Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

കുത്തുപാളയെടുപ്പിക്കുന്ന നോട്ടു നിരോധനം

text_fields
bookmark_border
modi
cancel

‘‘ഞാൻ നിങ്ങളോട് 50 ദിനങ്ങൾ മാത്രമാണ് ചോദിക്കുന്നത്, അതിനുശേഷം നിങ്ങളുടെ സ്വപ്നത്തിലെ ഇന്ത്യയെ ഞാൻ വാഗ്ദാനം ചെ യ്യുന്നു. ഈ ദിവസങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങളും വേദനയും ഞാൻ മനസ്സിലാക്കുന്നുണ്ട്. 50 ദിവസങ്ങൾക്കുശേഷം, എ​​​െൻറ ഉദ്ദേശ്യത്തിലും പ്രഖ്യാപനത്തിലും എന്തെങ്കിലും തെറ്റുകൾ കണ്ടാൽ രാജ്യം തരുന്ന ഏതു ശിക്ഷയും അനുഭവിക്കാൻ ഞാൻ ത യാറാണ്’’ -ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ 14ന് ​രാജ്യത്തോടു​ പറഞ്ഞവാക്കുകളാണിത്.

അതിനു മറുപടിയ ായി നവംബർ 24ന്​ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്​ പറഞ്ഞു: ‘‘പ്രധാനമന്ത്രിയുടെ നോട്ടുനിരോധനം കെടുകാര്യസ്ഥതയു ടെ മഹത്തായ സ്മാരകമാണെന്നതിൽ രണ്ടഭിപ്രായം ഇല്ല. ഇതു സംഘടിതമായ കൊള്ളയും നിയമാനുസൃതമായ പിടിച്ചുപറിയുമാണ്. നോട്ട ുനിരോധനം ഇന്ത്യയുടെ കാർഷിക-വ്യവസായമേഖലയിലെ വളർച്ചയെയും അസംഘടിതമേഖലയിലെ തൊഴിൽ ലഭ്യതയെയും സ്വാധീനിക്കുകവഴി ഇ ന്ത്യയുടെ സാമ്പത്തിക വളർച്ച രണ്ടു ശതമാനംവരെ കുറയാൻ കാരണമാകും.’’

നോട്ടുനിരോധനത്തി​​​െൻറ മൂന്നു വർഷങ്ങൾ പ ിന്നിടുമ്പോൾ പ്രധാനമന്ത്രിക്ക്​ തെറ്റിയെന്നും മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അക്ഷരംപ്രതി ശരിയായെന്നും ഇന് ത്യ തിരിച്ചറിയുന്നു. ഇന്നേക്ക് മൂന്നു വർഷം മുമ്പ്​ നവംബർ എട്ടിനു രാത്രി 8.15ന്​ ഇന്ത്യയിലെ ഓരോ പൗര​​​െൻറയും ജീവി തത്തെ നേരിട്ടുതന്നെ സ്വാധീനിക്കുന്ന നോട്ടുനിരോധനം പ്രഖ്യാപിക്കു​േമ്പാൾ പതിവിനു വിപരീതമായി കേന്ദ്രബാങ്ക്‌ കൈകാര്യം ചെയ്യുന്ന ‘പണനയം’ റിസർവ് ബാങ്ക് ഗവർണറെയും മറികടന്നു നമ്മുടെ പ്രധാനമന്ത്രി തന്നെ നേരിട്ട് ജനങ്ങളോട്​ പ്രഖ്യാപിക്കുകയായിരുന്നു.

നോട്ടുനിരോധനത്തി​​​െൻറ ഉദ്ദേശ്യലക്ഷ്യങ്ങളായി പ്രഖ്യാപിച്ചത്​ കള്ളപ്പണവും കള്ളനോട്ടും അതുവഴിയുള്ള അഴിമതി, ആയുധ ഇടപാട്, ഭൂമിയിടപാട്, തീവ്രവാദ പ്രവർത്തനം തുടങ്ങിയവ നിയന്ത്രിക്കുക, ഡിജിറ്റലൈസേഷൻ വഴി കാഷ്‌ലെസ്​ ഇക്കോണമിയായി ഇന്ത്യയെ വളർത്തുക എന്നതൊക്കെയായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നു വർഷങ്ങളിലെ നിരന്തരാനുഭവങ്ങൾ പരിശോധിച്ചാൽ ഈ ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞി​െല്ലന്നു മാത്രമല്ല, ഇന്ത്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങളിൽ ഒന്നായി നോട്ടുനിരോധനം മാറുകയും ചെയ്​തു.

വിപണി അധിഷ്ഠിത സാമ്പത്തികവ്യവസ്ഥയുടെ പ്രധാന ആപ്തവാക്യമാണ് കുറഞ്ഞ കാലത്തെ പ്രയാസങ്ങൾക്കൊടുവിൽ ദീർഘകാല ക്ഷേമം കൈവരിക്കാനാവും എന്നത്. 1930കളിലെ കൊടിയ സാമ്പത്തികപ്രതിസന്ധി ഘട്ടത്തിലും തുടർന്ന് വിവിധകാലങ്ങളിലായി പ്രത്യക്ഷമായ പ്രതിസന്ധികളും വർധിച്ചുവരുന്ന അസമത്വവും ക്ലാസിക്കൽ ധനശാസ്ത്രത്തി​​​െൻറ ഈ വിശ്വാസത്തെ ചോദ്യം ചെയ്​തു. ഇതുതന്നെ നോട്ടുനിരോധനത്തിലെ പ്രധാനമന്ത്രിയുടെ വിശ്വാസത്തിനും സംഭവിച്ചു.

ഏകദേശം 20 ശതമാനം കള്ളപ്പണം ഇന്ത്യയിൽ പ്രചാരത്തിലുണ്ടെന്നും അത്രയും അസാധുവാക്കിയ സംഖ്യ തിരിച്ചുവരില്ല എന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചുവന്നു എന്ന് ആർ.ബി.ഐ സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് കള്ളനോട്ടുകളുടെ പ്രധാന ഉറവിടവും രൂപവും കറൻസിയല്ല എന്ന കാര്യം സർക്കാർ മനസ്സിലാക്കിയത്. ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരുടെ ദൈനംദിന സൂക്ഷിപ്പുകളെയാണ് ഇത്​ ഏറ്റവും വലിയ രീതിയിൽ ബാധിച്ചത്.

സാധാരണ നോട്ടുനിരോധനം കൊണ്ടുള്ള മെച്ചം പഴയ നോട്ടുകൾക്കു പകരം പുതിയ നോട്ടുകൾ അച്ചടിക്കുക വഴി കള്ളനോട്ടുപ്രചാരണം തടയാം എന്നുള്ളതാണ്. എന്നാൽ, പ്രാഥമികമായ ഈ ലക്ഷ്യംപോലും കൈവരിക്കാൻ കഴിഞ്ഞി​െല്ലന്നാണ്​ 2000 രൂപയുടെ പുതിയ നോട്ടുകൾ അവതരിപ്പിക്കുകവഴി അനുഭവത്തിൽ വന്നത്. നോട്ടുനിരോധനവും തുടർന്ന് പ്രചാരത്തിൽ വന്ന 2000 രൂപ നോട്ടുകളും കള്ളനോട്ടു പ്രചാരത്തെ കൂടുതൽ സൗകര്യപ്രദമാക്കി എന്ന സത്യമാണ് അടുത്ത ദിവസങ്ങളിലായി 2000രൂപ നോട്ട്​ അച്ചടി നിർത്താനുള്ള തീരുമാനത്തിൽ വെളിവാകുന്നത്.

സാമ്പത്തികപ്രവർത്തനങ്ങൾ ക്രമേണ കാഷ്‌ലെസ്​ ഇക്കോണമിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു പറയപ്പെട്ട മറ്റൊരു ലക്ഷ്യം. ജനസംഖ്യയുടെ 85 ശതമാനത്തിനു മുകളിൽ അനൗപചാരിക/അസംഘടിത മേഖലകളെ ആശ്രയിച്ചുവരുന്ന ഒരു രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളായ ബാങ്കിങ്, വിവരസാങ്കേതിക വിദ്യ തുടങ്ങിയവയൊന്നും കാര്യക്ഷമമായി വ്യാപിപ്പിക്കുന്നതിനു മു​േമ്പ ഡിജിറ്റൽ പേമ​​െൻറ്​ സാർവത്രികമായി വ്യാപിപ്പിക്കാൻ നോട്ടുനിരോധനം വഴി കഴിയി​െല്ലന്നതാണ് കഴിഞ്ഞ മൂന്നുവർഷത്തെ അനുഭവം. നോട്ടുനിരോധനത്തി​​​െൻറ ആദ്യ കാലങ്ങളിൽ ഡിജിറ്റൽ പേമ​​െൻറ്​ ആപേക്ഷികമായി വർധിച്ചെങ്കിലും പേപ്പർ കറൻസിക്ക​ു കൂടുതൽ പ്രചാരണം ഉണ്ടായി. ഡിജിറ്റൽ പേമ​​െൻറ്​ 28 ശതമാനത്തോളം ശരാശരി വർധിച്ചപ്പോൾ രാജ്യത്താകമാനം ഉപയോഗത്തിലുള്ള പേപ്പർകറൻസിയുടെ സർക്കുലേഷൻ 13 ശതമാനമാണ് ഓരോ വർഷവും ശരാശരി വർധിച്ചിരിക്കുന്നത്.

ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായങ്ങൾ നിയന്ത്രിക്കാൻ സഹായകമാകും എന്നായിരുന്നു മറ്റൊരു വിശ്വാസം. എന്നാൽ, ഈ കാലയളവിൽ ഭീകരപ്രവർത്തനങ്ങളും ആക്രമണങ്ങളും വർധിക്കുകയാണുണ്ടായത്. ഇന്ത്യയിൽ ഭീകരപ്രവർത്തനം വഴി മരണം വരിച്ച സിവിലിയൻ, സുരക്ഷാഭടന്മാർ അടക്കമുള്ളവരുടെ എണ്ണം 2015ൽ 728 ആയിരുന്നത് 2018ൽ 940 ആയി വർധിച്ചു.
ഫലത്തിൽ മൻമോഹ​​​െൻറ ദീർഘവീക്ഷണം ശരിയായി പുലരുന്നതാണ്​ നോട്ടുനിരോധനത്തി​​​െൻറ മൂന്നാംവർഷത്തിൽ കാണുന്നത്​.

പ്രതിസന്ധി വിവിധ മേഖലകളിലായി പ്രകടമാകുമ്പോഴെല്ലാം തന്നെ അതിനെ നേരിടാൻ തയാറെടുക്കുന്നതിനു പകരം അതിനെ നിരാകരിക്കുന്നതിനും ജനശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾക്കുമാണ്​ നമ്മുടെ ധനകാര്യമന്ത്രി അടക്കമുള്ള എല്ലാവരും തിടുക്കപ്പെടുന്നത്​. ആഗസ്​റ്റ്​ അവസാനനാൾ നാഷനൽ സ്​റ്റാറ്റിസ്​റ്റിക്‌സ് ഓഫിസ് വിശദമായ കണക്കുകൾ നിരത്തി ഇറക്കിയ പത്രക്കുറിപ്പിൽ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നിരക്ക് 2017-18 സാമ്പത്തികവർഷത്തിലെ അവസാനപാദത്തിൽ 8.1 ശതമാനമായിരുന്നത് 2019-20 വർഷത്തിലെ ആദ്യപാദത്തിൽ അഞ്ചു ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നാണ്​ അറിയിച്ചത്​. ഇതിനുശേഷം മാത്രമാണ് ഇന്ത്യ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന യാഥാർഥ്യം സർക്കാർ ശരിവെച്ചത്.

നോട്ടുനിരോധനം ഏറ്റവും വലിയ അളവിൽ ബാധിച്ചത് കൂടുതലും പേപ്പർ കറൻസിയെ ആശ്രയിക്കുന്ന ഗ്രാമീണ-കാർഷികമേഖലകൾ ഉൾക്കൊള്ളുന്ന അസംഘടിതമേഖലയെയാണ്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തി​​​െൻറ വളർച്ചയിലുള്ള ഇടിവ് എന്നു പറഞ്ഞാൽ 85 ശതമാനം തൊഴിൽ മേഖലയും ജി.ഡി.പിയുടെ 40 ശതമാനവും ഉൾക്കൊള്ളുന്ന അസംഘടിതമേഖലയുടെ തളർച്ചയാണ്. അസംഘടിതമേഖലയിലെ ചെറുകിട വ്യവസായ മേഖലകളിൽ തൊഴിൽ ലഭ്യത കുറഞ്ഞത് വസ്തുനിഷ്​ഠമായ കണക്കുകളുടെ പിൻബലത്തോടെ അസിം പ്രേംജി യൂനിവേഴ്സിറ്റിയിലെ സ​​െൻറർ ഫോർ സസ്‌റ്റൈനബിൾ എംപ്ലോയ്‌മ​​െൻറ്​ പഠനറിപ്പോർട്ട്​ പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന, ഒമ്പതു മില്യൺ തൊഴിൽ നഷ്​ടമാണ് 2011-2018 കാലയളവിൽ ഒൗദ്യോഗിക കണക്കുപ്രകാരം ഉണ്ടായിട്ടുള്ളത്.

തൊഴിൽസുരക്ഷ കുറയുന്നതാണ് സ്വകാര്യമേഖലയിൽ വ്യാപകമായ കരാർജോലി പൊതുമേഖലയിലേക്കും വ്യാപിക്കുന്നതി​​​െൻറ കണക്കുകൾ സൂചിപ്പിക്കുന്നത്. കാർഷികമേഖലയിലെ തൊഴിൽ നഷ്​ടം നികത്തേണ്ട വ്യവസായ മേഖലയിൽ മാത്രം മൂന്നര ദശലക്ഷം തൊഴിൽ നഷ്​ടമാണ്​ കാണിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകൾ അറംപറ്റിയപോലെ നോട്ടുനിരോധനത്തി​​​െൻറ ആദ്യ അമ്പതു ദിനങ്ങൾ മാത്രമല്ല, ദീർഘകാലയളവായ മൂന്നു വർഷം കടക്കു​േമ്പാഴും ഇന്ത്യ സാമ്പത്തികപ്രതിസന്ധിയുടെ വക്കിലാണ്.

(ബോംബെ ​​െഎ.​െഎ.ടിയിൽ സാമ്പത്തിക ​ഗവേഷകനാണ്​ ലേഖകൻ)

Show Full Article
TAGS:currency ban demonetisation Malayalam Article 
News Summary - Currency Ban Demonetisation -Malayalam Article
Next Story