കോടതിയലക്ഷ്യങ്ങളിലും സംഘ് പരിവാർ അജണ്ട 

ഹസനുൽ ബന്ന
07:45 AM
10/02/2019

നരേന്ദ്ര മോദിയുടെ എൻ.ഡി.എ സർക്കാർ കുപ്രസിദ്ധമായ അഴിമതി, ക്രിമിനൽ കേസുകളുടെ കുത്തൊഴുക്കിൽ  പിടിച്ചുനിൽക്കാൻ പാടുപെടുേമ്പാൾ രാജ്യത്തി​​െൻറ പര​േ​മാന്നത കോടതിയിൽ അതിനെ പ്രതിരോധിക്കാൻ നിർബന്ധിതനായ നിർഭാഗ്യവാനാണ് മലയാളിയായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ. പരിവാർ രാഷ്​ട്രീയം സുപ്രീംകോടതിയിൽ ഏറ്റവും കനത്ത വെല്ലുവിളി നേരിട്ട കാലത്താണ് ബി.ജെ.പിക്ക് ഇനിയും കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിയാത്ത കേരളത്തിൽനിന്നുള്ള മുതിർന്ന അഭിഭാഷകൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറി​​െൻറ പ്രതിരോധത്തിനായി നിരന്തരം ഇറങ്ങേണ്ടിവരുന്നത്. അതി​​െൻറ ഒടുവി​െല ഉദാഹരണമാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും നീതി നിഷേധിക്കപ്പെട്ടവരുടെ സുപ്രീംകോടതിയിലെ ശബ്​ദവുമായ പ്രശാന്ത് ഭൂഷണിനെതിരെ കെ.കെ. വേണുഗോപാൽ കൊടുത്ത കോടതിയലക്ഷ്യ ഹരജി. പുതിയ സർക്കാറിനും ത​​​െൻറ കാലാവധിക്കും നാളുകൾ മാത്രം ബാക്കിനിൽക്കേ തനിക്കൊപ്പം സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക​നെതിരെ കോടതിയലക്ഷ്യ കേസ് നൽകാനുള്ള വേണുഗോപാലിനെ പോലെ ഇത്രയും മുതിർന്ന അഭിഭാഷക​നുണ്ടായ പ്രകോപനം എന്തെന്ന്  എല്ലാവരും അമ്പരന്നു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ  പ്രശാന്ത് ഭൂഷൺ സാധാരണപോലെ സി.ബി.െഎ മേധാവിയായി നാഗേശ്വർ റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ടും ട്വീറ്റ് ചെയ്തിരുന്നു.

റാവുവി​​െൻറ നിയമനം സി.ബി.െഎ ഡയറക്ടർ നിയമനത്തിനുള്ള മൂന്നംഗ ഉന്നതാധികാര സമിതി ചർച്ചചെയ്തുവെന്ന് പറഞ്ഞതിലൂടെ അറ്റോണി ജനറൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സമിതി അറിഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രശാന്തി​​െൻറ ട്വീറ്റ്്. പ്രതിപക്ഷത്തുനിന്ന് ഉന്നതാധികാര സമിതിയിലുള്ള മല്ലികാർജുൻ ഖാർഗെയിൽനിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് താനിക്കാര്യം ട്വീറ്റ് ചെയ്തതെന്ന് പ്രശാന്ത് ഭൂഷൺ പിന്നീട് വ്യക്തത വരുത്തി. ആ ട്വീറ്റ് ത​​​െൻറ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും ഉന്നതാധികാര സമിതി റാവുവി​​െൻറ നിയമനം ചർച്ച െചയ്തിട്ടുണ്ടെന്നും അതിനാൽ, പ്രശാന്തിനെതിരെ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യണമെന്നുമാണ് വേണുഗോപാൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.

സംഘ്പരിവാറി​​െൻറ ‘ഭീഷ്മ പിതാമഹൻ’

എന്നാൽ, അറ്റോണിയുടെ പ്രചോദനമെന്താണെന്ന് മനസ്സിലാകാൻ ഏറെ വൈകേണ്ടിവന്നില്ല. സുപ്രീംകോടതി കോടതിയലക്ഷ്യ കേസ് വിളിച്ചപ്പോൾ ഉന്നതാധികാര സമിതി യോഗത്തി​​െൻറ ‘രഹസ്യ സ്വഭാവത്തി’ലുള്ള മിനുട്സ് സുപ്രീംകോടതി ജഡ്ജിമാരെ മാത്രം കാണിച്ച ശേഷം പ്രശാന്തിനെതിരായ നടപടിയുമായി മുന്നോട്ടുപോകാനല്ല വേണുഗോപാൽ ആവശ്യപ്പെട്ടത്. പകരം അഭിഭാഷകർ കേസുകളെക്കുറിച്ച് കോടതിക്ക് പുറത്ത് സംസാരിക്കുന്നതിന് മാർഗനിർദേശങ്ങൾ തയാറാക്കാനാണ്.  

വേണുഗോപാലി​​െൻറ കോടതിയലക്ഷ്യ നീക്കത്തിന് കനം കൂട്ടാൻ അതേ കോടതിയിൽ അതേ ആവശ്യവുമായി കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമെത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട എണ്ണമറ്റ ക്രിമിനൽ കേസുകളിൽ അഭിഭാഷകനായതിലൂടെ അവരുെട വലംകൈയായി മാറി കേന്ദ്രത്തി​​െൻറ സോളിസിറ്റർ ജനറൽപദവിയിലെത്തിയ അഭിഭാഷകനാണ് അഡ്വ.തുഷാർ മേത്ത. മോദിയുടെയും അമിത് ഷായുടെയും വിശ്വസ്ത നിയമോപദേശകനായ മേത്തയും മാർഗനിർദേശങ്ങൾ വേണമെന്ന വേണുഗോപാലി​​െൻറ ആവശ്യത്തെ പിന്തുണച്ചു. എന്നാൽ, മാർഗനിർദേശങ്ങൾ മാത്രം പോരാ, പ്രശാന്ത് ഭൂഷൺ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്ന് മേത്ത വാദിച്ചു. തനിക്ക് മുകളിലുള്ള അറ്റോണി ജനറൽ കെ.െക. വേണുഗോപാലിനെ ഭീഷ്മ പിതാമഹനെന്നാണ് തുഷാർ വിശേഷിപ്പിച്ചത്. വേണുഗോപാൽ ആവശ്യപ്പെട്ടില്ലെങ്കിലും തക്ക ശിക്ഷ ഇത്തരം അഭിഭാഷകർക്ക് നൽകണമെന്ന് അദ്ദേഹം ബോധിപ്പിച്ചു. സംഘ്പരിവാർ ഭരണകൂടത്തി​​െൻറ അറ്റോണി ജനറൽ ഉന്നയിച്ച ആവശ്യത്തെ അപ്പോൾതന്നെ ജസ്​റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പിന്തുണച്ചു. അഭിഭാഷകർ വാദിക്കുന്ന കേസുകളിൽ അഭിമുഖം നൽകാനും ലേഖനം എഴുതാനും ടെലിവിഷൻ ചർച്ചകളിൽ പ​െങ്കടുക്കാനും പാടുണ്ടോ എന്ന കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ജസ്​റ്റിസ് അരുൺ മിശ്ര പറഞ്ഞു. 

തമ്മിൽ സംസാരിച്ച് രണ്ടിലൊരാൾക്കുള്ള തെറ്റിദ്ധാരണ നീക്കാമായിരുന്ന ഒരു ട്വീറ്റ്  വലിയ കേസായി വളരെ ചുരുങ്ങിയ സമയംകൊണ്ട് ജസ്​റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ എത്തിയതും ശ്രദ്ധേയമാണ്. വേണുഗോപാൽ ഇൗ മാസം ആറിന് ഫയൽ ചെയ്ത ഹരജി തൊട്ടുപിറ്റേന്നുതന്നെ കേട്ട് അന്നുതന്നെ സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം,  പരാമർശത്തിന് ആധാരമായ നാഗേശ്വർ റാവുവി​​െൻറ നിയമനത്തിന് എതിരെ കഴിഞ്ഞ ജനുവരി 14ന് പ്രശാന്ത് ഭൂഷൺ ഫയൽ ചെയ്ത അടിയന്തര പ്രാധാന്യമുള്ള ഹരജി കേട്ടത് ഫെബ്രുവരി ഒന്നിനാണ്. ചീഫ് ജസ്​റ്റിസ് അടക്കമുള്ള മൂന്ന് ജഡ്ജിമാർ കേസ് കേൾക്കാൻ തയാറല്ലാതെ ബെഞ്ചിൽനിന്ന് സ്വയം പിൻവലിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല.  

ശബരിമലയിലെ കോടതിയലക്ഷ്യം
അങ്ങേയറ്റം ഹീനമായ കോടതിയലക്ഷ്യമാണ് ശബരിമലയിൽ േകരളം ഏതാനും മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയെയും രാജ്യത്തെ നിയമവാഴ്ചയെയും നോക്കുകുത്തിയാക്കിയതിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് വേണുഗോപാലും മേത്തയും സമ്മതിക്കാതിരുന്നത് ശബരിമല ഹരജികൾ പരിഗണിക്കുേമ്പാൾ അഭിഭാഷകർതന്നെ ചീഫ് ജസ്​റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ചുണ്ടിക്കാണിച്ചിട്ടുമുണ്ട്.

സുപ്രീംകോടതി പരിഗണിക്കുന്ന കേസിൽ ട്വിറ്ററിലെ അഭിപ്രായപ്രകടനത്തിന് അഭിഭാഷകനെതിരെ കോടതിയലക്ഷ്യവുമായി സുപ്രീംകോടതിയെ സമീപിച്ച മലയാളി അറ്റോണി ജനറൽ, സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ശബരിമല കേസിൽ പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനെതിരെ സംഘ്പരിവാർ കേരളമാകെ അഴിഞ്ഞാടുകയും അഭിഭാഷകൻകൂടിയായ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ള കോടതി വിധി നടപ്പാക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവരുകയും ചെയ്തതിൽ പ്രശ്​നമൊന്നും കണ്ടില്ല. യുവതികൾക്ക് കോടതി നൽകിയ പ്രവേശനാനുമതി വിലക്കുന്ന ബി.ജെ.പി അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകുന്ന കാര്യത്തിൽനിന്ന് വേണുഗോപാൽ ഒഴിഞ്ഞുമാറി. പ്രശാന്ത് ഭൂഷണ്​ ശിക്ഷതന്നെ നൽകണമെന്ന് ആവശ്യപ്പെട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് മുന്നിലാണ് തുടർന്ന് ആ അപേക്ഷ എത്തിയത്. അദ്ദേഹമാക​െട്ട, കോടതിവിധിക്കെതിരെ കേരളത്തിൽ നടന്ന അഴിഞ്ഞാട്ടത്തിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഭരണഘടന ബെഞ്ചി​​െൻറ വിധി നടപ്പാക്കാൻ കഴിയാത്ത ക്രമസമാധാന സാഹചര്യം സൃഷ്​ടിച്ചവരെ ‘കോടതിയുടെ മഹിമ നശിപ്പിക്കുന്ന’വരായി കാണാൻ േവണുഗോപാലും മേത്തയും തയാറല്ല. 

നാവടപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ

ശബരിമല കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിയെ വേദിയിലിരുത്തി ആ വിധിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച അറ്റോണി ജനറലാണിത്. അറ്റോണി ജനറൽതന്നെ സുപ്രീംകോടതി വിധിക്കെതിരെ സംസാരിച്ച അപൂർവ സന്ദർഭമായിരുന്നു അത്. സംഘ്പരിവാറി​​െൻറ അറ്റോണി ജനറലാകും മുമ്പ് ജസ്​റ്റിസ് കർണനെതിരായ കോടതിയലക്ഷ്യ നടപടിപോലും പാടില്ലെന്ന് ആവശ്യപ്പെട്ട അഭിഭാഷകനാണ് കെ.കെ. വേണുഗോപാൽ. അന്ന് അറ്റോണിയായിരുന്ന മുകുൾ രോഹതഗിയാണ്​ കർണന് ശിക്ഷ വേണമെന്ന് വാദിച്ചത്. ബാബരി മസ്ജിദി​​െൻറ തകർച്ചയെ തുടർന്ന് ബി.ജെ.പി നേതാവും അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ കല്യാൺ സിങ്​ കോടതിയലക്ഷ്യം പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തിനായി കേസ് വാദിച്ചതും വേണുഗോപാലായിരുന്നു.

ഇപ്പോൾ വേണുഗോപാലി​​െൻറ കോടതിയലക്ഷ്യ ഹരജി ജസ്​റ്റിസ് അരുൺ മിശ്രക്ക് വിട്ടുകൊടുത്ത ചീഫ് ജസ്​റ്റിസ് രഞ്ജൻ ഗൊഗോയി ആണ് ജഡ്ജി ലോയയുടെ മരണം മുൻ ചീഫ് ജസ്​റ്റിസ് ദീപക് മിശ്ര ഇതേ ജഡ്ജിയുടെ ബെഞ്ചിന് വിട്ടതിനെതിരെ സുപ്രീംകോടതിയിൽനിന്നിറങ്ങി പരസ്യമായ വാർത്തസമ്മേളനം നടത്തിയത്.  അഭിഭാഷകർ പോലും സംസാരിക്കാത്ത സുപ്രീംകോടതിക്ക് അകത്തെ വിഷയങ്ങളാണ് ജസ്​റ്റിസ് രഞ്ജൻ ഗൊഗോയി അടക്കമുള്ളവർ അന്ന് മാധ്യമങ്ങൾക്ക് മുമ്പാകെ തുറന്നടിച്ചത്. അതേ ജഡ്ജി ചീഫ് ജസ്​റ്റിസ്​ ആകുേമ്പാഴാണ് അഭിഭാഷക വിമർശനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത്. മോദി സർക്കാറിനെതിരായ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകർ കോടതിക്ക് വെളിയിൽ വസ്തുതകൾ വിളിച്ചുപറയുന്നതി​​െൻറ വഴിയടക്കുക മാത്രമാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ നീക്കങ്ങളുടെ പിന്നിൽ. മാർഗനിർദേശങ്ങൾ സുപ്രീംകോടതി തയാറാക്കിയില്ലെങ്കിൽ പോലും ഇതുപോലെ കോടതിയലക്ഷ്യം വരുമെന്ന് പേടിപ്പിക്കാനെങ്കിലും കഴിയുമെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ. പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുേമ്പാൾ രാഷ്​ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കുന്നതുപോലെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാണിച്ച്, എതിരഭിപ്രായം പറയുന്ന അഭിഭാഷകരുടെ നാവടപ്പിക്കണം എന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. സുപ്രീംകോടതിയിൽനിന്നുപോലും വരുന്ന വിയോജിപ്പുകളെയും എതിരഭിപ്രായങ്ങളെയും അടിച്ചമർത്തി തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല എന്ന ഭീതിയാണിതിന് പിന്നിൽ.

Loading...
COMMENTS