Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസൗമ്യനും കരുത്തനുമായ...

സൗമ്യനും കരുത്തനുമായ നേതാവ്​

text_fields
bookmark_border
sirajul-hasan-Sahib.jpg
cancel
camera_alt????? ??????? ??? ???? ????????????? ?????, ??.??.?? ???????, ??. ??????????? ????????????????

കഴിഞ്ഞ ദിവസം കർണാടകയിലെ റായ്​ച്ചുരിൽ അന്തരിച്ച ജമാഅത്തെ ഇസ്​ലാമി മുൻ അഖിലേന്ത്യ അമീറും മുസ്​ലിം വ്യക്തിനിയമ ബോർഡ്​ മുൻ വൈസ്​ പ്രസിഡൻറുമായ മൗലാന മുഹമ്മദ്​ സിറാജുൽ ഹസൻ സമകാലിക ഇന്ത്യൻ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട നേതാവായിരുന്നു. പെരുമാറ്റത്തിലെ സൗമ്യതയും നിലപാടുകളിലെ കരുത്തും ദീർഘവീക്ഷണവും അദ്ദേഹത്തി​​െൻറ സവിശേഷതകളായിരുന്നു. അടുത്ത്​ ഇടപഴകിയപ്പോഴെല്ലാം ലാളിത്യം കൊണ്ട്​ വിസ്​മയിപ്പിച്ചിട്ടുമുണ്ട്​. കർണാടകയിലെ ഏറ്റവും മികച്ച പ്രഭാഷകനായിരുന്നു സിറാജുൽ ഹസൻ. അദ്ദേഹത്തി​​െൻറ കവിത്വം തുളുമ്പുന്ന ഉർദു പ്രഭാഷണങ്ങൾക്കെല്ലാം കേൾവിക്കാർ ഏറെയായിരുന്നു.

1992 ഡിസംബർ ആറിന്​ ബാബരി മസ്​ജിദ്​ തകർക്കപ്പെടുകയും തുടർന്ന്​ തൂക്ക​െമാപ്പിക്കാൻ ജമാഅത്തെ ഇസ്​ലാമി നിരോധിക്കപ്പെടുകയും ചെയ്​ത സമയത്താണ്​ മൗലാന സിറാജുൽ ഹസ​​െൻറ നേതൃത്വത്തി​​െൻറ കരുത്ത്​ അനുഭവിച്ചറിഞ്ഞത്. രണ്ടു വർഷം മുമ്പുമാത്രം അഖിലേന്ത്യ അമീർപദവിയിലെത്തിയ അദ്ദേഹം, ഏറ്റവും പ്രയാസമേറിയ ആ സമയത്ത്​ സംഘടനയുടെ പ്രവർത്തനസ്വാതന്ത്ര്യം വീ​ണ്ടെടുക്കാനുള്ള നിയമപോരാട്ടത്തിന്​ നേതൃത്വം നൽകി. സുപ്രീംകോടതിയിൽ നടത്തിയ നിയമയുദ്ധം വിജയത്തിലെത്തിച്ചതിൽ മൗലാന സിറാജുൽ ഹസ​​െൻറ നേതൃത്വത്തിന്​ വലിയ പങ്കുണ്ടായിരുന്നു. ബാബരി മസ്​ജിദ്​ തകർക്കപ്പെട്ട ശേഷം ഇന്ത്യയിലെ മുസ്​ലിംസമൂഹം പകച്ചുനിന്ന സമയത്ത്​ വിവിധ സംഘടനകളെ ഏകോപിപ്പിക്കാനും സമൂഹത്തിന്​ ആത്മവിശ്വാസം പകരുന്ന തരത്തിൽ സംയുക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹം നേതൃത്വം നൽകി. മുസ്​ലിം സംഘടനകളെ ഒന്നിപ്പിച്ചുനിർത്താൻ നടത്തിയ ശ്രമങ്ങൾക്കൊപ്പം തന്നെ സഹോദരസമുദായങ്ങളുമായും അടുത്ത ബന്ധം പുലർത്തി. ഫാഷിസത്തെ ചെറുക്കുന്നതിനു എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടതി​​െൻറ ആവശ്യകത പതിറ്റാണ്ടുകൾ മു​േമ്പ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ബാബരി ധ്വംസനത്തെ തുടർന്ന്​ ഇന്ത്യയിൽ വർഗീയകലാപങ്ങൾ കത്തിയാളിയ സന്ദർഭത്തിൽ സമുദായസൗഹാർദം മുദ്രാവാക്യമാക്കി ഫോറം ഫോർ ഡെമോക്രസി ആൻഡ്​ കമ്യൂണൽ അമിറ്റി (എഫ്​.ഡി.സി.എ) എന്ന പൊതുവേദിക്ക്​ രൂപം നൽകാൻ മൗലാന ശഫീ മൂനിസി​​െൻറ കൂടെ അദ്ദേഹവും മുന്നിൽനിന്നു.

സൗമ്യതയും ലാളിത്യവും മുഖമുദ്രയായിരുന്ന​പ്പോൾത​ന്നെ നിലപാടുകളിലെ കരുത്ത​ുകൊണ്ടും സിറാജുൽ ഹസൻ വിസ്​മയിപ്പിച്ചിട്ടുണ്ട്​. ഒരിക്കൽ, തിരുവനന്തപുരത്ത്​ മാധ്യമപ്രവർത്തകരുമായി നടത്തിയ മുഖാമുഖം ഇന്നും ഓർമയിലുണ്ട്​. തീർത്തും അനാവശ്യവും വിവാദമുണ്ടാക്കുന്നതുമായ ഒരു വിഷയത്തിൽ മാധ്യമപ്രവർത്തകരിലൊരാൾ നിരന്തരം ചോദ്യം ചോദിച്ചപ്പോൾ നിശ്ശബ്​ദത പാലിച്ചത് ഓർക്കു​ന്നു. വീണ്ടും അതേ ചോദ്യങ്ങൾ ചോദിച്ച്​ പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടും നിശ്ശബ്​ദത കൊണ്ട്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. അനാവശ്യ വിഷയങ്ങൾ സംസാരിക്കേണ്ടതില്ലെന്നതി​​െൻറ വ്യക്തമായ സൂചനയായിരുന്നു ആ മൗനം.

മറ്റൊരിക്കൽ മൗലാന സിറാജുൽ ഹസനും ജമാഅത്തെ ഇസ്​ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗമായിരുന്ന എഫ്​.ആർ. ഫരീദി സാഹിബും ഞാനും ഒരു വാഹനത്തിൽ യാത്രചെയ്യുകയായിരുന്നു. യാത്രക്കിടെ ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസം വളരുകയാണല്ലോ എന്ന്​ ഫരീദി സാഹിബ്​ ചോദിച്ചു. അഴിമതിയും വളരുന്നുണ്ടല്ലേ എന്നായിരുന്നു മൗലാന സിറാജുൽ ഹസ​​െൻറ മറുപടി. ഇന്ന്​ ഇന്ത്യ നേരിടുന്ന രണ്ട്​ വലിയ പ്രശ്​നങ്ങളെ പതിറ്റാണ്ടുകൾ മുമ്പുതന്നെ ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം. വരുംകാല ഇന്ത്യ അനുഭവിക്കാൻ പോകുന്ന രണ്ട്​ വെല്ലുവിളികൾ അഴിമതിയും ഫാഷിസവും ആണെന്ന്​ അദ്ദേഹം അന്നു​തന്നെ പറഞ്ഞു. ഫാഷിസത്തി​​െൻറ വിദ്വേഷരാഷ്​ട്രീയത്തിനെതിരെ മതവിശ്വാസികളുടെ പൊതുവേദി എന്ന നിലയിലാണ്​ ‘ധാർമിക ജനമോർച്ച’ക്ക്​ രൂപം നൽകിയത്​. സ്വാമി അഗ്നിവേശ്​, ​പ്രയാഗ്​പീഠത്തിലെ ശങ്കരാചാര്യ മാധവാനന്ദ, അനന്തപുർ സാഹിബിലെ സിഖ്​ ജതേദാർ മഞ്​ജിത്​ സിങ്​, റവ. വൽസൺ തമ്പു തുടങ്ങി വിവിധ മതനേതാക്കളുമായി മതാന്തര സംവാദവും സൗഹൃദസംഗമങ്ങളും സംഘടിപ്പിച്ചിരുന്നു. അഭിപ്രായവ്യത്യാസം മൂലം അകന്നുകഴിയുന്ന മുസ്​ലിംസംഘടനകളുടെ നേതൃത്വവുമായും സ്​ഥാപനങ്ങളുമായും പതിവു സമ്പർക്കപരിപാടികളിലൂടെ അടുപ്പം സ്​ഥാപിച്ചു. വിദ്വേഷ രാഷ്​ട്രീയം സജീവമാക്കി ഫാഷിസവും കോർ​പറേറ്റ്​ അഴിമതിയും കൊടികുത്തിവാഴു​​േമ്പാൾ പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയത്താണ്​ മൗലാന സിറാജുൽ ഹസ​​െൻറ വേർപാട്​ എന്നത്​ ഏറെ വേദനജനകമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMalayalam ArticleOpinion Newsmuhammed sirajul hasan
News Summary - cool and strong leader -opinion news
Next Story