Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇവർ പണിയുന്നത്​...

ഇവർ പണിയുന്നത്​ ശ്​മശാന രാജ്യം

text_fields
bookmark_border
ഇവർ പണിയുന്നത്​ ശ്​മശാന രാജ്യം
cancel

വർഗീയ ധ്രുവീകരണത്തിന് ഗോവധ നിരോധനം പണ്ടുമുതൽക്കേ ഒരു നല്ല ആയുധമാണ്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനു ശേഷം രൂക്ഷമായ വർഗീയ വിഭാഗീയ ചിന്തകളുടെ ഫലമായി തീർത്തും അനഭിലഷണീയമായ ഒരു സാമൂഹിക അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗോവധവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന കള്ളങ്ങളും, പലപ്പോഴും യുക്തിരഹിതമായ ഐതിഹ്യങ്ങളെ ചരിത്രത്തി​െൻറ ഭാഗമാണെന്ന് വരുത്തിത്തീർക്കുന്നതും അപകടകരമായ സാമൂഹിക ധ്രുവീകരണത്തിന് കാരണമായിരിക്കുന്നു. ഇത് കടുത്ത പ്രതിസന്ധിയാണ് നമ്മുടെ രാജ്യത്തുണ്ടാക്കിയിട്ടുള്ളത്. മുസ്ലിം എന്ന അപരനെ സൃഷ്ടിച്ച് അപരൻ ശത്രുവാണെന്ന് സ്ഥാപിച്ച് ശത്രുവിനെ നശിപ്പിക്കേണ്ടത് രാജ്യരക്ഷാ പ്രശ്നമായി നിർവചിക്കുന്ന ഫാഷിസ്റ്റ് അജണ്ട ഭരണകൂടത്തി​െൻറ ചെലവിൽ രാജ്യത്ത് നടപ്പാക്കപ്പെടുകയാണ്.
മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഉത്തരേന്ത്യയിൽ പലയിടങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് യു.പിയിലെ ദാദ്രിയിൽ അഖ്ലാഖ് എന്ന മധ്യവയസ്കനെ കൊലചെയ്തത് രാജ്യത്തെ ഒന്നടങ്കം നടുക്കുകയുണ്ടായി. ശാന്തിമന്ത്രങ്ങൾ ഉരുവിടേണ്ട ക്ഷേത്ര കോവിലിലെ ഉച്ചഭാഷിണിയിലൂടെ ഗ്രാമീണ ജനങ്ങളോട് ഗോമാതാവിനെ കൊന്നുതിന്നയാളെ വകവരുത്തണമെന്ന് വിദ്വേഷം സ്ഫുരിക്കുന്ന രീതിയിൽ ആഹ്വാനം ചെയ്ത് ഗൂഢാലോചന നടത്തി ആളുകളെ കൂട്ടി നടത്തിയ ക്രൂരകൃത്യമായിരുന്നു അത്. ഹരിയാനയിൽ ഇതുപോലെ ഒരു സംഭവമുണ്ടായി. മദ്യലഹരിയിലായ ഗോ സംരക്ഷണ സേനാംഗങ്ങൾ ഒരു വീട്ടിൽ അതിക്രമിച്ചു ചെന്ന് ഗൃഹനാഥനെ കെട്ടിയിട്ട് ഭാര്യയെയും പെൺമക്കളെയും കൂട്ട ബലാത്സംഗം ചെയ്തു. പശുവിറച്ചി തിന്നുന്നവർക്കുള്ള ശിക്ഷയാണെന്നായിരുന്നെത്ര അവരുടെ ആേക്രാശം. ഏറ്റവും ഒടുവിൽ രാജസ്ഥാനിൽ പഹലുഖാൻ എന്ന കർഷകനെയും അവർ അടിച്ചുകൊന്നു. സംഘ്പരിവാർ ശക്തികൾ പ്രായോജകരായ ഈ ഗോസംരക്ഷണ വാദികൾ ഫാഷിസ്റ്റുകൾക്കു വേണ്ടി ഭീതിയുടെ രാഷ്ട്രീയമാണ് നിർമിക്കുന്നത്. പകയും ഭീതിയും വളർത്തുക എന്നതാണ് ഇവരുടെ താൽപര്യങ്ങൾ. അതിനുവേണ്ടി പ്രത്യേക സമയങ്ങളിൽ സംഘംചേരുകയും കലാപങ്ങളുണ്ടാക്കുകയും ചെയ്യുന്ന സംഘ്പരിവാർ പ്രവർത്തകർതന്നെയാണ് ഇത്തരം സംഘങ്ങൾ. മതത്തെയും മതസ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇവർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടുന്നത്.
‘പശു ദൈവമാണ്. മുസ്ലിംകളെല്ലാം പശുവിനെ അറുത്ത് തിന്നുന്നവരാണ്. അഥവാ മുസ്ലിംകൾ ദൈവത്തെ കൊല്ലുകയാണ്.’ ഇത്തരം അസംബന്ധങ്ങൾ ചേർത്തുണ്ടാക്കിയ ന്യായയുക്തി സങ്കൽപങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. മുസ്ലിംകൾ ഇന്ത്യക്കാരല്ല എന്നതാണ് മറ്റൊരു വാദം. അവർ വിദേശികളാണത്രെ. എന്നാൽ, ഹിന്ദുമതത്തി​െൻറ ഉപജ്ഞാതാക്കളായ ആര്യന്മാരും മുസ്ലിംകളെപ്പോലെ വന്നവരാണെന്നും, ആര്യന്മാരും ബുദ്ധന്മാരും ജൈനന്മാരും ഒക്കെയുണ്ടാക്കിയ ആർഷഭാരതം അടക്കമുള്ള സംസ്കൃതികളെയും സനാതന മൂല്യങ്ങളെയും ഏറ്റവും ഭംഗിയായി ആദരിച്ചത് മുസ്ലിംകളാണെന്നുമുള്ള ചരിത്രം അവർ മറച്ചുവെക്കുന്നു.
മുമ്പ് സ്കൂളുകളിൽ ചെറിയ ക്ലാസുകളിലേ പഠിച്ചുവരുന്നതുപോലെ പശു ഒരു നല്ല വളർത്തുമൃഗമാണ്. പശു നമുക്ക് പാല് തരുന്നു. നമുക്ക് അന്നം തരുന്ന ഈ ജീവിയെ നാം സ്നേഹിക്കുന്നു. മാത്രവുമല്ല, നമ്മളിൽ ചിലരുടെ ദൈവസങ്കൽപങ്ങളിലും പശു ഉണ്ട്. അതിനെയും നാം മാനിക്കുന്നു. ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ. എല്ലാത്തിനും നമ്മുടെ നാട്ടിൽ ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടു താനും.  മുസ്ലിംകൾക്കിടയിൽ പശുവിറച്ചി ഭോജനം അത്ര വ്യാപകമല്ല എന്നതാണ് യാഥാർഥ്യം. പശുവിറച്ചി അത്ര രുചികരമല്ല. ഇന്ത്യയിലാകട്ടെ, ഹിന്ദു സഹോദരങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുകയാണല്ലോ എന്ന ആദരവും. പകരം എല്ലാവരും കഴിക്കുന്ന ബീഫ് എന്ന മാംസം പശുവി​െൻറ ഇറച്ചിയാണെന്ന് പറയുന്നതെത്ര അസംബന്ധമാണ്. അത് പോത്തി​െൻറയോ എരുമയുടെയോ ആണ്. അതെങ്ങനെ പശുവിറച്ചിയാകും? അല്ലെങ്കിലും മുസ്ലിംകൾക്ക് മാംസാഹാരമേ പറ്റൂ എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് സംഘ്പരിവാർ നടത്തുന്ന നീക്കമാണിപ്പോഴത്തേത്. ഗോവധ നിരോധനത്തി​െൻറ പേരിൽ ആട്, മാട് ഇറച്ചിയെല്ലാം നിരോധിക്കുന്നത് അവർ തെറ്റായി കാണുന്നില്ല. മറിച്ച്, ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള ഒരാളുടെ മൗലിക അവകാശത്തെ ഹനിച്ച് അതിന് ഭരണകൂടത്തി​െൻറ സമ്മതവും വാങ്ങി ന്യൂനപക്ഷങ്ങളെ പേടിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ആണ് ഇവരുടെ ലക്ഷ്യം. രണ്ടായാലും വിളവെടുക്കുന്നത് ഭൂരിപക്ഷ വർഗീയതയാണല്ലോ. പശുവിനെ കൊല്ലുന്നതല്ല പ്രശ്നം. മുസ്ലിംകൾ അത് ചെയ്യുന്നു എന്നതാണ് പ്രശ്നം.   ഇന്ത്യയിൽ മുസ്ലിംകൾ പശുവിനെ അറുക്കുന്നില്ല. ഉണ്ടെങ്കിൽതന്നെ അത് ഹിന്ദു വികാരത്തെ പരിഹസിക്കാനുമല്ല എന്ന ലളിതമായ സത്യം എല്ലാവരും ഉൾക്കൊള്ളണം.
എല്ലാ മതക്കാരിലുമുണ്ട് സസ്യാഹാരക്കാർ. അതുപോലെ മാംസം കഴിക്കുന്നവരും. മനുഷ്യ​െൻറ സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ് മാട്ടിറച്ചി അടക്കമുള്ള മാംസാഹാരങ്ങൾ. പരിസ്ഥിതിയിലെ ഭക്ഷ്യശൃംഖലയിൽ കാണുന്ന ഓരോ സസ്യജീവി വർഗങ്ങൾക്കും ആവാസവ്യവസ്ഥയിൽ അതിശയകരമായ ഒരു സ്വാധീനമുണ്ട്. അതൊരു ഭക്ഷ്യവിഭവമാണെന്നത് ജൈവികമായ അതി​െൻറ ഒരു ഭാഗധേയത്വമാണ്. അതിനെ നിഷേധിക്കുന്നത് അശാസ്ത്രീയവും പ്രകൃതിവിരുദ്ധവും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നതുമാണ്.
മുഗൾ രാജാക്കന്മാർ, പ്രത്യേകിച്ച് സംഘ്പരിവാർ മതഭ്രാന്തനാണെന്ന് ആരോപിക്കുന്ന ഔറംഗസീബ് അടക്കമുള്ളവർ ഹിന്ദു വിശ്വാസത്തെ ആദരിച്ച് ഗോവധ നിരോധനം േപ്രാത്സാഹിപ്പിച്ചവരാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഖിലാഫത്ത് പ്രസ്ഥാനവും ഗോവധ നിരോധനത്തിനു വേണ്ടി നിലകൊണ്ടിട്ടുണ്ട്. അതെല്ലാം മുസ്ലിംകൾ പശുവിനെ അറുത്തുതിന്നുകയാണ് എന്ന തെറ്റിദ്ധാരണയുടെ പുറത്ത് ചിലർക്കുണ്ടായ ആശങ്കകളെ സമാധാനിപ്പിക്കാനും ചില തൽപരകക്ഷികൾ ഉയർത്തിയ ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കാനുമുള്ള നടപടികളായിരുന്നു. പോരാത്തതിന് അബദ്ധത്തിലെങ്കിലും അങ്ങനെ സംഭവിക്കരുതെന്ന സദുദ്ദേശ്യവും.
എന്നാൽ, അങ്ങനെയൊരു മാന്യതയുടെ പേരിൽ മുസ്ലിംകൾക്കുള്ള ഒരാരാധന കർമത്തെ ഇന്ത്യയിൽ വേണ്ടെന്നു വെക്കേണ്ട കാര്യമെന്താണ്? മുസ്ലിംകളുടെ പവിത്രമായ ഈദുൽ അദ്ഹയോടനുബന്ധിച്ച് ആടുമാടുകളെ ബലിയറുത്ത് മാംസം വിതരണം ചെയ്യുന്നത് മുസ്ലിംകൾക്ക് പുണ്യകർമമാണ്; ആരാധനയാണ്. അതുപോലെ നവജാതശിശുക്കളുടെ ശിരോമുണ്ഡനത്തോടനുബന്ധിച്ച്  അറവും മാംസ വിതരണവും പുണ്യകർമമാണ്. ഇതിനെല്ലാം ആടിനെയോ പശു അല്ലാത്ത മറ്റു മാടുകളെയോ അറുക്കുന്നു. അതിൽ ഒരു തെറ്റുമില്ല. മറിച്ച്, അത് വിലക്കുന്നതാണ് തെറ്റ്. ഭരണഘടനപരമായി ഒരു പൗരന് നൽകപ്പെട്ട വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെയും ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തെയും നിരാകരിക്കുന്നതും ശരിക്കും ദേശേദ്രാഹ പ്രവർത്തനമാണ്. അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ ഖാൻ നടത്തിയ പ്രസ്താവന എത്ര വിഡ്ഢിത്തമാണ്. മുസ്ലിംകൾ ബീഫ്കഴിക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു അേദ്ദഹത്തി​െൻറ ആഹ്വാനം. സംഘ്പരിവാർ സ്പോൺസർ ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ രാജ്യത്ത് കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയാണ്. ജാതിയുടെ ഉച്ചനീചത്വങ്ങൾകൊണ്ട് കുടുസ്സായിത്തീർന്ന ഒരു സമൂഹത്തിലേക്ക് കടന്നുവന്ന് ജാതി മത വംശ വിലാസങ്ങൾ ആരായാതെ സമൂഹ ഭോജന സദസ്സുകൾ സംഘടിപ്പിച്ച് ഭാരതത്തി​െൻറ മഹത്തായ ബഹുസ്വര സങ്കൽപത്തിന് മകുടം ചാർത്തിയ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ദർബാറിലിരുന്നുകൊണ്ട് നടത്തിയ ഈ വിലകുറഞ്ഞ പ്രസ്താവന എത്രമേൽ ദയനീയവും വേദനജനകവുമാണ്.
പശുവിനെ അറുക്കുന്നവർക്ക് ജീവപര്യന്തം തടവെന്ന് ബി.ജെ.പി ഭരണകൂടങ്ങളും, നടുറോട്ടിലിട്ട്  പ്രാകൃതമായി വധശിക്ഷ നടപ്പാക്കാൻ സംഘ്പരിവാറി​െൻറ വർഗീയ കോമരങ്ങളും. മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് മൂല്യം കൽപിക്കുന്ന മാനവിക വിരുദ്ധമായ ഏത് ധർമമാണാവോ ഇവിടെ പുലരേണ്ടത്?
 മാട്ടിറച്ചി നിരോധനംകൊണ്ട് തീരുമോ ബ്രാഹ്മണിസം നടപ്പാക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകൾ? ഭാവിയിൽ ഇവർ കോഴിയിറച്ചിയും നിരോധിച്ചേക്കും. അവർ ആേക്രാശങ്ങളുമായി നമ്മുടെ അടുക്കളകളിലും കയറും, പാചകച്ചട്ടികൾ പരിശോധിക്കും, അവർ അവരുടെ പ്രാകൃത നിയമങ്ങളും വിധികളും നടപ്പാക്കും. ഒടുവിൽ ഭഗവാ​െൻറ അവതാരമായിരുന്നല്ലോ എന്നു പറഞ്ഞ് മത്സ്യവും നിരോധിക്കും.
ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ തൊഴിലും അവർ ഇല്ലാതാക്കും. പാവപ്പെട്ടവ​െൻറ ഏറ്റവും വിലകുറഞ്ഞ  ആർഭാടത്തെയും അവർ നിരോധിച്ചേക്കും. ഒരേ മനസ്സോടെ കടലിലിറങ്ങി അധ്വാനിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മനസ്സിൽ അവർ ഹിന്ദു -മുസ്ലിം-ക്രിസ്ത്യൻ വിവേചന ചിന്തകൾ കെട്ടിപ്പടുത്ത് ഭിന്നിപ്പിക്കും.  ഓർക്കുക, മസ്തിഷ്കം മരവിച്ചവർക്കു വേണ്ടി ഒരു ശ്മശാന രാജ്യം പണിയുകയാണവർ. നാനാജാതി മനുഷ്യരുടെ സഹവർത്തിത്വത്തിലൂടെ സഹിഷ്ണുതയുടെയും െഎക്യത്തി​െൻറയും പേരിൽ പുകൾപെറ്റ ഇന്ത്യക്കുപകരം ആത്്മാവ് നഷ്ടപ്പെട്ട ഒരു ഭാരതത്തെ നിർമിക്കുകയാണവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow slaughter
News Summary - cow slaughter and nation
Next Story