Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുഖ്യമന്ത്രിയെ ജനങ്ങൾ...

മുഖ്യമന്ത്രിയെ ജനങ്ങൾ തീരുമാനിച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയെ ജനങ്ങൾ തീരുമാനിച്ചു
cancel

2006ൽ ​പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​നെ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന്​ സി.​പി.​എം ​നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​പ്പോ​ൾ വി.​എ​സി​​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി​രു​ന്ന ക​​ന്റോ​ൺ​മെ​ന്റ്​ ഹൗ​സി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ ജ​ന​കീ​യ ​പ്ര​ക്ഷോ​ഭം രാ​ഷ്​​ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി കേ​ര​ള​മാ​കെ പ​ട​ർ​ന്ന​തും സി.​പി.​എം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്​ തീ​രു​മാ​നം തി​രു​ത്തേ​ണ്ടി​വ​ന്ന​തും ച​രി​ത്ര​മാ​ണ്. ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ച​രി​ത്രം ആ​വ​ർ​ത്തി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ശേ​ഷം ജ​ന​കീ​യ തീ​രു​മാ​നം വെ​ല്ലു​വി​ളി​ക്ക​പ്പെ​ട്ടേ​ക്കു​മെ​ന്ന് വ​ന്ന​പ്പോ​ൾ പൊ​തു​ജ​നം നേ​രി​ട്ടി​റ​ങ്ങി രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ത്തെ​ തി​രു​ത്തി​- അ​താ​ണ്​ ഇ​ന്ന​ലെ രാ​ഷ്​​ട്രീ​യ കേ​ര​ളം ക​ണ്ട​ത്.

കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ച്ചാ​ൽ അ​തി​നു വി​രു​ദ്ധ​മാ​യി നി​ൽ​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കാ​വി​​ല്ലെ​ന്നാ​ണ്​ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ്​ വൃ​ത്ത​ങ്ങ​ളെ​ല്ലാം ക​രു​തി​യി​രു​ന്ന​ത്; ആ ​നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ പോ​യ​തും.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം നേ​തൃ​ഗു​ണം എ​ന്തെ​ന്ന്​ ക​ണ്ട​റി​ഞ്ഞ ജ​ന​ത​ കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും കേ​ന്ദ്ര​ത്തി​ലെ നേ​തൃ​ത്വ​ത്തെ​യും മാ​റ്റി ചി​ന്തി​പ്പി​ച്ചു. യു.​ഡി.​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളും നി​ല​പാ​ടി​ലു​റ​ച്ചു​നി​ന്നു. അ​ത്​ വി.​ഡി. സ​തീ​ശ​ന്റെ മ​ത​നി​ര​​പേ​ക്ഷ​ത​ക്കും നേ​തൃ​പാ​ട​വ​ത്തി​നും ആ​വ​ർ​ത്തി​ച്ചു​ള്ള ജ​ന​സ​മ്മ​തി​യാ​യി. ഗ്രൂ​പ്പു​വൈ​ര​ങ്ങ​ളെ അ​ക​റ്റി​നി​​ർ​ത്തി​യ, നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന്​ എ​തി​രാ​ളി​ക​ളെ ത​റ​പ​റ്റി​ച്ച നേ​താ​വു​ത​ന്നെ മു​ന്ന​ണി​യെ ന​യി​ക്ക​ണ​മെ​ന്ന​ത്, ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

നീ​തി​ന​ൽ​കു​ക​യാ​ണ്, യ​ഥാ​ർ​ഥ ഭ​ര​ണ​നി​ർ​വ​ഹ​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ ത​നി​ക്കു​ള്ള​തെ​ന്ന്​ ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യ സ​തീ​ശ​​ന്റെ, യു.​ഡി.​എ​ഫി​നെ ജ​യി​പ്പി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ വ​ന​വാ​സ​ത്തി​നു​പോ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളേ​യും ഞെ​ട്ടി​ച്ചി​രു​ന്നു. അ​ത്ത​രം ആ​ർ​ജ​വ​മു​ള്ള നി​ല​പാ​ടു​ള്ള നേ​താ​വി​നെ പൊ​തു​ജ​ന​വും- പ്ര​ത്യേ​കി​ച്ച്​ പു​തു​ത​ല​മു​റ നേ​രി​ട്ടു കാ​ണു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലാ​യി​രു​ന്നു, രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള ഹൈ​ക​മാ​ൻ​ഡി​െ​ന്റ മ​ന​സ്സി​ൽ എ​ന്ന​ത്​ വ്യ​ക്ത​മാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ്​ ഫ​ണ്ടി​​ന്റെ വി​ത​ര​ണ​ത്തി​ലു​മൊ​​ക്കെ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വേ​ണു​വി​ന്​ ജ​യി​ച്ച കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​​ന്റെ​യും പി​ന്തു​ണ​യും എ​ളു​പ്പ​മാ​യി​രു​ന്നു. പു​റ​മെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്​ സ​ണ്ണി ജോ​സ​ഫ്​ അ​ട​ക്ക​മു​ള്ള​വ​രും എം.​പി​മാ​രി​ൽ പ​കു​തി​യി​ലേ​റെ​പ്പേ​രും വേ​ണു​ഗോ​പാ​ലി​നെ​ അ​നു​കൂ​ലി​ച്ചു. ​

സീ​നി​​യോ​റി​റ്റി​യും കു​റ​ച്ച്​ എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ​യു​മു​ള്ള ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ നേ​രി​യ സാ​ധ്യ​ത​യേ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കോ​ൺ​ഗ്ര​സി​ൽ ത​ല​മു​റ​മാ​റ്റം കൊ​ണ്ടു​വ​ന്ന ത​​ന്റെ​ വ​ലം​കൈ​യാ​യി ന​ട​ന്ന യു​വ​നേ​താ​ക്ക​ൾ​പോ​ലും വേ​ണു​വി​ന്​ അ​നു​കൂ​ല​മാ​യി മാ​റി​യ​പ്പോ​ഴും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ൽ സ​തീ​ശ​ന് വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.

ജ​ന​വി​കാ​ര​ത്തി​​ന്റെ പേ​രി​ൽ സ​തീ​ശ​നും നേ​തൃ​ത്വാ​നു​കൂ​ല്യ​ത്തി​​ന്റെ പേ​രി​ൽ വേ​ണു​ഗോ​പാ​ലും ത​മ്മി​ലെ വ​ടം​വ​ലി​ക്കി​ട​യി​ൽ ത​​ന്റെ സാ​ധ്യ​ത ഒ​രു ഒ​ത്തു​തീ​ർ​പ്പി​​ന്റെ പേ​രി​ൽ വ​ലു​താ​കു​ന്ന​താ​യി ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ക​ണ്ട​റി​ഞ്ഞു. തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക്​ പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന​വ​രെ​ങ്കി​ലും എ​ൻ.​എ​സ്.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​സ്.​​എ​ൻ.​ഡി.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ര​മേ​ശി​നാ​യി തു​ട​ർ​ച്ച​യാ​യി സ​മ്മ​ർ​ദ​വും ചെ​ലു​ത്തി. എ​ന്നാ​ൽ, ജ​ന​വി​കാ​ര​ത്തി​ന​നു​സൃ​ത​മാ​യി പൊ​തു​ജ​ന​വി​കാ​രം ക​ണ്ട​റി​ഞ്ഞ മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റു​മാ​രും മു​തി​ർ​ന്ന നേ​താ​ക്ക​ളും, സ​തീ​ശ​ൻ നേ​താ​വാ​യി​​ല്ലെ​ങ്കി​ൽ ഈ ​വി​ജ​യ​ത്തി​​ന്റെ പ്ര​ഭ കെ​ട്ടു​പോ​കു​മെ​ന്നും ഗ്രൂ​പ്പി​സ​ത്തി​​ന്റെ പു​ന​ർ​ജ​ന്മ​മു​ണ്ടാ​കു​മെ​ന്നും കോ​ൺ​ഗ്ര​സ്​ ശി​ഥി​ല​മാ​കു​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചു എ​ന്ന​താ​ണ്​ വ​സ്തു​ത. അ​തി​നു പി​ന്നി​ൽ എ.​കെ. ആ​ന്റ​ണി​യും വി.​എം. സു​ധീ​ര​നും എം.​എം. ഹ​സ്സ​നും ഡോ. ​ശ​ശി ത​രൂ​രും പി.​ജെ. കു​ര്യ​നും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന്​ വ്യ​ക്തം.

വ​യ​നാ​ട്​ എം.​പി​യാ​യ പ്രി​യ​ങ്ക ഗാ​ന്ധി നേ​ര​ത്തേ​ത​ന്നെ സ​തീ​ശ​ന്​ അ​നു​കൂ​ല​മാ​യി​രു​ന്നു. എം.​എ​ൽ.​എ​മാ​രി​ൽ​നി​ന്നു​ത​ന്നെ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​ക​ണ​മെ​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ പോ​യാ​ൽ ഗ്രൂ​പ്പി​സം ശ​ക്ത​മാ​കു​മെ​ന്നും പൊ​തു​ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ക്ക​ണ​​മെ​ന്നു​മാ​യി​രു​ന്നു, എ.​കെ. ആ​ന്റ​ണി​യു​ടെ നി​ല​പാ​ട്​ എ​ന്ന​റി​യു​ന്നു. അ​ദ്ദേ​ഹം ആ​രു​ടെ​യും പേ​ര്​ നി​ർ​ദേ​ശി​ച്ചി​ല്ലെ​ങ്കി​ലും നി​ല​പാ​ട്​ വ്യ​ക്ത​മാ​യി​രു​ന്നു. സ​തീ​ശ​ന്​ അ​നു​കൂ​ല​മാ​യ ബ​ഹു​ജ​ന​വി​കാ​രം മാ​നി​ക്കാ​തെ തീ​രു​മാ​ന​മെ​ടു​ത്താ​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ്​ ​​ശി​ഥി​ല​മാ​കു​മെ​ന്ന്​ തു​റ​ന്നു​പ​റ​ഞ്ഞ​ത്​ സു​ധീ​ര​നാ​യി​രു​ന്നു. ആ ​തു​റ​ന്നു​പ​റ​ച്ചി​ലും ആ​ന്റ​ണി​യു​ടെ നി​ല​പാ​ടു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യി​ൽ മാ​റ്റ​മു​ണ്ടാ​ക്കി​യ​ത്.

മ​ത​നി​ര​പേ​ക്ഷ​മാ​യ നി​ല​പാ​ടി​ലൂ​ടെ മാ​ത്ര​മേ കേ​ര​ള​ത്തി​ൽ ഇ​നി കോ​ൺ​ഗ്ര​സി​ന്​ തു​ട​ർ​ന്നു​പോ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ വി​ശ്വാ​സ​മു​ള്ള നേ​താ​വ്​ സ​തീ​ശ​നാ​ണെ​ന്നും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ യു.​ഡി.​എ​ഫി​നോ​ട്​ ചേ​ർ​ന്നു​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഇ​തു​പോ​ലു​ള്ള നേ​താ​വാ​ണ്​ ഇ​വി​ടെ ആ​വ​ശ്യ​മെ​ന്നും സാ​മു​ദാ​യി​ക നേ​താ​ക്ക​ളെ​ക്കൊ​ണ്ട്​ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​വ​ർ അ​പ​ക​ട​മേ ഉ​ണ്ടാ​ക്കൂ എ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തി​ലേ​ക്ക്​ അ​ങ്ങ​നെ രാ​ഹു​ൽ ഗാ​ന്ധി എ​ത്തി. എ​സ്.​​എ​ൻ.​ഡി.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, എ​ൻ.​എ​സ്.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യ​മാ​യ​ല്ലെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ഫ​ല​പ്ര​ഖ്യാ​പ​ന ശേ​ഷം സു​കു​മാ​ര​ൻ നാ​യ​രും വെ​ള്ളാ​പ്പ​ള്ളി​യും മു​ഖ്യ​മ​ന്ത്രി പ​ദ​വും മ​ന്ത്രി​സ​ഭാ രൂ​പ​വ​ത്ക​ര​ണ​വും സം​ബ​ന്ധി​ച്ച് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വും പ​റ​ഞ്ഞു​തു​ട​ങ്ങി. സു​കു​മാ​ര​ൻ നാ​യ​രാ​ക​​ട്ടെ സാ​മു​ദാ​യി​ക സ്പ​ർ​ധ​ക്കു​വ​രെ കാ​ര​ണ​മാ​കും​വി​ധ​ത്തി​ൽ വി.​ഡി. സ​തീ​ശ​​ൻ മു​സ്‍ലിം ലീ​ഗ്​ നോ​മി​നി​യാ​ണെ​ന്നും പ​റ​ഞ്ഞു​വെ​ച്ചു. ഇ​ന്ന​ലെ സ​തീ​ശ​നെ ഹൈ​ക​മാ​ൻ​ഡ്​ തെ​ര​െ​ഞ്ഞ​ടു​ത്ത​താ​യ വാ​ർ​ത്ത വ​ന്ന​തോ​ടെ വെ​ള്ളാ​പ്പ​ള്ളി നി​ല​പാ​ട്​ മാ​റ്റി. അ​ദ്ദേ​ഹം​ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. സു​കു​മാ​ര​ൻ നാ​യ​രാ​ക​​ട്ടെ പ​ഴ​യ നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ച​തു​പോ​രാ​തെ ഹൈ​ക​മാ​ൻ​ഡി​േ​ന്റ​ത്​ തെ​റ്റാ​യ തീ​രു​മാ​ന​മാ​ണെ​ന്നും​കൂ​ടി പ​റ​ഞ്ഞു. ഈ​വ​ക സാ​മു​ദാ​യി​ക നേ​താ​ക്ക​ളെ​യെ​ല്ലാം അ​ക​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ ന​യി​ച്ച വി.​ഡി. സ​തീ​ശ​ന്​ മ​ന്ത്രി​സ​ഭാ രൂ​പ​വ​ത്ക​ര​ണ​ത്തി​ലും ഭ​ര​ണ​ത്തി​ലും ഇ​വ​രു​ടെ​യൊ​ന്നും സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങേ​ണ്ടി​വ​രി​​ല്ലെ​ന്ന​തും സം​സ്ഥാ​ന​െ​ത്ത സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​തി​യ അ​നു​ഭ​വ​മാ​യി മാ​റി​യേ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerKerala NewsVD SatheesanCongress
News Summary - The people decided the Chief Minister
Next Story