Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightക്രിസ്​മസി​െൻറ...

ക്രിസ്​മസി​െൻറ താരോദയം

text_fields
bookmark_border
ക്രിസ്​മസി​െൻറ താരോദയം
cancel

‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്​തുതി, ഭൂമിയിൽ മനുഷ്യർക്കു സമാധാനം’ എന്നാണ്​ മാലാഖമാർ ക്രിസ്​മസ്​ രാത്രിയിൽ പ ാടിയത്–സമാധാനത്തി​​െൻറ സ്വർഗീയ വിളംബരം. വ്യക്തികളും സമൂഹങ്ങളും രാഷ്​ട്രങ്ങളും വാളുവളച്ച് അരിവാളും കുന്തം ത ല്ലി കൊഴുവുമുണ്ടാക്കുന്ന കാലത്തി​​െൻറ ആഗമനവിളംബരം. പക്ഷേ, ക്രിസ്​തു ജനിച്ചത് അങ്ങനെ ഒരു കാലത്തല്ല. അവനു ജനിക ്കാൻ ഇടം ലഭിച്ചില്ല; അവൻ കാലികളുടെ ഇടയിൽ പിറന്നു. അവ​​​െൻറ ജന്മം തനിക്കു ഭീഷണിയായി എന്നു മനസ്സിലാക്കിയ രാഷ്​ട് രീയക്കാരൻ ഹേറോദേസ്​ അവനെ വെട്ടിനീക്കാനാണ്​ ശ്രമിച്ചത്. ബെത്​ലഹേമിൽ രണ്ടു വയസ്സിനു താഴെയുള്ള ആൺകുട്ടികളെ അവ ൻ ആളയച്ചു കൊല്ലിച്ചു. അവൻ അഭയാർഥിയായിത്തീർന്നു. അവ​​​െൻറ ജന്മത്തെ എതിരേറ്റത്​ വെറുപ്പും വിദ്വേഷവും അക്രമവുമ ായിരുന്നു.

ചരിത്രം പലരെയും വഷളാക്കുന്നു. ചരിത്രത്തി​​െൻറ പാതകങ്ങൾക്കു കണക്കു തീർക്കാനാണ്​ നാസികൾ കച്ചകെട്ടിയത്. അവർ വെറുപ്പി​​െൻറയും വിദ്വേഷത്തി​​​െൻറയും അക്രമഭാഷ സൃഷ്​ടിച്ചു. ഭാഷാഭവനത്തിൽ ലക്ഷങ്ങൾ കൊന്നൊടുക്കപ്പെട്ടു. അത്​ ആര്യവർഗത്തി​​െൻറ ചരിത്രശുദ്ധീകരണമായിരുന്നു. പഴമയുടെ പാതകങ്ങൾക്ക് അഥവാ പഴമയെ പാതകമാക്കിയവർക്കു തീർക്കാനുള്ള കണക്കുകളുടെ കാലമായി മാറിയിരിക്കുന്നു നമ്മുടെ കാലവും. ദുരന്തസമസ്യയുടെ േപ്രതപിശാചുക്കൾ തലമുറയെ ആവസിക്കുന്നു. പഴയ വൈരങ്ങളെ ഉൗതിക്കത്തിച്ച് അധികാരത്തി​​െൻറ ഇച്ഛയുടെ ആധിപത്യം സൃഷ്​ടിക്കുന്ന മണ്ണിലാണ്​ നാം.

ലോകം ഒരു കമ്പോളമാക്കപ്പെട്ടിരിക്കുന്നു. പണ്ടു നാസിസത്തി​​െൻറ ആചാര്യനായി അവരോധിതനായ നീഷേയുടെ ‘അധികാരത്തി​​​െൻറ ഇച്ഛ’യുടെ ആധിപത്യമാണ് നടക്കുന്നത്. അഹത്തി​​െൻറ വേട്ടയുടെ വേദിയാണ്​ ചന്ത. അവിടെ എല്ലാം ഇരകളും ചരക്കുകളുമാക്കപ്പെടുന്നു. ഇരപിടിക്കുന്ന കമ്പോളം മനുഷ്യനെ വിലകുറഞ്ഞ ചരക്കാക്കിയിരിക്കുന്നു. അധികാരകാമ്യത്തിൽ വർഗ–ജാതി സമുദായങ്ങൾ ആധിപത്യം നേടുന്നതു വെറുപ്പി​​െൻറ ഭാഷയിൽ മനുഷ്യരെ തമ്മിൽ വിഘടിപ്പിച്ചാണ്. ഈ വിഘടനത്തിലൂടെ സമുദായ ഐക്യം സൃഷ്​ടിക്കുന്ന അധികാരകാമം മതങ്ങളിൽ യുഗാന്ത്യവീക്ഷണമായി മാറുന്നു. യുഗാന്ത്യചിന്ത ലോകാവസാനം സൃഷ്​ടിക്കുന്ന ചിന്താപദ്ധതിയാണ്. തങ്ങളുടെ നീതിയുടെ ആയുധത്തിൽ മറ്റുള്ളവരെ വിധിച്ചു കളകൾ പറിച്ചും വെട്ടിയും ശുദ്ധികലശത്തി​​െൻറ അന്ത്യവിധി നടപ്പാക്കുന്നു. ഈ നടപടിക്ക് അനിവാര്യം പിന്നോട്ടുപോക്കാണ്. പഴമയിലേക്കു തിരിച്ചുപോയി എല്ലാ അനീതികളെയും വെട്ടിനിരത്തി ശുദ്ധമാക്കുന്നു.

അടിമയാക്കപ്പെട്ടുവെന്നു കരുതുന്നവരുടെ മക്കൾ സ്വയം ഉടമകളായ ഹെഗേലിയൻ വൈരുധ്യാത്മക ആത്മീയവാദത്തിൽ വെറുപ്പി​​െൻറയും വിദ്വേഷത്തി​​െൻറയും ചരിത്രം സൃഷ്​ടിക്കുന്നു. അങ്ങനെ രാജ്യം സ്​ഥിരമായി അടിയന്തരാവസ്​ഥയിലായിരിക്കുന്നു. ബഹുസ്വരത എന്ന വിവരക്കേട് നിശ്ശബ്​ദമാക്കിയ ഏകസ്വരാധിപത്യത്തി​​െൻറ ‘നല്ല ദിനങ്ങൾ’ ജനിക്കുന്ന ചരിത്രം! അവിടെ ചരിത്രത്തി​​െൻറ അന്ധവും യാന്ത്രികവുമായ പരിണാമത്തി​​െൻറ അനിവാര്യഹത്യകൾ മുറപോലെ നടക്കുന്നു. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തി​​െൻറ ഔദാര്യത്തിൽ കഴിഞ്ഞില്ലെങ്കിൽ തല്ലിക്കൊല്ലും എന്നതു വ്യക്തമാക്കപ്പെട്ട കാലം. ആതിഥ്യത്തി​​െൻറ മതം സ്​പർധയുടെ മതമായി മാറി. അതു ഫ്രാൻസ്​ കാഫ്ക പറഞ്ഞ മനുഷ്യൻ പാറ്റയാകുന്ന രൂപാന്തരീകരണമാണ്. അത് ഒരു മതത്തിൽ മാത്രം നടന്നതല്ല. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്​തുതിയും ഭൂമിയിൽ മനുഷ്യർക്കു സമാധാനവും ആശംസിക്കുന്ന ക്രിസ്​തുമതത്തിനുള്ളിൽപോലും അശാന്തിയുടെയും അഴിമതിയുടെയും കാർമേഘങ്ങൾ മാത്രമല്ല വെറുപ്പി​​െൻറ മൗലികവാദ വികാരങ്ങളും ഉൗതിക്കത്തിക്കപ്പെടുന്നു.

എന്തുകൊണ്ടും വിഷലിപ്തമായ ഒരു ഭാഷാഭവനത്തിലാണ്​ കേരളജനത ക്രിസ്​മസ്​ ആഘോഷിക്കുന്നത്. ദൈവം ചരിത്രത്തിൽ ഇറങ്ങിവന്ന കഥയാണു ക്രിസ്​മസ്​. ചരിത്രത്തിലേക്ക്​ ദൈവികത ഇറങ്ങിവരുമോ, മനുഷ്യനു മഹത്ത്വം ലഭിക്കുമോ? ധാരാളം പേർക്കു ചിന്ത പിന്നോട്ടുപോകുന്നു; പലർക്കും ചിന്ത ചലിക്കുന്നില്ല. ചരിത്രത്തെ പിടിച്ചുനിർത്തി പിറകോട്ട് നടക്കാൻ പോകുന്നവരുടെ കലികാലത്തിൽ, പുതിയ ഭാവിയുടെ ചിന്തയുണ്ടാകുമോ, സങ്കൽപമുണ്ടാകുമോ? പഴമയുടെ മാലിന്യങ്ങൾ കഴുകിയകറ്റി മനസ്സുകളെ ശാന്തമാക്കാൻ സാധിക്കില്ലേ? സംബന്ധത്തി​​െൻറ ഭാഷയിൽ കയറിയ വൈരത്തി​​െൻറ പിശാചിനെ ഇറക്കിക്കളയാനാവുമോ? ദുരന്തത്തിൽനിന്നു ശാന്തിയുടെ വഴി തുറക്കുമോ? സംഘട്ടനങ്ങളെ അനുരഞ്ജനത്തിലേക്കു നടത്താൻ ആർക്കു കഴിയും? ഒത്തുവാസത്തിനും സഹവാസത്തിനും വഴി നടത്തുന്ന പ്രവാചകരും കവികളും പിറക്കുമോ? വെറുപ്പി​​െൻറ നാവിന് അശുദ്ധി വരുത്തുന്ന സരസ്വതിസംസ്​കാരത്തിലേക്ക് ഒഴുകുമോ? വിശുദ്ധഭാഷയുടെ അഭാവത്തിൽ കേഴുന്ന കവികളെവിടെ? കുറ്റക്കാരായി വിധിക്കപ്പെടുന്നവർ കുറ്റത്തിലധികമുള്ളവരാണ് എന്ന് കാണാൻ കോപത്തി​​െൻറ സൂര്യനേത്രങ്ങൾ കെടണം. വർഗശത്രുവി​​െൻറ മുഖത്തു വേദം വായിക്കുന്നതിനു കണ്ണെഴുതാൻ അഞ്ജനം എവിടെനിന്നു വാങ്ങും? സൂര്യാരാധനയുടെ റോമാസാമ്രാജ്യങ്ങളാണു ചുറ്റുപാടും. ആധിപത്യത്തി​​െൻറ സൂര്യപൂജയുടെ പകലിൽ ഒരു നക്ഷത്രവും കാണപ്പെടില്ല; ഒരു വിളക്കിനും വെളിച്ചമുണ്ടാകില്ല. സംഘബോധത്തി​​െൻറ, അഹങ്കാരത്തി​​െൻറ സൂര്യനസ്​തമിക്കാത്ത ലോകത്തിൽ ആർക്കും അസ്​തിത്വം ലഭിക്കില്ല; ആതിഥ്യം ലഭിക്കില്ല. അതിഥിയെ ദേവതുല്യം ആദരിക്കുന്ന മതങ്ങൾ മരിക്കുന്നു. ക്രിസ്​മസ്​ നക്ഷത്രം വിളിച്ചുവരുത്തുന്നത് ഒരു പുതിയ പ്രഭാതമാണ്. നക്ഷത്രം വഴികാണിച്ചതു വിജ്ഞാനികൾക്കാണ്. ആ വിജ്ഞാനികൾ ഏതു മതക്കാരായിരുന്നു? അവർ ആകാശവും ഭൂമിയും വേദമായി വായിച്ചവരാണ്.

അവർ പുൽക്കൂട്ടിലെ കുഞ്ഞിനു നിക്ഷേപപാത്രങ്ങൾ തുറന്നു കാഴ്ചകൾ സമർപ്പിച്ചവരാണ്. ഒരു കുഞ്ഞി​​െൻറ പിറവിയിൽ ദൈവത്തി​​െൻറ ദാനം കണ്ടവരാണ്. ഈ കഥ പറഞ്ഞ മാത്യു എന്ന സുവിശേഷകൻ ഒരു വാചകം കൂട്ടിച്ചേർത്തു. ‘‘ഹേറോദേസി​​െൻറ അടുക്കലേക്കു മടങ്ങിപ്പോകരുതെന്ന സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.’’ അക്രമത്തി​​െൻറ വഴി വെടിഞ്ഞു ‘മറ്റൊരു വഴി’ ഭാവിയിലേക്കു തുറക്കാൻ ഈ ക്രിസ്​മസി​​െൻറ താരോദയം പ്രസാദിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsChritsmas
News Summary - Christmas - Article
Next Story