പാർട്ടി മുത്തശ്ശിക്കഥയാകരുത്
text_fieldsപണ്ടുപണ്ട്, ബംഗാളിൽ പരക്കെ പാർട്ടി ഗ്രാമങ്ങൾ ഉണ്ടായിരുന്നുവത്രേ. സിംഗൂർ, നന്ദിഗ്രാ ം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ഗ്രാമങ്ങളിൽ പാർട്ടിയുടെ ഭരണം നേരിട്ട് നട ന്നിരുന്നുവത്രേ. പാവപ്പെട്ട ജനവിഭാഗങ്ങൾ അവിടെ കൃഷിയും തൊഴിലും താമസവും എല്ലാം ചെയ ്തുവന്നുവെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശവും അധീനതയും പ്രാദേശിക നേതാക്കൾക്കായ ിരുന്നുവത്രേ. ഇൗ തൊഴിലാളിവിഭാഗങ്ങളെ ഒഴിപ്പിച്ച് ഭൂമി വ്യവസായ ഭീമന്മാർക്ക് കൈമ ാറാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയും തൊഴിലാളികൾ ചെറുത്തുനിൽക്കുകയും സ്വന്തം ഗ്രാമങ്ങളിൽ പാർട്ടി ക്ഷയിക്കുകയും ദശാബ്ദങ്ങൾ നീണ്ടുനിന്ന ഭരണം സംസ്ഥാനത്തുതന്നെ അസ്തമിക്കുകയും ചെയ്തുവത്രേ...
ചെറുമക്കൾക്ക് ഇപ്പോൾ മുത്തശ്ശിമാരും അമ്മമാരു ം പറഞ്ഞുകൊടുക്കുന്ന പഴങ്കഥയായി ഇൗ ചരിത്രം മാറി. ഒരു പുഷ്കലകാലത്തിെൻറ ഇൗ ഗതകാ ലസ്മരണകൾ, പാർട്ടി അവശേഷിക്കുന്ന സംസ്ഥാനങ്ങളിലെ (ഇപ്പോൾ േകരളം മാത്രം) നേതാക്ക ൾ പോലും ഒാർക്കാൻ മടിക്കുന്ന പേക്കിനാവുകളാകുന്ന അവസ്ഥയാണ്, ആന്തൂർ എന്ന ഗ്രാമത്തിെ ൻറ പശ്ചാത്തലത്തിൽ കേരളീയർ ഒാർത്തുപോകുന്നത്.
ബംഗാളിലെ അവസ്ഥയിലേക്കാണോ കേരളഘടകം പോകുന്നതെന്ന് ഭയപ്പെടേണ്ട സംഭവവികാസങ്ങളാണ് അടിക്കടി ഉയർന്നു വരുന്നത്. ധർമടവും ആന്തൂരുമടക്കം കണ്ണൂരിലെ തിരുവായ്ക്ക് എതിർവായില്ലാത്ത പാർട്ടി ഗ്രാമങ്ങളായാണ് അറിയപ്പെടുന്നത്. ധർമടം പരാമർശിച്ചത് പ്രമുഖനേതാവിെൻറ തട്ടകം എന്ന നിലക്കല്ല. കേരളചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്തത്, കള്ളവോട്ട് കൈയോടെ പിടികൂടിയതിലൂടെ, സംഭവിച്ച ഇടം എന്ന നിലയിലാണ്. കള്ളവോട്ട് ആരോപണം പണ്ടും ഉണ്ടായിട്ടുെണ്ടങ്കിലും പിടികൂടിയതും വീണ്ടും വോെട്ടടുപ്പു നടത്തിയതും ഇക്കുറിയാണ്. പാർട്ടിക്കെതിരെ കാലാകാലം ഉയർന്നുവന്ന ആരോപണങ്ങൾ ശരിെവക്കുന്നതിൽ ഒന്നാണത്. രാഷ്ട്രീയ കൊലപാതകങ്ങളാണ് മറ്റൊന്ന്. അവയുടെ ഉത്തരവാദിത്തവും സമർഥമായി കൈയൊഴിഞ്ഞു വന്ന സി.പി.എമ്മിന് ടി.പി. ചന്ദ്രശേഖരൻ വധം മുതൽ ജനങ്ങളുടെ സംശയങ്ങൾക്കുമുന്നിൽ കൈകെട്ടി നിൽക്കേണ്ടിവന്നു.
തെളിവുകൾ മറച്ചുെവക്കപ്പെട്ടിട്ടും അടുത്തിടെയായി കൊലകളുടെ രക്തക്കറ പാർട്ടി നേതാക്കളിലേക്കു പടരുന്ന ആരോപണങ്ങളിൽ ജനം സത്യം വായിച്ചുതുടങ്ങിയിരിക്കുന്നു. പി. ജയരാജെൻറ കനത്ത തോൽവി ഇവിടെ കൂട്ടിവായിക്കപ്പെടുന്നു. ബംഗാളിലെ പോലെയല്ല കേരളജനത. സാക്ഷരത നിരക്ക് 100 ശതമാനം. വിദ്യാഭ്യാസത്തിൽ സമാനതകളേയില്ല. എന്നിട്ടും, ചൂഷണം നടക്കുന്നുവെന്നു വിളിച്ചുപറഞ്ഞു ആന്തൂരിലെ ആത്മഹത്യ. ഒരു ഭാഗത്ത് ആഗോള പ്രവാസി മലയാളികളിൽനിന്ന് നിക്ഷേപം സമാഹരിക്കാനും വ്യവസായങ്ങൾ ആരംഭിക്കാനും പദ്ധതികൾ ഇടുകയും ലോക കേരളസഭ പോലെ വലിയ ശൃംഖലകൾക്ക് രൂപംനൽകുകയും ചെയ്യുേമ്പാഴാണ് പാർട്ടി അനുഭാവിയും ബന്ധുവുമായ പ്രവാസി സംരംഭകന് പാർട്ടിഗ്രാമത്തിൽ ആത്മഹത്യ ചെയ്യേണ്ടിവന്നത്. പാവങ്ങളുടെ പാർട്ടി മധ്യവർഗത്തിെൻറയും പിന്നീട് പണക്കാരുടെയും പാർട്ടിയാെയന്നും പണമുണ്ടാക്കുന്നവരുടെ നിക്ഷേപങ്ങൾക്ക് പിന്തുണ നൽകുമെന്നു പറഞ്ഞിരുന്നിടത്തുനിന്ന്, വൻ കുത്തകകളുടെ മാത്രം താൽപര്യം സംരക്ഷിക്കുന്ന സംവിധാനമെന്നതിലേക്ക് മാറുകയാണോ എന്നുമുള്ള ചർച്ചയിലേക്കാണ് ഇൗ ആത്മഹത്യ നയിച്ചത്.
അദാനിയും റിലയൻസും ബിർലയും ടാറ്റയും പോലുള്ള ബഹുരാഷ്ട്ര കുത്തകകൾക്ക് ഏകജാലകം തുറന്ന പ്രതീതിയാണ് പ്രവർത്തകരിലുണ്ടായിരിക്കുന്നത്. പാർട്ടിക്കാരനായ പ്രവാസിക്ക് അഴിമതിയുടെയും ധാർഷ്ട്യത്തിെൻറയും മുന്നിൽ ആത്മഹത്യചെയ്യേണ്ടിവരുമെങ്കിൽ മറ്റുള്ളവരുടെ സ്ഥിതിയെന്താകുമെന്നു ചിന്തിക്കേണ്ട അവസ്ഥയിലാണ് കേരളം എത്തിനിൽക്കുന്നത്. ‘ഇൗസ് ഒാഫ് ബിസിനസ്’ എന്നത്, രാഷ്ട്രീയ അഴിമതിക്കായി രൂപംകൊണ്ട വാക്കാണോ എന്നുപോലും ജനം ചിന്തിച്ചുപോകും. കാരണം, വൻകുത്തകകൾക്കും വ്യവസായസമ്രാട്ടുകൾക്കും മാത്രം സാമ്പത്തികവും വ്യാവസായികവുമായ ഉദാരീകരണത്തിനും നിയമങ്ങൾ മറികടക്കാനുമുള്ള ഉപാധിയായി ഇൗസ് ഒാഫ് ബിസിനസ് പരിണമിക്കുന്നു. സാധാരണ സംരംഭകർക്ക് അത് ബാധകമേ ആകുന്നില്ല. നന്ദിഗ്രാമിൽ ടാറ്റക്കുവേണ്ടിയാണ് നിയമങ്ങളെയും ജനത്തെയും വഴിമാറ്റിയത് എന്ന് ഒാർക്കുക. ഇതിനായി അധികാരവികേന്ദ്രീകരണം പോലും അട്ടിമറിക്കപ്പെടുന്നു. അധികാര വികേന്ദ്രീകരണം എന്ന പദ്ധതി പാർട്ടിയുടെ പതാകവാഹിനിയായിരുന്നു. സെൻ കമ്മിറ്റി അടക്കം പല ഉന്നതതല സമിതികളും പഠിച്ച് ‘ശാസ്ത്രീയമായി’ നടപ്പാക്കിയ പദ്ധതിയാണത്. എന്നാൽ, ഒരു ദശാബ്ദത്തിനുള്ളിൽ തന്നെ അത് അധികാരങ്ങളുടെ കേന്ദ്രീകരണത്തിലേക്ക് വരുന്നതാണ് കാണുന്നത്.
ഭരണമാറ്റം ഉണ്ടാകാറുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും കെട്ടുറപ്പുള്ള പാർട്ടി മേഖലയായാണ്, ദേശീയ നേതൃത്വം േകരള ഘടകെത്ത കണ്ടിരുന്നത്. തോൽവി പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇക്കുറി ഉണ്ടായ തോൽവിക്ക് ഏറെ മാനങ്ങളുണ്ട്്. എന്നും പാർട്ടിെക്കാപ്പം നിന്ന സാധാരണ ജനവിഭാഗങ്ങൾ പാർട്ടിയിൽനിന്ന് അകന്നുവോ എന്നു സംശയിക്കേണ്ട സ്ഥിതി ഇൗ തോൽവിയോടെ ഉണ്ടായിരിക്കുന്നു. അതല്ലെങ്കിൽ പാർട്ടി ഗ്രാമത്തിൽ പോലും ബൂത്ത് ഏജൻറുമാരുടെ വോെട്ടങ്കിലും കിട്ടാത്തവിധം മറിയുമോ? എതിർപക്ഷത്തെയും അമ്പരപ്പിക്കുന്ന ഭൂരിപക്ഷം അവർക്ക് കിട്ടുമോ? പാർട്ടിയുടെ പ്രൊഫൈൽ പഴയ രീതിയിൽ ഉയർന്നുനിന്നിരുന്നെങ്കിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബത്തിനും എതിരേ ആരോപണം ഉയരുമായിരുന്നില്ലെന്നു കരുതുന്ന നേതാക്കൾ സംഘടനയിലുണ്ട്. സെക്രട്ടറിയുടെ മകനെതിരേ ഉയർന്ന ആരോപണത്തിൽ കഴമ്പുണ്ടാകാം.
എന്നാലും, വർഷങ്ങൾ പഴക്കമുള്ള ആരോപണം ഇപ്പോൾ ഉയിർത്തെഴുന്നേൽക്കുന്നത്, പാർട്ടിയുടെ ദൗർബല്യം കണ്ടറിഞ്ഞിട്ടാണെന്നും അതല്ലെങ്കിൽ ഇത് തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഉയർന്നേനെയെന്നും അവർ കരുതുന്നു. എങ്കിൽ പ്രഹരശേഷി ഭയങ്കരമായേനെ. തെരഞ്ഞെടുപ്പിനു മുമ്പ് നേതൃത്വം ശക്തമായിരുന്നു എന്നതിനാൽ ഉന്നയിക്കാൻ അന്ന് ഭയന്നിരുന്നുവത്രേ. ആ ഭയം നഷ്ടപ്പെടുക എന്നത്, പാർട്ടിയിൽ അപ്രമാദിത്വമുള്ള നേതാക്കൾക്ക് അനിഷേധ്യാവസ്ഥ നഷ്ടമാകുന്നു എന്നതിെൻറ സൂചനയാണ്. അത്തരം അവസ്ഥ വന്നാൽ അത് വിഭാഗീയതയായി പരിണമിക്കാം. ഇപ്പോൾ നേതൃത്വത്തിെൻറ ഭാഗമായി നിൽക്കുന്ന, അഭിപ്രായം പറയാൻ ഭയക്കുന്ന പലരും രംഗത്തുവരുകയും ചെയ്യാം.
മോദിേപ്പടിപോലെ പിണറായിപ്പേടിയും തെരഞ്ഞെടുപ്പുതോൽവിക്ക് കാരണമായതായി ആരോപണം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. പാർട്ടി സെക്രട്ടറിയാകുേമ്പാൾ പ്രയോഗിക്കുന്ന അധീശത്വം ഒരു ഭരണാധികാരിക്ക് യോജിക്കുമോ എന്നാണ് ചോദ്യം. ഇൗ പശ്ചാത്തലത്തിലാണ്, ശബരിമലയിലെ പ്രശ്നവും പ്രളയവും പാർട്ടി നേതാക്കൾക്കെതിരെ ഉയരുന്ന സ്ത്രീപീഡനാരോപണങ്ങളും അവെയ നേരിട്ട രീതിയും ചർച്ചചെയ്യെപ്പടുക. പ്രളയം സർക്കാർ നിർമിതമാണെന്ന ആരോപണത്തെ സർക്കാർ നേരിട്ട് ശരിെവക്കുന്നില്ല. എന്നാൽ, ജലവകുപ്പിെൻറയും വൈദ്യുതി വകുപ്പിെൻറയും ഡാമുകളിൽ വെള്ളം തുറന്നുവിടാനുള്ള ചുമതല, പ്രളയത്തെ തുടർന്ന് ഡാം സേഫ്റ്റി അതോറിറ്റിയിൽ നിക്ഷിWWപ്തമാക്കിയതോടെ, ആരോപണത്തെ സർക്കാർ പരോക്ഷമായി ശരിെവക്കുകയാണ് ചെയ്തത്.
പ്രളയത്തെ തുടർന്നുണ്ടായ ധനസമാഹരണവും മറ്റും വിപുലമായിരുന്നെങ്കിലും പുനരുദ്ധാരണ പദ്ധതികൾ അലേങ്കാലവും അഴിമതിനിറഞ്ഞതുമായി. ശബരിമല വഴി നവോത്ഥാനം എന്നത് ഒരു മരമണ്ടൻ പരിപാടിയായി പരിണമിച്ചു. ശരിയായ നവോത്ഥാനവഴികളിലൂടെ ബോധവത്കരണപദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിൽ വിദ്യാഭ്യാസമുള്ള കേരള ജനത കൂെട നിൽക്കുമായിരുന്നു. അതേസമയം, വിശ്വാസങ്ങളിൽ ഇടപെടുമെന്നത് എല്ലാ വിശ്വാസികളിലും ഭയാശങ്കകൾക്കു കാരണമായി. കുറെ കാലമായി പാർട്ടി സ്വീകരിച്ചുവരുകയും പൊതുജനപിന്തുണ ലഭിക്കുകയും ചെയ്തുവന്ന വിശ്വാസാനുകൂല നയത്തിനു കടകവിരുദ്ധമായതാണ്, ശബരിമല പാളിപ്പോകാൻ കാരണമായതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലും പാർട്ടി നേതൃത്വത്തിെൻറ കൂട്ടായ തീരുമാനം ഉണ്ടായില്ലെന്ന ആരോപണം നേതാക്കളിലും മുന്നണിയിലും ഉയരുന്നുണ്ട്.
ലൈംഗികാരോപണങ്ങൾ, അഴിമതിയാരോപണങ്ങൾ, സ്വജനപക്ഷപാതം തുടങ്ങിയവയിൽ അണികൾക്ക് ബോധ്യമാകുന്ന ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല. ആരോപണ വിധേയരായ മന്ത്രിമാർ രാജിെവച്ചതുപോലെ തിരിച്ചുവരുകയും ആരോപണങ്ങളെ നിസ്സാരവത്കരിക്കുകയും ചെയ്തു. പി.കെ. ശശിയെപ്പോലുള്ള പാർട്ടി േനതാക്കൾക്കെതിരേ പാർട്ടിക്കുള്ളിൽതന്നെ ഉയർന്ന ആരോപണങ്ങൾ കൂടുതൽ നിസ്സാരവത്കരിക്കപ്പെട്ടു. ഇൗ വക ആരോപണങ്ങൾ നേരിട്ടവരും അതിൽനിന്ന് ഒഴിവുകിട്ടിയവരും നേതൃത്വത്തിന് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നുവെന്നത് വിസ്മരിക്കാവുന്നതല്ല. 2007നു ശേഷം പാർട്ടിയിൽ ആരും ചോദ്യംചെയ്യാത്ത നേതാവായി ഉയർന്നയാളാണ്, പിണറായി വിജയൻ. അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയുെട തീരുമാനങ്ങളായി അംഗീകരിക്കപ്പെടുകയാണ് ചെയ്തുവന്നത്.
അതുകൊണ്ടാണ് മേൽപറഞ്ഞ കാര്യങ്ങളിൽ പാർട്ടി കൂെടനിന്നതും. എന്നാൽ, ഇന്നിപ്പോൾ സ്ഥിതി മാറിവരുകയാണോ എന്നു തോന്നുംവിധം വിഷയങ്ങൾ കൈവിട്ടുപോകുന്നു. പരിഹരിക്കാൻ നേതാക്കൾ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വഴുതിപ്പോകുന്നു. അധീശത്വം നഷ്ടെപ്പടുന്നുവോ എന്നു തോന്നിക്കുന്ന സംഭവവികാസങ്ങൾ അടിക്കടി ഉണ്ടാകുേമ്പാൾ, കനത്ത തെരഞ്ഞെടുപ്പുതോൽവിയെ തുടർന്ന് അണികളിലുണ്ടായ ആത്മവിശ്വാസക്കുറവ് താൽക്കാലികമായെങ്കിലും അപരിഹാര്യമായി തുടരുന്നു. തെറ്റുകൾ തിരുത്തപ്പെടെട്ട. കെട്ടുറപ്പു നഷ്ടമാകാതിരിക്കെട്ട. ബംഗാളിലെ പോലെ, വരും തലമുറകളിലേക്ക് പറയാനുള്ള മുത്തശ്ശിക്കഥയായി പാർട്ടി മാറാതിരിക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
