​ൽ പാ​സ്​ വേ​ർ​ഡ്, മെ​യി​ൽ ഐ​ഡി പാ​സ്​ വേ​ർ​ഡ് എ​ന്നി​വപോ​ലും അ​റി​യാ​ത്ത എ​ത്ര​യോ സ്​​ത്രീ​ക​ൾ ഇ​പ്പോ​ഴുമുണ്ട്. ഇ​ൻ​റ​ർ​നെ​റ്റ് ക​ഫേ​ക​ളി​ൽ ക​യ​റി മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്താ​ൽ മെ​യി​ൽ ഐ​ഡി തു​റ​ന്ന്​ ഉപയോഗിച്ച ശേ​ഷം ലോ​ഗൗ​ട്ട് ചെ​യ്തി​ട്ടു​ണ്ടോ എന്നു നോ​ക്കാ​ൻപോ​ലും അ​റിയാത്തവർ. െക്ര​ഡി​റ്റ് കാ​ർ​ഡ് ന​മ്പ​ർ മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ചെ​യ്യി​ക്കു​ന്ന​വരെയും കണ്ടിട്ടുണ്ട്​. കു​റ​ച്ചുവ​ർ​ഷം മു​മ്പുവ​ന്ന ഒ​രു കേ​സ്​ ഓ​ർ​മ വ​രു​ന്നു. ഇ-​മെ​യി​ൽ വ​ഴി പ​രി​ച​യ​പ്പെ​ട്ട ഒ​രു ചെ​റു​പ്പ​ക്കാ​ര​നു​മാ​യി ബി​സി​നസ്​ ചെ​യ്യാ​ൻ ശ്ര​മി​ച്ച സാ​മ്പ​ത്തി​ക​മാ​യി മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഒ​രു സ്​​ത്രീ. അ​യാ​ൾ കൊ​ടു​ത്ത മെ​യി​ൽ ഐ.​ഡി​ മാ​ത്ര​മാ​ണ് അ​വ​ർ​ക്കാ​കെ​യു​ള്ള പ​രി​ച​യം.

പ​ല​പ്പോ​ഴാ​യി അ​വ​ർ ബി​സി​ന​സ്സി​ന് ഇ​റ​ക്കി​യ​ത് രണ്ടു കോ​ടി​യോ​ളം രൂ​പ. ച​തി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ കു​റെ മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​ന്നു അ​വ​ർ​ക്ക്. സോ​ഷ്യ​ൽ മീ​ഡി​യയി​ൽ സ്​​ത്രീ​ക​ൾ ഇ​ട​പെ​ടു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട ഒ​രു​പാ​ട് കാ​ര്യ​ങ്ങളു​ണ്ട്. ഒരു സ്വകാര്യതയുമി​ല്ലാ​ത്ത ഇ​ടമാണത്​. ഫോ​ട്ടോ​ക​ളും സ്വ​കാ​ര്യ ചാറ്റുകളും ഡോ​ക്യു​മെ​ൻ​റു​ക​ളും എ​ല്ലാം ൈപ്ര​വ​സി സെ​ല​ക്ട് ചെ​യ്ത് സൂ​ക്ഷി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ വി​ഡ്​ഢി​ത്ത​മാ​ണ് എ​ന്നു മ​ന​സ്സി​ലാ​ക്കു​കത​ന്നെ വേ​ണം. കാ​ര​ണം ഹാ​ക്​ ചെ​യ്യു​ക, പാ​സ്​ വേ​ർ​ഡ് ന​ഷ്​​ട​മാ​കു​ക, ലോ​ഗ് ഔ​ട്ട് ചെ​യ്യാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽനി​ന്നും പു​റ​ത്തുപോ​വു​ക, മൊ​ബൈ​ൽ ന​ഷ്​​ട​മാ​വു​ക ഇ​തൊ​ക്കെ ഏതു സ​മ​യ​ത്തും സം​ഭ​വി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്.

മെ​സ​ഞ്ച​റി​ൽ മെ​സേ​ജ് അ​യ​ക്കു​മ്പോ​ൾ അ​തി​ന് വ​ല്ലാ​ത്ത മാ​സ്​​മ​രി​ക​ത തോ​ന്നി​പ്പോ​കും. കാ​ര​ണം, ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത വ്യ​ക്തി​യോ​ട് ഹാ​യ്, ഹ​ലോ പ​റ​ഞ്ഞ് തു​ട​ങ്ങു​ന്ന ചാ​റ്റ് ചി​ല​പ്പോ​ൾ മി​നി​റ്റു​ക​ളും മ​ണി​ക്കൂ​റു​ക​ളും ക​ട​ന്ന് സ്വ​കാ​ര്യ​ത​ക​ൾപോ​ലും വെ​ളി​പ്പെ​ടു​ത്തു​ന്ന അ​വ​സ്​​ഥ​യി​ൽ എ​ത്തി​ച്ചേ​രാ​റു​ണ്ട്. ചാ​റ്റ് ചെ​യ്യു​ന്നയാൾ ഫെ​യ്ക്കാ​ണോ എ​ന്നുപോ​ലും ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് പ​ല​രും ഇ​ത്ത​ര​ത്തി​ൽ ചെ​ന്നു ചാ​ടു​ന്ന​ത്. കു​റ​ച്ചു നാ​ൾ ക​ഴി​യു​മ്പോ​ൾ െപ്രാ​ഫൈ​ൽപോ​ലും ക​ള​ഞ്ഞ് പ​ല​രും മു​ങ്ങു​ന്നു. ന​ഷ്​​ടം ആ​ർ​ക്കെ​ന്ന് ഓ​ർ​ത്ത് അ​പ്പോ​ൾ വി​ല​പി​ക്കു​ക​യേ വ​ഴി​യു​ള്ളു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സു​ഹൃ​ത്തു​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ അ​വ​ർ ഫെ​യ്ക്ക് ആ​ണോ എ​ന്നറി​യാ​ൻ കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം. മ്യൂ​ച്വ​ൽ ഫ്ര​ണ്ട്സി​ൽ വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ആ​ളു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാം, കൂ​ടു​ത​ൽ അ​ടു​പ്പ​മാ​കും മു​മ്പ് ലൈ​വ് വിഡി​യോ ചാ​റ്റി​ൽ വ​രു​ന്ന​തി​ന് ആ​ളെ ക്ഷ​ണി​ക്കാം, പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത ഉ​ണ്ടോ എ​ന്ന് ശ്ര​ദ്ധി​ക്കാം. എ​ങ്കി​ൽപോ​ലും സോ​ഷ്യ​ൽ മീ​ഡി​യയിൽ പ​രി​ധി​വി​ട്ട് സ്വ​കാ​ര്യ​ത പ​ങ്കു​വെ​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കു​കത​ന്നെ വേ​ണം. സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചും, പ്ര​ണ​യം പ​റ​ഞ്ഞും, സെ​ൻ​റി​മെ​ൻ​റ്സ്​ പ​റ​ഞ്ഞും സ്​​ത്രീ​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​വ​ർ​ക്ക് ഉ​ദ്ദേ​ശ്യ​ങ്ങ​ൾ പ​ല​തു​ണ്ടാ​കാം.

കു​ട്ടി​ക​ൾ ഇ​ൻ​റ​ർ​നെ​റ്റ് അ​ടി​മ​ക​ളാ​കു​ന്ന​ത്
ഓ​ൺ​ലൈ​ൻ ​ഗെയിമുകളിൽ കു​ട്ടി​ക​ളാ​ണ് അ​ക​പ്പെ​ടു​ന്ന​ത്. ഒ​രു നേ​ര​മ്പോ​ക്കി​ന് ക​ളി തു​ട​ങ്ങ​ു​ന്ന കു​ട്ടി​ക​ൾ പ​തി​യെ ഇ​തി​ന് അ​ടി​മ​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ ആ​ൻ​േ​ഡ്രാ​യ്ഡ് മൊ​ബൈ​ൽ ഇ​ല്ലാ​ത്ത കു​ട്ടി​ക​ളി​ല്ല. അ​ഹ​ങ്ക​രി​ക്കാ​ൻ വേ​ണ്ടി​യെ​ങ്കി​ലും മ​ക​ന്/മ​ക​ൾ​ക്ക് മൊ​ബൈ​ൽ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ഇ​പ്പോ​ഴു​ള്ള മാ​താ​പി​താ​ക്ക​ൾ. ഏതു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ഴും വീ​ട്ടിലാ​യാ​ലും പു​റത്താ​യാ​ലും മ​റ്റൊ​രു ചി​ന്ത​യും ഇ​ല്ലാ​തെ ഗെ​യി​മി​ൽ ല​യി​ച്ചി​രി​ക്കു​ന്ന കു​ട്ടി​കളുണ്ട്​. മ​റ്റു കു​ട്ടി​ക​ളു​ടെ കൂ​ടെ​ചേ​ർ​ന്ന് ക​ളി​യോ കു​ട്ടി​ത്ത​മോ ഇ​ല്ലാ​തെ എ​പ്പോ​ഴും എ​വി​ടെ​യെ​ങ്കി​ലും ഒ​തു​ങ്ങി​യി​രു​ന്ന് മൊ​ബൈ​ലി​ൽ ക​ളി​ക്കു​ന്നവരെ അ​ത്​ അ​ടി​മ​പ്പെ​ടു​ത്തു​ന്നു.

പ​ഠി​ക്കാ​നോ, മ​റ്റു​ള്ള​വ​രോ​ടൊ​ത്ത് കു​റ​ച്ചു സ​മ​യം ചെ​ല​വി​ടാ​നോ, സ​മ​യ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ഇ​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. പ​ല ഗെ​യി​മു​ക​ളും ആ​കാം​ക്ഷ നി​ല​നി​ർ​ത്തു​ന്ന ഒ​ന്നാ​ണ്. അ​ടു​ത്ത​ത് എ​ന്ത് എ​ന്നു​ള്ള ആ​കാം​ക്ഷ​യാ​ൽ ഗെ​യി​മിെ​ൻ​റ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള തി​ടു​ക്ക​മാ​യി​രി​ക്കും കു​ട്ടി​ക​ൾ​ക്ക്. ഇ​ട​യ്ക്ക് ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചോ​ദി​ക്കു​ക​യോ പ​റ​യു​ക​യോ ചെ​യ്യു​ന്ന​ത് ഇ​വ​ർ​ക്ക് ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യി​ല്ല, അ​തൊ​രു ശ​ല്യ​മാ​യി തോ​ന്നി​യാ​ൽ വ​ല്ലാ​തെ ദേ​ഷ്യ​പ്പെ​ടു​ക​യും വാ​ശി​പി​ടി​ക്കു​ക​യും ചെ​യ്യും.

ക​മ്പ്യൂ​ട്ട​റി​ലോ മൊ​ബൈ​ൽ ഫോ​ണി​ലോ ഇ​ത്ത​രം ഗെ​യി​മു​ക​ൾ ക​ളി​ക്കു​ന്ന​ത് പ​തി​യെ ശാ​രീ​രി​കാ​സ്വ​സ്​​ഥ​ത​ക​ൾ​ക്ക് കാ​ര​ണ​മാ​കും. ക​ണ്ണി​നും കൈ​ക​ൾ​ക്കും കൈ​വി​ര​ലു​ക​ൾ​ക്കും ക​ഴു​ത്തി​നും വ​ല്ലാ​ത്ത വേ​ദ​ന​യും ഉ​റ​ക്ക​ക്കുറ​വും ഭ​ക്ഷ​ണ​ത്തി​നോ​ട് താ​ൽപര്യ​ക്കു​റ​വും അ​നു​ഭ​വ​പ്പെ​ടു​ക​യും എ​പ്പോ​ഴും മ​ന​സ്സി​ൽ ഗെ​യിം​ എ​ന്ന ചി​ന്ത മാ​ത്ര​മാ​യി ഇ​രി​ക്കു​ക​യും ചെ​യ്യു​ന്നു. വ​ല്ലാ​ത്ത നി​ശ്ശ​ബ്​​ദ​ത​യി​ൽ ആ​യി​രി​ക്കും പ​ല സ​മ​യ​ത്തും ഇ​വ​ർ. ഇ​ത് മാ​ന​സി​ക​മാ​യ അ​സ്വ​സ്​​ഥ​ക​ൾ​ക്ക് വ​ഴി​തെ​ളി​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ ഏ​റി​യ​ പ​ങ്കും അ​നു​ക​ര​ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്. ഇ​ഷ്​​ട​പ്പെ​ട്ട ഗെ​യിം ക​ഥാ​പാ​ത്ര​മാ​യി ഉ​ള്ള മാ​റ്റ​വും അ​തു​പോ​ലെ ഉ​ള്ള പ്ര​വൃ​ത്തി​ക​ളും ഒ​രു ത​മാ​ശ രൂ​പേ​ണ മാ​താ​പി​താ​ക്ക​ൾ കാ​ണു​ന്നു. കൂ​ടു​ത​ൽ പ്ര​ശ്ന​​മാ​യി തോ​ന്നു​മ്പോ​ൾ സൈ​ക്കോ​ള​ജി​സ്​റ്റിെ​ൻ​റ അ​ടു​ത്തു രക്ഷതേടേണ്ട അവസ്​ഥയാണുണ്ടാവുന്നത്​.

ക​മി​ഴ്ന്നു നീ​ന്തു​ന്ന പ്രാ​യ​ത്തി​ൽപോ​ലും കു​ട്ടി​ക​ൾ വാ​ശി​പി​ടി​ക്കു​മ്പോ​ൾ മു​ന്നി​ൽ മൊ​ബൈ​ൽ, ടാ​ബ് എ​ന്നി​വ ​െവ​ച്ചു​കൊ​ടു​ക്കു​ന്നതും ട​ച്ച് സ്​​ക്രീ​നി​ൽ വി​ര​ൽ നീ​ക്കി​അവർ ചി​ത്ര​ങ്ങ​ൾ മാ​റു​ന്ന​ത് നോ​ക്കി ചി​രി​ക്കു​ന്നത് ​മാ​താ​പി​താ​ക്ക​ൾ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കു​ന്നതും ന​മ്മ​ൾ കാ​ണാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ കു​ട്ടി​ക​ളോ​ടു ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ തെ​റ്റാ​ണ്. ഓ​രോ പ്രാ​യ​ത്തി​ന് അ​നു​സ​രി​ച്ച ക​ളി​ക​ളിലൂടെയും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും കു​ട്ടി​ക​ൾ വ​ള​ര​ണം. അ​വ​രു​ടെ ത​ല​ച്ചോ​റിെ​ൻ​റ വ​ള​ർ​ച്ച​യെത്ത​ന്നെ മാ​റ്റി​മ​റി​ച്ചു ക​ള​യു​ന്ന രീ​തി​യി​ലു​ള്ള ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ൽ കു​ട്ടി​ക​ളെ പ​രി​ധി​വി​ട്ട് ത​ള്ളി​വി​ട​രു​ത്.

ഗു​ണ​ക​ര​മായി സാ​േങ്കതികവിദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​റി​വ് അ​വ​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കണം. ശ​രീ​ര​ത്തി​നും മ​ന​സ്സി​നും ഗു​ണ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ക്കിവി​ട്ടും ടെ​ക്നോ​ള​ജി വി​ദ്യാ​ഭ്യാ​സം ന​ല്ല രീ​തി​യി​ൽ കൊടുത്തും വേ​ണം കു​ട്ടി​ക​ളെ മു​ന്നോ​ട്ട് ന​യി​ക്കാൻ. 15 മി​നി​റ്റ് മു​ത​ൽ 16 മി​നി​റ്റ് വ​രെ​യു​ള്ള സ​മ​യ​മാ​ണ് അ​ഡി​ക്​ഷ​ൻ സ​മ​യം. ആ ​സ​മ​യ​ത്തി​ൽ ഗെ​യിം നി​ർത്താൻ അ​വ​രെ േപ്രാ​ത്സാ​ഹി​പ്പി​ച്ചാ​ൽ ഇ​ട​യ്ക്കി​ടെ ആ ​സ​മ​യം ക്ര​മീ​ക​രി​ച്ച് അ​വ​ർ​ക്ക് ക​ളി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കു​ക. ഇ​ത്ത​ര​ത്തി​ൽ കു​റ​ച്ചു നാ​ൾ ക​ഴി​യു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ഗെ​യി​മി​നോ​ട് താ​ൽപര്യം ഇ​ല്ലാ​താ​കു​ക​ത​ന്നെ ചെ​യ്യും.

(സൈ​ബ​ർ ൈക്രം ​ഇ​ൻ​വെസ്​റ്റി​ഗേ​റ്റ​റാണ്​ ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlecyber crimes
News Summary - Cyber Crimes -Malayalam Article
Next Story