Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉറക്കത്തിലും മാസ്​ക്​...

ഉറക്കത്തിലും മാസ്​ക്​ ധരി​ക്കുന്നവർ

text_fields
bookmark_border
hand-wash
cancel

ലോകം മുഴുവൻ ഇന്നൊരു വൈറസിനു​ പിറകെയാണ്​. ആഗോളതലത്തിൽതന്നെ ആശങ്ക സൃഷ്​ടിച്ച്​ മുന്നേറുന്ന കോവിഡ്​-19 നിലവ ിൽ നമ്മുടെ ജീവിതക്രമങ്ങളെപ്പോലും മാറ്റിമറിക്കുന്ന തോതിലേക്ക്​ വളർന്നിരിക്കുന്നു. ക്വാറ​ൻറീൻ, ​​െഎസൊലേഷൻ , സോഷ്യൽ ഡിസ്​റ്റൻസിങ്, മാസ്​ക്, സാനി​െറ്റെസർ തുടങ്ങിയവയുടെ ഉപയോഗം, ഹാൻഡ്​​ വാഷ് ബോധവത്​കരണം തുടങ്ങി നിരവധി മാർഗങ്ങളിലൂടെ അതിനെ പ്രതിരോധിക്കാൻ എല്ലാവരും സജ്ജമായിക്കഴിഞ്ഞു.

ഇൗ അവസരത്തിൽ കൂടുതൽ ചർച്ചകൾക്ക്​ വിധേയ മാകാത്ത വിഷയമാണ്​ ആശങ്കനിഴലിക്കുന്ന സമൂഹത്തിലെ വ്യക്​തികളുടെ മാനസികാരോഗ്യം. തനിക്കും ഉറ്റവർക്കും രോഗം വരുമോ എന്ന ഭയം, രോഗവ്യാപനം സമൂഹത്തെ തകർക്കുമോ എന്ന ആശങ്ക, ഇതി​​െൻറയെല്ലാം പരിണിതഫലം എന്താവുമെന്ന ഉത്​കണ്​ഠ തുടങ്ങിയ സ്വാഭാവിക മാനസികപ്രതികരണങ്ങൾക്കു പുറമെ നേരത്തേ ചെറിയതോതിൽ മാനസിക പ്രശ്​നമുള്ളവർക്കും അവക്ക്​ ചികിത്സയെടുക്കുന്നവരിലും രോഗം വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല​.

ഇതി​​െൻറയെല്ലാം ഒരു സൂചനയാണ്​ കോവിഡ്​ 19 ചികിത്സക്കായി ന്യൂഡൽഹിയിലെ സഫ്​ദർജങ്​​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗി ഏഴാം നിലയിൽനിന്ന്​ ചാടിമരിച്ചതും കൊല്ലത്ത്​ ഒരു പൊലീസുകാരൻ ജീവനൊടുക്കിയതും. ഇൗ മരണങ്ങളുടെ യഥാർഥകാരണം രോഗഭീതി മാത്രമാണെന്ന്​ കൃത്യമായി പറയാനാവില്ലെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഒരു സൂചനയായി പരിഗണിച്ച്​ സമൂഹത്തി​​െൻറ മാനസികാരോഗ്യമേഖലയിൽ കുറെക്കൂ​ടി ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ, ശാരീരിക രോഗത്തിലൂന്നിയുള്ള ആരോഗ്യപ്രവർത്തനങ്ങളുടെ കൂടെ വ്യക്​തികൾ നേരിടുന്ന മാനസിക പ്രശ്​നങ്ങളും കൂടുതൽ പരിഗണന അർഹിക്കുന്നുണ്ട്​.

മാനസിക പ്രതിഫലനങ്ങൾ
ചെറിയതോതിൽ മാനസികാരോഗ്യക്കുറവുള്ള നിരവധി പേർ നിലവിൽ സമൂഹത്തിലുണ്ട്​. ഒരു ചികിത്സ ആവശ്യമുള്ള തലത്തിലേക്ക്​ വളർന്നിട്ടില്ലെങ്കിലും ഇത്തരം വ്യക്​തികളിൽ​ രോഗഭയം, ആശങ്ക, ഉത്​കണ്​ഠ എന്നിവ അധികരിക്കാനും അവക്ക്​ ചികിത്സ തേ​േടണ്ട അവസ്​ഥയിലേക്ക്​ പരിണമിക്കാനും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യതയുണ്ട്​. ഉദാഹരണത്തിന്​ പൊതുവിൽ തനിക്കെ​​ന്തെങ്കിലും രോഗം വരുമോ എന്ന്​ സദാസമയവും ആശങ്കപ്പെടുന്നവരുണ്ട്​. ചിലരാക​െട്ട, ഇല്ലാത്ത രോഗങ്ങൾ തനിക്കുണ്ടെന്ന്​ ‘വിശ്വസിച്ച്​’ ആധിയോടെ കഴിയുന്നവരാണ്​.

ഇക്കൂട്ടരെ വൈദ്യശാസ്​ത്രം ‘ഹൈപോകോൺഡ്രിയാസിസ്​ (Hypochondriasis)’ എന്ന മാനസിക പ്രശ്​നത്തി​​െൻറ ഗണത്തിലാണ്​ പെടുത്തിയിരിക്കുന്നത്​. എന്തോ അപൂർവരോഗം തനിക്കുണ്ട് എന്ന്​ നിരന്തരം വിശ്വസിച്ച് അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ശരീരത്തിൽ സ്വയം കണ്ടെത്തി അവയെ ഉൗതിവീർപ്പിച്ച്​ തനിക്ക്​ രോഗമുണ്ടെന്ന്​ ഉറപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ടവരാണ്​ ഇക്കൂട്ടർ. തലവേദന വന്നാൽ തലച്ചോറിൽ ട്യൂമറായിരിക്കുമോ എന്നും നെഞ്ചെരിച്ചിലുണ്ടായാൽ ഹൃദയാഘാതം വരുമോ എന്നും​ ആശങ്കപ്പെടുന്നവരാണ്​ ഇവർ. ജീവിതത്തിലുടനീളം സർവസാധാരണമായി അനുഭവപ്പെടുന്ന ചുമയും പനിയും ജലദോഷവും ശ്വാസംമുട്ടലുമെല്ലാം കോവിഡ്​ ലക്ഷണമായി തെറ്റിധരിച്ച്​ ഇൗ ഗണത്തിൽപ്പെട്ടവർ ആ​ശുപത്രിയിലേക്ക്​ ഒാടാനും സമൂഹത്തിൽ ഭീതിപരത്താനുമുള്ള സാധ്യത ഏറെയാണ്​.

ഇൻറര്‍നെറ്റും സമൂഹമാധ്യമങ്ങളും നിത്യജീവിതത്തി​​െൻറ ഇഴചേർന്നു പ്രവർത്തിക്കുന്ന ഇൗ കാലത്ത് ഗൂഗിളിൽ നോക്കി ലക്ഷണങ്ങൾ മനസ്സിലാക്കി ‘രോഗനിർണയം’നടത്തുന്നവർ ഏറിവരുകയാണ്​. ഇൗ മാനസികാവസ്​ഥയെ ‘സൈബർ കോൺഡ്രിയ (Cyberchondria)’ എന്ന പേരിലാണ്​ വിശേഷിപ്പിക്കുന്നത്​. നിലവിലെ സാഹചര്യത്തിൽ ഇത്തരം മാനസികപ്രശ്​നങ്ങൾ സമൂഹത്തിൽ അധികരിക്കും എന്ന കാര്യത്തിൽ സംശയമില്ല. നാട്ടിൻപുറങ്ങളിൽ ‘വസ്​വാസ്​’ എന്ന പേരിൽ അറിയപ്പെടുന്ന ഒബ്​സസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒ.സി.ഡി എന്ന മാനസികപ്രശ്​നങ്ങളുള്ളവരിൽ ഇൗ അവസ്​ഥയിൽ രോഗം വർധിക്കാനുള്ള സാധ്യത കൂടുതലാണ്​.

പ്രത്യേകിച്ച്​ ശാരീരിക ശുചിത്വത്തെക്കുറിച്ചും കൈകൾ വൃത്തിയാക്കേണ്ടതിനെക്കുറിച്ചുമെല്ലാം പത്രങ്ങളിലും ടെലിവിഷനിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം നിരന്തരമായ നിർദേശങ്ങൾ പ്രചരിക്കുന്ന അവസ്​ഥയിൽ. എന്തെങ്കിലും ഒരു ചിന്ത മനസ്സിൽ കടന്നുകൂടിയാൽ അത് നിയന്ത്രിക്കാനാകാത്ത പെരുമാറ്റവൈകല്യമായി മാറുന്ന അവസ്ഥയാണിത്. ഇക്കൂട്ടർക്ക്​ രോഗാണുഭീതിമൂലം ശരീരം എത്ര വൃത്തിയാക്കിയാലും മതിയാവാത്ത അവസ്​ഥയുണ്ടാവും. അഥവാ, വൃത്തിയാക്കിയാൽതന്നെ വൃത്തിയായോ എന്ന സംശയത്തിൽ ഇവർ നിരന്തരം വലഞ്ഞ്​ അസ്വസ്​ഥരാകും. ആവശ്യമില്ലാത്തപ്പോൾ​േപാലും എന്തിന്,​ ഉറക്കത്തിലും മാസ്​ക്​ ധരിക്കാൻ ഇവർ ശ്രമിച്ചേക്കും.

പരിഹാരം എന്ത്​?
ഇത്തരം സാഹചര്യത്തിൽ രംഗത്ത്​ വരാൻ സാധ്യതയുള്ള നിരവധി മാനസിക പ്രശ്​നങ്ങൾ ഉണ്ടെങ്കിലും നമ്മു​െട സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന രണ്ടു​ പ്രശ്​നങ്ങൾ മാത്രമാണ്​ മേൽ സൂചിപ്പിച്ചത്. ഇൗ കാര്യങ്ങൾ മനസ്സിലാക്കി വ്യക്​തികളും ആരോഗ്യപ്രവർത്തകരും ഇത്തരം പ്രശ്​നങ്ങളുള്ളവരെ എത്രയുംപെ​െട്ടന്ന്​ ഒരു മനോരോഗ വിദഗ്​ധ​​െൻറ സഹായം തേടാനുള്ള സാഹചര്യം സൃഷ്​ടി​ക്കേണ്ടതാണ്​. കൂടാതെ, വൈറസ്​ പ്രതിരോധപ്രവർത്തനങ്ങളിലും അവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും മാനസികാരോഗ്യ വിദഗ്​ധരുടെ അഭിപ്രായങ്ങൾകൂടി പരിഗണിക്കേണ്ടതാണ്​.

നിലവിൽ വിഷാദരോഗം, ചിത്തഭ്രമം, ഉത്​കണ്​ഠ, മാനസിക സമ്മർദം തുടങ്ങിയ രോഗങ്ങൾക്ക്​ ചികിത്സയിലുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം. ആവശ്യമെന്ന്​ തോന്നുന്നപക്ഷം ഒട്ടും വൈകാതെതന്നെ ​ഒരു വിദഗ്​ധ​​െൻറ സഹായം തേടി മനസ്സി​​െൻറ ആരോഗ്യം പൂർവസ്​ഥിതിയിലാക്കണം. ഇതോടൊപ്പം ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്​. അത്​ നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്ന രോഗികൾ മാനസിക പ്രശ്​നങ്ങൾക്ക്​ ചികിത്സയിലുള്ളവരാണെങ്കിൽ മരുന്നുകൾ മുടങ്ങാതിരിക്കാൻ ഒരു കരുതൽ വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യക്​തികൾക്ക്​ കൃത്യമായ വിവരങ്ങളും രോഗത്തെക്കുറിച്ച്​ ആശങ്കയുയർത്താത്ത വിശദാംശങ്ങളും മാത്രം നൽകണം. അതോടൊപ്പം വ്യാജവാർത്തകളും അശാസ്​ത്രീയമായ അഭിപ്രായങ്ങളും ചികിത്സാമാർഗങ്ങളും പ്രചരിക്കുന്നത്​​ കർശനമായി തടയുകയും വേണം. മാനസിക ​ദൗർബല്യങ്ങളുള്ള വ്യക്​തികളെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ അവരോട്​ ദേഷ്യപ്പെടുകയോ ചെയ്യാതെ ആവശ്യമായ പിന്തുണ നൽകുകയും അനുഭാവത്തോടെ പെരുമാറുകയും ആവശ്യഘട്ടത്തിൽ മാനസികാരോഗ്യ വിദഗ്​ധ​​െൻറ സഹായം ലഭ്യമാക്കുകയും വേണം. ഇതോടൊപ്പം തന്നെ ബോധവത്​കരണത്തി​​െൻറ വിഷയങ്ങളിൽ മാനസികാരോഗ്യത്തി​​െൻറ പ്രാധാന്യം മനസ്സിലാക്കി അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുകയും വേണം.

(മാനസികാരോഗ്യ വിദഗ്​ധനും ​െഎ.എം.എയുടെ മാനസികാരോഗ്യസമിതി കൺവീനറുമാണ്​​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlehealth Precautions
News Summary - Covid 19 Precautions -Malayalam Article
Next Story