Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകെ.എസ്​.ആർ.ടി.സിയു​െട...

കെ.എസ്​.ആർ.ടി.സിയു​െട നഷ്​ടകാരണം നമ്മൾ കേട്ടതല്ല

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിയു​െട നഷ്​ടകാരണം നമ്മൾ കേട്ടതല്ല
cancel

കെ.എസ്​.ആർ.ടി.സിയെ അഴിമതിയിൽ മുക്കിക്കൊല്ലുന്നുതിൽ മുഖ്യ പങ്ക്​ വഹിക്കുന്നത്​ നിശ്​ചിത യോഗ്യതയോ സർക്കാർ അംഗീകാരമോ ഇല്ലാത്ത എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാർ . കെ.എസ്​.ആർ.ടി.സി കടം കയറി പൊറുതിമുട്ടിയതോടെ ഇത്തരത്തിലുള്ള എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരെയും തരംതാഴ്​ത്താൻ ഡയറക്​ടർബോർഡ്​ യോഗം തീരുമാനം എടുത്തുവെങ്കിലും പിന്നീട്​ അട്ടിമറിച്ചു. കഴിഞ്ഞ മാർച്ച്​ 21ന്​ ചേർന്ന 391 ാം ബോർഡ്​ യോഗമാണ്​ നിർണായകമായ ഇൗ തീരുമാനം എടുത്തത്​.

യോഗ്യതയില്ലാത്ത മുഴ​ുവൻ എക്​സിക്യുട്ടീവ്​ ഡയറക്​ടർമാരുടെയ​ും നിയമനം റദ്ദാക്കാൻ തീരുമാനിച്ച്​ കഴിഞ്ഞ മാർച്ച്​ 21ന്​ ചേർന്ന കെ.എസ്​.ആർ.ടി.സി 391ാമത്​ ഭരണസമിതി യോഗത്തി​​​െൻറ തീരുമാനത്തി​​​െൻറ പകർപ്പ്​ റെഗുലേഷനുകളുടെ പിൻബലമില്ലാതെ മുൻ ഭരണസമിതി നടത്തിയ എല്ലാ എക്​സിക്യുട്ടീവ്​ ഡയറക്​ടർ നിയമനങ്ങളും റദ്ദാക്കിയതായി ഇതിൽ വ്യക്​തമാക്കിയിരിക്കുന്നു.
 
 

എന്നാൽ, ഇത്​ മരവിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പിറ്റേന്ന്​​ തന്നെ ബോർഡിലെ സി.പി.എം, സി.​െഎ.ടി.യു അനുകൂലികൾ നിവേദനം നൽകി. നിലവാരമുള്ള സ്​ഥാപനത്തിൽ നിന്ന്​ എം.ബി.എയും മെക്കാനിക്കൽ എഞ്ചിനീയറിംഗ്​ ബിരുദവും വേണ്ട സ്​ഥാനത്ത്​ കണ്ടക്​ടർ, മെക്കാനിക്​, ക്ലർക്ക്​ എന്നീ തസ്​തികകളിൽ ജോലിക്ക്​ കയറി പിന്നീട്​ കറസ്​പോണ്ടൻസ്​ കോഴ്​സിലൂടെ സമ്പാദിച്ച സർട്ടിഫിക്കറ്റുകൾ കാണിച്ചാണ്​ പല എക്​സിക്യൂട്ടിവ്​ ഡയറക്​ടർമാരും ആ പദവിയിലെത്തിയത്​.

സർക്കാറി​​​െൻറ മുൻകൂർ അനുമതിയോ​െട റെഗുലേഷൻ പുറപ്പെടുവി​ച്ചെങ്കിൽ മാത്രമേ ഏത്​ റെഗുലേഷനും നിയമസാധുതയുള്ളുവെന്ന്​ വ്യക്​തമാക്കുന്ന ട്രാൻസ്​പോർട്ട്​ കോർപറേഷൻ ആക്​ട്​ 1950​​​െൻറ 45ാം ഖണ്ഡിക
 

കെ.എസ്​.ആർ.ടി.സിയിലെ ചീഫ്​ ലോ ഒാഫീസറും വിജിലൻസി​​​​​െൻറ ചുമതല വഹിച്ചിരുന്ന വ്യക്​തിയുമായ ഷിബുകുമാറിനെ നീക്കം ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ഭരണ വിഭാഗം മേധാവി ശ്രീകുമാർ ഡയറക്​ടർ ബോർഡിന്​ സമർപ്പിച്ച അഞ്ച്​ പേജടങ്ങുന്ന കത്താണ്​ (548​/GL​/2012/RT) എല്ലാ എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരുടെയും ജോലി തെറിപ്പിച്ചത്​. 

ഇൗ കത്തി​​​​​െൻറ മൂന്നാംപേജിൽ, വിവിധ വർഷങ്ങളിൽ പല എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരെയും നിയമിച്ചത്​ സർക്കാർ അംഗീകരിക്കാത്ത റഗുലേഷനുകളിലൂടെയാണെന്നും ആർ.ടി.സി. ആക്​ടി​​​​​െൻറ 45 ാം വകുപ്പ്​ പ്രകാരം അംഗീകാരമില്ലാത്ത റഗുലേഷനുകൾക്ക്​ നിയമ സാധുതയില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

 

ആദ്യം ഷിബുകുമാറിനെ മാറ്റാൻ അനൗദ്യോഗിക അംഗങ്ങളടക്കം തീരുമാനിച്ചു. പിന്നീട്​ നടന്ന ചർച്ചയിൽ എല്ലാ എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാർക്കും ഇത്​ ബാധകമാണെന്ന്​ കണ്ടെത്തിയതോടെ നിലവിലെ എല്ലാ എക്​സിക്യൂട്ടീവ്​ ഡയറക്​ടമാരുടെയും പ്രെമോഷൻ റദ്ദാക്കാൻ ബോർഡ്​ യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ വെട്ടിലായ എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാർ രഹസ്യയോഗം ചേർന്നു. തുടർന്ന്​ കോട്ടയം ജില്ലയിലെ ഉന്നത സി.പി.എം നേതാവുമായി ചേർന്ന്​ നാല്​ എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാർക്കെതിരായ നടപടി റദ്ദാക്കി. എന്നാൽ, സി.​െഎ.ടി.യു യൂണിയന്​ അനഭിമതനായ ഷിബുകുമാറിനെതിരായ നടപടി അനൗദ്യോഗികാംഗങ്ങളുടെ നിർബന്ധത്തെതുടർന്ന്​ നിലനിർത്തുകയും ചെയ്​തു. ​

 

ഡി. ഷിബുകുമാറിനെ എക്​സിക്യുട്ടീവ്​ ഡയറക്​ടറുടെ താൽക്കാലിക ചുമതലയിൽനിന്നു മാറ്റാനുള്ള ഭരണസമിതി തീരുമാനത്തിൽ ചെയർമാൻ ആൻറ്​ മാനേജിങ്​ ഡയറക്​ടറും നാറ്റ്​പാകി​​​െൻറയും കെ.റ്റി.ഡി.എഫ്​.സിയുടെ ഡയറക്​ടറുമാരും രേഖപ്പെടുത്തിയ വിയോജിപ്പി​​​െൻറ രേഖ
 
ഷിബുകുമാറിന്​ ഇ.ഡി. വിജിലൻസി​​​​​െൻറ ചുമതല നൽകണമെന്ന്​  ​ൈഹക്കോടതി നിർദേശിച്ചിരുന്നു. ഇൗ ഉത്തരവിന്​ വിരുദ്ധമായതിനാൽ ഷിബുവിനെ നീക്കാനുള്ള തീരുമാനത്തോട്​ സി.എം.ഡിയും മറ്റ്​ ഒൗദ്യോഗികാംഗങ്ങളും വിയോജിച്ചു. ഇതോടെ പ്രശ്​നം കൂടുതൽ നിയമനടപടികളിലേക്ക്​ നീങ്ങുകയാണ്​.കഴിഞ്ഞ മൂന്ന്​ പതിറ്റാണ്ടായി ജനറൽമാനേജർ, എക്​സിക്യൂട്ടീവ്​ ഡയറക്​ടർ തുടങ്ങിയ ഉന്നത പദവികളിലേക്ക്​ സ്​ഥാപിത താൽപര്യക്കാരെ നിയമിക്കാനും സ്​ഥാനക്കയറ്റം നൽകാനും അതത്​ കാലങ്ങളിൽ ഉദ്യോഗക്കയറ്റം കി​േട്ടണ്ട ഉദ്യോഗസ്​ഥർ തന്നെ റഗുലേഷൻ സ്വന്തമായി ഉണ്ടാക്കുകയായിരുന്നുവെന്നാണ്​ സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruption kerala ksrtc
News Summary - corruption kerala ksrtc
Next Story