Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ; പിണറായി വിജയനല്ലാതെ മറ്റാര്​?

text_fields
bookmark_border
സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ; പിണറായി വിജയനല്ലാതെ മറ്റാര്​?
cancel

സി.പി.എം, ഇപ്പോഴും ഒറ്റയാൾ പാർട്ടിയാണത്​. തിരുവായ്​ക്ക്​ അവിടെ എതിർവായുണ്ടാകില്ല. സൃഷ്ടിയും സ്ഥിതിയും ഒരാളിലൂടെ കഴിഞ്ഞിരിക്കുന്നു. ഇനി സംഹാരവും അങ്ങനെതന്നെ. പണ്ട്​ എം.എൻ വിജയനും തുടർന്ന്​ വിഎസ്​ അചയൂതാനന്ദനും ആശങ്കപ്പെട്ടതുതന്നെ സംഭവിക്കുന്നു. പാർട്ടിയിൽ തിരുത്താൻ എന്നല്ല, എതിർശബ്ദമുയർത്താൻ പോലും ആളില്ലെന്ന വ്യക്തമാക്കുന്നതാണ്​, പ്രതിപക്ഷ നേതൃപദവിയിലേക്കുള്ള പിണറായി വിജയ​​െൻറ പുതിയ അവതാരമെന്നാകുന്നു. ഒര​ു കാബിനറ്റ്​ പദവിനൽകുന്ന സുരക്ഷയോ സംരക്ഷണമോ ആഡംബരമോ മാത്രമല്ല, തനല്ലാതെ പാർട്ടിയിൽ മറ്റാരുമില്ലെന്ന പുനർവിളംബരം കുടിയാണ്​ വിണ്ടുമുള്ള നേതൃപദവിയിലൂടെ ഇവിടെ ഉണ്ടായത്​. ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ‘അവതാരങ്ങളെ സൂക്ഷിക്കുക’ എന്ന്​ അദ്ദേഹം നടത്തിയ മുന്നറിയിപ്പ്​, താനല്ലാതെ മറ്റാരും അവതരിക്കില്ലെന്ന സൂചനകൂടിയായിരുന്നു അത്​ എന്ന്​ പാർട്ടിനേതൃത്വം ഇനിയും മനസ്സിലാക്കുന്നില്ല എന്നല്ലേ? അല്ല, അദ്ദേഹമല്ലാതെ മറ്റാരുമില്ലല്ലോ പാർട്ടിയിൽ നേതാവായിട്ട്​!

ബോളിറ്റ്​ ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സംസ്ഥാന സെക്ര​േട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ഇടതുമുന്നണിയും ഭരണനേതൃത്വവും എല്ലാം അദ്ദേഹമായിരുന്നല്ലോ. എല്ലാത്തി​േനയും തന്നിലേക്ക്​ കേന്ദ്രീകരിച്ച്​ ഒതുക്കി നിർത്താനുള്ള ആ ശ്രമം 1998 സെപതംബർ 25ന്​ പാർട്ടി സംസ്ഥാന സെക്രട്ടറിയായതുമുതൽ തുടങ്ങിയതാണ്​. കുറച്ചുകാലം അതിനെ ​ചെറുത്തുനിന്ന ഏക തിരുത്തൽ ശക്തി വിഎസ്​ അച്യുതാനന്ദൻ ആയിരുന്നു. അച്യുതാനന്ദ​െൻറ പ്രജ്ഞ മങ്ങിത്തുടങ്ങിയതുമുതൽ പിണറായിക്ക്​ പാർട്ടിയെന്നാൽ, മുന്നണിയെന്നാൽ, ഭരണമെന്നാൽ താനാണ്​ എന്ന അവസ്ഥക്ക്​ പാർട്ടിയിലെ പിണിയാളുകൾ അരുനിന്നു.അതി​െൻറ തിരിച്ചടിയാണ്​, ​േസഫാടനാത്മകമെന്നോണം നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത്​. പാർട്ടയണികളിൽ വലിയൊരുഭാഗം ഒരു തിരുത്തൽ ശ്രമം നടത്തിയതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചപ്പോൾ ഭരണത്തെ വിലയിരുത്തുന്നതിൽ ജനത്തിനു പറ്റിയ തെറ്റാണ്​ കരണമെന്നാണ്​ പാർട്ടി നേതൃത്വം വായി​െച്ചടുത്തത്​. ആ വായനയുടെ ഫലമാണ്​, പിണറായിയുടെ ഇൗ പ്രതിപക്ഷ നേതൃപദവി. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും പിണറായിക്ക്​ ക്ലീൻ ശീട്ടുകൊടുത്തുകൊണ്ട്​ തഴെതട്ടിലെ പരിശോധനക്കായി വിട്ടിരിക്കുകയാണല്ലോ​. ജില്ലാ കമ്മിറ്റികളിൽ ചിലതെങ്കിലും യാഥാർത്ഥ്യ ബോധത്തോടെ പ്രശ്​നം പരിശോധിക്കുമായിരിക്കും.

ചിലേടത്തുനിന്ന്​ ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഉണ്ടായിട്ടുമുണ്ട്​. പക്ഷേ, പ്രധാനകാരണമായ കാരണഭൂതത്തെ നേതൃപദവിയിൽ അരിയിട്ടു വാഴിച്ചുകൊണ്ടുള്ള ആ പരിശോധന എത്രമാത്രം ഫലപ്രദമാകുമെന്നത്​ ഉൗഹിക്കാവുന്നതേയുള്ളു. താനല്ലാതെ മറ്റാരുണ്ട്​ എന്നമട്ടിൽ ഭീകരമായ ഹോർഡിംഗുകൾ നാടാകെ പ്രദർശിപ്പിച്ചുകൊണ്ട്​, തന്നിലേക്കു മാത്രം പ്രചാരണപരിപാടികളെ കേന്ദ്രീകരിച്ച്​ നടത്തിയ തെരഞ്ഞെടുപ്പിൽ പരാജയത്തി​െൻറ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിരുന്നുവെങ്കിൽ ഒരിക്കലും പ്രതിപക്ഷ നേതൃപദവിയിൽ ഇരിക്കാൻ തയ്യാറാകുമായിരുന്നില്ല. അദ്ദേഹം സ്വയം മാറുമെന്നു പ്രതീക്ഷപുലർത്തിയ ചില നേതാക്കൾ പാർട്ടിയിലുണ്ടായിരുന്നു. എന്നാൽ ആ മാറ്റം ആവശ്യപ്പെടാൻ ത്രാണിയുള്ള നേതാക്കൾ ആരും ത​െന്ന പാർട്ടിയിൽ ഇനിയും ഉയർന്നുവന്നിട്ടില്ലെന്നാണ്​, മനസ്സിലാക്കേണ്ടത്​. ഉത്തരാദിത്വം ഏറ്റെടുക്കാൻ ബാധ്യതയുള്ള മറ്റൊരാൾ പാർട്ടി സെക്രട്ടറിയാണ്​. ആ സ്ഥാനത്തുള്ള എംവി ഗോവിന്ദൻ, പാർട്ടിയിലുയർന്നവന്ന എതിർപ്പുകളെ എല്ലാം അവഗണിച്ചുകൊണ്ട്​ ത​െൻറ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതുവഴി ഇപ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നയാളാണ്​. അതി​െൻറയും രക്തസാക്ഷി ഫണ്ട്​ വെട്ടിച്ചതുൾപടെയുള്ള അഴിമതികളുടെയും പേരിലാണല്ലോ കണ്ണുർ ജില്ലയിലെ ശക്തികേന്ദ്രങ്ങളിലെല്ലാം പാർട്ടി ശിഥിലമായത്​. ത​െൻറ ഭാര്യയെ സ്ഥാനാർത്ഥയാക്കണമെന്നആഗ്രഹസാഫല്യത്തിന്​ ക​ൂട്ടുനിന്ന പിണറായിയെ ഒറ്റപ്പെടുത്താൻ ഗോവിന്ദന്​ കഴിയില്ലല്ലോ.

ഇൗ ശൈഥല്യത്തിെൻറ ബാദ്ധ്യതകളെല്ലാം ‘കൂട്ടുത്തരവാദിത്വ’ത്തിലേക്കു മാറ്റിവച്ച്​ തടിരക്ഷിക്കണമെങ്കിൽ നേതൃസ്ഥാനമൊഴിയാതിരിക്കലാണ്​ നല്ലാതെന്ന്​ പിണറായിക്കൊപ്പം ഗോവിന്ദനും അറിയാം. നേതൃത്വത്തോട്​ ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ള ഒരു രണ്ടാംനിരനേതൃത്വ​െത്ത വളർത്തിയെടുക്കാതിരുന്നതിനു കാരണവും മറ്റൊന്നല്ല. സംസ്ഥാനത്ത്​ ഒരിക്കലും തലമുറമാറ്റമുണ്ടാകാത്തതെന്ന്​ എല്ലാവരും പരിഹസിച്ചിരുന്ന കോൺഗ്രസിൽ എത്രപെ​െട്ടന്നാണ്​ അത്​ നടന്നത്​. പ്രമുഖരായ മുൻകാല നേതാക്കളിൽ നിരവധിപ്പേർ ജീവിച്ചിരിപ്പുണ്ട്​. പക്ഷേ അവർ സമൂഹത്തി​െൻറ മനസ്സുവായിച്ചി​െട്ടന്നോണം അരങ്ങൊഴിഞ്ഞു. എപ്പോഴും പുതിയ തലമുറയെ രംഗത്തിറക്കുന്നവരെന്ന്​ അവകാശപ്പെട്ടിരുന്ന പാർട്ടിയാണ്​, സിപിഎം. എന്നാൽ കഴിഞ്ഞ മൂന്ന ദശാബ്ദങ്ങളായി. രണ്ടാംനിര നേതാക്കളായി ആരും തന്നെ ഉണ്ടായില്ല. അങ്ങനെ വളർന്നുവരാനും നേതൃത്വത്തിനു മുന്നിൽ ചോദ്യങ്ങൾ ഉന്നയിക്കാനും ആരെയും അനുവദിച്ചുമില്ല. അല്ലെങ്കിൽ തന്നെ ചോദ്യങ്ങളെ ഭയമുള്ള നേതൃത്വമാണല്ലോ കുറേനാളായി ഭരണത്തിലിരുന്നത്​. കഴിഞ്ഞ പത്തുവർഷം അപൂർവമായിരുന്ന പത്രസമ്മേളനങ്ങളിൽ പോലും ചോദ്യങ്ങൾ ഉയരാൻ പിണറായി വിജയൻ അനുവദിച്ചിട്ടില്ല. അലോസരപ്പെടുത്തുന്ന ചോദ്യങ്ങളെ അദ്ദേഹം ഭയന്നെന്നവണ്ണം ഒാടിയെളിക്കുകയായിരുന്നു.

1972 മുതൽ ഒരു ആചാരമെന്നോണം നടന്നുവന്ന കാബിനറ്റ്​ ബ്രീഫിംഗുകൾ നിർത്തലാക്കിയതും ചോദ്യങ്ങളെ ഭയന്നിട്ടാകണം. അതിനുമുമ്പുവരെ ഇടതുപക്ഷത്തോ വലതുപക്ഷത്തോ ഉണ്ടായിരുന്ന ഒരു മുഖ്യമന്ത്രിയും ചോദ്യങ്ങളെ ഭയന്ന്​ ഒാടിയൊളിച്ചിട്ടില്ല. ഭരണനേതൃത്വത്തിനെതിരേ ലൈംഗിക ആരോപണമുൾപടെ ഉയർന്നകാലത്തുപോലും മാധ്യമങ്ങളുടെ മുഴുവൻ സംശയങ്ങൾക്കും തൃപതികരമാംവിധം മറുപടി നൽകിയിരുന്ന ധീരരായ മുഖ്യമന്ത്രിമാരെയാണ്​ അതിനുമുൻപ്​ കണ്ടുവന്നത്​. എന്നാൽ സുരക്ഷക്ക്​ ഏറെ പ്രാധാന്യം നൽകിയിരുന്ന പിണറായി വിജയൻ പത്രസമ്മേളനങ്ങളിൽ പോലും ചോദ്യങ്ങൾക്കെതിരേ സംരക്ഷണവലയമുണ്ടാക്കുന്നതാണ്​ കണ്ടത്​.

ഇ.കെ നായനാർക്കുശേഷം വിഎസ്​ അച്യുതാനന്ദ​െൻറ ജനകീയതയ്​ക്കു സ്വീകാര്യതയെയാണ്​ അദ്ദേഹത്തിന്​ ആകുന്നകാലത്തോളം തെരഞ്ഞെടുപ്പുകളിൽ പാർട്ടി മുതൽക്കൂട്ടാക്കിയിരുന്നത്​. ആനിലക്ക്​, 2016ലെ തെരഞ്ഞെടു​പ്പു​േപാലും വിഎസിനെ മുന്നിൽ നിർത്തിക്കൊണ്ടായിരുന്നവല്ലോ. ആതെരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന്​ മുഖ്യമന്ത്രിയായ പിണറായിക്ക്​ അദ്ദേഹത്തി​െൻറ അനുചരവൃന്ദം ഒരു അഭൗമ പരിവേഷം നൽകിവന്നു. അമാനുഷിക ശക്തിയുള്ള ഭരണകർത്താവാണ്​ പിണറായി എന്ന പ്രതീതി അവർ പി ആർ എജൻസികൾ വഴിയും സമുഹമാധ്യമങ്ങൾ വഴിയും മാധ്യമപരസ്യങ്ങൾ വഴിയും ഉണ്ടാക്കി.

കാര്യനിർവഹണകാര്യത്തിൽ അദ്ദേഹം മികച്ചയാളാണെന്ന്​ ജനത്തെ വിശ്വസിപ്പിക്കാനുമായി. അതിനാൽ സംസ്ഥാനജനത അദ്ദേഹത്തിൽ നിന്ന്​ ഒ​േട്ടറെ പ്രതീക്ഷിക്കുകയും ചെയ്​തു. ആ പ്രതീക്ഷക്കൊപ്പം അദ്ദേഹം നിന്നിരുന്നുവെങ്കിൽ സംസ്ഥാനത്തി​െൻറ അവസ്ഥ എത്രയേറെ മെച്ചപ്പെടുമായിരുന്നു.പകരം സതുതിപാഠകരും പിണിയാളുകളും പാടിയ പാണൻ പാട്ടുകളിൽ അദ്ദേഹം സ്വയം അമാനുഷനായി മാറുകയായിരുന്നു. പാർട്ടിക്കോ മുന്നണിക്കോ പിടിച്ചുനിർത്താനാവാത്തവിധം എല്ലാത്തിനുമുള്ള ‘കാരണഭൂത’നായി. അറബിക്കഥയിലേതുപോലെ കു​ടത്തിലേക്ക്​ തിരിച്ചു പിടിക്കാനാവാത്തവിധം ആകാശംമു​െട്ട വളർന്നു നിൽക്കു​േമ്പാൾ ചെറുതാകാൻ പാർട്ടിക്കു മാത്രമല്ലേ കഴിയൂ! നിയമസഭയിൽ പ്രതിപക്ഷ നേതാവാണ്​, എക്കാലവും ഭരണപക്ഷ​െത്ത മുൾമുനയിൽ നിർത്താറുള്ളത്​.

സഭാതലത്തിൽ പ്രതിപക്ഷനേതാവ്​ എഴുനേൽക്കു​േമ്പാൾ ട്രഷറിബഞ്ച്​ അപ്പാടെ ഒന്നു വിറക്കും. അത്​ ആകാരം കൊണ്ടോ ധാർഷ്ട്യം കൊണ്ടോ ഒന്നുമല്ല. ചടുലമായി പ്രതികരിക്കാനും ചോദിക്കാനുമുള്ള കഴിവും വേഗതയും സാമർത്ഥ്യവും കൊണ്ടാണ്​. പ്രതിപക്ഷ നേതാവായി പുതിയ ഒരാൾ വന്നിരുന്നെങ്കിൽ ഒരു തലമുറമാറ്റത്തി​െൻറ ലക്ഷണമെന്നെങ്കിലും പറയാമായിരുന്നു. മുൻമന്ത്രിസഭയുടെ ചെയ്​തികളിൽ പലതും അടുത്ത നിയമസഭയിൽ വിചാരണപ്പെടാനുള്ള സാധ്യത ഏറെയാണ്​. ആ സമയത്ത്​ പ്രതിപക്ഷ സഭാംഗങ്ങളെ പ്രതിരോധത്തിന്​ പ്രാപ്​തമാക്കാൻ നേതാവി​ന്​ കഴിവും സാമർത്ഥ്യവും ഉണ്ടാകണം. അക്കാര്യത്തിൽ പ്രത്യേക താൽപര്യവും പ്രകടമാക്കണം. അതിന്​ തന്നേക്കാൾ കഴിവുള്ളവർ പ്രതിപക്ഷത്തുണ്ടോയെന്ന സംശയവും പിണറായി വിജയന്​ ഉണ്ടായിരിക്കാം. എന്തായാലും ഇവിടെ ഒരു തലമുറമാറ്റവും കൂടി നിഷേധിക്കപ്പെടുകയാണ്​. പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്​ കാര്യമായ പ്രതികരണമുണ്ടാക്കാനായില്ലെങ്കിൽ ബിജെപിയുടെ പ്രതിപക്ഷം ആ സാഹചര്യം പ്രയോജനപ്പെടുത്തുമെന്നതും ഒാർക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesleader of the oppositionCPMMadhyamamPinarayi Vijayan
News Summary - Creation, Status, Destruction; Who else but Pinarayi Vijayan?
Next Story