Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാറുന്ന മതിപ്പുവില

മാറുന്ന മതിപ്പുവില

text_fields
bookmark_border
rahul-gandhi-mamatha
cancel

ഇന്ത്യ ഇൻഫർമേഷൻ സർവീസിലെ ജീവനക്കാർ പിരാകുകയാണ്​. സർക്കാർ ഒന്നു ചെയ്യുന്നത്​ 10 ആയി പെരുപ്പിച്ചു കാണിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തുമ്മിയാലും ഫോ​േട്ടാ അടക്കം വിവരം എല്ലായിടത്തും എത്തിക്കണം. പ്രസ്​ റിലീസ്​, ട്വിറ്റർ, ഫേസ്​ബുക്ക്​, വെബ്​സൈറ്റ്​, വിഡിയോ ക്ലിപ്​, ലൈവ്​ എന്നിങ്ങനെ പല രൂപേണ ഏതു കാര്യവും പത്തു തലയുള്ള രാവണ​​െൻറ പരുവത്തിലാക്കണം. ഡൽഹിയിൽ മാത്രമല്ല, മേഖല പി.​െഎ.ബി കേന്ദ്രങ്ങളിലും സ്​ഥിതി ഇതുതന്നെ. പ്രാദേശിക ഭാഷകളിലേക്ക്​ സർക്കാറി​​െൻറ മഹത്വം പരിഭാഷപ്പെടുത്തി നൽകണം. മന്ത്രിസഭ യോഗവും കേന്ദ്രസർക്കാർ പരിപാടികളും ഏതേതു പത്രങ്ങളിൽ, ചാനലുകളിൽ എങ്ങനെയൊക്കെ വന്നുവെന്ന്​ നിരീക്ഷിച്ച്​ റിപ്പോർട്ട്​ നൽകണം.

സർക്കാറിനെ പൊലിപ്പിക്കാത്ത മാധ്യമങ്ങൾക്കുള്ള പരസ്യ തോതിന്​ കത്രിക വെക്കണം. ഇതൊക്കെ സർക്കാർ ഉദ്യോഗസ്​ഥർ കണിശമായി ചെയ്യുന്നു​​േണ്ടാ എന്ന്​ നിരീക്ഷിക്കാൻ സമാന്തര സംവിധാനം വേറെയുണ്ട്​. അതുകൊണ്ട്​ കുനിയാൻ പറഞ്ഞ സർക്കാറിനു മുന്നിൽ മുട്ടിലിഴഞ്ഞു നടക്കുകയാണ്​ ജീവനക്കാർ. ദേശീയ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ എങ്ങനെ കഴിഞ്ഞുവോ, അതേപോലെ പ്രാദേശിക മാധ്യമങ്ങളെയും കൂച്ചിക്കെട്ടാനുള്ള കരുനീക്കങ്ങൾ അണിയറയിൽ നടന്നുവരുന്നു. അങ്ങനെയെല്ലാം വാർത്തയെയും മാധ്യമങ്ങളെയും സർക്കാറിനു വേണ്ടപ്പെട്ട രീതിയിൽ വളച്ചെടുക്കുന്ന ഉത്തരവാദിത്തത്തിൽ നിർണായക പങ്കുവഹിക്കാനുള്ള പാച്ചിലിൽ കുത്തിയിരിക്കാൻ നേരമില്ലാതായ ഉദ്യോഗസ്​ഥർക്ക്​ പിരാകാതെ വയ്യ.

ഒന്നിനെ പത്തായി പെരുപ്പിച്ചുകാട്ടിയിട്ടും, ഇനിയൊരു അഞ്ചുവർഷം കൂടി കിട്ടിയാൽ എന്തൊക്കെ ചെയ്​തുകളയുമെന്ന്​ മോദിസർക്കാർ മൂന്നരവർഷം കൊണ്ട്​ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്​. ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി നിന്നും ഇരുന്നുമായി നാലു ബജറ്റുകൾ വായിച്ചുതീർത്തിട്ടും ജനത്തിന്​ എരിപൊരി തന്നെ. പാർലമ​െൻറിനെ കുമ്പിട്ട്​, യുവാക്കളുടെ അഭിലാഷമായി സ്വയം വിശേഷിപ്പിച്ച്​ ഭരിക്കാൻ കയറിയ നേതാവാണ്​ ​നരേന്ദ്ര മോദി. ശുചിത്വ ഭാരതം, മേക്​ ഇൻ ഇന്ത്യ, സ്​മാർട്ട്​ സിറ്റി, നോട്ട്​ നിരോധനം, ജി.എസ്​.ടി എന്നിങ്ങനെ നീണ്ടുനീണ്ടു വന്ന്​ മോദികെയറിൽ വരെ എത്തിനിൽക്കുന്നു ഭരണവിപ്ലവം. പഴയ വീഞ്ഞ്​ പുതിയ കുപ്പിയിലാക്കി വിൽക്കുന്നതിനു പുറമെ, സ്വന്തം മുദ്ര കറൻസിയിൽ വരെ പതിപ്പിച്ചു. വിദേശത്ത്​ ഇമേജ്​ നടന്നു വിറ്റു. പൊതുതെരഞ്ഞെടുപ്പിലേക്ക്​ ബാക്കിയുള്ള ഒന്നേകാൽ വർഷത്തിലേക്ക്​ ഇതി​​െൻറയെല്ലാം അകമ്പടിയോടെയാണ്​ കുതിക്കുന്നതെങ്കിലും ഇൗ സർക്കാർ വന്നതു കൊണ്ട്​ എന്തൊക്കെ പ്രയോജനം, ആശ്വാസം, സാന്ത്വനം കിട്ടിയെന്ന്​ മൂക്കത്ത്​ വിരൽവെച്ച്​ അ​ന്വേഷിക്കുകയാണ്​ ബഹുഭൂരിപക്ഷം. ബി.ജെ.പിയുടെ പോഷക തൊഴിലാളി സംഘടനയായ ബി.എം.എസും സഖ്യകക്ഷികളായ ശിവസേനയും തെലുഗുദേശം പാർട്ടിയുമൊക്കെ അക്കൂട്ടത്തിൽ പെടും. എന്നാലും പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ ജീവനക്കാർക്ക്​ നടുനിവർത്താൻ നേരം കിട്ടുന്നില്ല.

പാർലമ​െൻറിനെ കുമ്പിട്ട്​ ഉള്ളിലേക്ക്​ കയറിയപ്പോൾ മുതൽ  മോദി സംസാരിച്ചു​ കൊണ്ടിരുന്നത്​ 2014 മുതലുള്ള അഞ്ചുവർഷത്തെക്കുറിച്ചല്ല; 2019ലെ ജനവിധിയും കീഴടക്കുന്നതിനെക്കുറിച്ചാണ്​. എന്നാൽ, ഒരു ശൈത്യംകൂടി വിട്ടകലുന്ന വ​ടക്കേയിന്ത്യൻ നാടുകളിൽ വീശുന്ന കാറ്റിൽ കാവിക്കലർപ്പ്​ നേർത്തു പോയിട്ടുണ്ട്​.

 ‘മോദിഹവ’ വീശുന്നതായി രാജസ്​ഥാനിൽനിന്നോ ഗുജറാത്തിൽനിന്നോ ബിഹാറിൽനിന്നോ ഡൽഹിയിൽനിന്നോ വാർത്തകളില്ല. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന നാടായ രാജസ്​ഥാനിൽ വസുന്ധര രാജെയുടെ അഹങ്കാര ഭരണത്തിന്​ കനത്ത തിരിച്ചടിയാണ്​ കഴിഞ്ഞദിവസം കിട്ടിയത്​. മൂന്നരവർഷം മുമ്പ്​ 25 പാർലമ​െൻറ്​ മണ്ഡലങ്ങളിൽ ഒന്നുപോലും പിടിച്ചെടുക്കാൻ കഴിയാതെപോയ കോൺഗ്രസ്​, ഉപതെരഞ്ഞെടുപ്പ്​ നടന്ന രണ്ടു ലോക്​സഭ മണ്ഡലങ്ങളും ഒരു വിധാൻസഭ സീറ്റും വലിയ ഭൂരിപ​ക്ഷത്തോടെ പിടിച്ചെടുത്തു. ഇൗ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കേണ്ട സംസ്​ഥാനമാണ്​ രാജസ്​ഥാൻ. രണ്ടു പാർട്ടികളും നേർക്കുനേർ ഏറ്റുമുട്ടിയ മോദിയുടെ സ്വന്തം ഗുജറാത്തിൽ നന്നായി വിയർത്തശേഷം ഏഴെട്ടു സീറ്റി​​െൻറ ബലത്തിലാണ്​ ബി.ജെ.പി ഭരണം നിലനിർത്തിയത്​. ആം ആദ്​മി പാർട്ടി ഡൽഹി രാഷ്​ട്രീയത്തിലെ താൽക്കാലിക പ്രതിഭാസം മാത്രമെന്ന വിലയിരുത്തൽ ശരിയാണെന്ന്​ സ്​ഥാപിക്കാൻ ബി.ജെ.പിക്ക്​ കഴിഞ്ഞില്ല. നിതീഷ്​ കുമാറിനുണ്ടായ മനോഭ്രമം മൂലം ബിഹാറിൽ മഹാസഖ്യം കടപുഴകിയെന്നത്​ നേര്​. എന്നാൽ, ബജറ്റിൽ ആന്ധ്രയെ തഴഞ്ഞ ബി.ജെ.പിയോടുള്ള ബന്ധം വിഷയാധിഷ്​ഠിതമാണെന്ന്​ പ്രഖ്യാപിക്കുന്നു, ആന്ധ്രപ്രദേശിൽ തെലുഗുദേശം പാർട്ടി. മൂന്നരവർഷമായി എൻ.ഡി.എ സഖ്യത്തിനുള്ളിൽ നിത്യം പോരടിക്കുന്ന മറാത്ത പാർട്ടിയായ ശിവസേനക്ക്​ കൂട്ടാവുകയാണ്​ തെലുഗുദേശം പാർട്ടി.

ഫലത്തിൽ ജനത്തി​​െൻറ നിരാശാബോധത്തിനൊപ്പം സഖ്യകക്ഷികളുടെ വിരക്​തിയും വർധിച്ചിരിക്കുന്നു. 2019ലെ തെരഞ്ഞെടുപ്പ്​ അനായാസമെന്നു മോദി കരുതിയ കാലം കഴിഞ്ഞു. മൂഡീസ്​ മോദിസർക്കാറിന്​ നൽകുന്ന റേറ്റിങ്​ എന്തായാലും ജനങ്ങൾക്കിടയിൽ​ മോദിയുടെ റേറ്റിങ്​ ഇടിഞ്ഞു.
ആത്​മാർഥത നിഴലിക്കാത്ത, വായ്​ത്താരിയുടെ മറ്റൊരു ബജറ്റു കൂടി പിന്നിട്ട്​ പൊതുതെരഞ്ഞെടുപ്പിലേക്ക്​ ആഞ്ഞുപിടിക്കാൻ കിട്ടിയ അവസരത്തിൽ പക്ഷേ, പ്രതിപക്ഷ പാർട്ടികൾ പല ദിശയിലേക്ക്​ വടം ആഞ്ഞുവലിക്കുകയാണ്​. അടുത്ത തെര​െഞ്ഞടുപ്പിൽ മോദിയെ നേരിടാൻ മുന്നിൽ നിൽക്കേണ്ട നേതാവ്​ ആരാകണമെന്നതാണ്​ ഒരു ചോദ്യം. സോണിയ ഗാന്ധിയിൽനിന്ന്​ പാർട്ടി പ്രസിഡൻറ്​ സ്​ഥാനം ഏറ്റെടുക്കുകയും ഗുജറാത്തിൽ മോദിയോട്​ നേരിട്ടു പോ
രാടുകയും​ ചെയ്​ത രാഹുൽ അല്ലാതെ മറ്റൊരാളെ കോൺഗ്രസ്​ കാണുന്നില്ല. എല്ലാ യോഗ്യതകളും തികഞ്ഞവൾ മമത ബാനർജിയെന്ന്​ തൃണമൂൽ കോൺഗ്രസ്​. എല്ലാ പ്രതിപക്ഷ പാർട്ടികളെയും കോർത്തിണക്കാനുള്ള കെൽപ്​ മറ്റാർക്കെന്ന മട്ടിലാണ്​ എൻ.സി.പി നേതാവ്​ ശരദ്​ പവാറി​​െൻറ നിൽപ്​. അവസരം നോക്കി കളത്തിലിറങ്ങാമെന്നു കരുതി കയ്യാലപ്പുറത്തിരിക്കുന്നു ബി.ജെ.ഡി നേതാവ്​ നവീൻ പട്​നായിക്​. 

rahul-gandhi

ഇതിനെല്ലാമിടയിൽ, പാർലമ​െൻറി​​െൻറ ബജറ്റ്​ സമ്മേളനം തുടങ്ങി നാലുദിവസങ്ങൾക്കിടയിൽ രണ്ടു പ്രതിപക്ഷ നേതൃയോഗങ്ങളാണ്​ നടന്നത്​. ഒന്ന്​ ശരദ്​ ​പവാറി​​െൻറ വക, മറ്റൊന്ന്​ സോണിയയുടെ വക. ബി.ജെ.പിയെ നേരിടാൻ യോഗ്യത മമത ബാനർജിക്കാണെന്ന്​ മമത പാർട്ടി എം.പിമാരെക്കൊണ്ട്​ പറയിപ്പിക്കുകയും പ്രതിപക്ഷ നേതൃയോഗത്തിന്​ എത്താതെ മാറിനിൽക്കുകയും ചെയ്യുന്നു. രാഹുൽ ഗാന്ധിയെ പ്രസിഡൻറാക്കി എന്നതല്ലാതെ, സഖ്യകക്ഷികൾക്ക്​ പൊതുസമ്മതനായ നേതാവാക്കി വളർത്താൻ പ്രയാസപ്പെടുകയാണ്​ കോൺഗ്രസ്​. യു.പി.എ അധ്യക്ഷസ്​ഥാനം സോണിയ കൈവിട്ടാൽ മമതയോ പവാർ തന്നെയോ അവകാശവാദം ഉന്നയിച്ചാലോ എന്ന്​ ആശങ്കിക്കേണ്ട സ്​ഥിതി.സി.പി.എമ്മോ? ഉറുമി വീശുന്ന കാരാട്ട്​, യെച്ചൂരിമാരിൽ ഒരാൾ കുഴഞ്ഞുവീണിട്ടു വേണം, ആദ്യം നേരിടേണ്ട മുഖ്യശത്രു ബി.ജെ.പിയോ കോൺഗ്രസോ 

എന്നു പാർട്ടിക്ക്​ തീരുമാനിക്കാൻ. പശ്ചിമ ബംഗാളിൽനിന്ന്​ കഴിഞ്ഞദിവസം വന്ന ഉപതെരഞ്ഞെടുപ്പുഫലം വെച്ചുനോക്കിയാൽ ആദ്യം​ തോൽപിക്കേണ്ടത്​ തൃണമൂൽ കോൺഗ്രസിനെയാണ്​. ജയിച്ച അവർ കഴിഞ്ഞാൽ തോൽപിക്കേണ്ടത്​ രണ്ടാംസ്​ഥാനത്തെത്തിയ ബി.ജെ.പിയെ. അതും കഴിഞ്ഞിട്ടുവേണം മൂന്നു പതിറ്റാണ്ടു ഭരിച്ച സി.പി.എമ്മിനെ ഇനിയൊരുവട്ടം ഭരിക്കാൻ പാകത്തിൽ മൂന്നാംസ്​ഥാനത്തുനിന്ന്​ ഉയർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഒരു തീർപ്പുണ്ടാക്കാൻ. മണിക്​ സർക്കാർ ഉള്ളകാലം പാർട്ടിക്ക്​ തിരിഞ്ഞുനോക്കേണ്ടിവരില്ലെന്ന്​ ഉറപ്പിച്ചിരുന്ന ത്രിപുരയെക്കുറിച്ച്​ ഒാർക്കു​േമ്പാൾ സി.പി.എം നേതാക്കൾക്ക്​ ഇപ്പോൾ നെഞ്ചിടിക്കുന്നു.

18ന്​ വോ​െട്ടടുപ്പ്​ നടക്കേണ്ട ത്രിപുരയിൽ ബി.ജെ.പിയുമായി നേർക്കുനേർ പോരാട്ടത്തിലാണ്​ സി.പി.എം. ദാരിദ്ര്യം പിടിച്ച മണിക്​ സർക്കാറി​​െൻറ നാട്ടിൽനിന്ന്​, പാർട്ടി കോർപറേറ്റ്​/കോടിയേരി പ്രസ്​ഥാനമായി മാറിയ കേരളത്തിലേക്ക്​ എത്തു​േമ്പാൾ കാര്യങ്ങൾ അത്രത്തോളമായിട്ടില്ല. എന്നാൽ, അത്രത്തോളം എത്തിച്ചിട്ടുവേണം മുഖ്യശത്രുവിനെ നേരിടാൻ ആരുമായും ചങ്ങാത്തമാകാം എന്നൊരു ​ടാക്​റ്റിക്കൽ ലൈനെടുക്കാൻ! അതുവരെ, കേന്ദ്രം ഭരിക്കുകയും അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുകയും ചെയ്യുന്ന ബി.ജെ.പിയെ കടന്നാക്രമിക്കാതെ സന്ധിചെയ്യുന്ന  ടാക്​റ്റിക്കൽ ലൈൻ ഇല്ലാതെയുമില്ല.

modi-in-davos

ഇതിനെല്ലാമിടയിൽ മോദിയെ നേരിടുന്നതിനുംമു​േമ്പ കോൺഗ്രസ്​ നേരിടേണ്ടത്​ പ്രധാനമായും രണ്ടു പ്രതിസന്ധികളാണ്​. യു.പി.എ സഖ്യകക്ഷികൾക്ക്​ രാഹുൽ ഗാന്ധിയുടെ നേതൃത്വം സ്വീകാര്യമാക്കി മാറ്റുക. വിവിധ സംസ്​ഥാനങ്ങളിൽ ജനപ്രിയനേതാക്കളെ പ്രതിഷ്​ഠിച്ചും വളർത്തിയും പാർട്ടിയുടെ കരുത്തും പ്രതിരോധശേഷിയും വർധിപ്പിക്കുക. രണ്ടാം യു.പി.എ സർക്കാർ തകർത്തുകളഞ്ഞ വിശ്വാസ്യത കെട്ടിപ്പടുക്കുക എന്ന പ്രശ്​നം വേറെ. 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ 44 സീറ്റിലേക്ക്​കൂപ്പുകുത്തുകയും സോണിയ പിന്മാറുകയും ചെയ്​തതാണ്​ മറ്റു സഖ്യകക്ഷികൾക്ക്​ നേതൃപദവിയിൽ അവകാശവാദം ഉന്നയിക്കാവുന്ന അവസ്​ഥ ഉണ്ടാക്കിയത്​. കോൺഗ്രസിനെ മുമ്പ്​ പിന്തുണച്ച തങ്ങളെ ഇനി കോൺഗ്രസ്​ പിന്തുണക്ക​െട്ട എന്ന്​ മമതക്കും പവാറി​നുമൊക്കെ ചിന്തിക്കാം. അതിനു തടയിടണമെങ്കിൽ രാഹുൽ ഗാന്ധി നേതൃപാടവം നിരന്തരം കാണിക്കണം. തെരഞ്ഞെടുപ്പ്​ കഴിയു​േമ്പാൾ പോക്കറ്റിൽ വേണ്ടത്ര സീറ്റെണ്ണം ഉണ്ടാവുകയും വേണം. അതിന്​ സംസ്​ഥാനങ്ങളിൽ പാർട്ടി ശക്​തിപ്പെടണം. വിശ്വസ്​തമായ പുതുനിര നേതൃത്വം ഉണ്ടെങ്കിൽ അതിനു സാധിക്കുമെന്നാണ്​ സചിൻ പൈലറ്റ്​ നയിച്ച രാജസ്​ഥാനിലെ മുന്നേറ്റം കാണിക്കുന്നത്​. ഗുജറാത്തിലെന്നപോലെ എല്ലാ സംസ്​ഥാനങ്ങളിലും ഏറ്റുമുട്ടൽ മോദി^രാഹുൽ എന്ന മട്ടിൽ പറ്റില്ല. 

ബി.ജെ.പിയെ മടുക്കു​േമ്പാൾ ജനം കോൺഗ്രസിനെ ജയിപ്പിക്കുമെന്ന പതിവുമട്ടും പറ്റില്ല. കോൺഗ്രസ്​ ഇനിയും ഉണർന്നെണീറ്റിട്ടുവേണം. രാഹുലിനെ വാഴിച്ചതല്ലാതെ എ.​െഎ.സി.സി പുനഃസംഘടന നടത്തിയിട്ടില്ല, സമ്മേളനം വിളിച്ചിട്ടില്ല എന്നിങ്ങനെ വിഷയങ്ങൾ ബാക്കി. ഇതെല്ലാം കാണുന്ന ചില പി.​െഎ.ബി ഉദ്യോഗസ്​ഥർ ചോദിക്കുന്നു: ‘പണിഭാരം തീരാരെ 2019ൽ വി.ആർ.എസിന്​ അപേക്ഷിക്കേണ്ടിവരു​േമാ?’  

Show Full Article
TAGS:narendra modi sarath pawar ncp india news malayalam news 
News Summary - Current indian politics-Opnion
Next Story