Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസമുദായ സന്തുലനം...

സമുദായ സന്തുലനം മുസ്​ലിംലീഗി​െൻറ മാത്രം ബാധ്യതയോ?

text_fields
bookmark_border
സമുദായ സന്തുലനം മുസ്​ലിംലീഗി​െൻറ മാത്രം ബാധ്യതയോ?
cancel

ലോക്​സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ഒന്ന് ഐക്യജനാധിപത്യ മുന്നണിയിലെ പ്രധാന ഘട കകക്ഷിയായ മുസ്‌ലിംലീഗ് രാഷ്​ട്രീയമായി അവകാശപ്പെട്ട ഒരു സീറ്റുകൂടി കോൺഗ്രസിനോട് അധികം ആവശ്യപ്പെട്ടതാണ്. തിക ച്ചും ന്യായമായ ഈ ആവശ്യത്തോടുള്ള കോണ്‍ഗ്രസി​​​െൻറ സമീപനം മുസ്‌ലിം പ്രാതിനിധ്യ രാഷ്​ട്രീയത്തെ അവർ എത്ര അപക്വമ ായാണ് ഇപ്പോഴും നോക്കിക്കാണുന്നത് എന്നു വ്യക്തമാക്കുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തി ലെ സാമൂഹിക രാഷ്​ട്രീയമണ്ഡലവും ഭൂരിപക്ഷ സമുദായങ്ങളുടെ നിയന്ത്രണത്തിലാണ്. അതിനാല്‍ ഭൂരിപക്ഷത്തെ തൃപ്​തിപ്പെട ുത്തി നിലനില്‍പ് ഭദ്രമാക്കുകയാണ് മുഖ്യധാര പാര്‍ട്ടികളുടെ രാഷ്​ട്രീയ തന്ത്രം. വര്‍ഗസമരത്തില്‍ അധിഷ്​ഠിതമായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷവും ഒട്ടും ഭിന്നമല്ല. അതിനാൽ കേരളത്തിൽ ഭൂരിപക്ഷ സമുദായത്തി​ ​​െൻറ അര്‍ഹവും അനര്‍ഹവുമായ ആവശ്യങ്ങള്‍ മതേതരവും ന്യൂനപക്ഷത്തി​​​െൻറ അര്‍ഹമായ ആവശ്യങ്ങള്‍ വര്‍ഗീയവുമായി ചിത ്രീകരിക്കപ്പെടുന്നു. അങ്ങനെ വരുമ്പോൾ കേരളത്തില്‍ ‘സാമുദായിക സന്തുലനം’ നിലനി​ർത്തേണ്ട ബാധ്യത ലീഗി​​േൻറതു മാ ത്രമായിത്തീരുന്നു. ന്യായമായി ലഭിക്കേണ്ട ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാതിരിക്കുകയെന്നതു കൂടിയാണ് ഈ സന്തുലന തത്ത്വം മുന്നോട്ടുവെക്കുന്ന ആശയം. ഇതാണ് കോൺഗ്രസും കമ്യൂണിസ്​റ്റുകളുമടങ്ങുന്ന കേരള രാഷ്​ട്രീയ നേതൃത്വം മുസ്​ലിംലീഗിനോട് നിരന്തരമായി ചെയ്തു കൊണ്ടിരിക്കുന്നത്​.

ഇത് മൂന്നാം സീറ്റുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്​ലിംകൾ രാഷ്​​ട്രീയമായി സംഘടിക്കുന്നത് വർഗീയ ചേരിതിരിവ് ഉണ്ടാക്കുമെന്നതിനാൽ മുസ്‌ലിംലീഗ് പിരിച്ചുവിടണമെന്ന് കോൺഗ്രസും ജവഹർലാൽ നെഹ്റുവും ശക്തമായി വാദിച്ചപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് ഇ.എം.എസ് നേതൃത്വം നൽകിയ കേരളത്തിലെ ഇടതുപക്ഷം. പിന്നീട് 1969ല്‍ മുസ്​ലിംലീഗി​​​െൻറകൂടി ശ്രമഫലമായി മലപ്പുറം ജില്ല രൂപവത്​കരിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട എല്ലാ സാമൂഹിക, രാഷ്​ട്രീയ, സാംസ്കാരിക വ്യവഹാരങ്ങളും എത്ര വികലമായാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് അതിലടങ്ങിയ വംശീയതയുടെ ആഴവും വ്യാപ്​തിയും മനസ്സിലാവുക.

മലപ്പുറത്ത് തങ്ങള്‍ ജയിക്കാത്ത എല്ലാ തെരഞ്ഞെടുപ്പുകളും വര്‍ഗീയവാദികളുടെ വിജയമാണെന്ന് പച്ചക്ക് പറയുന്ന, എ. വിജയരാഘവനും കടകംപള്ളി സുരേ​ന്ദ്രനും സി.പി.എമ്മി​​​െൻറ വര്‍ഗരാഷ്​ട്രീയം എ​ത്രത്തോളം വലതുവത്കരിച്ചുവെന്ന് കൃത്യമായി രേഖപ്പെടുത്തുന്നു. ജനകീയ സമരങ്ങളെപ്പോലും ഇത്തരത്തില്‍ മുസ്​ലിം/മലപ്പുറം വര്‍ഗീയത ആരോപിച്ച് ഇല്ലായ്മ ചെയ്യുന്ന സി.പി.എം പതിവ്​ കേരളം ഇപ്പോള്‍ ശീലിച്ചുകഴിഞ്ഞു. എന്നാൽ, ലോക്​സഭ തെരഞ്ഞെടുപ്പില്‍ ന്യായമായും ലഭിക്കേണ്ട ഒരു അധികസീറ്റിന്​ കണക്കുകള്‍ നിരത്തി മുസ്​ലിംലീഗും അണികളും വാദിക്കുമ്പോള്‍ മലപ്പുറത്തെ കണക്കുപറഞ്ഞു ചര്‍ച്ചകളെ തീവ്രവത്കരിക്കരുതെന്ന് പറയുന്നത് കോണ്‍ഗ്രസിലെ യുവ എം.എൽ.എ അനില്‍ അക്കരയാണ്.

എങ്ങനെയാണ് കൃത്യമായി കണക്കുകൾ നിരത്തി ഒരു സീറ്റിനുകൂടി മുസ്‌ലിംലീഗ് അവകാശവാദമുന്നയിക്കുമ്പോൾ അത് വർഗീയമാകുന്നത്? കാലങ്ങളായി മുസ്‌ലിംലീഗ് ലോക്​സഭയിൽ രണ്ടു സീറ്റുകളില്‍ മാ​ത്രമാണ്​ മത്സരിക്കാറ്​. അതിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും, 2004 ഒഴികെ, പാർട്ടി വിജയിക്കാറുമുണ്ട്. കേരളത്തിലെ മൂന്നാമത്തെ വലിയ പാർട്ടിയായ മുസ്‌ലിംലീഗ് ഒരു അധികസീറ്റ് ആവശ്യപ്പെടുമ്പോൾ ഒരാലോചനക്കുപോലും നിൽക്കാതെ അവരുന്നയിക്കുന്ന ആവശ്യം വർഗീയമാവുന്നതി​​​െൻറ പൊരുൾ എന്താണ്? വളരെ അടുത്തകാലത്ത് മാത്രം ഐക്യമുന്നണിയിൽ ചേക്കേറിയ വീരേന്ദ്രകുമാറി​​​െൻറ ജനതാദളിന്​ 2014ൽ പാലക്കാട് സീറ്റാണ് കോൺഗ്രസ് നൽകിയത്. ഇവിടെ 2009ൽ കേവലം 1820 വോട്ടിനാണ് സതീശൻ പാച്ചേനി ഇടതുമുന്നണിയിലെ എം.ബി. രാജേഷിനോട് പരാജയപ്പെടുന്നതെങ്കില്‍ 2014ൽ ഐക്യമുന്നണി ഒരു ലക്ഷത്തിൽ അധികം വോട്ടുകൾക്കാണ് തോല്‍വി ഏറ്റുവാങ്ങിയത്. പിന്നീട് അതേ വീരേന്ദ്രകുമാറിന്​ 2016ൽ നിയമസഭയിലേക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തത് ആറു സീറ്റാണ്, അതിൽ ഒന്നുപോലും വിജയിച്ചുമില്ല. സീറ്റിനുവേണ്ടി മാത്രം മുന്നണി മാറുന്ന പാർട്ടിക്ക്​ ഒരു ലോക്​സഭ സീറ്റ് നൽകാമെങ്കിൽ, ആര്‍.എസ്.പിക്ക് ഒരു ലോക്​സഭ സീറ്റും അഞ്ചു നിയമസഭ സീറ്റും നല്‍കാമെങ്കില്‍ (എല്ലാവരും പരാജയപ്പെട്ടു), മുസ്​ലിംലീഗിന്​ മിനിമം നാലു സീറ്റിലെങ്കിലും മത്സരിക്കാൻ അർഹതയുണ്ട്.

ഇനി 2016ലെ നിയമസഭ കണക്കുകള്‍ പരിശോധിക്കാം. ഇവിടെ 84 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ ജയിക്കുന്നത് 22 സീറ്റില്‍. വോട്ടുവിഹിതം 23.7 ശതമാനം. അതേസമയം, 23 സീറ്റില്‍ മത്സരിച്ച മുസ്‌ലിംലീഗ് 18 എണ്ണത്തില്‍ വിജയിച്ച് 7.4 ശതമാനം വോട്ട് നേടി. 15 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസിന്​ കിട്ടിയത് വെറും ആറു സീറ്റ്. കണക്കുനിരത്തി ആവശ്യമുന്നയിച്ചാല്‍ കോണ്‍ഗ്രസിന്‌ പൊള്ളുന്നതെന്തിന്​? മറ്റുള്ളവർക്കില്ലാത്ത സാമുദായിക സന്തുലനം എന്ന ബാധ്യത മുസ്‌ലിംലീഗ്​ മാത്രം ചുമക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്​?

കേരളത്തിലെ സാമുദായിക സന്തുലനം മുസ്​ലിംലീഗ്​ മാത്രം കാത്തുസൂക്ഷിക്കേണ്ടതാണോ? സമുദായത്തിനു രാഷ്​ട്രീയമായും ഭരണപരമായും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുകയാണ് മുസ്‌ലിംലീഗി​​​െൻറ പ്രധാന ദൗത്യം. മുന്നണിബന്ധങ്ങള്‍ ഇതിനൊരു തടസ്സമായിരുന്നില്ലെന്നു മുസ്‌ലിംലീഗി​​​െൻറ മുന്‍കാല ചരിത്രം പറയുന്നു. ഐക്യ ജനാധിപത്യ മുന്നണി, ഇടതു ജനാധിപത്യ മുന്നണി എന്നീ രണ്ടു മുന്നണികളിലായി വിഭജിക്കപ്പെട്ട വോട്ടുകളുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി കൃത്യമായ വിലപേശലുകൾ നടത്തിപ്പോന്നിരുന്ന മുസ്‌ലിംലീഗിനെ​ യു.ഡി.എഫിലെ സ്ഥിരതാമസവും ഇടതുമുന്നണി അപ്രാപ്യമായതും ക്ഷീണിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഐക്യമുന്നണിയുടെ നേതൃത്വം കൈയാളുന്ന കോൺഗ്രസി​​​െൻറ അവസ്ഥയും ദുർബലമാണെന്ന് മുസ്‌ലിംലീഗ് യു.ഡി.എഫ് വിട്ട കാലത്തുണ്ടായ പ്രതിസന്ധി വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു മുന്നണി മുസ്‌ലിംലീഗിന് സാധ്യമാവാത്തതുപോലെ, ലീഗില്ലാതെ അധികാരം കോൺഗ്രസിന് വിദൂരമാണെന്നതും കേരളം തിരിച്ചറിഞ്ഞതാണ്. എന്നാല്‍, അടുത്തകാലത്ത് മുന്നണിയുടെ സംരക്ഷണം സ്വയം ഏറ്റെടുത്ത് രണ്ടാം രാജ്യസഭ സീറ്റ് പോലും പണയംവെച്ചു മുസ്​ലിംലീഗ്. പലപ്പോഴും കോണ്‍ഗ്രസി​​​െൻറ സമ്മർദതന്ത്രത്തിന്​ തല​വെച്ചു കൊടുക്കുകയായിരുന്നു മുസ്‌ലിംലീഗ് എന്ന് പറയാതെ വയ്യ. ഈ സമ്മർദ ഫലമായാണ് 1995ല്‍ എ.കെ. ആൻറണിക്ക് തിരൂരങ്ങാടിയും 2006ല്‍ കെ. മുരളീധരന്​ കൊടുവള്ളി സീറ്റും മുസ്‌ലിംലീഗിന് മാറ്റിവെക്കേണ്ടിവന്നത്​. ഒരു അടിയന്തര സാഹചര്യത്തിലും ഇത്തരം സാഹസത്തിന് കോണ്‍ഗ്രസ്‌ തല​െവച്ചുകൊടുക്കില്ല. മുന്നണി സംവിധാനത്തില്‍ വിട്ടുവീഴ്​ച ആവശ്യമാണ്.

എന്നാല്‍, ഐക്യമുന്നണി സംരക്ഷണം തങ്ങളുടെ മാത്രം ബാധ്യതയല്ല, മുന്നണിയുടെ കൂട്ടുത്തരവാദിത്തമാണെന്ന് മുസ്‌ലിംലീഗ് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ദശാബ്​ദങ്ങളായി ഐക്യമുന്നണിയുടെ പ്രധാന ഘടകകക്ഷിയാണ് മുസ്‌ലിംലീഗ്. അതിനാല്‍ അര്‍ഹിക്കുന്ന പരിഗണന സാമാന്യ മുന്നണിമര്യാദയാണ്. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യു​ന്ന രാഷ്​ട്രീയപാര്‍ട്ടി എന്നനിലയില്‍. അവരുന്നയിക്കുന്ന രാഷ്​ട്രീയ ആവശ്യങ്ങളെ/അവകാശങ്ങളെ വര്‍ഗീയത ആരോപിച്ച് മാറ്റിനിര്‍ത്തുന്നത്, ഫാഷിസ്​റ്റ്​ യുക്തിയാണ്. ഇന്ത്യയിലെ ഇരയാക്കപ്പെടുന്ന മുസ്‌ലിമിനെയും ദലിതനെയും ആദിവാസിയെയും മാറ്റിനിര്‍ത്തി എങ്ങനെയാണ് ഫാഷിസത്തെ പ്രതിരോധിക്കാനാവുക? ഇവരുടെയെല്ലാം അര്‍ഹമായ പ്രാതിനിധ്യ രാഷ്​ട്രീയത്തിലൂടെ മാത്രമേ ഫാഷിസത്തിനെതിരായ പോരാട്ടം സാധ്യമാവൂവെന്ന് കോണ്‍ഗ്രസ്‌ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷകനാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguearticlemalayalam newsloksabha election 2019
News Summary - Communal Balance - Article
Next Story