Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോവിഡിനെ ചൈന...

കോവിഡിനെ ചൈന പിടിച്ചുകെട്ടി?; മാതൃകയാക്കാൻ ലോകം

text_fields
bookmark_border
കോവിഡിനെ ചൈന പിടിച്ചുകെട്ടി?; മാതൃകയാക്കാൻ ലോകം
cancel

കരുതൽ നടപടികൾ പാളാതെ ജാഗ്രത തുടർന്നാൽ ജൂണോടെ ലോകത്തുനിന്ന്​ കോറോണവൈറസ്​ അപ്രത്യക്ഷമാകും- ഡോ. സോങ്​ നാൻഷാ​​​െൻറ ധീരമായ ഈ വാക്കുകൾ​ ലോകത്തിനിപ്പോൾ നൽകുന്ന പ്രതീക്ഷയും ആശ്വാസവും ചെറുതല്ല. ​

മരുന്ന്​ ഇനിയും ‘പിറക്കാത്ത’, ഏതുവഴിയിൽനിന്ന്​ നമ്മെ പിടികൂടുമെന്നറിയാത്ത മഹാമാരിയായി കോവിഡ്​-19 പടർന്നുകയറു​േമ്പാഴും എല്ലാം ശരിയാകുമെന്ന്​ പറയുന്ന ചൈനക്കാരനായ ഈ 83കാരൻ ഡോക്​ടറെ നിങ്ങളും അറിയും. അന്ന്​, 2003ൽ ചൈന​യിൽ തുടങ്ങി ലോകത്തെ ഉലച്ച സാർസ്​ വൈറസി​െന ലോകത്തിന്​ പരിചയപ്പെടുത്തിയ അതേ ഡോക്​ടർ. സാർസിന്​ മരുന്ന്​ വികസിപ്പിച്ചുവെന്നു മാത്രമല്ല, ഏറ്റവുമൊടുവിൽ കോവിഡ്​-19 വൈറസിനെ തിരിച്ചറിയുന്നതിലും ചൈനയെ സഹായിച്ച മഹാ വിശാരദൻ. അദ്ദേഹവും കൂട്ടരും തുടങ്ങി ബെയ്​ജിങ്​ സർക്കാർ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഒരു ചെറുത്തുനിൽപ്​ വിപ്ലവത്തി​​​െൻറ ആശ്വാസത്തിലാണ്​ ചൈനയിപ്പോൾ.

ലക്ഷത്തിനരികെ; എന്നിട്ടും തളരാതെ ​
കഴിഞ്ഞ വർഷം ഡിസംബർ രണ്ടാം പകുതിയിൽ വുഹാനിലെ സെൻട്രൽ മാർക്കറ്റിൽ നിന്ന്​ വവ്വാലി​​​െൻറ ചിറകേറി പ്രയാണമാരംഭിച്ചതാണ്​ നോവൽ ​കൊറോണ ​ൈവറസ്​ എന്ന്​ തുടക്കത്തിലും കോവിഡ്​-19 എന്ന്​ വൈകിയും ലോകം വിളിച്ച കൊലയാളി വൈറസ്​. വുഹാൻ വൈറസ്​ എന്ന്​ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്​ പോംപിയോ കളിയാക്കിയ വൈറസ്​ പക്ഷേ, ഇപ്പോൾ ശരിക്കും കഴുത്തിന്​ പിടിച്ചിരിക്കുന്നത്​ യൂറോപിനെയും അമേരിക്ക​െയയുമാണ്​. പ്രസിഡൻറ്​ ട്രംപ്​ വാർത്ത സമ്മേളനം വിളിച്ചുചേർത്താണ്​ യു.എസിൽ ദേശീയ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. ട്രംപിനു പോലും കോവിഡ്​ പരിശോധന നടന്നത്​ കഴിഞ്ഞ ദിവസം.
യൂറോപിൽ ഒറ്റ ദിവസം 1,500 പേരിലാണ്​ സ്​​െപയിനിൽ മാത്രം രോഗം കണ്ടെത്തിയത്​. അതിലേറെ ഭീകരമാണ്​ ഇറ്റലിയുടെ കാര്യം. 24 മണിക്കൂറിനിടെ രാജ്യം പുതുതായി രോഗികളുടെ പട്ടികയിൽ ചേർത്തത്​ 2,500 പേരെ. മരണം 1,500ലെത്തി, രോഗികൾ 17,000ഉം. ​ബ്രസ്യ പ്രവിശ്യയിലെ ഡോക്​ടർമാരുടെ സംഘടന മേധാവി ഡോ. റോബർ​ട്ടോ സ്​റ്റെല്ലയുടെ മരണം കഴിഞ്ഞ ദിവസമായിരുന്നു.

പക്ഷേ, ചൈനക്കു പറയാനുള്ളത്​ മറ്റൊരു കഥ​. ഡിസംബർ അവസാനവാരത്തോടെ തിരിച്ചറിഞ്ഞ വൈറസിനെതിരെ പരസ്യ യുദ്ധം തുടങ്ങുന്നത്​ ആഴ്​ചകൾ കഴിഞ്ഞ്​ ജനുവരി അവസാനത്തിൽ. വുഹാൻ മാർക്കറ്റിലെത്തിയവരിലും അവരുടെ ഉറ്റവരിലും മാത്രം പനിയും തളർച്ചയും മനസ്സിലാക്കി നിരന്തര പരിശോധന വഴി കോവിഡാണെന്ന്​ തിരിച്ചറിയു​േമ്പാഴേക്ക്​ ആയിരങ്ങൾ വൈറസി​​​െൻറ വാഹകരായി മാറിയിരുന്നു. ലോകം ഞെട്ടലോടെ കണക്കുകൾ അവതരിപ്പിച്ച്​ ചൈനക്കെതിരെ പുതിയ ആയുധം മിനുക്കു​ന്നുവെന്നറിഞ്ഞിട്ടും കടുത്ത നടപടികളുമായി അധികൃതർ രംഗത്തുസജീവമായി. ആരും കുതൂഹലപ്പെടുന്ന രീതികളായിരുന്നു വുഹാനിലും ഷെജിയാങ്​ ഉൾപെടെ അയൽ പ്രവിശ്യകളിലും സ്വീകരിക്കപ്പെട്ടത്​. 10 ദിവസത്തിനിടെ നിർമിച്ചത്​ 1,000 ബെഡുള്ള കൂറ്റൻ ആശുപത്രി. ഒന്നല്ല, അതുപോലെ 15 എണ്ണം പിന്നെയും നിർമിച്ചു. എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ളവ.
ഒരു കോടിയിലേറെ ജനസംഖ്യയുള്ള വുഹാനിൽ രോഗികൾ 80,000 പിന്നിട്ടപ്പോഴും നിയന്ത്രണ വിധേയമാകുമെന്ന്​ ചൈന പ്രത്യാശ പ്രകടിപ്പിച്ചു. വൈകാതെ അത്​ സംഭവിക്കുകയും ചെയ്​തു. ആയിരങ്ങളായി പ്രതിദിനം പുതിയ രോഗികൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ മൂന്നക്കത്തിലേക്കും പിന്നീട്​​ രണ്ടക്കത്തിലേക്കും ചുരുങ്ങി. 10ൽ താഴെയുമായി. പിടികൊടുക്കാതെ കുതിച്ച മരണസംഖ്യ​ തീരെ ഇല്ലെന്നായി. താൽക്കാലികമായി തുറന്ന ആശുപത്രികൾ എല്ലാം അടച്ചുപൂട്ടി. പനി ക്ലിനിക്കുകൾ പണി നിർത്തി.

അതുവരെയും അടഞ്ഞുകിടന്ന വ്യവസായ ശാലകളിൽ വീണ്ടും പുകക്കുഴലുകൾ സജീവമായി. കപ്പലുകൾ ചരക്കുമായി വീണ്ടും ചൈനീസ്​ തുറമുഖങ്ങൾ വിട്ടുതുടങ്ങി. വുഹാൻ ഒഴികെ പ്രവിശ്യകളിൽ ഒരു രോഗി പോലും ഇപ്പോൾ റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. മറ്റു രാജ്യങ്ങളിലുടനീളം രോഗികളുടെ എണ്ണം കുത്തനെ കൂടു​േമ്പാഴാണ്​ ഇതെന്നുകൂടി ഓർക്കണം.

വൈറസ് മാത്രമല്ല, പ്രതിവിധിയും മെയ്ഡ് ഇൻ ചൈന
രോഗം ബാധിക്കുന്നവരിൽ 80 ശതമാനവും ഒരു പരിചരണവുമില്ലാതെ ഭേദമാകുമെന്നതാണ്​ കൊറോണവൈറസി​​​െൻറ സവിശേഷത. 10-15 ശതമാനത്തിനേ ഇത്​ തീവ്രമാകൂ. അതിലേറെയും പ്രതിരോധ ശേഷി തീരെ കുറഞ്ഞ പ്രായം കൂടിയവരിൽ. മരിക്കുന്നവരുടെ എണ്ണം പിന്നെയും കുറയും. പക്ഷേ, അതിവേഗം അടുത്തവരിലേക്ക്​ പടരാൻ ശേഷിയുള്ളതെന്നതാണ്​ ഈ വൈറസി​​​െൻറ അപകടം. അതുകൊണ്ടുതന്നെ, ലോകം മുഴുക്കെ കുറ്റം പറഞ്ഞിട്ടും ജനുവരി 23 ഓടെ വുഹാൻ സമ്പൂർണമായി ചൈന അടച്ചിട്ടു. പിറകെ മറ്റു നഗരങ്ങളും- വീടുകളിലേക്ക്​ ചുരുങ്ങിയത്​ ചൈനയിൽ മാത്രം 75 കോടി പേർ. ഇവരിലൊരാളും
വീടുകളിൽനിന്ന്​ പുറത്തിറങ്ങരുതെന്ന്​ ശാസിച്ചു. വാഹനമോടിക്കുന്നവരെ വഴിയിൽ തടഞ്ഞ്​ രോഗം നിർണയിച്ചു. രോഗികളെ പിടിച്ച്​ ‘ഐസൊലേഷൻ’ വാർഡുകളിലേക്ക്​ മാറ്റി. കേട്ടുകേൾവിയില്ലാത്തതായിരുന്നു പ്രതിരോധ മാർഗങ്ങൾ. ഇത്തിരി കൂടിപ്പോയെന്ന്​ ലോകം ഒന്നായി കുറ്റപ്പെടുത്തിയ പരിഹാരക്രിയകൾ.

എല്ലാം ഹൈടെക്; സഹായിക്കാൻ ‘ബിഗ് ഡേറ്റ’
രോഗ പരിശോധനക്ക്​ പതിവു ലബോറട്ടറി പരിശോധന മാത്രമായിരുന്നു തുടക്കത്തിൽ ലഭ്യമായ ഏക മാർഗം. ദിവസങ്ങൾക്കിടെ സുലഭമായി കിറ്റുകൾ വിപണിയിലെത്തി. മിനിമം വിവരമുള്ള ആർക്കും പരിശോധന നടത്താവുന്നവയായിരുന്നു കിറ്റുകൾ. ആപ്പുകളും സഹായിക്കാനെത്തി. 30 കോടി പേർ ഉപയോഗിക്കുന്ന പിൻഗൻ ഗുഡ്​ ഡോക്​ടർ എന്ന ആപ്പ്​ ഇതിലൊന്ന്​. ആലിബാബ എന്ന ഓൺലൈൻ ഭീമൻ ആളുകളെ തരംതിരിക്കാൻ ആരോഗ്യ ക്യു.ആർ കോഡ്​ സംവിധാനം ഇറക്കി. ഇടപഴകിയവരുടെ സ്വഭാവം പരിഗണിച്ച്​ പച്ച മുതൽ ചുകപ്പുവരെയായി ആളുകളെ തരംതിരിച്ചു. ഷെജിയാങ്​, സിച്വാൻ, ഹൈനാൻ, ചോങ്​കിങ്​ എന്നിവിടങ്ങളിലെ 20 കോടി പേരുടെ വിവരങ്ങൾ ഈ ആപ്പ്​ പങ്കുവെച്ചു. അതോടെ, പലർക്കും ആരും വിലക്കിയില്ലെങ്കിലും പുറത്തിറങ്ങാ​ൻ വ​െയ്യന്നായി.
വഴികളിലും വിമാനത്താവളങ്ങളിലും ആളുകളുടെ താപനില അളക്കാൻ ബെയ്​ജിങ്​ ആസ്​ഥാനമായുള്ള ഫേസ്​ പ്ലസ്​ പ്ലസ്​ എന്ന സ്​ഥാപനം അത്യാധുനിക സംവിധാനം പുതുതായി വിപണിയിലെത്തിച്ചു. സിച്വാനിലും മറ്റും 5ജി ടെലികോം നെറ്റ്​വർക്കുകൾ ഡോക്​ടർമാർക്ക്​ അധിക സേവനം നൽകി.

പൊതുനിരത്തിൽ മാസ്​ക്​ ധരിക്കാത്തവരെ കണ്ടെത്താൻ നിർമിത ബുദ്ധിയുടെ മേഖലയിലുള്ള കമ്പനികളായ ബായ്​ഡു, സെൻസ്​ ടൈം എന്നിവ സഹായവുമായി എത്തി. യിൻച്വാവാനിൽ കൂടുതൽ പേരിൽ സന്ദേശമെത്തിക്കാൻ ഡ്രോണുകളായിരുന്നു സഹായം.
ഒരു വശത്ത്​, ചെറുത്തുനിൽപി​​​െൻറ മാധ്യമമായി ടെക്​നോളജി മുന്നേ നടന്നപ്പോൾ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക്​ ഒാൺലൈൻ വിദ്യാഭ്യാസവും കോവിഡ്​ കാല സാ​ങ്കേതികതയുടെ വലിയ മേൻമയായി. ദശലക്ഷങ്ങളാണ്​ പുതുതായി ഓൺലൈൻ ക്ലാസുകളിൽ ചേർന്നത്​. വെർച്വൽ ക്ലാസ്​മുറിക​ളിലേക്ക്​ ചേക്കേറിയ കുട്ടികളെ ഇനി തിരിച്ച്​ നാലു ചുമരുകൾക്കകത്തെ ക്ലാസ്​ മുറികളിലേക്ക്​ എങ്ങനെ എത്തിക്കുമെന്നതാണ്​ അധികൃതര​ുടെ അടുത്ത ആധി. ​
ഭക്ഷണ വിതരണത്തിന്​ ആപ്പുകൾ സജീവമായത്​ മറ്റൊന്ന്​. മിക്ക സ്​ഥാപനങ്ങളും അടഞ്ഞുകിടന്നപ്പോഴും വിൽപന ആപ്പിലായതോടെ വ്യാപാര നഷ്​ട​മില്ലെന്നായി.
ഇത്രയും ഇതിലേറെയും ചെയ്​തതോടെ, ​ആഴ്​ചകൾ കൊണ്ട്​ ചൈനയിൽ കോവിഡിനും വില്ലൻ പരിവേഷം നഷ്​ടപ്പെട്ടു​െവന്നത്​ സത്യം.

ലോകം പിന്നെയും ചൈനക്കു പിറകെ
രോഗം പിടിച്ച്​ ചൈന കിടന്നപ്പോൾ പഴി പറയാൻ മൽസരിച്ചവരിപ്പോൾ ചൈനക്കു പിറകെയാണ്​. സാ​ങ്കേതികതയിൽ ഏറെ മുന്നിലെന്ന്​ സ്വയം അഹങ്കരിച്ച യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ചൈനയിൽനിന്ന്​ വിദഗ്​ധരെത്തിയിട്ടുണ്ട്​. ഹാർവഡ്​ പോലുള്ള സ്​ഥാപനങ്ങൾ ചൈനക്കാർക്കൊപ്പം ചേർന്ന്​ മരുന്ന്​ വികസിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ചുകഴിഞ്ഞു. ചൈന പരീക്ഷിച്ച ‘സോഷ്യൽ ഐസൊലേഷ​െന’ അന്ന്​ തെറി വിളിച്ചവർ സ്വന്തം പ്രധാനമന്ത്രിയെ വരെ ഏകാന്ത വാസത്തിന്​ വിട്ടു. ട്രംപ്​ പോലും പരിശോധനക്ക്​ വിധേയനായി. മരുന്നല്ല, വിട്ടുനിൽക്കലാണ്​ മാർഗമെന്ന്​ ചൈന ഓതിനൽകിയ മന്ത്രം ഇറ്റലിയെയും യു.എസിനെയും മാത്രമല്ല, യൂറോപിലെയും മിഡിൽ ഈസ്​റ്റിലെയും ഒട്ടുമിക്ക രാജ്യങ്ങളെയും അടച്ചിട്ട വീടുകളാക്കി. ഇനിയിപ്പോൾ മരുന്ന്​ വികസിപ്പിക്കാനും ഡോ. സോങ്​ നാൻഷാ​​​െൻറ സംഘം മുന്നിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronaMalayalam Article
News Summary - China recovers from Covid-malayalam article
Next Story