Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ന​ല്ല, ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ

text_fields
bookmark_border
അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ന​ല്ല, ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ
cancel
camera_alt

പ്ര​ശാ​ന്ത് ഭൂ​ഷൺ, രാജീവ്​ ധവാൻ

ഇ​ന്ത്യ​യി​ൽ അ​ഴി​മ​തി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​യും പൊ​തുതാൽപ​ര്യ ഹ​ര​ജി​ക​ളി​ലൂടെയും നി​യ​മപോ​രാ​ട്ട​ങ്ങ​ളി​ലൂടെ​യും ലോ​ക​മാ​കെ ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ഭാ​ഷ​ക​നാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ. നി​യ​മ​വ്യ​വ​സ്​​ഥ​യെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാംവി​ധം ജ​നാ​ധി​പ​ത്യ​വ​ത്​ക​രി​ക്കാ​നും ന​ട​പ്പാ​ക്കാ​നു​മു​ള്ള അ​ദ്ദേ​ഹ​ത്തിെ​ൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ സു​പ്രീംകോ​ട​തി​യു​ടെത​ന്നെ യ​ശ​സ്സി​നെ​യാ​ണ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി​ക്ക് അ​ഭി​ല​ഷ​ണീ​യ​മ​ല്ലെ​ന്ന് ബോ​ധ്യ​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ളി​ലാ​ണ് സു​പ്രീം​കോ​ട​തി​​െയ​യും ചി​ല ജ​ഡ്ജി​മാരെ​യും ട്വീ​റ്റു​ക​ളി​ലൂ​ടെ ​വി​മ​ർ​ശി​ച്ച​ത് എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തിെ​ൻ​റ നി​ല​പാ​ട്. ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ങ്ങ​ളി​ലെ സു​പ്രീം​കോ​ട​തി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും നാ​ല് മു​ൻ ജ​ഡ്ജി​മാരെ​യും വി​മ​ർ​ശി​ച്ചു.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്ഡെ മാ​സ്​​കി​ല്ലാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ബി.​ജെ.​പി നേ​താ​വിെ​ൻ​റ വി​ലകൂ​ടി​യ ബൈ​ക്കി​ൽ ഇ​രി​ക്കു​ന്ന ചി​ത്ര​വും പ​ങ്കുവെ​ച്ചാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.പ്ര​ശാ​ന്ത് ഭൂ​ഷ​ണിെ​ൻ​റ ട്വീ​റ്റു​ക​ൾ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും മാ​പ്പ് പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. മാ​പ്പു പ​റ​യാ​ൻ വി​സ​മ്മതി​ക്കു​ന്ന പ്ര​സ്​​താ​വ​ന​യി​ൽ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത് രാ​ജ്യം ശ്ര​ദ്ധി​ച്ചു:

ഉ​ത്ത​മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. അ​തി​ൽ മാ​പ്പു പ​റ​യു​ന്ന​ത് സ​ത്യ​സ​ന്ധ​ത​യി​ല്ലാ​യ്മ​യാ​കും. അ​തി​നാ​ൽ വി​ചാ​ര​ണ​വേ​ള​യി​ൽ മ​ഹാ​ത്മാ ​ഗാ​ന്ധി പ​റ​ഞ്ഞ​താ​ണ് പ​റ​യാ​നു​ള്ള​ത്. ഞാ​ൻ ദ​യ ചോ​ദി​ക്കി​ല്ല. എ​നി​ക്ക് ഔ​ദാ​ര്യം ആ​വ​ശ്യ​മി​ല്ല. കോ​ട​തി​ക്ക് കു​റ്റ​മെ​ന്നു തോ​ന്നു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി ന​ൽ​കു​ന്ന ഏ​തു ശി​ക്ഷ​യും ഏ​റ്റുവാ​ങ്ങാ​ൻ ത​യാറാ​ണ്. ഒ​രു പൗ​ര​െൻ​റ ഏ​റ്റ​വും വ​ലി​യ ക​ർ​ത്ത​വ്യ​മാ​ണ​ത്. ത​െൻറ പ്ര​സ്​​താ​വ​ന പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് താ​ൻ ഏ​റ്റ​വും അ​ഭി​മാ​ന​ത്തോ​ടെ കാ​ണു​ന്ന ഒ​രു സ്​​ഥാ​പ​ന​​െത്ത​യും ത​െൻറ അ​വ​ബോ​ധ മ​ന​സ്സി​നെ​യും അ​വ​ഹേ​ളി​ക്കു​ന്ന അ​സ​ത്യ​പൂ​ർ​ണ​മാ​യ കാ​ര്യ​മാ​യി​രി​ക്കും എ​ന്നാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പി​ന്നെ​യും വി​ശ​ദീ​ക​രി​ച്ച​ത്.

ഈ​ നി​ല​പാ​ട് പു​നഃപ​രി​ശോ​ധി​ക്കാ​ൻ ജ​സ്​​റ്റി​സ്​ അ​രു​ൺ ​മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ദ്ദേ​ഹ​ത്തി​ന് ആഗ​സ്​റ്റ്​ 24വ​രെ സ​മ​യം ന​ൽ​കി. കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ വി​ധി​ക്കെ​തി​രെ പു​നഃപ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​തി​ൽ തീ​ർ​പ്പു വ​രു​ന്ന​തുവ​രെ ശി​ക്ഷ സം​ബ​ന്ധി​ച്ച വാ​ദം മാ​റ്റിവെ​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണിെ​ൻ​റ അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ജ​നാ​ധി​പ​ത്യം ത​ക​ർ​ക്ക​പ്പെ​ട്ടെ​ന്ന് നേ​ര​ത്തേ പ​ര​സ്യ​പ്ര​സ്​​താ​വ​ന ന​ട​ത്തി​യ അ​ഞ്ച് ജ​ഡ്ജി​മാ​രു​ണ്ടെ​ന്ന് അ​റ്റോ​ണി ജ​ന​റ​ൽ കെ.കെ. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​തി​ലേ​ക്ക് കോ​ട​തി ക​ട​ന്ന​തു​മി​ല്ല.

ആഗ​സ്​റ്റ്​ 25ന് ​പ്ര​ശാ​ന്ത് ഭൂ​ഷണ്​ കോ​ട​തി എ​ന്തു ശി​ക്ഷ​യാ​ണ് ന​ൽ​കാ​ൻ പോ​കു​ന്ന​തെ​ന്ന് രാ​ജ്യം ഉ​റ്റുനോ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ്​​താ​വ​ന പി​ൻ​വ​ലി​ച്ചാ​ൽ മാ​ത്രം ദ​യാ​പൂ​ർ​വം വി​ധി ന​ൽ​കു​മെ​ന്നാ​ണ് കേ​സിൽ വാ​ദ​ത്തിെ​ൻ​റ അ​വ​സാ​ന അ​ര​മ​ണി​ക്കൂ​ർ സ​മ​യ​ത്തും ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര പ​റ​ഞ്ഞത്​.

വി​മ​ർ​ശ​നം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ സു​പ്രീം​കോ​ട​തി ത​ക​രു​മെ​ന്നാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണിനുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ രാ​ജീ​വ് ധ​വാ​ൻ വാദിച്ച​ത്. സ​ദു​ദ്ദേ​ശ്യത്തോ​ടു​കൂ​ടി​യു​ള്ള വി​മ​ർ​ശ​നം ന​ട​ത്തി​യ​തി​ന് കോ​ട​തി ന​ട​പ​ടി​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മാ​പ്പു പ​റ​യി​ല്ലെ​ന്നു​ള്ള പ്ര​ശാ​ന്ത് ഭൂ​ഷണി​െ​ൻ​റ നി​ല​പാ​ട്, ഉ​ത്ത​ര​വാ​ദിത്ത​ത്തോ​ടെ​യു​ള്ള വി​മ​ർ​ശ​നം ചു​മ​ത​ല​യാ​ണെ​ന്നാ​ണ് സ്​​ഥാ​പി​ക്കു​ന്ന​​െത​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. വാ​ദം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. ഇ​നി സെ​പ്​റ്റം​ബ​ർ രണ്ടിന് ​വ​രാ​ൻ പോ​കു​ന്ന അ​ന്തി​മ​വി​ധി കാ​ത്തി​രി​ക്കു​ക​യാ​ണ് നാം; ​ആ​കാം​ക്ഷ​യോ​ടെ.

നി​യ​മ​രം​ഗ​ത്തും സാ​മൂ​ഹിക രാ​ഷ്​ട്രീയ രം​ഗ​ത്തു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​മു​ഖ​ർ കോ​ട​തി​യ​ല​ക്ഷ്യ​ത്തിെ​ൻ​റ പേ​രി​ൽ പ്ര​ശാ​ന്ത് ഭൂ​ഷ​ണിനെ സു​പ്രീം​കോ​ട​തി ശി​ക്ഷി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞുക​ഴി​ഞ്ഞി​ട്ടു​ണ്ട്. ​പ്ര​ശാ​ന്ത് ഭൂ​ഷ​ണിനെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സു​പ്രീം​കോ​ട​തി​യു​ടെ ആ​ദ്യ വി​ധി​ന്യാ​യ​ത്തോ​ട് നി​രാ​ശ​യും ദുഃഖ​വും പ്ര​ക​ടി​പ്പി​ച്ചും പ്ര​ശാന്ത്​ ഭൂ​ഷ​ണിന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും വിശി​ഷ്​​ട​രാ​യ നി​യ​മ​ജ്​ഞര​ട​ക്ക​മു​ള്ള വ്യ​ക്തി​ക​ൾ ഒ​പ്പി​ട്ട് പ​ത്രമാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന പ്ര​സ്​​താ​വ​ന​യെ, പ്ര​തി​ക​ര​ണ​ങ്ങ​ളെ വി​ധി​യെ​ഴു​തു​ന്ന​തി​നു മു​മ്പ് സു​പ്രീം​കോ​ട​തി​കാ​ണു​മോ? പ​രി​ഗ​ണി​ക്കു​മോ?

ജ​നാ​ധി​പ​ത്യ​ത്തി​ലെ ഓ​രോ സ്​​ഥാ​പ​ന​വും പൊ​തുജ​ന​ങ്ങ​ളു​ടെ ആ​ദ​ര​വും സ​മ്പൂ​ർ​ണ​മാ​യ വി​ശ്വാ​സ​വും നേ​ടേ​ണ്ട​തും നി​ല​നി​ർ​ത്തേ​ണ്ട​തു​മു​ണ്ട്. മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ പ​ര​മ​മാ​യ ആ​ശ്ര​യ​മാ​യ ഒ​രു സ്​​ഥാ​പ​ന​ത്തിെ​ൻ​റ മു​ഖ​മു​ദ്ര പൊ​തു​ജ​ന പ​രി​ശോ​ധ​നക്കും വ്യ​ാഖ്യാ​ന​ത്തി​നു​മു​ള്ള ഇ​ടം ന​ൽ​കു​ന്ന​തു​മാ​യി​രി​ക്ക​ണം. ജുഡീ​ഷ്യ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് വി​മ​ർ​ശ​നാത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ള്ള​വ​രെ ഇ​ത്ത​രം ഇ​ട​മി​ല്ലാ​യ്മ​യു​ടെ അ​സ്വാ​ത​ന്ത്ര്യം വി​ഷ​മി​പ്പി​ക്കു​ക​യും പ്ര​കോ​പി​പ്പി​ക്കു​കയും ചെ​യ്യും.

വി​മ​ർ​ശ​ന​ങ്ങ​ളെ കു​റ്റ​കൃ​ത്യ​മാ​യി കാ​ണു​ന്ന​ത് ജ​നാ​ധി​പ​ത്യ​വ്യ​വ​സ്​​ഥ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന നീ​ക്ക​മാ​യി​ട്ടാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണിനെ പി​ന്തു​ണക്കു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും–നി​യ​മ​ജ്ഞരു​ടെ​യ​ട​ക്കം–അ​ഭി​പ്രാ​യം. പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ആ​രോ​പ​ണം പി​ൻ​വ​ലി​ച്ച് മാ​പ്പു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളും അ​തി​ൽ ദുഃഖി​ക്കു​മാ​യി​രു​ന്നു എ​ന്നുകൂ​ടി​യാ​ണ് ഈ ​പ്ര​സ്​​താ​വ​ന, പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന ഭ​യം​ ഇ​ന്ത്യ​യി​ലെ പൗ​ര​രു​ടെ ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങളെ​യും ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ വി​മ​ർ​ശ​ന സാ​ധ്യ​ത​ക​​െള​യും ഏ​തു​വി​ധ​മാ​ണ് ത​ട​യു​ന്ന​ത് എ​ന്ന​്​ പ്ര​ശാ​ന്ത് ഭൂ​ഷണിനെ​പ്പോ​ലെ​യു​ള്ള നി​യ​മ​ജ്ഞർ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്ക് കൂ​ടു​ത​ൽ വ്യ​ക്തത​യും അ​വ​ബോ​ധ​വു​മു​ണ്ടാ​ക്കി​ത്ത​രു​ന്ന​ സ​ന്ദിഗ്​ധമാ​യ സാ​മൂ​ഹിക, സാ​മ്പ​ത്തി​ക രാ​ഷ്​ട്രീയസ​ന്ദ​ർ​ഭ​മാ​ണി​ത്. കാ​ര​ണം, ത​ങ്ങ​ൾ​ക്ക് തീ​ർ​ത്തും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടു എ​ന്നവി​ധം വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന അ​ന്തി​മവി​ധി​ക​ൾ ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ രാ​ഷ്​ട്രീയ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കോ​ട​തി​ക​ളി​ൽ നി​ന്നു​ണ്ടാ​യാ​ൽ എ​ങ്ങ​നെ​യാ​ണ​തി​നെ ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് എ​ന്ന​ത് ക​ടു​ത്ത മാ​ന​സി​ക, വൈ​കാ​രി​ക, ബൗ​ദ്ധി​ക​ വെ​ല്ലു​വി​ളി​ക​ൾ കൂ​ടി നേ​രി​ടു​ന്നു​ണ്ട്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നയെ​യും നീ​തി​ന്യാ​യ​വ്യ​വ​സ്​​ഥയെ​യും പ​രി​ര​ക്ഷി​ക്കാ​നും പ​രി​പാ​ലി​ച്ച് വ​ള​ർ​ത്താ​നും ജ​ന​ങ്ങ​ൾ​ക്കുകൂ​ടി അ​തിെ​ൻ​റ പൗ​ര​രെ​ന്ന നി​ല​യി​ൽ ഉ​ത്ത​ര​വാ​ദി​ത്തമി​ല്ലേ?​ സു​പ്രീം​കോ​ട​തി​യും ജ​ഡ്ജി​മാ​രും വി​മ​ർ​ശ​ന​ത്തി​ന​തീ​ത​രാ​ണോ? മു​ൻ ചീ​ഫ് ജ​സ്​​റ്റി​സ്​ ഗൊ​ഗോ​യ് പൊ​ടു​ന്ന​നെ ബി.​ജെ.​പി പി​ന്തു​ണ​യി​ൽ രാ​ജ്യ​സ​ഭാം​ഗ​മാ​യി മാ​റി​യ​തി​നെ പ​ര​സ്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യാ​ൻ ഇ​പ്പോ​ഴെ​ങ്കി​ലും സാ​ധി​ക്കു​മോ? വ​സ്​​തു​ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​മ​ർ​ശി​ക്കേ​ണ്ടി​ട​ത്ത് വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാവ​കാ​ശ​ങ്ങ​ളു​ടെ ധ്വം​സ​ന​മ​ല്ലേ? ഇ​ന്ത്യ​യി​ൽ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും വ​ർ​ഗ, ജാ​തി, ലിം​ഗ നീ​തി​യും മ​നു​ഷ്യാവ​കാ​ശ​ങ്ങ​ളും പു​ല​ർ​ന്നുകാ​ണ​ണമെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യക്കാ​ർ ഈ വി​ധ ചി​ന്ത​ക​ളി​ൽ പെ​ട്ടു​ഴ​ലു​ക​യാ​ണി​ന്ന്.

അ​തു​കൊ​ണ്ടാ​ണ് നി​യ​മജ്​ഞനാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​ന​ത്തെ ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ മ​നസ്സാ പി​ന്തു​ണക്കു​ന്ന​ത്. പൂ​ച്ചക്കാ​ര്​ മ​ണി​കെ​ട്ടും എ​ന്ന കു​ട്ടി​ക്ക​ഥ കേ​ട്ട് വ​ള​ർ​ന്ന​വ​ർ നീ​തി​ബോ​ധ​ത്താ​ൽ ആ​ശ്വ​സി​ക്കു​ന്നു.​കോ​ട​തിയെ​യും ജ​ഡ്ജി​മാ​രെ​യും വി​മ​ർ​ശി​ച്ച​തി​ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ അ​ദ്ദേ​ഹ​ത്തിെ​ൻ​റ വി​മ​ർ​ശ​ന​ത്തെ പി​ന്തു​ണക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ കൂ​ടി​യാ​വും ഒ​പ്പം ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

പ്ര​ശാ​ന്ത് ഭൂ​ഷ​ൺ എ​ന്ന അ​ഭി​ഭാ​ഷ​ക​െ​ൻ​റ സ​ത്യ​സ​ന്ധ​നാ​യി​രി​ക്കാ​നു​ള്ള മൗ​ലി​കാ​വ​കാ​ശ​ത്തെ സു​പ്രീംകോ​ട​തി സം​ര​ക്ഷി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കാം. കാ​ര​ണം, അ​ദ്ദേ​ഹ​ത്തെ ശി​ക്ഷി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും വി​ജ​യി​ക്കു​ന്ന​ത് പൊ​തു​താൽപ​ര്യാ​ർ​ഥം കൂ​ടി​യാ​യി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തിെ​ൻ​റ നീ​തി​ബോ​ധ​മാ​ണ്, സ്ൈ​​ഥ​ര്യ​മാ​ണ്.

ഇ​ത് ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ വി​ഷ​യ​മാ​ണ്, അ​തി​നാ​ൽ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് വി​ട​ണ​മെ​ന്ന പ്ര​ശാ​ന്ത് ഭൂ​ഷ​ണിെ​ൻ​റ അ​ഭി​ഭാ​ഷ​ക​നാ​യ രാ​ജീ​വ് ധ​വാെ​ൻ​റ വാ​ദം ശ​ക്തമാ​ണ്. കോ​ട​തി​ക​ൾ ആത്മവി​ശ​ക​ല​നം ന​ട​ത്ത​ണ​മെ​ന്നുപ​റ​ഞ്ഞാ​ണ് അ​റ്റോ​​ണി ജ​ന​റ​ലാ​യ കെ.കെ. വേ​ണു​ഗോ​പാ​ൽ പ്ര​ശാ​ന്ത് ഭൂഷ​ണിനെ ശി​ക്ഷി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി ബെ​ഞ്ചി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കോ​ട​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ന​ല്ല, ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണിെ​ൻ​റ സ​ത്യ​സ​ന്ധ​ത​യെ പി​ന്തു​ണ​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​യോ​ട് അ​പേ​ക്ഷി​ക്കാ​നു​ണ്ടാ​വു​ക.

Show Full Article
TAGS:prashanth bhushan Supream court Rajeev Dhavan 
Next Story