Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോൺഗ്രസ്​ കാണാതെ...

കോൺഗ്രസ്​ കാണാതെ പോകുന്നത്​

text_fields
bookmark_border
കോൺഗ്രസ്​ കാണാതെ പോകുന്നത്​
cancel

ദേശീയ രാഷ്​ട്രീയത്തിൽ ഹിന്ദുത്വ കാർഡ് മാത്രം കൈമുതലാക്കി രാജ്യത്തെ മുഖ്യ ഭരണകക്ഷിയായ ബി.ജെ.പി മുന്നോട്ടുന ീങ്ങുകയാണ്. ബാബരി മസ്​ജിദ് പൊളിച്ചുകൊണ്ടാണ് രാജ്യത്ത് ഹിന്ദുത്വ കാർഡ് ഉയർത്തിപ്പിടിച്ചുള്ള ജൈത്രയാത്ര ബി. ജെ.പി ആരംഭിച്ചത്. ദേശീയ രാഷ്​ട്രീയത്തിൽ ഈ നയം കൊണ്ടാണ് രാഷ്​ട്രീയ അധികാരത്തിലേക്ക്​ പാർട്ടി ഉയർന്നത്. ബി.ജെ.പ ിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും കൂട്ടുമന്ത്രിസഭകൾക്ക് നേതൃത്വം കൊടുത്ത എ.ബി. വാജ്​പേയി പാർട്ടി അജണ്ടയെക് കാൾ ബി.ജെ.പിയുടെ മുന്നണിയായ എൻ.ഡി.എയുടെ പരിപാടികൾ നടപ്പാക്കാനാണ് മുൻതൂക്കം നൽകിയത്. അതുകൊണ്ടുതന്നെ അയോധ്യയി ലെ ബാബരി മസ്​ജിദ് പൊളിച്ച് ശ്രീരാമക്ഷേത്രം നിർമിക്കൽ, എകീകൃത സിവിൽകോഡ് നടപ്പാക്കൽ, സാർവത്രികമായ ഗോവധ നിരേ ാധനം, ബി.ജെ.പിയുടെ പ്രഖ്യാപിതമായ മറ്റു പരിപാടികൾ തുടങ്ങിയവ ആ സർക്കാർ ഗൗരവത്തിലെടുത്തില്ലെന്നാണ് ഇതിനർഥം.

എന്നാൽ, ഇപ്പോൾ ബി.ജെ.പിയും സംഘ്​പരിവാറും തങ്ങളുടെ പ്രഖ്യാപിത പരിപാടികളെല്ലാം നടപ്പാക്കാനുള്ള തീവ്രശ്രമത്തി ലാണ്. അതിനുള്ള നടപടികളാണ് മോദിസർക്കാർ കൈക്കൊണ്ടുവരുന്നത്. ഗോവധ നിരോധനം ബി.ജെ.പി അധികാരത്തിലിരിക്കുന്ന സം സ്​ഥാനങ്ങളിലെല്ലാം നടപ്പാക്കിയിരിക്കുകയാണ്. കന്നുകാലി കച്ചവടക്കാരെയും കശാപ്പുകാരെയും ഇതു ഭക്ഷിക്കുന്ന ആളുകളെയുമാണ് വിവിധ സംസ്​ഥാനങ്ങളിൽ സംഘ്​പരിവാർ സംഘടനകൾ ഇതിനകം നിർദയം കൊലപ്പെടുത്തിയത്. വിവിധ സംസ്​ഥാനങ്ങളിൽ കന്നുകാലി തങ്ങളുടെ ഉപജീവനമാർഗമായി കൊണ്ടുപോയിരുന്ന ലക്ഷക്കണക്കിന് ആളുകൾ തൊഴിൽരഹിതരായി മാറിയിരിക്കുകയാണ്. എന്ത്​ ഭക്ഷിക്കണമെന്ന ഭരണഘടനയിലെ മൗലിക അവകാശംപോലും ബീഫി​​​െൻറ കാര്യത്തിൽ പൗരന്മാർക്ക് നഗ്​നമായിതന്നെ നിഷേധിക്കപ്പെടുകയാണ്.

ഏകീകൃത സിവിൽ നിയമം ഇതിനകം നടപ്പാക്കിക്കഴിഞ്ഞിട്ടില്ലെങ്കിലും അതിന് മുന്നോടിയായുള്ള മുത്തലാഖ്​ നിയമം പാർലമ​​െൻറിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ലോക്സഭ പാസാക്കിയ ഈ ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓർഡിനൻസ്​ പുറപ്പെടുവിക്കുമെന്ന്​ ഇതിനകം സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നൽകുന്ന ഭരണഘടനയിലെ ആർട്ടിക്​ൾ 370 എടുത്തുകളയണമെന്ന് ബി.ജെ.പി നേതൃത്വം ശക്തമായി ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ജമ്മു-കശ്മീരിലെ പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും അക്കാര്യത്തിൽ ശക്തമായി യോജിച്ച നിലപാട് സ്വീകരിച്ചിരിക്കുന്നതുകൊണ്ടു മാത്രമാണ് ജമ്മു-കശ്മീരി​​െൻറ പ്രത്യേക അവകാശം എടുത്തുകളയാൻ മോദിസർക്കാറിന് കഴിയാതിരിക്കുന്നത്.

കോൺഗ്രസ്​ പ്രസിഡ​ൻറും പ്രധാനമന്ത്രിയുമായിരുന്ന നരസിംഹറാവുവി​​െൻറ ഭരണകാലത്താണ് അന്നത്തെ ബി.ജെ.പി പ്രസിഡ​ൻറ്​ അദ്വാനിയുടെ രഥയാത്രയെ തുടർന്ന് സംഘ്​പരിവാർ സംഘം ബാബരി മസ്​ജിദ് പൊളിക്കുകയും ഇന്ത്യൻ മതേതരത്വത്തി​​​െൻറ അടിത്തറ തകർക്കുകയും ചെയ്തത്. ബാബരി മസ്​ജിദ് പൊളിക്കുന്നതിന്​ സഹായകമായ നിലപാടാണ് അന്നത്തെ നരസിംഹറാവു സർക്കാർ സ്വീകരിച്ചതെന്ന വ്യാപക ആക്ഷേപം നിലനിൽക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ കോൺഗ്രസിന് കഴിയില്ലെന്ന് വിളിച്ചറിയിക്കുന്ന സംഭവംതന്നെയായിരുന്നു ഇത്. ഇപ്പോൾ സംഘ്​പരിവാർ സംഘടനകൾ അയോധ്യയിൽ എന്തുപ്രത്യാഘാതമുണ്ടായാലും രാമക്ഷേത്രം പണിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്​. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതിനായി പരസ്യമായി രംഗത്തുണ്ട്.

ഇതിനിടയിലാണ് കേരളത്തെ പിടിച്ചുകുലുക്കിയ ശബരിമല യുവതി പ്രവേശനം കടന്നുവന്നത്. ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്​ഥാനത്തിലുണ്ടായതാണ്. ഈ പരമോന്നത കോടതിവിധിയെ ആദ്യം സഹർഷം സ്വാഗതം ചെയ്ത ബി.ജെ.പിയും ആർ.എസ്​.എസും കോൺഗ്രസും മറ്റു പാർട്ടികളും സംഘടനകളും എല്ലാം പെ​െട്ടന്നുതന്നെ തങ്ങളുടെ നിലപാടു മാറ്റുകയും യുവതി പ്രവേശനത്തിനെതിരായ സമീപനം കൈക്കൊള്ളുകയും ചെയ്തു. പരമോന്നത കോടതിയുടെ വിധിയെ ധിക്കരിക്കുന്നതും ചോദ്യംചെയ്യുന്നതും അതിനെതിരായി ജനങ്ങളെ സംഘടിപ്പിക്കുന്നതും ഭരണഘടനയെ വെല്ലുവിളിക്കലാണെന്ന വസ്​തുത ഇക്കൂട്ടർ ബോധപൂർവം വിസ്​മരിക്കുകയാണ്. ഭരണഘടന അനുവദിച്ചിട്ടുള്ള ലിംഗനീതിയെയും ലിംഗസമത്വത്തെയും അംഗീകരിക്കാൻ ഇവർ തയാറല്ല. ശബരിമലയിലെ തന്ത്രിമാരുടെയും പന്തളം കൊട്ടാരത്തി​​​െൻറയും സവർണ മേധാവിവർഗത്തി​​​െൻറയും അനുസരണയുള്ള അനുചരന്മാരായി കോൺഗ്രസ്​-സംഘ്​പരിവാർ നേതാക്കൾ മാറിയിരിക്കുന്നു. ആദിവാസി-ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ ഒരു ക്ഷേത്രമാണ് ശബരിമലയെന്ന യാഥാർഥ്യം ഇക്കൂട്ടർ ബോധപൂർവം വിസ്​മരിക്കുകയാണ്.

സുപ്രീംകോടതി വിധിയെ ആദ്യംതന്നെ എതിർത്ത എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിൽ അത്ഭുത​െപ്പടേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ ഈ​യൊ​രു സമീപനം മാത്രമേ ആ സംഘടനക്ക്​ കൈക്കൊള്ളാൻ കഴിയൂ. എന്നാൽ, സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത കോൺഗ്രസും ബി.ജെ.പിയും എന്തി​​​െൻറ പേരിലാണ് തങ്ങളുടെ നിലപാട് മാറ്റിയതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലഘട്ടം മുതൽ കോൺഗ്രസ്​ മൃദു ഹിന്ദുപ്രീണന നയമാണ് കൃത്യമായും തുടരുന്നതെന്ന് വളരെ വ്യക്തമാണ്. അവിടെ ബി.ജെ.പി ഉയർത്തിപ്പിടിച്ച ഹിന്ദുത്വ കാർഡ് തന്നെയാണ് ഫലത്തിൽ കോൺഗ്രസും ഉയർത്തിയത്. ഹിന്ദുവി​​​െൻറ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ബി.ജെ.പിയെന്നും അതിന് കോൺഗ്രസ്​ മെന​െക്കടേണ്ടതില്ലെന്നും ബി.ജെ.പി നേതാക്കൾ പ്രസ്​താവിച്ചത് ഈയവസരത്തിൽ എടുത്തുപറയേണ്ടതാണ്. ഹിന്ദുക്കളെ സംരക്ഷിക്കാൻ ബി.ജെ.പിയുണ്ടെന്നും അതിന് രണ്ടു പാർട്ടികൾ ആവശ്യമില്ലെന്നുമുള്ള ഈ പ്രസ്​താവന രാജ്യമാകെ ശ്രദ്ധിച്ചതാണ്. ഹിന്ദുപ്രീണന സമീപനത്തിന് പകരം ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളെ ആകർഷിക്കാൻ കഴിയുന്ന നിലപാട് കോൺഗ്രസ്​ അവിടെ കൈക്കൊണ്ടിരുന്നെങ്കിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആ പാർട്ടിക്ക്​ കഴിയുമായിരുന്നുവെന്ന വിശ്വസനീയ രാഷ്​ട്രീയ വിലയിരുത്തലുകളും ആ ​ഇലക്​ഷനു ശേഷം പുറത്തുവന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ഉത്തരേന്ത്യയിലെ അഞ്ചു സംസ്​ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ്​ ഹിന്ദുപ്രീണന നയംതന്നെയാണ് തുടർന്നത്. എല്ലാ നിലയിലും ഹിന്ദുത്വ കാർഡ് രാജസ്​ഥാനിലും മധ്യപ്രദേശിലുമെല്ലാം കോൺഗ്രസ്​ ഉയർത്തിപ്പിടിക്കുകയാണ് ഉണ്ടായത്. ബി.എസ്​.പി, സമാജ്​വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ സീറ്റി​​​െൻറ പേരിലല്ല, മറിച്ച് ഈ പാർട്ടികളെ തങ്ങ​ളോടൊപ്പം കൂട്ടിയാൽ സവർണ ഹിന്ദുവിഭാഗത്തി​​​െൻറ വോട്ടുകൾ കുറയുമെന്ന കാഴ്ചപ്പാടി​​​െൻറ അടിസ്​ഥാനത്തിലാണ് കോൺഗ്രസ്​ മുന്നണിയിൽനിന്ന്​ ഇക്കൂട്ടരെ മാറ്റിനിർത്തിയതെന്ന ആക്ഷേപവും ഇതിനകം ഉണ്ടായിട്ടുണ്ട്. ഈ പാർട്ടികളെ തങ്ങളോടൊപ്പം കൂട്ടിയിരുന്നെങ്കിൽ ഇതിനെക്കാൾ എത്രയോ മെച്ചപ്പെട്ട വിജയം മധ്യപ്രദേശിലും രാജസ്​ഥാനിലും കോൺഗ്രസിന് ഉണ്ടാക്കാൻ കഴിയുമായിരുന്നുവെന്നതും യാഥാർഥ്യമാണ്.

ഏറ്റവും ഒടുവിൽ കോൺഗ്രസ്​ പ്രസിഡ​ൻറ്​ രാഹുൽ ഗാന്ധിതന്നെ നിർലജ്ജം പരസ്യമായിത്തന്നെ ഹിന്ദുപ്രീണന സമീപനവുമായി രംഗത്തിറങ്ങിയതി​​​െൻറ ചിത്രമാണ് അദ്ദേഹത്തി​​​െൻറ സ്വന്തം നിയോജകമണ്ഡലത്തിൽനിന്നുതന്നെ കാണാൻ കഴിയുന്നത്. ഹിന്ദുത്വവും ക്ഷേത്രങ്ങളുമൊക്കെ തങ്ങളുടെ കുത്തകയാണെന്ന മട്ടിൽ അതുപയോഗിച്ച് രാഷ്​ട്രീയം കളിക്കുന്ന ബി.ജെ.പിയെ അതേ നാണയത്തിൽ നേരിട്ട്​ അമേത്തി ലോക്സഭ മണ്ഡലത്തിലെ എല്ലാ പുരാതന ക്ഷേത്രങ്ങളും നവീകരിക്കാൻ കോൺഗ്രസ്​ പ്രസിഡ​ൻറ് രാഹുൽ ഗാന്ധി രംഗത്തിറങ്ങിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതിനുള്ള പ്രവർത്തനം തുടങ്ങാനാണ് അദ്ദേഹത്തി​​​െൻറ നീക്കം.

(സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressarticlesabarimala women entrymalayalam newsBJP
News Summary - Congress Should Listern this - Article
Next Story