
സർവ മേഖലകളിലും കോവിഡ് നാശം വിതക്കുമ്പോൾ പരിസ്ഥിതി കാര്യത്തിൽ ഭൂമി അതിവേഗം ഉയിർത്തെഴുന്നേൽക്കുന്നതായി ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ഭരണകൂടത്തെയും മനുഷ്യനെയും തെൻറ ചൊൽപ്പിടിക്കു നിർത്താൻ വെറുമൊരു സൂക്ഷ്മാണുവിന് കഴിയുമെന്ന് ഈ നൂറ്റാണ്ടിനെ കോവിഡ് പഠിപ്പിക്കുന്നു. മനുഷ്യരാശിയെ സ്വയം നിയന്ത്രിക്കാനും മിതവ്യയത്തിെൻറ പാഠങ്ങൾ പകർന്നുനൽകാനും ചുരുങ്ങിയ നാളുകൾക്കുള്ളിൽ മഹാമാരിക്കു കഴിഞ്ഞു.
മനുഷ്യെൻറ ആരോഗ്യം സംരക്ഷിക്കുക, അവെൻറ ആഹ്ലാദം നിലനിർത്തുക, കോടിക്കണക്കിനുവരുന്ന ദരിദ്രരെ പട്ടിണിയിൽനിന്നുയർത്തിക്കൊണ്ടുവരുക തുടങ്ങി പരിമിതമായ ലക്ഷ്യങ്ങളാണ് പരിസ്ഥിതി സംരക്ഷണം മുന്നോട്ടുവെക്കുന്നത്.
ഇതെല്ലാം സാധ്യമാകണമെങ്കിൽ രണ്ടേരണ്ടു വസ്തുക്കൾ സംരക്ഷിച്ചാൽ മതി- മണ്ണും വായുവും! കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ മണ്ണു മാത്രം! മണ്ണ് ശ്രദ്ധാപൂർവം സംരക്ഷിച്ചാൽ വായുവും ജലവും ആഹാരവും ശുദ്ധമായിത്തന്നെ ലഭിക്കും. എന്നാൽ, സംഭവിക്കുന്നതോ? എല്ലാ പ്രകൃതിനിയമങ്ങളും കാറ്റിൽപറത്തി ചെറിയൊരു വരേണ്യവർഗം ഭൂമിയെ കൊള്ളയടിക്കുകയും ഭൂമി ഓരോ ദിവസവും മനുഷ്യന് വാസയോഗ്യമല്ലാതാക്കി തീർക്കുകയും ചെയ്യുന്നു!
കോവിഡ് വന്നതോടെ ടൺകണക്കിന് ഖര-ദ്രവ- വാതക മാലിന്യങ്ങൾ പുറംതള്ളിയിരുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചു! ഗതാഗതം നിശ്ചലമായി! ചലിച്ചുകൊണ്ടിരുന്ന ലോകം മുഴുവൻ ഭീതിയിലും സുഷുപ്തിയിലുമായി. ലോകത്തെ ചലിപ്പിച്ചിരുന്ന കോടിക്കണക്കിനു ഡോളർ വിലമതിക്കുന്ന പെട്രോളിയത്തിെൻറ ഉൽപാദനം ആവശ്യക്കാരില്ലാത്തതിനാൽ നിർത്തിെവക്കേണ്ടിവന്നു! എന്നാൽ, ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്കൊന്നും ഇതു ഭീഷണിയായില്ലെന്നു മാത്രമല്ല പലതരത്തിലും ഗുണകരവുമായി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ഭൂമിയുടെ മുറിവുണങ്ങുന്നതിെൻറ നൂറുനൂറു വാർത്തകൾ വന്നു. നദികൾ ശുദ്ധമായി ഒഴുകാൻ തുടങ്ങി. വായുവിെൻറ ഗുണനിലവാരം മെച്ചപ്പെട്ടു. വന്യമൃഗങ്ങൾ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നു. കടലിലേക്കെത്തുന്ന മാലിന്യങ്ങളുടെ അളവ് വൻതോതിൽ കുറഞ്ഞു. കോവിഡ് ഇതര രോഗങ്ങളുടെ പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞു!
നാം അസാധ്യമെന്നു കരുതിയ, പത്തുലക്ഷം കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഓസോൺ പാളിയിലെ സുഷിരമടയൽ വരെ യഥാർഥ്യമായി! കോവിഡ് എന്ന മോശം വാർത്തക്കിടയിൽ ഇങ്ങനെ എത്രയോ നല്ല നല്ല വാർത്തകൾ! ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം വായുമലിനീകരണം മൂലം വർഷംതോറും 30 ലക്ഷം പേർ മരിക്കുന്നുണ്ട്. ലോക്ഡൗൺ വന്നതോടെ പല ഇന്ത്യൻ നഗരങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് ഇരട്ട അക്കങ്ങളിലേക്കു താഴ്ന്നു! രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി വായുവിെൻറ ഗുണനിലവാരം ഇത്രയേറെ ലോകത്തുതന്നെ മെച്ചപ്പെട്ടത് ഇപ്പോഴാണ്. േകാവിഡ് കാലത്ത് വമ്പൻ ഹോട്ടലുകളിൽനിന്നുള്ള ഖര-ദ്രാവക മാലിന്യങ്ങൾ വലിയ അളവിൽ ഇല്ലാതായി. പ്ലാസ്റ്റിക്കിെൻറയും അനുബന്ധ വസ്തുക്കളുടെയും ഉപയോഗക്കുറവിെൻറ ഗുണം നദികൾക്കും സമുദ്രങ്ങൾക്കുമാണ്. ശുദ്ധമായ ജലസ്രോതസ്സുകൾ മത്സ്യമടക്കമുള്ള ജലജീവികളുടെ പ്രജനനത്തിനും വളർച്ചക്കും കാരണമാകും. ഭാവിയിൽ ഇതു മനുഷ്യനുതന്നെ ഗുണംചെയ്യും.
ഭാവിയിലും ദുരന്തങ്ങൾ നമ്മെ വേട്ടയാടിയേക്കാം. അത് രോഗമാകാം. സുനാമിയാകാം... പ്രളയമാകാം... കോവിഡ് യുദ്ധത്തിൽ വൈകാതെ നാം വിജയിക്കുകയും ചെയ്യും. പേക്ഷ, നമുക്കു കൊല്ലാനും തിന്നാനും കൊള്ളയടിക്കാനും മാത്രമുള്ളതല്ല ഈ ലോകം എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം.
പ്രകൃതിയെ സംബന്ധിച്ച് മറ്റേതൊരു ജീവിയെയുംപോലെ മാത്രമാണ് മനുഷ്യൻ. അവന് സവിശേഷമായ ഒരു ആനുകൂല്യവും നൽകാൻ പ്രകൃതി തയാറുമല്ല.
●