Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളത്തിൽ...

കേരളത്തിൽ സംസ്​കരിച്ചത്​ 59,000 കിലോ കോവിഡ്​ മാലിന്യം

text_fields
bookmark_border
medical-waste
cancel

സംസ്ഥാനത്ത്​ കോവിഡ്​ ബാധിതരിൽനിന്നും നിരീക്ഷണത്തിലുള്ളവരിൽ നിന്നുമായി ശേഖരിച്ച്​ സംസ്​കരിച്ചത്​ 59,000 കിലേ ാ ബയോമെഡിക്കൽ മാലിന്യം. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെ കോവിഡ്​ ബയോമെഡിക്കൽ മാലിന്യം സംസ്​കരിക്കുന്ന ഇന ്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നേതൃത്വത്തിലുള്ള ‘ഇമേജ്’ അഥവ ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട്‌ലിയുടെ വെള്ളിയാഴ്​ച വരെ യുള്ള കണക്കാണിത്​.

ഒന്നര മുതൽ രണ്ടു​ ടൺ വരെ മാലിന്യം പ്രതിദിനമെത്തുന്നു​. കോവിഡ്​ മാലിന്യവുമായി മല്ലിട്ട്​ അതിസുരക്ഷയോടെ സംസ്​കരണ തിരക്കിലാണ്​ ഇമേജിലെ 60 ജീവനക്കാർ. എട്ട്​ ട്രക്കുകളാണ്​ സംസ്ഥാനത്തെ 104 കോവിഡ്​ കെയർ സ​െൻററുകളിലെ മാലിന്യശേഖരണത്തിന്​ പ്രതിദിനം എത്തുന്നത്​. ​മാലിന്യ​ം നിക്ഷേപിക്കാൻ പ്രത്യേക ബാരലുകൾ ആശുപത്രികൾക്ക്​ നൽകിയിട്ടുണ്ട്​. ഇവ ശേഖരിച്ച്​ പാലക്കാട് കഞ്ചിക്കോട് മാന്തുരുത്തിയിലെ ഇമേജി​​െൻറ സംസ്​കരണ ശാലയിലെത്തിക്കുകയാണ്​ ചെയ്യുന്നത്​. മാസ്​കും ശരീര സംരക്ഷണ കവചങ്ങളുമടക്കം അതിസുരക്ഷയോടെയാണ്​ ശേഖരണം. പൂർണമായി അടച്ച വാഹനമാണ്​ ഉപയോഗിക്കുന്നത്.

ദേശീയ-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡി​​െൻറ ​ഓൺ​​ലൈൻ നിരീക്ഷണത്തിലാണ്​ കഞ്ചിക്കോ​ട്ടെ ഇമേജ്​ ശാലയിലെ സംസ്​കരണം. അഞ്ച്​ ഇൻസിനറേറ്ററുകളും ഖരമാലിന്യം രോഗാണുമുക്തമാക്കുന്ന അഞ്ച്​​ ‘ഓ​ട്ടേ​ാൈക്ലവ്​ ’ സജ്ജീകരണങ്ങളും ഇവിടെയുണ്ട്​. ലാഭേച്ഛയില്ലാതെ, ചെലവാകുന്ന തുക മാത്രം വാങ്ങിയാണ്​ വർഷങ്ങളായി 1700ഓളം സർക്കാർ സ്ഥാപനങ്ങളിൽനിന്ന്​ ബയോമെഡിക്കൽ മാലിന്യം ഏ​റ്റെടുത്ത്​ സംസ്​കരിക്കുന്നതെന്ന്​ ഇമേജ്​ സെക്രട്ടറി ഡോ. കെ.പി. ഷറഫുദ്ദീൻ ‘മാധ്യമ’​േത്താട്​ പറഞ്ഞു. കോവിഡ്​ വന്നതോടെ സുരക്ഷ നടപടികൾ കർശനമാക്കി. ഇതി​​െൻറ ഭാഗമായി ചെലവ്​ ഏറെ കൂടിയതായി അദ്ദേഹം പറഞ്ഞു. കോവിഡ്​ ദൗത്യത്തിൽ ഇതുവരെ ഒരു ജീവനക്കാനും ആരോഗ്യഭീഷണി ഉണ്ടായിട്ടില്ലെന്ന്​ ചെയർമാൻ ഡോ. വി.യു. സീതി പറഞ്ഞു. വർഷങ്ങളായി സംസ്ഥാനത്തെ ബയോമെഡിക്കൽ മാലിന്യ സംസ്​കരണ രംഗത്ത്​ പ്രവർത്തിക്കുന്ന സ്ഥാപനമാണ്​ ഇമേജ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscorona viruscovid 19Medical waste
News Summary - Covid 19 medical waste-Opinion
Next Story