Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹമീദുമാർ ലോകത്തെ...

ഹമീദുമാർ ലോകത്തെ രക്ഷിച്ചതെങ്ങനെ...

text_fields
bookmark_border
ഹമീദുമാർ ലോകത്തെ രക്ഷിച്ചതെങ്ങനെ...
cancel

കൊറോണക്കാലത്തും ഇസ്​ലാം ഭീതി ഇന്ത്യയുടെ വിടാത്ത ആധിയാണ്​. മഹാമാരി പടരുന്നതിനിടയിലും നിറംപിടിപ്പിച്ച കഥക ളുമായി മുസ്​ലിം ഗൂഢാലോചന ആരോപിച്ചും പ്രതികാരത്തിന്​ ആഹ്വാനം ചെയ്​തും സമൂഹ മാധ്യമങ്ങൾ ഉറഞ്ഞുതുള്ളുന്ന കാല ം. പക്ഷേ, മരുന്നില്ലാതെ ലോകം മിഴിച്ചുനിൽക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാൻ മറുമരുന്ന്​ നൽകി ഇന്ത്യ ലോകത്തിന ു മുന്നിൽ എഴുന്നുനിൽക്കു​േമ്പാൾ കാരണക്കാരായ രണ്ട്​ ഹമീദുകാരെ കൂടി ലോകമറിയണം. മരുന്നും ചികിത്സയും താങ്ങാനാവ ാതെ യു.എസിലും യൂറോപിലും എണ്ണമറ്റയാളുകൾ മരണത്തിന്​ നിന്നുകൊടുക്കു​േമ്പാൾ ഏറ്റവും പാവപ്പെട്ടവനെ മുന്നിൽകണ് ട്​ ജനറിക്​ മരുന്നുകളുമായി ചികിൽസയിൽ വിപ്ലവം കുറിച്ച സിപ്​ല എന്ന ഇന്ത്യൻ കമ്പനിയെ കുറിച്ചുമറിയണം. ഈ വില കുറഞ് ഞ മരുന്നുകൾക്കെതിരെ ഒരുകാലത്ത്​ നിയമയുദ്ധവുമായി ഇറങ്ങിയ യു.എസി​​​​െൻറ പിൽക്കാല പ്രസിഡൻറ്​ തന്നെ ഇന്ത്യക്കു മുന്നിൽ അതേ മരുന്നിനായി ദയ യാചിക്കു​േമ്പാൾ വിശേഷിച്ചും...


കപ്പലേറിയ മരുന്നി​​​​െൻറ കഥ
1920കളിലാണ്​, ബോംബെക്കാരനായ ഒരു സമ്പന്നൻ മകനെ നിയമം പഠിച്ച്​ ബാരിസ്​റ്ററാക്കാൻ ബ്രിട്ടനിലേക്ക്​ കപ്പലിൽ യാത്രയാക്കുന്നു. രസതന്ത്രവും സയൻസും ഹൃദയത്തോടു ചേർത്തുവെച്ച മകൻ ഖാജ അബ്​ദുൽ ഹമീദിന്​ പക്ഷേ, പിതാവിനോട്​ അത്​ തുറന്നുപറയാൻ ധൈര്യമുണ്ടായിരുന്നില്ല. യാത്രയാക്കും വരെ എല്ലാം ഒളിച്ചുവെച്ച മകൻ കപ്പലേറിതോടെ പഴയ സ്വപ്​നങ്ങൾക്ക്​ ജീവൻ നൽകാൻ തീരുമാനിച്ചു. പാതിവഴിയിൽ കപ്പൽ മാറിക്കയറിയ ഖാജ ഹമീദ്​ ത​​​​െൻറ സ്വപ്​നങ്ങളുമായി നങ്കൂരമിടുന്നത്​ ജർമനിയിൽ. കെമിസ്​ട്രി, കെമിക്കൽ പഠനത്തി​​​​െൻറ അന്നത്തെ ‘ഹോട്​സ്​പോട്ട്’​ ആണ്​ ജർമനി. ഇഷ്​ട വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയ യുവാവ്​, കമ്യൂണിസ്​റ്റായ ഒരു ജൂത പെൺകുട്ടിയെ വിവാഹം ചെയ്യുക കൂടി ചെയ്​തു. അഡോൾഫ്​ ഹിറ്റ്​ലറും അദ്ദേഹത്തി​​​​െൻറ രഹസ്യ സേന ഗെസ്​റ്റ​േപായും വേട്ട തുടങ്ങിയ കാലം. കമ്യൂണിസ്​റ്റും ജൂതനും കൂടി ചേർന്നാൽ ജീവൻ ബാക്കിയുണ്ടാവില്ലെന്നറിഞ്ഞ്​ ഇരുവരും ആരോരുമറിയാതെ ഇന്ത്യയിലേക്ക്​ കപ്പൽ കയറി. സുരക്ഷിതമായി രാജ്യത്തെത്തി വൈകാതെ പുതിയ കമ്പനിയും അവർ തുടങ്ങി.

സിപ്​ലയെന്ന മറുമരുന്ന്​
1935ലാണ്​ കെമിക്കൽ, ഇൻഡസ്​ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ്​ എന്ന്​ നീട്ടിയും സിപ്​ല (CIPLA) എന്ന്​ കുറുക്കിയും വിളിക്കാവുന്ന കമ്പനി പിറക്കുന്നത്​. രാജ്യത്തി​​​​െൻറ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന മഹാത്​മ ഗാന്ധിയോടും ജവഹർലാൽ നെഹ്​റുവിനോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന ഖാജ ഹമീദ്​, സാധാരണക്കാർക്ക്​ താങ്ങാവുന്ന വിലകുറഞ്ഞ മരുന്നുകൾ നിർമിക്കുകയെന്ന വലിയ ദൗത്യത്തിന്​ അവിടെ നാന്ദി കുറിച്ചു. മലേറിയ, ക്ഷയം തുടങ്ങി രാജ്യത്തെ കാർന്നുതിന്ന പകർച്ച വ്യാധികൾക്കു മാത്രമല്ല, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം തുടങ്ങിയവക്കും സിപ്​ല മരുന്നു വികസിപ്പിച്ചു.
രക്​ത സമ്മർദം, മൈഗ്രേൻ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക്​ ന്യൂയോർകിലെ ബ്രൂക്​ലിൻ ആസ്​ഥാനമായുള്ള പ്രമുഖ മരുന്ന്​ കമ്പനിക്ക്​ പേറ്റൻറുള്ള Propranolol എന്ന മരുന്ന്​ 1970കളിൽ സിപ്​ല വിപണിയിലെത്തിച്ചു തുടങ്ങി. റഷ്യയോട്​ അനുഭാവം പുലർത്തിയതി​​​​െൻറ പേരിൽ ശത്രുപക്ഷത്ത്​ നിർത്തിയ ഇന്ത്യയിൽ അങ്ങനെയൊരു മരുന്ന്​ നിർമാണം അനുവദിക്കില്ലെന്നായി കമ്പനി.

പരാതിയെത്തിയത്​ ഇന്ദിര ഭരിക്കുന്ന സർക്കാറി​​​​െൻറ മുന്നിൽ. ഉടൻ നടപടി സ്വീകരിക്കും മുമ്പ്​ സിപ്​ലയുടെ വിശദീകരണം തേടാമെന്നായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം. ഖാജ ഹമീദി​​​​െൻറ മകനും കാംബ്രിജിൽനിന്ന്​ ​രസതന്ത്രത്തിൽ ബിരുദമെടുത്ത ഗവേഷകനുമായ യൂസുഫ്​ ഹമീദായിരുന്നു കമ്പനി കാര്യങ്ങളിലെ അവസാന വാക്ക്​. അമേരിക്കൻ കമ്പനി​യുടെ പേറ്റൻറ്​ ലംഘിച്ചതെന്തിനെന്ന ഇന്ദിരയുടെ ചോദ്യത്തിന്​ പിതാവ്​ മരിക്കുംമുമ്പ്​ തന്നെ ഏൽപിച്ച ഒരു ഒസ്യത്ത്​ ആയിരുന്നു മറുപടി: ‘‘ലോകത്തെ മറ്റേതു മരുന്നു കമ്പനിയും പോലെയല്ല സിപ്​ല. ലാഭമുണ്ടാക്കലല്ല, തങ്ങളുടെ ലക്ഷ്യം. ഗുണ നിലവാരമുള്ള മരുന്ന്​ ലഭിക്കാതെ മരിച്ചുപോകാനിടയുള്ള പാവങ്ങൾക്ക്​ ആതുര സേവനവും ആശ്വാസവും പകരലാണ്’’ ഇതുകേട്ട അന്നത്തെ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. ഈ പൈതൃകം പിന്തുടരുക മാത്രമാണ്​ താൻ ചെയ്യുന്നതെന്നും മറ്റാർക്ക്​ ഇത്​ നൽകാനാവുമെന്നും കൂടി ഹമീദ്​ യൂസുഫ്​ ചോദിച്ചതോടെ അമേരിക്ക നൽകാവുന്ന തിരിച്ചടികൾ അറിയാമായിട്ടും ഇന്ദിര ‘സിപ്​ല’ക്കൊപ്പം നിന്നു. മരുന്ന്​ നിർമാണം തുടരാൻ അനുമതി നൽകി. എന്നു മാത്രമല്ല, രാജ്യത്തെ പേറ്റൻറ്​ നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്തി വിലകുറഞ്ഞ ജനറിക്​ മരുന്നുകൾ യഥേഷ്​ടം നിർമിക്കാൻ മറ്റുള്ളവർക്കും അവസരമൊരുക്കി.

പിന്നാലെ, എയിഡ്​സിനുൾപെടെ മരുന്നുകൾ വികസിപ്പിച്ച സിപ്​ല ആഫ്രിക്കയിലും മറ്റിടങ്ങളിലുമായി പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്​തു. മലേറിയക്കെതിരായ പോരാട്ടത്തിൽ വലിയ പങ്കുവഹിച്ച ​ൈ​ഹഡ്രോക്​സി​േക്ലാറോക്വിൻ എന്ന മരുന്നും സിപ്​ല നിർമിച്ചു. നേരത്തെ പാവപ്പെട്ട രാജ്യങ്ങളിലേക്കായിരുന്നു ഇത്​ വ്യാപകമായി കയറ്റി അയച്ചതെങ്കിൽ കോവിഡ്​ മഹാമാരി പടർന്നുപിടിച്ചതോടെ ഇന്നത്​ യു.എസിലേക്കും യൂറോപിലേക്കും കൂടി വളർന്നുവെന്നത്​ കമ്പനി നേടിയ വലിയ വിപ്ലവത്തി​​​​െൻറ ഏറ്റവും പുതിയ ഉദാഹരണം മാത്രം. അതിലേറെ പ്രധാനം, നേരത്തെ മലേറിയ കൂടുതൽ പടർന്ന രാജ്യങ്ങളിൽ കോവിഡ്​ വലിയ ഭീഷണിയാകുന്നില്ലെന്ന കണ്ടെത്തലുകൾ കൂടി ഇതോടു ചേർത്തുവായിക്കാമെന്നതാണ്​. യു.എസ്​, യു.കെ, ഫ്രാൻസ്​, സ്​പെയിൻ, ജർമനി തുടങ്ങിയവയൊന്നും മലേറിയയുടെ ഭീഷണി നേരിട്ടവയല്ല. അവിടങ്ങളിൽ ഈ രോഗം കൂടുതൽ ഭീഷണവുമാണ്​.

കടപ്പാട്: നാഷനൽ ഹെറാൾഡ്
പരിഭാഷ: കെ.പി. മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlecovid 19CiplaKhwaja Abdul Hamied
News Summary - cipla medicine company history-malayalam article
Next Story