Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമ​ര​ണം മ​ണ​ക്കു​ന്ന...

മ​ര​ണം മ​ണ​ക്കു​ന്ന പൗ​ര​ത്വ രേ​ഖ​ക​ൾ

text_fields
bookmark_border
hitler
cancel
camera_alt??.??.?? ???? ??????? ??. ??????? ?????????????? ????????

ആ​സൂ​ത്രി​ത​മാ​യ ഒ​രു ജ​ന​സം​ഖ്യ ക​ണ​ക്കെ​ടുപ്പിനുശേഷമായി​രു​ന്നു വം​ശ​ഹ​ത്യ​യു​ടെ ര​ക്ത​മു​റ​യു​ന്ന കോ​ൺ​സ​ൺ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലേ​ക്ക് ഹി​റ്റ്​ല​ർ ജ​ർമ​നി​യെ ആ​ട്ടി​ത്തെ​ളി​ച്ച​തെ​ന്ന് ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്നു. 1933 ജ​നു​വ​രി​യി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ ഹിറ്റ്​ല​ർ, രാ​ജ്യ​ത്ത് വി​പു​ല​മാ​യൊ​രു സെ​ൻ​സ​സ് ന​ട​ത്തു​ന്ന​താ​യി അ​തേ വ​ർ​ഷം ഏ​പ്രി​ൽ 12​ന് പ്ര​ഖ്യാ​പി​ച്ചു. 60 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ജൂ​ത​രെ ഉ​ന്നം​ വെ​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ദേ​ശീ​യ സെ​ൻ​സ​സ്. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വി​പു​ല​മാ​യ ഒ​രു പൗ​ര​രേ​ഖ ഇ​തി​ലൂ​ടെ ത​യാറാ​ക്കി​യ​ത് ഐ.​ബി.​എം എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യി​രു​ന്നു.

കാ​നേ​ഷു​മാ​രി​യും വം​ശ​ഹ​ത്യ​യും
‘ഐ.​ബി.​എ​മ്മും ഹോ​ളോ​കാസ്​റ്റും; നാ​സി ജ​ർമ​നി​യും അ​മേ​രി​ക്ക​ൻ ക​മ്പ​നി​ഭീ​മ​നും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ സ​ഖ്യം’ എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ പ്ര​ശ​സ്ത അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ഡ്വി​ൻ ബ്ലാ​ക് ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പും വം​ശ​ഹ​ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ഹിറ്റ്​ല​റു​ടെ നാ​സി ഭ​ര​ണ​കൂ​ട​വു​മാ​യി ഉ​റ്റ​ബ​ന്ധ​ത്തി​ലാ​യി​രു​ന്ന ഇ​ൻറ​ർ​നാഷനൽ ബി​സി​ന​സ് മെ​ഷി​ൻ​സ് (ഐ.​ബി.​എം) വം​ശ​ഹ​ത്യ​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണം അ​ന്ന​ത്തെ സാ​ങ്കേ​തി​ക മി​ക​വോ​ടെ ഹിറ്റ്​ല​ർ​ക്ക് ചെ​യ്തുകൊ​ടുത്തു.

വ്യ​ക്തിവി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ കാ​ർ​ഡ് പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ന​ൽ​കി, യു.​എ​സ് ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലെ യു​വ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹെ​ർ​മ​ൻ ഹൊ​ൾ​റി​തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ, 1890ൽ ​അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​ത്തെ സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യാ​ണ് ഈ ​ക​മ്പ​നി​യു​ടെ തു​ട​ക്കം. ദേ​ശീ​യ ജ​ന​സം​ഖ്യ​യും പൗ​രന്മാ​രു​ടെ സൂ​ക്ഷ്മ വി​വ​ര​ങ്ങ​ളും രാഷ്​ട്ര​ത്തി​​െൻറ കൈ​ക​ളി​ൽ ഭ​ദ്ര​മാ​കു​ന്ന​തി​​​െൻറ തു​ട​ക്ക​മാ​യി​രു​ന്നു ഇ​ത്. ഹെ​ർ​മ​ൻ ഹൊ​ൾ​റി​തി​നെ ന​യി​ച്ച​ത് സ​ദു​ദ്ദേ​ശ്യ​മാ​യി​രി​ക്കാം. എ​ന്നാ​ൽ, അ​ഡോ​ൾ​ഫ് ഹി​റ്റ്​ല​റു​ടെ കൈ​യി​ലെ​ത്തി​യ​തോ​ടെ, ഈ ​സാ​ങ്കേ​തി​കവി​ദ്യ മ​നു​ഷ്യ വി​രു​ദ്ധ​ത​യു​ടെ ഉ​പ​ക​ര​ണ​മാ​യി മാറി.

കോ​ർ​പ​റേ​റ്റ്ക​മ്പ​നി​യു​ടെ ബി​സി​ന​സ് താ​ൽ​പ​ര്യ​ങ്ങ​ളും വം​ശ​വെ​റി​യും പ​ര​സ്പ​രം ചേ​ർ​ന്നുനി​ൽ​ക്കു​ന്നു എ​ന്ന​താ​ണ് നാ​സി ച​രി​ത്ര​ത്തെ​യും ഫാ​ഷി​സ്​റ്റ്​ വ​ർ​ത്ത​മാ​ന​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മ​റ്റൊ​രു ത​ലം. 1910 ൽ ​ജ​ർമ​നി​യി​ൽ ശാ​ഖ സ്ഥാ​പി​ച്ച ഇൗ കമ്പനിയു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടിവ് ഓ​ഫി​സ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട തോ​മ​സ് ജെ. ​വാ​ട്സ​നു​മാ​യി അ​ഡോ​ൾ​ഫ് ഹിറ്റ്​ല​ർ​ക്ക് വ്യാ​പാ​രബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഭ​ര​ണ​ത്തി​ലേ​റി​യ നാ​സി​ക​ളു​ടെ ഭീ​ക​ര​ത​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ഴും ഐ.​ബി.​എ​മ്മും ഹി​റ്റ്​ല​റും ത​മ്മി​ലു​ള്ള ബ​ന്ധം ത​ട​സ്സ​മേ​തു​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​യി. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ഉ​യ​ർ​ന്ന ബ​ഹി​ഷ്ക​ര​ണ ഭീ​ഷ​ണി​യൊ​ന്നും ക​മ്പ​നി വ​ക​വെ​ച്ചി​ല്ല. ഐ.​ബി.​എ​മ്മി​​​െൻറ ജ​ർ​മ​ൻ മേ​ധാ​വി​യാ​യി തു​ട​ർ​ന്ന വി​ല്ലി ഹെ​ഡിം​ഗ​ർ ഭ്രാ​ന്ത​മാ​യ ആ​വേ​ശ​ത്തോ​ടെ ഹിറ്റ്​ല​റെ പി​ന്തു​ണ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

വം​ശ​ഹ​ത്യ​ക്കു മു​മ്പ് സെ​ൻ​സ​സ്
ജൂ​ത വം​ശ​ഹ​ത്യ​ക്ക് ഒ​രു​ങ്ങി​യ ഹിറ്റ്​ല​ർ​ക്ക് സാ​ങ്കേ​തി​കപി​ന്തു​ണ​യു​മാ​യി തോ​മ​സ് ജെ. ​വാ​ട്സ​ൺ രം​ഗത്തുവ​ന്നു. നാ​സി ഗ​വ​ൺ​മെ​ൻറിനു വേ​ണ്ടി ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത ഐ.​ബി.​എ​മ്മി​​​െൻറ ജ​ർമ​ൻശാ​ഖ ഒ​രു മി​ല്യ​ൺ ഡോ​ള​ർ മു​ട​ക്കി അ​തി​നാ​യി പു​തി​യ ഫാ​ക്ട​റി​യും സം​വി​ധാ​ന​വും ഒ​രു​ക്കി. നേ​ര​ത്തേ ജ​ർ​മ​നി സ​ന്ദ​ർ​ശി​ക്ക​വെ വാ​ട്സ​നും ഹെ​ഡിം​ഗ​റും ത​മ്മി​ൽ, പ​ഞ്ച്കാ​ർ​ഡ് ബി​സി​ന​സ് വ​ള​ർ​ത്താ​നാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ ഇ​തോ​ടെ വി​ജ​യം ക​ണ്ടു. അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ, ഐ.​ബി.​എ​മ്മി​​െൻറ ര​ണ്ടാ​മ​ത്തെ ലാ​ഭ​ക​ര​മാ​യ മാ​ർ​ക്ക​റ്റാ​യി നാ​സി​ജ​ർ​മനി മാ​റി.

ജൂ​ത വം​ശ​ഹ​ത്യ​ക്കു​ള്ള സാ​ങ്കേ​തി​ക വ​ഴി​ക​ൾ ഇ​തി​ലൂ​ടെ ഹി​റ്റ്​ല​ർ​ക്ക് എ​ളു​പ്പ​മാ​യി. ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ ഐ.​ബി.​എം, സാ​ങ്കേ​തി​കത്തി​ക​വോ​ടെ പൗ​ര​ത്വപ്പ​ട്ടി​ക ത​യാ​റാ​ക്കി​ക്കൊ​ടു​ത്തു. ജൂ​ത​ന്മാ​രു​ടെ വ്യ​ക്തിവി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സൂ​ക്ഷ്മ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ പൗ​രരേ​ഖ, വ്യ​ക്തി​ക​ളെ പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തി വം​ശ​ഹ​ത്യ​ക്ക് ടാ​ർ​ഗ​റ്റ് ചെ​യ്യാ​ൻ ഹിറ്റ്​ല​റെ സ​ഹാ​യി​ച്ചു. അ​തി​നുവേ​ണ്ടി ക​മ്പ​നി പ്ര​ത്യേ​ക​മാ​യ ഒ​രു ‘വ്യ​ക്തി വി​വ​രകാ​ർ​ഡ്’ ത​യാ​റാ​ക്കി​യി​രു​ന്നു. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ മു​ഴു​ക്കെ ചി​പ്പി​ലൊ​തു​ക്കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​ടെ രാഷ്​ട്രീയം തി​രി​ച്ച​റി​യേ​ണ്ട​ത് ഇ​വി​ടെ​യാ​ണ്. നാ​സി കോ​ൺ​സ​ൺ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലും പ്ര​ത്യേ​ക ഹൊ​ൾ​റി​ത് ഡി​പ്പാ​ർ​ടു​മെ​ൻറു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ, ഐ.​ബി.​എം പ​ഞ്ച്കാ​ർ​ഡ് സാ​ങ്കേ​തി​കവി​ദ്യ ഉ​പ​യോ​ഗി​ച്ച് കൈ​കാ​ര്യം ചെ​യ്യ​ലാ​യി​രു​ന്നു ഡി​പ്പാ​ർ​ട്മെ​ൻറ്​ ദൗ​ത്യം. ഐ.​ബി.​എ​മ്മി​​െൻറ സാ​ങ്കേ​തി​ക വി​ദ്യ​യും പ​ഞ്ച് കാ​ർ​ഡു​ക​ളു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യേ​റെ നാ​സി ക്യാ​മ്പു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ഹിറ്റ്​ല​ർ​ക്ക് ക​ഴി​യു​മാ​യി​രു​ന്നി​ല്ല എ​ന്നാണ്​ എ​ഡ്വി​ൻ ബ്ലാ​ക്കി​​െൻറ നി​രീ​ക്ഷണം.

സാ​ങ്കേ​തി​ക​സം​വി​ധാ​ന​ത്തി​ൽ ത​യാ​റാ​ക്ക​ിയ ഈ ​പൗ​ര​ത്വപ്പട്ടി​ക ഒ​ന്നോ, അ​തി​ലേ​റെ​യോ പൂ​ർ​വി​ക​രു​ള്ള മു​ഴു​വ​ൻ ജൂ​തവ്യ​ക്തി​ക​ളെ​യും ഒ​ന്നൊ​ഴി​യാ​തെ നാ​സി ഭീ​ക​ര​ർ​ക്ക് കാ​ട്ടി​ക്കൊ​ടു​ത്തു. നേ​ര​ത്തേ ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന ജൂ​ത ജ​ന​സം​ഖ്യ​യി​ൽ, പു​തി​യ സെ​ൻ​സ​സ് വ​ഴി വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി. പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​ത്തി​ൽ ഏ​തോ ഒ​രു ജൂ​ത​വേ​രു​ള്ള​വ​ൻപോ​ലും ‘ജൂ​ത വം​ശ​ജ​ൻ’ എ​ന്ന പേ​രി​ൽ കോ​ൺ​സ​ൺ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ളി​ൽ അ​ട​ക്ക​പ്പെട്ടു. മ​ത വം​ശീ​യ ന്യൂ​ന​പ​ക്ഷ​ത്തി​​​െൻറ പൂ​ർ​വ​പി​താ​ക്ക​ളു​ടെ വേ​രു​ക​ൾ തേ​ടി​പ്പോ​യി പൗ​ര​ത്വം തീ​രു​മാ​നി​ക്കു​ന്ന​തി​​​െൻറ ച​രി​ത്രം ഇ​വി​ടെ​യാ​ണ് ചെ​ന്ന് ചേ​രു​ന്ന​ത്. ‘വി​ദേ​ശി, നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​ൻ’ എ​ന്നൊ​ക്കെ ചാ​പ്പ കു​ത്താ​വു​ന്ന ഒ​രു ക​ണ്ണി​യെ​ങ്കി​ലും ഭൂ​ത​കാ​ല​ത്തി​ലെ​വി​ടെ​യോ ഉ​ണ്ടോ എ​ന്ന സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വം​ശ​ഹ​ത്യ​യു​ടെ അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പു​ക​ളി​ലൊ​ന്നാ​ണ്​ എ​ന്ന​ർഥം.

സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​ക്ക് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ഒ​രു രാ​ജ്യ​ത്ത്​ സെ​ൻ​സ​സ് അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​ണ്. പ​ക്ഷേ, അ​ത് ഏ​ത് അ​ള​വി​ൽ ശേ​ഖ​രി​ക്കു​ന്നു, ആ​രെ​ല്ലാം എ​ങ്ങനെ​യൊക്കെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. ജ​ന​സം​ഖ്യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു പി​ന്നി​ലെ ച​തി​ക്കു​ഴി​ക​ളെക്കു​റി​ച്ച് ന​ട​ന്നി​ട്ടു​ള്ള പ​ഠ​ന​ങ്ങ​ൾ സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​ക്ത​മാ​കു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്. ലോ​കച​രി​ത്ര​ത്തി​ൽ പ​ല ഭ​ര​ണ​കൂ​ട​ങ്ങ​ളും പൗ​ര​ത്വരേ​ഖ​ക​ൾ ത​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള വി​ധം ഉ​പ​യോ​ഗി​ച്ച​ത് കാ​ണാം. 1940 ൽ ​യു.​എ​സ് ഗ​വ​ൺ​മ​െൻറ്​ ജ​ാപ്പ്​ വം​ശ​ജ​രാ​യ അ​മേ​രി​ക്ക​ക്കാ​രെ തി​ര​ഞ്ഞ് പി​ടി​ച്ച് ക്യാ​മ്പു​ക​ളി​ല​യ​ച്ച​ത് പൗ​ര വി​വ​ര​രേ​ഖ ഉ​പ​യോ​ഗി​ച്ചാ​ണ്.

റു​വാ​ണ്ട​യി​ലെ കൂ​ട്ട​ക്കൊ​ല
1994 ൽ ​റു​വാ​ണ്ട​യി​ൽ തുത്​സി, ഹു​തു വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ന്ന, 500,000 മു​ത​ൽ 1,074,000 പേ​ർ വ​രെ കൊ​ല്ല​പ്പെ​ട്ട അ​തി​ഭീ​ക​ര​മാ​യ വം​ശ​ഹ​ത്യ​യി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പ്ര​ധാ​ന പ്ര​തി​യാ​യി​രു​ന്നു. അ​ന്ന് റു​വാ​ണ്ട​യി​ൽ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ തുത്​സി എന്ന വംശപ്പേര്​ മ​ര​ണം അടയാളപ്പെടുത്തുന്ന വാക്കാ​യി​രു​ന്നു​വെ​ന്ന് അ​ന്ത​ർദേ​ശീ​യ വം​ശ​ഹ​ത്യാ വി​രു​ദ്ധ വേ​ദി​യു​ടെ എ​ക്സി​ക്യൂ​ട്ടിവ് ഡ​യ​റ​ക്ട​ർ ജിം ​ഫു​സെ​ൽ പ​റ​യു​ന്നു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ ആ​ദ്യാക്ഷ​രം ചോ​ര​യു​ടെ മ​ണ​മു​ള്ള​താ​യി​ത്തീ​രു​ന്ന ദു​ര​ന്ത​മാ​ണ് വം​ശീ​യ​ഭ്രാ​ന്തി​​​െൻറ ബാ​ക്കി​പ​ത്രം.

ജ​ന​സം​ഖ്യ പ​രി​ശോ​ധ​ന​യും പൗ​ര​ത്വ രേ​ഖ​യും നി​രു​പ​ദ്ര​വ​ക​ര​മാ​യ വി​വ​രശേ​ഖ​ര​മ​ല്ല, ഇ​രു​ത​ല​ മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ച​രി​ത്രസാ​ക്ഷ്യ​ങ്ങ​ളാ​ണ്​ ഇ​വ​യെ​ല്ലാം. സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​ത്തി​​​െൻറ ആ​ധാ​ര​വും സാ​മൂ​ഹി​കവി​കസന​ത്തി​​​െൻറ സ​മീ​പ​ന​രേ​ഖ​യും എ​ന്ന​തോ​ടൊ​പ്പം, രാഷ്​ട്രീ​യ-​വം​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ളു​ടെ പ്ര​ധാ​ന ഉ​പ​ക​ര​ണ​വു​മാ​യി ജ​ന​സം​ഖ്യ​യും പൗ​ര​ത്വ രേ​ഖ​യും മാ​റു​ന്നു. ദേ​ശീ​യ ജ​ന​സം​ഖ്യ രജി​സ്​റ്റ​ർ, ദേ​ശീ​യ പൗ​ര​ത്വരേ​ഖ, പൗ​ര​ത്വ ഭേ​ദ​ഗ​തിനി​യ​മം എ​ന്നി​വ, വം​ശ​വെ​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്ന് ഒ​രു ച​ങ്ങ​ല​യാ​യി വ​രുകയാണ്​ എന്നു തിരിച്ചറിയുക.

Show Full Article
TAGS:CAA NRC Citizennship Documents Malayalam Article 
News Summary - Citizennship Documents CAA -Malayalam Article
Next Story