Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅപഹരണത്തിനും...

അപഹരണത്തിനും അപവാദത്തിനും ഇരയാകുന്ന സമുദായം

text_fields
bookmark_border
community, contemporary issue
cancel

മറ്റു ജനവിഭാഗങ്ങളെപ്പോലെ കേരളത്തിലെ ക്രൈസ്തവ സമൂഹവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. റബർ വിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, കുറഞ്ഞുവരുന്ന ജനസംഖ്യ, കുടിയേറ്റം സൃഷ്​ടിച്ച ജനശൂന്യത, പ്രായമായ മാതാപിതാക്കളുടെ പരിചരണം തുടങ്ങിയവ മുഖ്യപ്രശ്നങ്ങളാണ്.

ഇവയിൽ പലതും സമുദായത്തിനകത്തുനിന്നും മറ്റു ചിലത്​ സർക്കാർ ഭാഗത്തുനിന്നും പരിഹാരം കാണേണ്ടവയാണ്. എന്നാൽ, പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കേണ്ടതിനുപകരം പ്രശ്നങ്ങൾക്കൊക്കെ ഉത്തരവാദി മുസ്​ലിംസമൂഹമാണെന്ന പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് ദൗർഭാഗ്യവശാൽ ക്രൈസ്തവസഭകളിലെ ഉത്തരവാദപ്പെട്ടവർ. അത്തരം ഒന്നാണ് ജനുവരി 13​െൻറ 'മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ച ഷെവലിയർ വി.സി. സെബാസ്​റ്റ്യ​െൻറ അഭിമുഖത്തിലുള്ളത്.

ക്രിസ്തുവചനങ്ങളാൽ പ്രചോദിതരായി പ്രേഷിതപ്രവർത്തനത്തിനിറങ്ങിയ വ്യത്യസ്ത സഭകളും പുരോഹിതരും നാടിന് നിരവധി സേവനങ്ങൾ ചെയ്​തിട്ടുണ്ട്. മതപ്രവർത്തനം സാമൂഹികപ്രശ്നങ്ങളുടെ പരിഹാരമാവുന്നതി​െൻറ നിദർശനമായിരുന്നു കേരളത്തിലെ സഭാപ്രവർത്തനം. അതുണ്ടാക്കിയ മാറ്റങ്ങളെ ആദരവോടെതന്നെയാണ് കേരളീയർ കാണുന്നത്.

മുസ്​ലിംകളും ഇതിൽനിന്നൊഴിവല്ല. എന്നാൽ, ഈ ഗുണഫലങ്ങളൊക്കെ അനുഭവിച്ച മുസ്​ലിംകൾ നിരന്തരം ക്രൈസ്തവരെ ആക്ഷേപിക്കുന്നു എന്നാണ് ഷെവലിയറുടെ ആരോപണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒളിഞ്ഞും മോദിയുടെ രണ്ടാം ഭരണം വന്നതോടെ തെളിഞ്ഞും മുസ്​ലിംസമൂഹത്തിനെതിരായി നിരവധി ആക്ഷേപപ്രചാരണങ്ങൾ ക്രൈസ്​തവപക്ഷത്തുനിന്ന് കാണുന്നുണ്ട്.

അസത്യമെന്ന് സർക്കാർ തന്നെ കണ്ടെത്തിയ ലവ്​ ജിഹാദ് പോലുള്ള വിഷയങ്ങൾവെച്ച് കടുത്ത വിദ്വേഷപ്രചാരണങ്ങൾക്ക് സഭാനേതൃത്വംതന്നെ മുന്നിലുണ്ട്. അതേസമയം, ക്രൈസ്​തവരെ മുസ്​ലിംകൾ അധിക്ഷേപിക്കുന്നത് ഏതു വിഷയത്തിലാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

ക്രൈസ്തവതയുടെ തീവ്രവാദരാഹിത്യം

​ക്രിസ്ത്യൻ ഭീകരവാദം, ക്രിസ്ത്യൻ തീവ്രവാദം എന്നൊന്നില്ല എന്നാണ്​ ലേഖനത്തിലെ വാദം. മുസ്​ലിംകൾ ചെയ്യുന്നതെന്തും അവരുടെ മതമാവുകയും ക്രിസ്ത്യാനികൾ ചെയ്യുന്ന മതപ്രചോദിത പ്രവർത്തനംപോലും മതനിരപേക്ഷ പ്രവർത്തനമായിക്കാണുകയും ചെയ്യുന്ന കൊളോണിയൽ നരേറ്റിവി​െൻറ തണലിലിരുന്നാണ് ഈ അതിരുകവിഞ്ഞ അവകാശവാദം.

ഇസ്​ലാമി​െൻറ പേരിൽ ഭീകരത നടത്തുന്ന അൽഖാഇദ, ഐ.എസ് തുടങ്ങിയ കൂട്ടരൊക്കെ മുസ്​ലിംലോകം ഒന്നാകെ തള്ളിപ്പറഞ്ഞവരാണ്. വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തെ തുടർന്ന് നടത്താൻ പോകുന്ന പ്രതികാരത്തിന് ജോർജ് ബുഷ് കുരിശുയുദ്ധം എന്ന് വിളിച്ചതും 1096ൽ പോപ്​ അർബ​െൻറ പ്രഖ്യാപനത്തെ ഓർമിപ്പിക്കുന്നു എന്ന് ബഹളങ്ങളുണ്ടായതിനെ തുടർന്ന് അത് പിൻവലിച്ചതും 2001ലാണ്.

2021ലെ ആദ്യ ബുധനാഴ്ച അമേരിക്കയിലെ കാപിറ്റലിൽ ഭീകരാക്രമണം നടത്തിയ ട്രംപ് അനുകൂലികൾ ഹെയ്​ൽ മേരി പാടിയും ജീസസ് സേവ്സ്, ജീസസ് 2020 എന്ന ബാനറുയർത്തിയുമാണ് എത്തിയത്. അധികാര മുതലെടുപ്പുകളും തജ്ജന്യമായ ഭീകരപ്രയോഗങ്ങളും ഏതെങ്കിലുമൊരു മതത്തോട് ബന്ധപ്പെട്ടതല്ല എന്നു ചുരുക്കം.

സ്​കോളർഷിപ്പുകളും ധനസഹായങ്ങളും

ന്യൂനപക്ഷവകുപ്പ് വഴിയുള്ള സ്​കോളർഷിപ്പുകളുടെ മുസ്​ലിം-​ൈക്രസ്​തവ അനുപാതം 80:20 ആണ്. നേര​േത്ത സാമൂഹിക/പിന്നാക്കക്ഷേമ വകുപ്പുകൾക്കു കീഴിലും പിന്നീട് ന്യൂനപക്ഷ വകുപ്പ് രൂപംകൊണ്ടപ്പോൾ അതിനു കീഴിലായതുമാണ് ഒരു സ്​കോളർഷിപ്​​. അതിനു കീഴിൽ മൊത്തം പിന്നാക്കസമുദായമായ മുസ്​ലിംകളും ക്രൈസ്​തവരിലെ പിന്നാക്കമായ ലത്തീൻ/പരിവർത്തിതരുമാണുണ്ടായിരുന്നത്. സി.എച്ച്. മുഹമ്മദ്കോയ സ്​കോളർഷിപ്പിൽ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റു സ്​കോളർഷിപ്പുകൾ മുസ്​ലിം പിന്നാക്കാവസ്ഥക്ക്​ പരിഹാരങ്ങൾ നിർദേശിച്ച സച്ചാർ, പാലോളി കമ്മിറ്റികളെ തുടർന്ന് വന്നതാണ്. അവയിലൊക്കെ ഈ അനുപാതം തുടർന്നു. മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സ്​കോളർഷിപ്പുകളിൽ 20 ശതമാനം ​ൈ​ക്രസ്​തവർക്ക് കൊടുക്കുകയാണുണ്ടായത്. അനീതി പരിഹരിക്കേണ്ടത്​ മുസ്​ലിംകൾക്ക്​ അർഹതപ്പെട്ട 100 ശതമാനം അവർക്ക് തിരികെ നൽകിയാണ്. ക്രൈസ്​തവ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ ഇപ്പോൾ വെച്ച കമീഷ​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ അവരുടെ പ്രശ്നങ്ങൾക്ക് വേറെ പരിഹാരം കാണുകയാണ് വേണ്ടത്.

സ്​കോളർഷിപ്പുകളുടെ പുനരാലോചനയിൽ ന്യൂനപക്ഷ വകുപ്പി​​േൻറതു മാത്രമല്ല, എല്ലാ വകുപ്പുകൾക്കു കീഴിലുള്ളതും ഉൾപ്പെടുത്തണം. മുസ്​ലിംകൾക്ക് ന്യൂനപക്ഷ വകുപ്പി​െൻറ കീഴിലുള്ള സ്​കോളർഷിപ്പുകൾ മാത്രമേയുള്ളൂ. അതേസമയം, മുന്നാക്ക ക്രൈസ്​തവർക്ക് സ്​കോളർഷിപ്പിൽ ഇരട്ടനേട്ടമുണ്ട്. മുന്നാക്കമെന്ന നിലയിൽ വിദ്യാസമുന്നതി സ്കോളർഷിപ്പും ന്യൂനപക്ഷമെന്ന നിലയിൽ ആ വകുപ്പി​െൻറ ഒന്നൊഴികെയുള്ള ആറ് സ്​കോളർഷിപ്പുകളുംകൂടി അവർക്ക്​ ലഭിക്കുന്നു.

അതി​െൻറ തുകയും എണ്ണവും സ്കോപ്പും ന്യൂനപക്ഷ വകുപ്പി​െൻറ സ്​കോളർഷിപ്പുകളുമായി താരതമ്യപ്പെടുത്തി വേണം സമുദായം തിരിച്ച ലാഭനഷ്​ടത്തി​െൻറ കണക്കുകൂട്ടാൻ. പിന്നാക്ക ക്രൈസ്​തവർക്ക് വിദ്യാസമുന്നതിക്ക് അപേക്ഷിക്കാനാവാത്തതിനാൽ മുന്നാക്ക ക്രൈസ്​തവർക്കുള്ള ഇരട്ട നേട്ടം അവർക്കില്ല. ആകെ 13 കോടിയോളം രൂപ മാത്രം വരുന്ന ന്യൂനപക്ഷ വകുപ്പി​െൻറ പദ്ധതികളിൽ പിന്നാക്ക അവശ ക്രൈസ്​തവർക്കു മാത്രം അവകാശമാക്കുകയും വിദ്യാസമുന്നതിയിൽ സവർണ ക്രൈസ്​തവർക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്താൽ കൃത്യമായ സാമൂഹികനീതി നടപ്പാവും.

പട്ടികജാതിക്കാരേക്കാൾ ഏറെ പിന്നിലാണ് മുസ്​ലിംകൾ എന്ന് സച്ചാർ കണ്ടെത്തിയെങ്കിലും നടപ്പാക്കൽ ഘട്ടത്തിൽ മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നിർദേശിക്കപ്പെട്ട ഓരോ പദ്ധതിയും ന്യൂനപക്ഷ പദ്ധതികളാക്കി മാറ്റി ഓരോ സംസ്ഥാനത്തെയും ന്യൂനപക്ഷവിഭാഗങ്ങളുടെ ജനസംഖ്യക്ക്​ ആനുപാതികമായി വിഭജിച്ചു.

അതുവഴി മുസ്​ലിംകൾക്ക് കിട്ടേണ്ട വലിയൊരു വിഹിതം ക്രൈസ്​തവർക്ക് കൊടുക്കുകയാണ് ചെയ്തത്. പ്രീമെട്രിക്, പോസ്​റ്റ്​ മെട്രിക്, മെറിറ്റ് കം മീൻസ്, മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ്​ എന്നിവയിൽ മാത്രമല്ല, പുനഃക്രമീകരിക്കപ്പെട്ട പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയിലും മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു ഇവയൊക്കെ എന്നത് മറന്ന് അതിന് വെച്ച തുകയെടുത്ത് വിദ്യാഭ്യാസപരമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ക്രൈസ്​തവസമുദായത്തിന് നൽകുകയായിരുന്നു.

ഉദാഹരണമായി, മെറിറ്റ് കം മീൻസ് സ്കോളർഷിപ്​ കേരളത്തിൽ വിതരണം ചെയ്യപ്പെടുന്നത് മുസ്​ലിം - 2436, ക്രൈസ്​തവർ- 1877 എന്ന നിലയിലാണ്. മൗലാനാ ആസാദ് ഫെലോഷിപ്പിൽ ഇത് യഥാക്രമം 36, 25 ആണ്. ഈ അനീതികൾക്കെതിരെ ബഹളംവെക്കുന്നതിനു പകരം, ക്ഷേമപദ്ധതികൾ മുസ്​ലിംകൾക്കായി നടപ്പാക്കാനുള്ള ഇന്ത്യൻ രാഷ്​ട്രീയ സാഹചര്യത്തി​െൻറ പ്രയാസം മനസ്സിലാക്കി മുസ്​ലിംകൾ മൗനംപാലിച്ചതാണ് ഇപ്പോൾ വിനയാകുന്നത്.

മുസ്​ലിം കേന്ദ്രീകൃത ജില്ലകളിൽ പദ്ധതികൾ കൊടുത്ത് മറ്റുള്ളവരോടൊപ്പം അവരെ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ സച്ചാർ പറഞ്ഞതാണ് മുസ്​ലിം കേന്ദ്രീകൃത ജില്ലകളിലേക്കുള്ള സവിശേഷ പദ്ധതി. നടപ്പാക്കൽ ഘട്ടത്തിലെത്തിയപ്പോൾ അതും ന്യൂനപക്ഷകേന്ദ്രീകൃത ജില്ല എന്നായി. കേരളത്തിൽ എന്തുകൊണ്ടും അതിനർഹമായിരുന്ന മലപ്പുറത്തെ ഒഴിവാക്കി വയനാട് ജില്ലയെ തിരഞ്ഞെടുത്തു. എന്നിട്ടും അധിക്ഷേപം എല്ലാം മലപ്പുറത്തേക്ക് കൊണ്ടുപോവുന്നു എന്നാണ്.

വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് കടന്നാക്രമണമോ?

വിദ്യാഭ്യാസ രംഗത്ത് പിന്നാക്കമായതി​െൻറ പേരിൽ ഏറെ പഴികേട്ടവരാണ് മുസ്​ലിംകൾ. അടിസ്ഥാനപരമായി കച്ചവടരംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അവർ ഗൾഫ് പ്രവാസത്തോടെ ലഭിച്ച ലോകപരിചയവും തൊണ്ണൂറുകളിൽ നാട്ടിലെ സമ്പദ്​ഘടനയിൽ വന്ന മാറ്റവും കാരണമായി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽകൂടി ചെറിയ കാൽവെപ്പുകൾ നടത്തി. ഇതിനോടുള്ള അസഹിഷ്ണുതയാണ് ഗൾഫ് പണത്തെക്കുറിച്ചുള്ള കള്ളനോട്ട്, കള്ളപ്പണ, കള്ളക്കടത്ത് ആരോപണങ്ങളിൽ മിക്കപ്പോഴും നിഴലിക്കാറ്. 'മാധ്യമം' ലേഖനത്തിലും ഇത്തരം കടന്നാക്രമണ പരാമർശം കണ്ടു.

എയ്ഡഡ് സ്​കൂളുകളും കോളജുകളും നല്ലൊരു ശതമാനവും ക്രൈസ്​തവരുടെ ​ൈകയിലാണ്​. ഇവയിലെ ഇതര സമുദായക്കാരുടെ എണ്ണം പരിശോധിച്ചാലറിയാം എത്ര സർക്കാർ പണമാണ് കോടികളായി ഒരു പ്രത്യേക വിഭാഗത്തിലേക്കൊഴുകുന്നതെന്ന്. വിദ്യാഭ്യാസരംഗത്ത് സവിശേഷ പദവിയുള്ള ന്യൂനപക്ഷസ്ഥാപനങ്ങളിൽ മഹാഭൂരിപക്ഷവും ക്രൈസ്​തവർക്കാണ്.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ എല്ലാ സമുദായക്കാരുമുണ്ട്​. കേരളത്തിൽ സമീപകാലത്ത്​ ഏറ്റവും വലിയ കള്ളപ്പണ ആരോപണത്തിന് വിധേയനായത് ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സജീവമായ ചർച്ച് മേധാവിയായിരുന്നല്ലോ.

സംവരണം; ഭൂവിതരണം

സംവരണം കുത്തകയാക്കിവെച്ചവർ മുന്നാക്കദരിദ്രർക്ക് അത് കൊടുക്കുന്നതിനെ എതിർക്കുന്നു എന്നാണ് ആരോപണം. സാമ്പത്തികസംവരണം സുപ്രീംകോടതിതന്നെ തള്ളിക്കളഞ്ഞതാണ് എന്നതിരിക്കട്ടെ. ഏതു ഡേറ്റയുടെ അടിസ്ഥാനത്തിലാണ് മുന്നാക്ക സംവരണ തോതും പരിധിയും നിശ്ചയിച്ചത് എന്ന മൗലിക ചോദ്യത്തിന് ഉത്തരമില്ലാത്തതിനാലാണ് ഇത്ര എതിർപ്പ് എന്നത് മറച്ചുവെക്കുകയാണ് ആരോപണക്കാർ.

ഭൂസ്വത്തുക്കൾ മുഴുവൻ മുസ്​ലിംകൾ കൈയടക്കുന്നു എന്ന പ്രചാരണത്തോടൊപ്പംതന്നെ സർക്കാറി​െൻറ പട്ടയവിതരണം ചില പ്രത്യേക സമുദായക്കാരുടെ കൈയിൽ ഭൂമിയുടെ ഉടമാവകാശം കൂടുതലായി വന്നുചേരാൻ ഇടയായി എന്ന പരാതി നിലനിൽക്കുന്നുണ്ട്. ഇവ സംബന്ധിച്ച വിവരങ്ങൾ സുതാര്യമായ രീതിയിൽ ജനങ്ങൾക്ക് ലഭ്യമാവേണ്ടതുണ്ട്.

അപകടകരമീ വർഗീയക്കളി

മോദിയുടെ രണ്ടാം സർക്കാർ വന്നതോടെ ഇനി അവർതന്നെയാവും ഭരണത്തിൽ തുടരുക എന്ന് കരുതി ഹിന്ദുത്വരുടെ മുസ്​ലിം വിരുദ്ധതയുടെ പ്രചാരകരാകുകയാണ് രക്ഷാമാർഗം എന്ന് സഭാനേതൃത്വങ്ങൾ മനസ്സിലാക്കിയതുപോലെയാണ് ഇൗ വ്യാജപ്രചാരണങ്ങൾ. അധികാരത്തിലിരിക്കുന്നവരോട് ചേർന്നുനിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുക ഒരു നിലപാടായി സ്വീകരിക്കാം.

ബ്രിട്ടീഷ് ഭരണത്തോട് ചേർന്നുനിന്നതിനാൽ മുഴുവൻ നഗരകേന്ദ്രങ്ങളിലും കോടിക്കണക്കിൽ രൂപയുടെ സ്വത്തും സ്ഥാപനങ്ങളും ക്രൈസ്​തവർക്ക്​ കൈവന്നിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ കോൺഗ്രസ് പക്ഷത്തായതിനും മെച്ചങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അതുപോലെയാവില്ല തങ്ങളെ ആഭ്യന്തര ശത്രുക്കളായിക്കാണുന്ന സംഘ്പരിവാരത്തോടൊപ്പമുള്ള യാത്ര എന്ന് സഭാനേതൃത്വത്തിലുള്ള വിവേകമുള്ളവർ ഓർക്കുന്നത് നല്ലതാണ്.

തൽക്കാലം മുസ്​ലിം സമൂഹത്തെ ചൂണ്ടിക്കാണിച്ചുകൊടുത്താൽ പുലി വിശപ്പടക്കിക്കൊള്ളും എന്നാവും സമാധാനം. ആ സമാധാനത്തിൽ ചിരിച്ചുല്ലസിച്ച് പുലിപ്പുറത്തുള്ള യാത്രക്കൊടുവിൽ ചിരി പുലിമുഖത്ത് മാത്രമാവും ബാക്കിയുണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimchristiancommunitymerit
News Summary - community, contemporary issue
Next Story