Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകാവി...

കാവി രാഷ്​ട്രീയത്തി​െൻറ തള്ളിക്കയറ്റം 

text_fields
bookmark_border
കാവി രാഷ്​ട്രീയത്തി​െൻറ തള്ളിക്കയറ്റം 
cancel

മോഹൻ ഭാഗവതിെന രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന താൽപര്യങ്ങളിൽ പ്രതിഫലിക്കുന്നത് മൂന്നു കാര്യങ്ങളാണ്: ചർച്ചക്കു മാത്രമായി എടുത്തിട്ട ഒരു വിഷയമാണത്. പ്രണബ് മുഖർജി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തിന് രണ്ടാമൂഴം ഇല്ലെന്നും അതിൽനിന്ന് ഉറപ്പിക്കാം. ഏറ്റവും പ്രധാനമായി കടന്നുവരുന്ന കാര്യം, ആർ.എസ്.എസ് മേധാവിക്ക് വേണമെങ്കിൽ രാജ്യത്തി​െൻറ പ്രഥമ പൗരനാകാൻതക്കവിധം ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നുവെന്നതാണ്.  സംഘ്പരിവാറി​െൻറ തലപ്പത്തിരിക്കുന്നയാൾക്ക് രാഷ്ട്രപതിയോളം മഹത്ത്വം കൽപിച്ചുകൊടുക്കുന്ന ഏർപ്പാടും അതിൽ അടങ്ങിയിരിക്കുന്നു.

സംഘ്പരിവാറി​െൻറ ഹിന്ദുരാഷ്ട്ര നിർമിതി ഏതായാലും അത്രത്തോളം വളർന്നെത്തിനിൽക്കുന്നു. നരേന്ദ്ര മോദിക്ക് എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പറ്റുമെന്ന് ഒരുകാലത്ത് സംശയിച്ചവരുണ്ട്. യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രിയാക്കുകയോ എന്ന് അമ്പരന്ന് അവസാന മണിക്കൂറിലും മൂക്കത്ത് വിരൽെവച്ചവരുണ്ട്. ആർ.എസ്.എസ് മേധാവിക്ക് പരമോന്നത ഭരണഘടനപദവി നൽകുന്നതെങ്ങനെ എന്ന് സംശയിക്കുന്നവർ, അമ്പരപ്പ് പ്രകടിപ്പിക്കാൻ  വിരൽ മൂക്കിനോട് അടുപ്പിക്കേണ്ടതില്ല. ജനാധിപത്യ മതേതര ഇന്ത്യയിൽ അസംഭവ്യമെന്ന് പതിറ്റാണ്ടുകളായി കരുതിേപ്പാന്ന പലതുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

സംഘ്പരിവാർ അങ്ങേയറ്റം ആത്മവിശ്വാസത്തിലും വർധിതവീര്യത്തിലുമാണ്. ചിതറിനിൽക്കുന്ന പ്രതിപക്ഷനിരയാണ് അത്തരമൊരു ആവേശം വർധിപ്പിച്ചുകൊടുക്കുന്നതെന്നത് പറഞ്ഞുപഴകിയ കാര്യം.  പ്രതിപക്ഷത്തി​െൻറ ദൗർബല്യത്തിനു മുന്നിൽ ബഹുഭൂരിപക്ഷം അന്തംവിട്ടുനിൽക്കേ, ജനാധിപത്യത്തിനുമേൽ നാട്ടിയ വർഗീയരാഷ്ട്രീയത്തി​െൻറ കൊടി അഴിക്കാൻ പ്രയാസമായവിധം മുറുകിയിരിക്കുന്നു. പതിവു രാഷ്ട്രീയധാരക്കുമേൽ ഇടക്കാലത്ത് വെന്നിക്കൊടി പാറിച്ച ജാതിരാഷ്ട്രീയത്തെയും അട്ടിമറിച്ച് അധികാരധ്വജം കാവിയായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. ഏഴു പതിറ്റാണ്ടു പിന്നിട്ട ജനാധിപത്യക്രമത്തിന് ഇതാദ്യമായാണ് ഇത്തരമൊരു രൂപാന്തരം സംഭവിച്ചത്. 

ഇൗ അജണ്ടയുടെ മുന്നോട്ടുപോക്കിൽ പശുവും മാംസവുമൊക്കെ ചില്ലറ പണിയായുധങ്ങൾ. മനുഷ്യക്കുരുതിക്ക് ജീവപര്യന്തം ഇല്ലാതെപോയ ഗുജറാത്തിൽ പശുഹത്യ ഇന്ന് ജീവപര്യന്തം കിട്ടാവുന്ന കുറ്റമായി; വെജിറ്റേറിയൻ സംസ്ഥാനമെന്ന സ്വപ്നം അവിടത്തെ മുഖ്യമന്ത്രി വിളംബരം ചെയ്തുകഴിഞ്ഞു. രാജസ്ഥാനിൽ പശുകാര്യത്തിന് പ്രത്യേകം മന്ത്രിതന്നെയുണ്ട്. ആർ.എസ്.എസി​െൻറ യൂനിഫോംതന്നെയാണ് അവിടെ സർക്കാർ സ്കൂളുകളിലെ യൂനിഫോം. വിദ്യാർഥികൾക്ക് നൽകുന്ന സൈക്കിളിനുപോലും കാവിനിറം. ദേശീയതലത്തിൽ സിലബസിൽ നിറയുന്ന കാവി അതു വേറെ. 

യോഗി ആദിത്യനാഥി​െൻറ നാട്ടുരാജ്യത്തു മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന മറ്റിടങ്ങളിലും കശാപ്പുശാലകൾക്ക് വൈകാതെ താഴിടാൻ ഒരുക്കം മുന്നോട്ട്. നാനാത്വവും വൈവിധ്യവുമല്ല, ഞങ്ങളും അവരുമെന്നതാണ് ഇതിനെല്ലാം ആധാരമായ പൊതുപ്രമേയം. എന്തിനധികം! 15 ശതമാനം വോട്ടും എണ്ണിപ്പറയാൻ 15 നേതാക്കളുമില്ലാത്ത കേരളത്തിലെ ബി.ജെ.പിയുടെ നേതാക്കളും വക്താക്കളും വലതു കൈത്തണ്ടയിൽ കാവിച്ചരട് കെട്ടിത്തുടങ്ങാൻ ധൈര്യപ്പെട്ടത് കേന്ദ്രഭരണത്തി​െൻറ ബലം വന്നശേഷമാണ്. അവരും നടത്തുകയാണ് കാവിയജണ്ടയുടെ തള്ളിക്കയറ്റങ്ങൾ. 

െപാതുസമൂഹത്തി​െൻറ സംഘടിത പ്രതിരോധശേഷി ചോർത്തിക്കളഞ്ഞ് തൊഴിൽരംഗത്തും സാമ്പത്തിക മേഖലയിലും കോർപറേറ്റ് സൗഹൃദ പൊളിച്ചടുക്കലുകൾ നടത്തിവരുന്നതിനൊപ്പം പല ഭരണഘടന സ്ഥാപനങ്ങളെയും അപ്രസക്തമാക്കി മാറ്റുന്ന കാര്യപരിപാടികൂടി പുരോഗമിക്കുകയാണ്. കാക്കി നിക്കറും കുറുവടിയുമായി രാജ്ഭവനിലേക്ക് പലരും കയറിപ്പോയതി​െൻറ തുടർച്ചയാണ് ഗോവയിലും മണിപ്പൂരിലുമൊക്കെ രണ്ടാമത്തെ വലിയ കക്ഷിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ആദ്യം ക്ഷണിച്ചതിൽ തെളിഞ്ഞത്. 86 ശതമാനം നോട്ട് അസാധുവാക്കിയതി​െൻറ കെടുതിയെ ക്രമക്കേട് തടയാനുള്ള വലിയ സാമ്പത്തിക പരിഷ്കാരമായി ചിത്രീകരിച്ച് വിജയിപ്പിക്കാൻ സർക്കാറിന് സാധിക്കുന്നു.

ആധാർ ജനത്തെ വഴിയാധാരമാക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്നവരാണ് സുപ്രീംകോടതിയെ നോക്കുകുത്തിയാക്കി സകലതിനും ആധാർ നിർബന്ധമാക്കി മാറ്റുന്നത്. അഴിമതിക്കെതിരായ ജനമുന്നേറ്റത്തിന് പിന്നിൽ ഒളിഞ്ഞിരുന്നവരാണ് ഇന്ന് ലോക്പാൽ നടപ്പാക്കാതിരിക്കുന്നതിന് സൗകര്യപൂർവം സുപ്രീംകോടതിയെ മറയാക്കുന്നത്. അധികാരത്തിൽ വന്ന് മൂന്നു വർഷമായെങ്കിലും ലോക്പാൽ നിയമനങ്ങൾ നടത്താൻ തൽക്കാലം പറ്റില്ലെന്നാണ് സർക്കാർ നിലപാട്.  മുമ്പ് ആൾബലം നൽകിയവർ ഇന്ന് ഭരണത്തിലാണെന്ന് അറിയുമെങ്കിലും, അണ്ണാ ഹസാരെ വീണ്ടുമൊരു സമരത്തിനു കോപ്പുകൂട്ടുന്നുണ്ട്. 

സുപ്രീംകോടതിയെപ്പോലും സർക്കാറിന് പേടിയില്ലെന്ന യാഥാർഥ്യം സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസി​െൻറ കണ്ണീരിലൂടെ ജനം തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ കമീഷൻ, പട്ടികജാതി-പട്ടികവർഗ കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിങ്ങനെയുള്ള സുപ്രധാന സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തണമെന്ന പ്രതിപക്ഷ മുറവിളിക്ക് സർക്കാർ എത്രത്തോളം ചെവികൊടുക്കുന്നുവെന്ന് വ്യക്തം. 

ഇത്തരം കമീഷനുകളോട് മതിപ്പില്ലാത്ത സർക്കാർ, ഒ.ബി.സി കമീഷന് ഭരണഘടന പദവി നൽകാനുള്ള ബിൽ വൈകാതെ പാർലമ​െൻറിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതിൽ വലിയൊരു രാഷ്ട്രീയം തെളിഞ്ഞുകിടക്കുന്നു. മേലിൽ ഒ.ബി.സി ലിസ്റ്റിൽ ഏതെങ്കിലും വിഭാഗങ്ങളെ ഉൾപ്പെടുത്തണമെങ്കിൽ പാർലമ​െൻറിനാണ് അതിനുള്ള അധികാരം. ജാട്ട്, പേട്ടൽ വിഭാഗങ്ങളുടെ ശക്തമായ സംവരണപ്രക്ഷോഭങ്ങളിൽ പെട്ടുകിടക്കുന്ന ബി.ജെ.പി സർക്കാറുകളെ രക്ഷിക്കാനും വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വെട്ടിലാക്കാനുമുള്ള സൂത്രവിദ്യകൂടിയാണത്.

പാർലമ​െൻറിൽ ധനബിൽ അവതരിപ്പിച്ചശേഷം 40ഒാളം ഭേദഗതികളാണ് ഇക്കുറി സർക്കാർ കൊണ്ടുവന്നത്. കേന്ദ്ര ബജറ്റിലെ സുപ്രധാന നിയമവ്യവസ്ഥകൾക്ക് പ്രാബല്യം നൽകുന്ന പ്രമാണമാണ് ധനബിൽ. ഇത് ചർച്ചക്കെടുത്ത ഘട്ടത്തിൽ സർക്കാർതന്നെ 30 പേജ് വരുന്ന ഭേദഗതി കൊണ്ടുവന്നത് ഇതിനു മുെമ്പാരിക്കലും ഉണ്ടായിട്ടില്ലാത്ത സംഭവമാണ്. ഇക്കാര്യത്തിൽ സ്റ്റാൻഡിങ് കമ്മിറ്റികളിൽപോലും ഒരു കൂടിയാലോചനയും ഉണ്ടായില്ല. അതുകൊണ്ടുതെന്ന ബില്ലിലെ ഉള്ളടക്കവും, ഉൗടുവഴിയും വിവാദമുയർത്തി. ആദായനികുതി റിേട്ടൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് ധനബില്ലിലൂടെയാണ്. ആധാർ നിർബന്ധമാക്കാൻ പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചപ്പോൾതന്നെയാണിത്. 

പാർലമ​െൻറ് പ്രാബല്യത്തിൽ കൊണ്ടുവന്ന എട്ടു ൈട്രബ്യൂണലുകൾ ധനബിൽ വഴി ഇല്ലാതാക്കി. വ്യവസായ തർക്കം, പകർപ്പവകാശം, വിമാനത്താവള സാമ്പത്തികകാര്യം, ടെലികമ്യൂണിക്കേഷൻസ്, വിവരസാേങ്കതികവിദ്യ, ഹൈവേ, സായുധസേന എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് അവ. 27 നിയമങ്ങൾ തിരുത്തി. ൈട്രബ്യൂണൽ ജഡ്ജിമാരെയും അംഗങ്ങളെയും നിയമിക്കാനും നീക്കാനും േയാഗ്യത നിശ്ചയിക്കാനുമൊക്കെ സർക്കാറിന് ഇപ്പോൾ അധികാരമായി. ഇതൊന്നും ധനബില്ലി​െൻറ ഭാഗമായി നടത്തേണ്ട കാര്യമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാറി​െൻറ ധനബില്ലിൽ രാജ്യസഭ അഞ്ചു ഭേദഗതികൾ വരുത്തി ലോക്സഭയിലേക്ക് മടക്കിയത് ഇൗ വിവാദത്തി​െൻറ പശ്ചാത്തലത്തിലാണ്. ലോക്സഭയിൽ സർക്കാറിന് ഭൂരിപക്ഷമുള്ളതുകൊണ്ട് ഫലത്തിൽ ധനബിൽ പാസായി എന്നു മാത്രം. 

പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭയെ തന്ത്രപൂർവം മറികടക്കുന്നത് സർക്കാർ പതിവുരീതിയാക്കി മാറ്റുകയാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് താരതേമ്യന പ്രാധാന്യം കുറഞ്ഞ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിനാൽ അംഗങ്ങൾ പലരും സഭയിൽ ഉണ്ടാകാറില്ല. ഇൗ തക്കം നോക്കി, കാേര്യാപദേശക സമിതിയിൽ ആലോചിക്കാതെ, ചില നിയമങ്ങൾ രാജ്യസഭയിൽ പാസാക്കിയെടുക്കാനുള്ള ശ്രമം നടക്കുന്നു. വിവാദമായ ശത്രുസ്വത്ത് ബിൽ പാസാക്കിയത് അങ്ങനെയാണ്.  ഫാക്ടറി നിയമഭേദഗതി ചർച്ചക്കെടുക്കാനാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് സർക്കാർ നടത്തിയ ശ്രമം.

ചില അടയാളങ്ങളും പാർലമ​െൻറിൽ അവരോധിക്കപ്പെടുകയാണ്. ഹിന്ദു പുതുവത്സരദിനമായ ഉഗാദി ഇതാദ്യമായി ലോക്സഭ സ്പീക്കർ സുമിത്ര മഹാജ​െൻറ നേതൃത്വത്തിൽ പാർലമ​െൻറ് ആഘോഷിച്ചു. ചൊവ്വാഴ്ച എല്ലാ എം.പിമാർക്കും പാർലമ​െൻറ് ജീവനക്കാർക്കും ഉച്ചനേരത്തെ സദ്യവട്ടം സ്പീക്കറുടെ വകയായിരുന്നു. ജയ്ശ്രീറാം വിളികളും ശാന്തിമന്ത്രങ്ങളും മുഴങ്ങുന്ന പാർലെമൻറ് അല്ലെങ്കിൽത്തന്നെ എന്തുകൊണ്ട് ഹിന്ദു പുതുവത്സരദിനം ഒഴിച്ചുനിർത്തണം? ജനാധിപത്യ ചമയങ്ങൾ കാവിയാവുേമ്പാൾ  ബഹുസ്വരത പഴങ്കഥ, ഏക സിവിൽകോഡിലേക്കുള്ള പ്രയാണത്തിലത്രെ രാജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - coming of sangparivar politics
Next Story